"പഷായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ ...
→‎അവലംബം: ഇംഗ്ലീഷിൽ ലേഖനം വന്നു
വരി 7: വരി 7:


[[വർഗ്ഗം:അഫ്ഗാനിസ്താനിലെ ജനവിഭാഗങ്ങൾ]]
[[വർഗ്ഗം:അഫ്ഗാനിസ്താനിലെ ജനവിഭാഗങ്ങൾ]]
[[en:Pashai people]]

09:29, 11 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അഫ്ഘാനിസ്ഥാനിൽ നൂറിസ്ഥാന്റെ പടിഞ്ഞാറും തെക്കും അതിർത്തിപ്രദേശങ്ങളിൽ വസിക്കുന്ന പഷായ് ഭാഷ സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ പഷായികൾ[1]. ഇവരെ കോഹിസ്ഥാനികൾ എന്നും ദിഹ്ഗാൻ വംശജർ എന്നും അറിയപ്പെടാറുണ്ട്.. ഇവരിൽ കൂടുതൽ പേരും ഷിയകളാണ്‌. അലി ഇലാഹികൾ എന്നും ഇവർ അറിയപ്പെടുന്നു[2]. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ 1,08,000 ആണ്‌[1].

1270-ൽ മാർക്കോപോളോ, ബദാഖ്‌ശാനിനു തെക്കുള്ള ഒരു പഷായ് എന്ന നാടിനെക്കുറിച്ച് പറയുന്നുണ്ട്. ഇത് ഇക്കൂട്ടരെയാണെന്നു കരുതപ്പെടുന്നു. ഇവിടുത്തുകാർ തവിട്ടുനിറക്കാരാണെന്നും അവരുടേതായ വേറിട്ട ഭാഷ സംസാരിക്കുന്നവരാണെന്നും വിഗ്രഹാരാധന നടത്തുന്നവരാണെന്നുമാണ്‌ മാർക്കോ പോളോ പറയുന്നത്[2].

അവലംബം

  1. 1.0 1.1 http://www.everyculture.com/Africa-Middle-East/Pashai.html (ശേഖരിച്ചത് 2009 ജൂലൈ 30)
  2. 2.0 2.1 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 38. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പഷായ്_ജനത&oldid=867704" എന്ന താളിൽനിന്ന് ശേഖരിച്ചത്