"ലിയോ ഡെലിബെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{prettyurl|Leo Delibes}} <!--thumb|right|Léo Delibes [[File:Leo Delibes.jpg|thumb|left|Léo Delib...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) ഫ്രഞ്ച് സംഗീതജ്ഞർ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
വരി 54: വരി 54:
[[uk:Лео Деліб]]
[[uk:Лео Деліб]]
[[zh:莱奥·德利布]]
[[zh:莱奥·德利布]]

[[വർഗ്ഗം:ഫ്രഞ്ച് സംഗീതജ്ഞർ]]

18:36, 9 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

Léo Delibes, photo from the collection of Johann Wolfgang Goethe-Universität

ഒരു ഫ്രഞ്ചു സംഗീതജ്ഞനാണ് ലിയോ ഡെലിബെസ്. കോമഡി ഓപ്പറകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.

ജീവിതരേഖ

1836 ഫെബ്രുവരി 21-ന് സെന്റ് ജർമെയ്ൻ ഡ്യൂവലിൽ ജനിച്ചു. പാരിസ് കൺസർവെറ്റോയറിലായിരുന്നു ആദ്യകാല സംഗീതപഠനം. പിന്നീട് 1855 മുതൽ 1869 വരെ ഫ്രഞ്ച് കൊമേഴ്സ്യൽ തിയേറ്ററിനു വേണ്ടി ലഘു ഓപ്പറകൾ രചിച്ചു. ക്രമേണ ബാലെ സംഗീതത്തിൽ നിരവധി നൂതന പരീക്ഷണങ്ങൾ നടത്തിക്കൊണ്ട്, ഇദ്ദേഹം ആ രംഗത്തെ കുലപതികളിലൊരാളായി വളർന്നു. 1866-ലാണ് ബാലെ സംഗീതത്തിൽ ലിയോ ചുവടുറപ്പിച്ചത്. അന്ന് വിഖ്യാത റഷ്യൻ സംഗീതജ്ഞനായ ലിയോൺ മിങ്ക്സുമായി ചേർന്നു 1827 മുതൽ 1917 വരെയുള്ള കാലഘട്ടങ്ങളിൽ തയ്യാറാക്കിയ ലാ സോഴ്സെ ആണ് അതിനു കളമൊരുക്കിയത്.

1865-ൽ പാരിസ് ഓപ്പറയിൽ സെക്കൻഡ് കോറസ് മാസ്റ്ററായിരുന്നു ഇദ്ദേഹം. പില്ക്കാലത്ത് ലിയോ അവിസ്മരണീയമായ ഒരു ഓപ്പറ തയ്യാറാക്കി. 1883-ൽ അവതരിപ്പിക്കപ്പെട്ട ലാക്‌മെ എന്ന ആ ഓപ്പറയിൽ അഞ്ച് അംഗങ്ങളാണുള്ളത്. 1866 മുതൽ 1880 വരെ ഇദ്ദേഹം ബാലെ സംഗീതരംഗത്തു തന്നെ ഉറച്ചുനിന്നിരുന്നു. 1870-ലാണ് ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ബാലെ സംഗീതമായ കോപ്പെലിയ ജന്മമെടുത്തത്. 1876-ലെ സിൽവിയ എന്ന പുരാവൃത്ത സംബന്ധിയായ ബാലെയും അതിപ്രശസ്തമാണ്. നിരവധി ഇമ്പമാർന്ന ഗാനസഞ്ചയങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ് 1872-ൽ പുറത്തിറക്കിയ ബുക്ക് ഓഫ് സോംഗ്സ്. 1891 ജനുവരി 16-ന് ലിയോ അന്തരിച്ചു[1].

അവലംബം

പുറമേനിന്നുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലിയോ ഡെലിബെസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ലിയോ_ഡെലിബെസ്&oldid=910108" എന്ന താളിൽനിന്ന് ശേഖരിച്ചത്