"ആനമല മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
കേരള-തമിഴ്നാട് അതിർത്തിയിൽ കേരളത്തിലെ ദേവികുളം താലൂക്കിലും, തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലുമായി സ്ഥിതിചെയ്യുന്ന മല; പശ്ചിമപർവതങ്ങളുടെ ഭാഗം. വ. അക്ഷാ. 10o 13' മുതൽ 10o 31' വരെയും, കി. രേഖാ. 76o 52' മുതൽ 77o 23' വരെയും വ്യാപിച്ചിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ആനകളുടെ വിഹാരരംഗമാണ് ഈ മല.
==മലകൾ==
[[ഹിമാലയം|ഹിമാലയത്തിനു]] തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ [[ആനമുടി]], ഈ മലനിരയിലാണ് സ്ഥിതി ചെയ്യുന്നാത്കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിക്ക് 2,730 മീ. ഉയരമുണ്ട്; തങ്കാച്ചി (2,485 മീ.), കാട്ടുമല (2,562 മീ.), കുമരിക്കൽ (2,545 മീ.), കരിങ്കോല (2,586 മീ.) എന്നിവയാണ് മറ്റു കൊടുമുടികൾ. ഈ കൊടുമുടികളെ ഒഴിവാക്കിയാൽ പർവതത്തെ രണ്ടു മലനിരകളായി തിരിക്കാവുന്നതാണ്.
 
==പ്രദേശം ==
1,800-2,400 മീ. ഉയരമുള്ള ആദ്യത്തെ പ്രദേശം പൊതുവേ പുല്ലുമൂടി കാണപ്പെടുന്നു; 700-1,800 മീ. ഉയരമുള്ള രണ്ടാമത്തെ പ്രദേശം സമ്പദ്പ്രധാനമായ തേക്ക്, ഈട്ടി, ഓരില തുടങ്ങിയ വൃക്ഷങ്ങളും, മുളങ്കൂട്ടങ്ങളും ഇടതിങ്ങിയ വനങ്ങളാണ്. ഈ പ്രദേശം മിക്കവാറും റിസർവ് വനങ്ങളാക്കി മാറ്റിയിരിക്കുന്നു. കാട്ടാറുകളിലൂടെ തടികൾ വെട്ടിയൊഴുക്കി നാട്ടിലെത്തിച്ച് കോയമ്പത്തൂർ, പോതനൂർ എന്നീ റെയിൽകേന്ദ്രങ്ങളിൽനിന്നും കയറ്റുമതി ചെയ്തുവരുന്നു. വനത്തിൽ തടിപിടിക്കുന്നതിന് ആനകളെയാണ് ഉപയോഗപ്പെടുത്തിവരുന്നത്.
6,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/900183" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി