"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
696 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
അഹ്മദ് ഷാ കന്ദഹാറിലേക്ക് തിരിച്ചുപോയതിന് ഒരു വർഷത്തിനു ശേഷം, 1758-ൽ മറാഠകൾ, അഹ്മദ് ഷായുടെ പുത്രനായ തിമൂറിനെ സിന്ധുവിന് പടിഞ്ഞാറേക്ക് തുരത്തി.മറാഠകളുടേയും സിഖുകളുടേയും സഖ്യസേന [[ലാഹോർ|ലാഹോറിൽ]] നിന്നും അഫ്ഗാനികളെ തുരത്തി. തുടർന്ന് മറാഠകൾ [[പെഷവാർ|പെഷവാറും]] അഫ്ഗാനികളിൽ നിന്നും പിടിച്ചടക്കി<ref name=afghans15/>.
 
മറാഠർക്കെതിരെ പോരാടുന്നതിന് അഹ്മദ് ഷാ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചു. [[ബലൂചികൾ]], [[താജിക്കുകൾ]], ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങൾ, തുടങ്ങിയവരേയും തന്റെ കൂട്ടത്തിൽ അണിചേർത്തു. 1759-ൽ അഹ്മദ് ഷായുടെ സൈന്യം ലാഹോർ എത്തി, മറാഠരെ നേരിടാൻ സജ്ജരായി നിന്നു. 1747-ൽ അധികാരമേറ്റതിനു ശേഷം അഹ്മദ് ഷായുടെ നാലാമത്തെ ആക്രമണമായിരുന്നു ഇത്. ഈ ആക്രമണം ഏറ്റവും പ്രധാന്യമേറിയതും ഏറ്റവുമധികം കാലം നീണ്ടുനിന്നതുമായിരുന്നു. 1761 ജനുവരിയിൽ നടന്ന യുദ്ധത്തിൽ അഹ്മദ് ഷായുടെ സൈന്യത്തിന് നിർണ്ണായകവിജയം കൈവരിക്കാനായി. ഈ യുദ്ധം [[മൂന്നാം പാനിപ്പത്ത് യുദ്ധം]] എന്നറിയപ്പെടുന്നു.
 
പ്രധാനമായും [[ഇസ്ലാം]] മതസ്ഥർ ഉൾപ്പെട്ട അഹ്മദ് ഷായുടെ സൈന്യവും പ്രധാനമായും [[ഹിന്ദു|ഹിന്ദുക്കൾ]] ഉൾപ്പെട്ട മറാഠരും തമ്മിൽ [[മൂന്നാം പാനിപ്പത്ത് യുദ്ധം]] 1761 ജനുവരിയിൽ പോരാടി, പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള യുദ്ധമുന്നണിയിൽ ഇരുവിഭാഗത്തും 100,000 സൈനികരോളം അടരാടി, ഈ യുദ്ധത്തിൽ അഹ്മദ് ഷായുടെ സൈന്യത്തിന് നിർണ്ണായകവിജയം ഉണ്ടായി.<ref>for a detailed account of the battle fought see Chapter VI of The Fall of the Moghul Empire of Hindustan by H.G. Keene. Available online at [http://emotional-literacy-education.com/classic-books-online-a/tfmeh10.htm]</ref>
 
=== സിഖുകാരുമായുള്ള പിൽക്കാലയുദ്ധങ്ങൾ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868444" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി