"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
822 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (യന്ത്രം പുതുക്കുന്നു: sk:Ahmad Šáh Ábdálí)
നാദിർഷായുടെ പിങാമിയായി സ്വയം കരുതിയ അഹ്മദ് ഷാ, തന്റെ മുൻഗാമിയെപ്പോലെ, [[താജിക്കുകൾ]], [[ഖിസിബാഷുകൾ]], [[യൂസഫായികൾ]] എന്നിവർ പ്രധാനമായും ഉൾക്കൊള്ളുന്ന ഒരു പ്രത്യേക സൈന്യത്തെ രൂപവത്കരിച്ചു. <ref name=EofI>C. Collin-Davies (1999). "Ahmad Shah Durrani". [[Encyclopaedia of Islam]] (CD-ROM Edition v. 1.0).</ref>
=== കിഴക്കോട്ടുള്ള ആക്രമണങ്ങൾ ===
അധികാരമേറ്റ അതേ വർഷം (1747) ഡിസംബറീൽ അഹ്മദ് ഷാ കന്ദഹാറിൽ നിന്ന് കിഴക്കോട്ട് യാത്രയായി. അഹ്മദ് ഷാ തന്റെ സൈനിക വിജയങ്ങൾ തുടങ്ങിയത് [[ഘിൽസായി]] പഷ്തൂണുകളിൽ നിന്നും [[ഗസ്നി]] പിടിച്ചടക്കിക്കൊണ്ടായിരുന്നു. പിന്നാലെ ഒരു തദ്ദേശീയ ഭരണാധികാരിയിൽ നിന്നും [[കാബൂൾ]] പിടിച്ചടക്കി,<ref name=afghans15/> കാബൂൾ പിടിക്കാനൊരുങ്ങിയപ്പോൾ, നാദിർഷാ ഏർപ്പെടുത്തിയിരുന്ന [[ഖ്വിസിൽബാഷ്|ഖ്വിസിൽബാഷുകളുടെ]] നേരിയ പ്രതിരോധം നേരിടേണ്ടി വന്നിരുന്നു.<ref name=afghanII2>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter II - The empire of Ahmad Shah Durrani, First King of Afghanistan and his Sadozai Successors (1747-1818)|pages=62|url=}}</ref> പിന്നീട് പെഷവാറും കീഴടക്കിയ അദ്ദേഹം കിഴക്കേ ഖോറാസാനിൽ (ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗവും) തന്റെ ആധിപത്യം ശക്തമാക്കി. വിവിധ അഫ്ഗാൻ ഗോത്രങ്ങളുടെ നേതൃത്വം പ്രധാനമായും ഗോത്രത്തിന് ധനം (കൊള്ളമുതൽ) നൽകുന്നതിനുള്ള നേതാക്കളുടെ കഴിവിനെ ആശ്രയിച്ചിരുന്നു, തന്റെ അനുയായികൾക്ക് കൊള്ളമുതലും ഭൂപ്രദേശവും നൽകുക വഴി അഹ്മദ് ഷാ ഇതിൽ വളരെ വിജയിച്ചു.
 
കിരീടധാരണത്തിന് ഒരു വർഷത്തിനുശേഷം, 1748-ൽ ആണ് അഹ്മദ് ഷാ ആദ്യമായി [[സിന്ധു നദി]] മുറിച്ചുകടക്കുന്നത്. അഹമദ് ഷായുടെ 30,000-ത്തോളം വരുന്ന കുതിരപ്പട തുടർന്ന് പഞ്ചാബിന്റെ തലസ്ഥാനമായിരുന്ന ലഹോറും പിടിച്ചെടുത്തു. ലഹോറിൽ നിന്നും ഇവർ ദില്ലിയിലേക്ക് നീങ്ങിയെങ്കിലും 1748 മാർച്ച് 11-ന് ദില്ലിക്കടുത്തുള്ള മാനുപൂറിൽ വച്ച് [[മുഗൾ സാമ്രാജ്യം|മുഗൾ സൈന്യം]] ഇവരെ പരാജയപ്പെടുത്തി. ഇതേ സമയം ആസ്ഥാനമായിരുന്ന കന്ദഹാറിൽ ഒരുകലാപം പൊട്ടിപ്പുറപ്പെട്ടു. ഉടൻ തന്നെ കന്ദഹാറിലേക്ക് തിരിച്ച് ഷാ, അവിടത്തെ കലാപം അടിച്ചമർത്തുകയും തന്റെ ഒരു മകനടക്കമുള്ള വിമതനേതാക്കളെയെല്ലാം വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു. 1749-ന്റെ രണ്ടാം പകുതിയിൽ അഹമ്മദ് ഷാ ദുറാനി ലഹോറിൽ വീണ്ടുമെത്തി അധികാരം സ്ഥാപിച്ചു. തുടർന്ന് സിന്ധുവിന്റെ വലത്തേ തീരത്തുള്ള ദേര ഇസ്മാഈൽ ഖാൻ, ദേര ഘാസി ഖാൻ എന്നീ പട്ടണങ്ങളിലെ പഷ്തൂൺ നേതാക്കളെ തന്റെ അധീനതയിലാക്കി. ബലൂചിസ്താനിലെ കലാട്ടിലെ ബ്രഹൂയി ഖാനേയും തന്റെ മേൽക്കോയ്മ അംഗീകരിപ്പിച്ചു. തുടർന്ന് കന്ദഹാറിലെ ഒരു കലാപം അടിച്ചമർത്തി, പടിഞ്ഞാറോട്ട് തന്റെ ശ്രദ്ധ തിരിച്ചു<ref name=afghans15/>.
 
അടുത്ത വർഷം (1749-ൽ) [[മുഗൾ സാമ്രാജ്യം|മുഗൾ]] ഭരണാധികാരി [[സിന്ധ്|സിന്ധും]], സിന്ധു നദി ഉൾപ്പെട്ട [[പഞ്ചാബ് പ്രദേശം]] മുഴുവനും അഹ്മദ് ഷായ്ക്ക് വിട്ടുകൊടുക്കാൻ നിർബന്ധിതനായി, തന്റെ തലസ്ഥാനത്തെ അഹ്മദ് ഷാ ആക്രമിക്കാതിരിക്കുന്നതിനായിരുന്നു ഈ പ്രവർത്തി.
 
=== പടിഞ്ഞാറൻ ആക്രമണങ്ങൾ ===
ഇങ്ങനെ ഒരു യുദ്ധം കൂടാതെതന്നെ കിഴക്ക് വലിയ അളവ് ഭൂവിഭാഗങ്ങൾ പിടിച്ചെടുത്തതിനു ശേഷം അഹ്മദ് ഷാ പടിഞ്ഞാറോട്ട് ശ്രദ്ധതിരിച്ച് [[Herat|ഹെറാത്ത്]] ആക്രമിച്ചു. [[നാദിർ ഷാ|നാദിർ ഷായുടെ]] പൗത്രനായിരുന്ന [[മിർസ ഷാ രൂഖ്]] ആയിരുന്നു ഇക്കാലത്ത് [[മശ്‌ഹദ്]] ഭരിച്ചിരുന്നത്. ഹെറാത്ത് അടക്കം ഖുറാസാന്റെ മിക്കവാറും പ്രദേശങ്ങളും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഏകദേശം ഒരു വർഷം നീണ്ടുനിന്ന ബന്ദവസ്സിനും രക്തരൂക്ഷിതമായ യുദ്ധത്തിനും ശേഷം 1750-ൽ ഹെറാത്ത് നഗരം അഹ്മദ് ഷായുടെ നിയന്ത്രണത്തിലായി. ഇതിനു പിന്നാലെ ഇന്നത്തെ [[ഇറാൻ|ഇറാനിലേയ്ക്ക്]] പടനയിച്ചു. ആദ്യവട്ടം അഹമ്മദ് ഷാക്ക് [[മശ്‌ഹദ്]] പിടിക്കാനായെങ്കിലും നിഷാപൂർ പിടിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. എന്നാൽ ഒരു വർഷത്തിനു ശേഷം 1751-ൽ ഇതിൽ വിജയം വരിക്കുകയും ചെയ്തു. ഇതോടെ അഹ്മദ് ഷായുടെ മേൽകോയ്മ അംഗീകരിച്ച മിർസ ഷാ രൂഖ്, ഖുറാസാനിലെ ഭരണകർത്താവായി തുടർന്നു. നാദിർ ഷാ മുഗളരിൽ നിന്നും കൊള്ളയടിച്ച [[കോഹിനൂർ രത്നം]], ഷാ രൂഖ്, അഹ്മദ്ഷാക്ക് കൈമാറി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868341" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി