"ഉമ്മു കുൽസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6,207 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ഉമ്മു കുൽസും ( 1898-1975):ഇജിപ്ത്കാരിയായ അറബി സംഗീതജ്ഞ. ഗായിക, ഗാനരചയിതാവ്, അഭിനയത്രി .
കിഴക്കിന്റെ നക്ഷത്രം എന്നറിയപ്പെട്ടിരുന്ന ഈ വനിത, അറബി സംഗീത ചരിത്രത്തിലെ ഏറ്റവും പ്രശസ്ത ഗായിക എന്നു വിശേഷിക്കപ്പെട്ടിടുണ്ട്<ref name='kulthum'>{{cite web|url=http://www.sis.gov.eg/VR/figures/english/html/Umm.htm |title=Umm Kulthum (1898–1975) |work=Your gateway to Egypt |publisher=Egypt State Information Service |archiveurl=http://www.webcitation.org/5lWi64O69 |archivedate=2009-11-24 }}</ref>
==ജീവിതരേഖ==
ഇജ്പ്തിലെ ഡാകാലിയ പ്രദേശത്തു സാധാരണകുടുംബത്തിൽ ജനിച്ച ഉമ്മു കുൽസുമിന്റെ പിതാവ് ഒരു ഇമാം .ആയിരുന്നു. പിതാവിന്റെ മേൽനോട്ടത്തിൽ ഖുർആൻപാരായണം അഭ്യസിച്ച ബാലിക 12 വയസ്സായപ്പോഴേക്കും ഖുർആൻ ഹൃദസ്ത്മാക്കിയത്രേ. ബാല്യത്റ്റിലെ തന്നെ സംഗീതാഭിരുചി തിരിച്ചറിഞ്ഞ പിതാവ് ഔപചാരികമായി സംഗീതം അഭ്യസിപ്പിക്കുകയും ചെയ്തു. നിരവധി പ്രശ്സ്ത സംഗീതജ്ഞ്നരിൽ നിമ്മും വാദ്യോപകരണ വിദഗ്ദരിൽ നിന്നും സംഗീതം അഭ്യസിച്ച ഉമ്മു കുൽസും ആദ്യമായി കൈറൊ മഹാനഗരത്തിലെത്തുന്നത് ഇരുപതാം വയസ്സിലാണ്. സംഗീതാസ്വാദനം ഉന്നതവർഗ്ഗ വിനോദമായിരുന്ന
കാലത്ത് അവതരിച്ച ഉമ്മുകുൽസും അറബി സംഗീതാസ്വാദനം ജനകീയമാക്കിയതിൽ നിർണ്ണായക പങ്കു വഹിച്ചതായി കരുതപ്പെടുന്നു.1934ൽ റേഡിയൊ കയറൊ ആരംഭിക്കുന്നത് ഉമ്മു കുൽസുമിന്റെ ആലാപനത്തോടെയായിരുന്നു എന്നത് അവരുടെ ജനസമ്മിതിയുടെ തെളിവായി ചൂണ്ടികാട്ടുന്നു.
രാജ സദസ്സുകളിലും പ്രഭു കല്യാണങ്ങൾക്കും ഉമ്മുകുൽസുമിന്റെ ഗാനാലാപനം മഹിമചാർത്തിയിരുന്ന കാലം ഉണ്ടായിരുന്നെങ്കിലും രാജകുടുംബവുമായി ഇടഞ്ഞ ഗായിക തന്റെ വേരുകൾ തേടി സാധാരണ ജനങ്ങളിലേക്ക് മടങ്ങി.അറബ് ഇസ്രാഇൽ യുദ്ധകാലത്ത് യോദ്ധാക്കൾക്ക് വേണ്ടി പാട്ടെഴുതി ആലപിച്ചു കൊണ്ട് തന്റെ ജനകീയടിത്തറ ശക്തമാക്കി. ആ യോദ്ധാക്കളുടെ നേതാവായിരുന്ന ഗമാൽ അബ്ദുൽനാസ്സർ താമസിയാതെ രാജവാഴ്ക അവസാനിപ്പിച്ചു കൊണ്ട് ഇജ്പ്തിന്റെ പ്രസിഡ്ന്റ് ആയി സ്ഥാനമേറ്റു.ഉമ്മു കുൽസുമിന്റെ പ്രഖ്യാപിത ആരാധകനായിരുന്നു നാസ്സർ. രാജസദസ്സ്കളിൽ പാടിയിരുന്നവളെ വിപ്ലാവനന്തര
സദസ്സുകളിൽ നിന്നും പദവികളിൽ നിന്നും വിലക്കണമെന്ന വാദം ഉയർന്നപ്പോൾനാസ്സർ കൊപിച്ചത്രേ.
എന്ത് വിഡ്ഡിത്തമാണിത്. ജനങ്ങളെ നമ്മൾക്കെതിരിൽ തിരിക്കുന്ന തീരുമാനം എന്നു വിശേഷിപ്പിച്ചു കൊണ്ട് നാസ്സർ അതിനെ ഖണ്ഡിച്ചു.
മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച പ്രക്ഷേപണം ചെയ്തിരുന്ന ഉമ്മുകുൽസുമിന്റെ സംഗീത പരിപാടി ശ്രവിക്കാൻ കൈറൊ മഹാനഗരത്തിലെ വാഹന ഗതാഗതം നിശ്ചലമാവുക പതിവായിരുന്നു എന്ന് പറയപ്പെടുന്നു. അറബ് ലോകത്തെ മറ്റ് പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
==ശൈലി==
സംഗീതത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച പ്രതിഭയാണ് ഉമ്മുകുൽസും. പ്രേമം, വിരഹം , മോഹഭംഗം എന്നിവയായിരുന്നു ഉമ്മു കുൽസു ഗാനങ്ങളിലെ പ്രധാന പ്രമേയങ്ങൽ.മൂന്നൊ നാലോ മണിക്കൂറുകൾ നീളുന്നതായിരുന്നു ഒരു സംഗീത സദസ്സ്. അതിലെ ആലപിക്കുന്നതാകട്ടെ രണ്ടൊ മൂന്നോ ഗാനങ്ങൾ മാത്രവും .മിക്ക സദസ്സുകളിലും ഉമ്മു കുൽസുമായിരുന്നു ഏക ആലാപകൻ.പ്രായാധിക്യം ബാധിച്ചപ്പോൾമൂന്നു മണിക്കൂറുണ്ടായിരുന്ന സദസ്സുകൾ ചുരുങ്ങി .രണ്ട് മണികൂറായി !
 
1975ൽ 77ആം വയസ്സിൽ കാറപകടത്തിൽ മരിച്ചെങ്കിലും ഇന്നും അറബി ലോകത്ത് ഏറ്റവും അനുസ്മരിക്കപ്പെടുന്ന കലാകാരിയായി ഉമ്മു കുൽസും തുടരുന്നു.
 
{{Infobox musical artist
| Name = Oum Kalthoum
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/925945" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി