"ലേസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
17,812 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Abraham.albin (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
(ചെ.) (Abraham.albin (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്)
[[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] ''ലൈറ്റ് ആംബ്ലിഫിക്കേഷൻ ബൈ സിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ'' (Light Amplification by Stimulated Emission of Radiation) എന്നതിന്റെ ചുരുക്കപ്പേരാണ് '''ലേസർ'''‍. ഉദ്ദീപ്ത [[വിദ്യുത്കാന്തികതരംഗങ്ങൾ]] പുറപ്പെടുവിക്കുവാൻ ഉതകുന്ന ഒരു സംവിധാനമാണ് ഇത്. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന രശ്മികൾ പ്രകാശപൂരിതവും കാണാൻ കഴിയുന്നവയുമാണ്.
 
== ഇവയും കാണുക ==
ആധുനിക ജീവിതത്തെ അടിമുടി മാറ്റിമറിച്ച ലേസർ പിറന്നിട്ട് അരനൂറ്റാണ്ട് തികയുന്നുവെങ്കിലും അതിനിപ്പോഴും ചെറുപ്പമാണ്. ലേസറിന്റെ യഥാർഥ കുതിപ്പ് വരാനിരിക്കുന്നതേയുള്ളുവെന്ന് വിദഗ്ധർ.
* [[ഹോളോഗ്രഫി]]
 
* [[ലാസിക് സർജറി]]
 
* [[ലേസർ പ്രിന്റർ]]
1960 മെയ് 16-നായിരുന്നു അത്. അമേരിക്കയിൽ ഹ്യൂസ് റിസർച്ച് ലബോറട്ടറിയിലെ ഗവേഷകനായ തിയോഡർ മെയ്മൻ ഒരു റൂബി ദണ്ഡിനെ ഉത്തേജിപ്പിച്ച് അതിൽ നിന്ന് അസാധാരണമാംവിധം നേർത്ത ഒരു പ്രകാശധാര സൃഷ്ടിക്കുന്നതിൽ വിജയിച്ചു. പതിറ്റാണ്ടുകളായി ഗവേഷകർക്ക് വെല്ലുവിളിയായിരുന്ന ഒരു ശാസ്ത്രപ്രശ്‌നത്തിന് അതോടെ പരിഹാരമായി. 'ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ' എന്നതിന്റെ ചുരുക്കപ്പേരായ 'ലേസർ' (Laser) എന്നത് വിളിക്കപ്പെട്ടു.
 
ലേസർ കണ്ടുപിടിക്കാനായി വലിയൊരു മത്സരം ലോകത്ത് നടക്കുന്നുണ്ടായിരുന്നു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ബെൽസ് ലബോറട്ടറിയിലെ ഗവേഷകർ ഏതാണ്ട് അടുത്തെത്തിയെന്ന്, മെയ്മനും അദ്ദേഹത്തിന്റെ സ്ഥാപനവും സംശയിച്ചു. അതിനാൽ തിടുക്കത്തിൽ ആ കണ്ടെത്തലിന്റെ വിവരം 'നേച്ചർ' മാഗസിനിൽ പ്രസിദ്ധികരണത്തിന് നൽകേണ്ടി വന്നു. മാത്രമല്ല, വാർത്തസമ്മേളനം വിളിച്ചുകൂട്ടി ലേസറിന്റെ കണ്ടെത്തൽ ഹ്യൂസ് ലബോറട്ടറി പ്രഖ്യാപിക്കുകയും ചെയ്തു.
ഗവേഷകലോകത്തെ സംബന്ധിച്ചിടത്തോളം അത് വലിയൊരു മുന്നേറ്റമായിരുന്നെങ്കിലും, മറ്റൊരു പ്രധാന പ്രശ്‌നം അവശേഷിച്ചു. എന്താണ് ലേസറിന്റെ ഉപയോഗം, പ്രായോഗികതലത്തിൽ അതിനെ എത്തരത്തിൽ മനുഷ്യന് പ്രയോജനപ്പെടുത്താനാകും! വർഷങ്ങളോളം ഈ ചോദ്യം ഉത്തരമില്ലാതെ അവശേഷിച്ചു. 1961ൽ ഹ്യൂസ് ലബോറട്ടറീസ് വിട്ടുപോയിട്ടും മെയ്മനെ കാണുമ്പോൾ സുഹൃത്തുക്കൾ അൽപ്പം പരിഹാസത്തോടെ ചോദിക്കുമായിരുന്നു - 'ചങ്ങാതി, ലേസറൊക്കെ എങ്ങനെ നന്നായിരിക്കുന്നില്ലേ!'
 
ആധുനിക മനുഷ്യജീവിതത്തെ അടിമുടി മാറ്റിമറിച്ച ഒരു അനുഗ്രഹീത സങ്കേതമാണ് ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം പരിഹാസത്തിന് പാത്രമായതെന്ന് ഓർക്കണം. ലേസർ സങ്കേതവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് ഭൗതികശാസ്ത്രത്തിനുള്ള 14 നോബൽ പുരസ്‌കാരങ്ങളാണ് പിൽക്കാലത്ത് സമ്മാനിക്കപ്പെട്ടത്. ഇന്ന് ലേസറിന്റെ ആഗോള വാർഷിക വിപണി ഏതാണ്ട് 500 കോടി പൗണ്ടിന്റേത് (33000 കോടി രൂപ) ആണ്. അതിപ്പോഴും വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനിയും സാധ്യതകൾ അവസാനിച്ചിട്ടില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധർ ലേസറിന്റെ അമ്പതാം വാർഷികത്തിൽ വിലയിരുത്തുന്നത്. ഭൂമിയിലെ ഊർജപ്രതിസന്ധിപോലും പരിഹരിക്കാൻ പാകത്തിൽ ലേസറിന്റെ ഉപയോഗം പുതിയ നൂറ്റാണ്ടിൽ മുന്നേറുന്ന കാര്യം അവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, നമ്മൾ ആധുനികസങ്കേതങ്ങളെന്നു പറഞ്ഞ് അഭിമാനപൂർവം ഉപയോഗിക്കുന്ന എന്തിന് പിന്നിലും ലേസറിന്റെ സാന്നിധ്യമോ, സഹായമോ കാണാം. ഒരു പുതിയ കാറിൽ കയറുമ്പോൾ ഓർക്കുക, കാറിന്റെ മിഴിവാർന്ന രൂപത്തിനും സൗകര്യങ്ങൾക്കും പിന്നിൽ ലേസർ സങ്കേതങ്ങളുടെ സഹായമുണ്ട്. ഒരു ഓപ്ടിക്കൽ മൗസ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ നാവിഗേറ്റ് ചെയ്യുമ്പോൾ, റിമോട്ട് കൺട്രോൺ കൊണ്ട് ടിവിയിൽ ചാനൽ മാറ്റുമ്പോൾ, സി.ഡി.യോ ഡി.വി.ഡി.യോ ഉപയോഗിക്കുമ്പോൾ...വേൾഡ് വൈഡ് വെബ്ബിനെ നിങ്ങളുടെ കമ്പ്യൂട്ടറിലേക്കെത്തിക്കുന്ന ഓപ്ടിക്കൽ ഫൈബറിൽ, കണ്ണിന്റെ ചന്തംകൂട്ടാനും കാഴ്ച ശരിയാക്കാനും ശസ്ത്രക്രിയ നടത്തുമ്പോൾ - ഓർക്കുക, പിറവിയെടുത്തിട്ട് 20 വർഷത്തോളം കാര്യമായ ഒരുപയോഗവും കണ്ടെത്താനാകാത്ത ഒരു സങ്കേതമാണ് ഇന്ന് ഇതെല്ലാം സാധ്യമാക്കുന്നത്.
 
 
ലേസറിന് ആദ്യമായി ഒരു ഉപയോഗം ഉണ്ടാകുന്നത് 1974-ലാണ് - ലേസർ ബാർകോഡ് റീഡർ എന്ന നിലയിൽ. അമേരിക്കയിൽ ഓഹായോവിലെ ഒരു സൂപ്പർമാർക്കറ്റ് കൗണ്ടറിൽ 'റിഗ്ലീസ് ച്യൂയിങ്ഗം' ആണ് ലേസർ ബാർകോഡ് പതിച്ച് വിൽപ്പന നടത്തിയ ആദ്യ ഉത്പന്നം. ഇന്ന് ലോകത്താകമാനം ദിനംപ്രതി കോടിക്കണക്കിന് തവണ ഉത്പന്നങ്ങളിലെ ബാർകോഡ് സ്‌കാനിങ് നടക്കുന്നു. ഉപഭോക്താക്കൾക്കും ഉത്പാദകർക്കും ചില്ലറ വിൽപ്പനക്കാർക്കും കോടികളുടെ ലാഭം അതുവഴിയുണ്ടാകുന്നു എന്നാണ് വിലയിരുത്തൽ.
 
എഴുപതുകളുടെ അവസാനം സോണി കമ്പനിയും ഫിലിപ്പ്‌സും, 12 സെന്റീമീറ്റർ വ്യാസമുള്ള തിളക്കമാർന്ന പ്ലാസ്റ്റിക് കോംപാക്ട് ഡിസ്‌കുകളിൽ (സി.ഡി.കളിൽ) സംഗീതം ഡിജിറ്റൽ രൂപത്തിൽ ആലേഖനം ചെയ്യാൻ ലേസർ സങ്കേതം ഉപയോഗിക്കാൻ തുടങ്ങി. സി.ഡി.പ്ലേയറുകളിൽ ലേസറുകളുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സിഡി ആൽബം 1982-ൽ ആദ്യമായി പുറത്തിറങ്ങി -റോക്ക് ഗായകൻ ബില്ലി ജോയലിന്റെ 'ഫിഫ്ടി സെക്കൻത് സ്ട്രീറ്റ്' ആയിരുന്നു ആ ആൽബം. 1990-കളുടെ പകുതിയോടെ 74 മിനിറ്റ് നേരം സംഗീതം ഒരു സിഡിയിൽ പകർത്താം എന്ന സ്ഥിതി വന്നു. പിന്നീട് ഡിജിറ്റൽ വീഡിയോ ഡിസ്‌കുകളുടെ (ഡി.വി.ഡി) കാലമായി. 50 ജിബി സംഭരണശേഷിയുള്ള ബ്ലൂറേ ഡിവിഡി പ്രത്യക്ഷപ്പെട്ടത് 2009-ലാണ്. ഉന്നത റസല്യൂഷണിൽ ഒരു സിനിമ മുഴുവൻ ഉൾക്കൊള്ളാൻ ഇത്തരം ഡിസ്‌കുകൾക്കാകും.
 
 
സിഡി-ഡിവിഡി മാർക്കറ്റുകൊണ്ട് ലേസർ വിപ്ലവം അവസാനിച്ചില്ല. 1970-കളുടെ അവസാനം തന്നെ ടെലഫോൺ കമ്പനികൾ ഓപ്ടിക്കൽ ഫൈബർ സൗകര്യങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു. അതിനാവശ്യമായ സാങ്കേതിക മുന്നേറ്റങ്ങളും സംഭവിച്ചു. അത്‌ലാന്റിക് സമുദ്രത്തിനടിയിലൂടെ അമേരിക്കയെയും യൂറോപ്പിനെയും പരസ്​പരം ബന്ധിപ്പിക്കുന്ന ആദ്യ ഫൈബർ ഓപ്ടിക് കേബിൾ പ്രവർത്തനം ആരംഭിക്കുന്നത് 1988-ലാണ്. ഇന്ന് പതിനായിരക്കണക്കിന് കിലോമീറ്റർ നീളം വരുന്ന സമുദ്രാന്തര ഫൈബർകേബിളുകൾ ഭൂമിയെ ചുറ്റുന്നു. ഇന്റർനെറ്റ് പോലുള്ള ആഗോള വാർത്താവിനിമയ ശൃംഗലയുടെ നട്ടെല്ലാണ് ഇത്തരം ഭൂഖണ്ഡാന്തര കേബിളുകൾ.
 
 
സംസക്തമായ പ്രകാശത്തിന്റെ സഹായത്തോടെ ഊർജത്തെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തെത്തിക്കാൻ സഹായിക്കുന്ന ലേസർ, ഭാവിയിൽ ഭൂമിയുടെ ഊർജാവശ്യങ്ങൾക്കു പോലും പരിഹാരമാകുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു. അമേരിക്കയിലെ നാഷണൽ ഇഗ്നൈറ്റേഷൻ ഫെസിലിറ്റി (എൻ.ഐ.എഫ്) എന്ന സ്ഥാപനം ഇത്തരമൊരു സാധ്യതയാണ് പരിശോധിക്കുന്നത്. അതിശക്തമായ 192 ലേസറുകളെ ഹൈഡ്രജൻ ഇന്ധനത്തിന്റെ ചെറിയൊരു ഗോളത്തിലേക്ക് ഒറ്റയടിക്ക് കേന്ദ്രീകരിക്കുക വഴി അണുസംയോജനം സാധ്യമാക്കാമെന്നും, അതിൽ നിന്ന് വൻതോതിൽ ഊർജം പുറത്തുവരുമെന്നും പ്രതീക്ഷിക്കുന്നു. നക്ഷത്രങ്ങൾക്കുള്ളിൽ സംഭവിക്കുന്ന പ്രവർത്തനത്തെയാണ് ലേസറുകളുടെ സഹായത്തോടെ എൻ.ഐ.എഫ്. ഭൂമിയിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
 
ഇതിന് സമാനമായ രീതിയിൽ 'ഹിപ്പെർ' (HiPER) എന്നൊരു പദ്ധതിയുമായി മുന്നേറുകയാണ് യൂറോപ്യൻ ഗവേഷകർ. ഭാവിക്കുവേണ്ടിയുള്ള ചെറിയ തരത്തിലൊരു പവർ‌സ്റ്റേഷനാണ് പദ്ധതിയിൽ രൂപപ്പെടുത്തുന്നത്. സൂര്യന്റെ കേന്ദ്രത്തിലേതിലും പത്തുമടങ്ങ് താപനിലയിൽ വസ്തുക്കളെയെത്തിക്കാൻ ലേസറുകളുപയോഗിച്ച് കഴിയുമെന്ന്, ബ്രിട്ടനിൽ സെൻട്രൽ ലേസർ ഫെസിലിറ്റിയിലെ ഡോ. കേറ്റ് ലാൻകാസ്റ്റർ അറിയിക്കുന്നു. അത്തരത്തിൽ അണുസംയോജനവും സാധ്യമാകും. ഏതായാലും ഭാവിക്കുള്ള ഒരു ലേസർ സാധ്യതയാണത്.
 
ഇതുകൊണ്ടും ലേസറിന്റെ സാധ്യതകൾ അവസാനിക്കുന്നില്ല. വൈദ്യശാസ്ത്രമേഖലയിൽ ലേസർ ഇപ്പോൾ സർവവ്യാപിയാണ്. ലോകത്തെ ഏറ്റവും ശക്തിയേറിയ ടെലിസ്‌കോപ്പുകൾ, ബഹിരാകാശദൃശ്യങ്ങളെ കൂടുതൽ മിഴിവാർന്നതാക്കാൻ ലേസറിന്റെ സഹായമാണ് തേ ടുന്നത്. എന്തിന് ഇതുവരെ കൃത്യമായി നിർണയിക്കാൻ കഴിയാത്ത ഗുരുത്വാകർഷണ തരംഗങ്ങളുടെ അളവെടുക്കാനും ആശ്രയമാകുന്നത് അമ്പത് വർഷം മുമ്പ് പിറവിയെടുത്ത ഈ സങ്കേതം തന്നെ.
 
ലേസറുകളുടെ സ്​പന്ദനത്തോത് (pulse rate) ഏറ്റവും താഴ്ന്ന വിതാനത്തിലേക്ക് എത്തിക്കുമ്പോഴാണ് അവ കൂടുതൽ കരുത്താർജിക്കുന്നത്. സെക്കൻഡിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ ആയിരത്തിലൊരംശം (ഫെംറ്റോ സെക്കൻഡ്) മാത്രം സ്​പന്ദനത്തോതുള്ള ലേസറുകൾ ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ട്. അറ്റോസെക്കൻഡ് ലോസറുകൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ (അറ്റോസെക്കൻഡ് എന്നാൽ സെക്കൻഡിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊരംശം!) അറ്റോസെക്കൻഡ് തോതിലുള്ള ലേസറുകളുടെ സഹായത്തോടെ ദ്രവ്യത്തിന്റെ അടിസ്ഥാന പ്രവർത്തനം നേരിൽ കാണാനാകുമെന്ന് ഗവേഷകർ കരുതുന്നു.
 
ചുരുക്കിപ്പറഞ്ഞാൽ, ലേസറിന് 50 വർഷത്തിന്റെ ചെറുപ്പമാണിപ്പോൾ. പ്രായമാകാൻ ഇനിയും സമയമെടുക്കും. എന്തൊക്കെയാവും ലേസർ ഭാവിക്കായി കരുതിവെച്ചിരിക്കുന്നതെന്ന് കാലമാണ് തെളിയിക്കേണ്ടത്. (കടപ്പാട്: ഫിസിക്‌സ് വേൾഡ് ,എൻ.ഐ.എഫ്).
 
== അവലംബം ==
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/843838" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി