"അംഗീകൃത മൂലധനസ്റ്റോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{prettyurl|Authorised capital}}
{{വിക്കിഫൈ|date=2010 ഒക്ടോബർ}}
ഒരു കമ്പനിക്ക് പരമാവധി ശേഖരിക്കാവുന്ന [[മൂലധനം|മൂലധനത്തെ]] '''അംഗീകൃത മൂലധനസ്റ്റോക്ക്''' അന്നുഎന്നു പറയുന്നു. ഇങ്ങനെ ശേഖരിക്കാവുന്ന [[മൂലധനം]] എത്രയാണെന്ന് കമ്പനിയുടെ ''മെമ്മോറാണ്ടം ഒഫ് അസോസിയേഷനിൽ'' പറഞ്ഞിരിക്കണം. ആകെ വിൽക്കാവുന്ന [[ഓഹരി|ഓഹരികൾ]] എത്രയെന്നും ഓരോന്നിന്റെയും മുഖവില എന്താണെന്നും അതിൽ കാണിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ''രജിസ്റ്റേർഡ്'' മൂലധനമെന്നും ''നോമിനൽ'' മൂലധനമെന്നും ഇതിനു പേരുണ്ട്. ആധികാരികമായി വിൽക്കാവുന്ന ഓഹരികളുടെ പരമാവധി എണ്ണവും അവയുടെ മൂല്യവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കമ്പനി രജിസ്റ്റർ ചെയ്യുന്ന സമയത്ത് അംഗീകൃത മൂലധനത്തിന്റെ തോതനുസരിച്ച് രജിസ്റ്റ്രേഷൻഫീസ് അടയ്ക്കേണ്ടതുണ്ട്. ഭാവിയിൽ കമ്പനിയുടെ വികസനപ്രവർത്തനങ്ങൾക്കു വേണ്ടിവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടായിരിക്കും ഈ സംഖ്യ നിശ്ചയിച്ച് മെമ്മോറാണ്ടത്തിൽ ചേർക്കുന്നത്.
 
ഓഹരികൾ മുഴുവൻ വിറ്റുകൊള്ളണമെന്നില്ല. സാധാരണയായി കമ്പനിയുടെ ആരംഭത്തിൽ ഓഹരികൾ മുഴുവൻ വില്ക്കാൻ വേണ്ടി നീക്കിവയ്ക്കുക (ഇഷ്യൂ ചെയ്യുക) പതിവില്ല. കാലക്രമത്തിൽ മൂലധനം ആവശ്യമായി വരുന്നതനുസരിച്ച് പണമാക്കാവുന്നരീതിയിൽ ഒരുഭാഗം കരുതിവച്ചിരിക്കും. അതിനാലാണിതിനെ ''നോമിനൽ'' മൂലധനമെന്നു പറയുന്നത്.
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/866411" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി