15,669
തിരുത്തലുകൾ
{{prettyurl|Cell wall}}
ചിലതരം കോശങ്ങളെ പൊതിഞ്ഞുകാണുന്ന കട്ടികൂടിയ, എന്നാൽ വഴക്കമുള്ളതുമായ ഒരു ആവരണമാണ് കോശഭിത്തി. കോശസ്തരത്തിനു പുറമെ കാണുന്ന ഇവയാണ് കോശത്തിനു സംരക്ഷണവും ഘടനയും നൽകുന്നത്. ഒരു [[അരിപ്പ]]പോലെ പ്രവർത്തിക്കുന്നതിനാൽ കോശത്തനകത്തേക്കും പുറത്തേക്കുമുള്ള വസ്തുക്കളുടെ സഞ്ചാരത്തെ കോശഭിത്തി നിയന്ത്രിക്കുന്നു. ഇവയുടെ പ്രധാനധർമ്മം ധാരാളം [[ജലം]] കോശത്തിനുള്ളിൽ കടക്കുമ്പോൾ [[കോശം]] ഒരു പരിധിയിൽ കൂടുതൽ വികസിക്കുന്നത് തടയുക എന്നതാണ്. സസ്യങ്ങൾ, [[ബാക്ടീരിയ]], [[ഫംഗസ്]], [[ആൽഗ]] എന്നിവയുടെ കോശങ്ങളിലാണ് കോശഭിത്തി കണ്ടുവരുന്നത്. ജന്തുക്കൾക്കും [[ഏകകോശജീവി|ഏകകോശജീവികൾക്കും]] കോശഭിത്തി ഇല്ല.
[[Category:ജീവശാസ്ത്രം]]
[[en:Cell wall]]
|