Jump to content

"ഒലിഗോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: ar:فترة ضحوية; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: ar:عصر ضحوي)
(ചെ.) (യന്ത്രം പുതുക്കുന്നു: ar:فترة ضحوية; cosmetic changes)
ലൈയലിന്റെ നാമപദ്ധതിയിലെ പൂർവ ഇയോസീൻ, ഉത്തരമയോസീൻ എന്നിവയ്ക്കിടയ്ക്കുള്ള വ്യതിരിക്ത ഘട്ടത്തെ സൂചിപ്പിക്കുവാൻ 1854-ൽ ഏണസ്റ്റ് ഫൊൺ ബെയ്റിക്ക് ആണ് ഒലിഗോസീൻ എന്ന സംജ്ഞ് ഉപയോഗിച്ചത്. പില്ക്കാലത്ത് ഒലിഗോസിൻ യുഗം മൂന്നു കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടു.
 
ഒലിഗോസീൻ ശിലകളിൽ കാണുന്ന പ്രമുഖ ഇനം ജീവാശ്മം ഫൊറാമിനിഫെറ വിഭാഗത്തിൽപ്പെട്ട സമുദ്രജീവികളുടേതാണ്. ഇന്ത്യയിലെ ഒലിഗോസീൻ ക്രമങ്ങളിൽ ലെപിഡോസൈക്ലിന (Lepidocyclina) എന്ന ജീനസ് സൂചകജീവാശ്മമായി വർത്തിക്കുന്നു. കരയിലും വെള്ളത്തിലും വസിച്ചിരുന്ന കശേരുകികളും അകശേരുകികളും ആയ ജന്തുക്കളുടെയും, സസ്യങ്ങളുടെയും ജീവാശ്മങ്ങൾ ഒലിഗോസീൻ ശിലകൾ ധാരാളമായി ഉൾക്കൊണ്ടുകാണുന്നു. ശുദ്ധജല ജീവികളും ലവണജലജീവികളും ഉണ്ടായിരുന്നു. മത്സ്യങ്ങളും കടൽജീവികളായ അകശേരുകികളും ഇയോസീൻ യുഗത്തിലെ ജീവികളോട് ഒട്ടൊക്കെ സാദൃശ്യമുള്ളവയായിരുന്നു. കരയിൽ ജീവിച്ചുപോന്ന ക്രിയോഡോണ്ട എന്നയിനം അസ്തമിതമായി; അതിൽ നിന്നും [[പട്ടി]], [[പൂച്ച]] തുടങ്ങി യഥാർഥ മാംസഭുക്കുക്കളായ സസ്തനികൾ പരിണമിച്ചു. രാക്ഷസപ്പന്നി (Archaetherium), പ്രാക്കാല ഒട്ടകം (Poebrotheruim), ആദിമാശ്വം[[ചിത്രംപ്രമാണം:Mesohippus.jpg|thumb|200px|''[[Mesohippus]]''.]] (Mesohippus), ഓട്ടക്കാരനായ കൂറ്റൻ [[കാണ്ടാമൃഗം]] (Hiracodon),[[ചിത്രംപ്രമാണം:Hyaenodon Heinrich Harder.jpeg|thumb|200px|right|''Hyaenodon''.]] പ്രാചീന മഹാഗജം (Mastodon), വളഞ്ഞ ദംഷ്ട്രകളുള്ള (sabre toothed) ഇനം പൂച്ച (Hoplophoneus) എന്നിവയാണ് ഒലിഗോസീൻ യുഗത്തിലെ മുഖ്യ സസ്തനികൾ. പൂർവ-പശ്ചിമ അർധഗോളങ്ങളിൽ വിവിധയിനം വാനരന്മാരും ആൾക്കുരങ്ങുകളും ഒലിഗോസീൻ യുഗത്തിൽ ഉത്ഭൂതമായി. നരവാനരഗണം (Primates) ഈ യുഗത്തിൽ നിർണായകമായ പരിണാമ ദശകൾ പിന്നിടുകയുണ്ടായി.
 
== ഭൂപ്രകൃതി ==
 
== ജീവജാലം ==
[[ചിത്രംപ്രമാണം:Man of the woods.jpg|thumb|right|Orangutan]]
വൻകരകളുടെ അധിക വ്യാപ്തിയും കാലാവസ്ഥയുടെ ആനുകൂല്യവും കര ജീവികളുടെ എണ്ണം, ഇനം എന്നിവ വർദ്ധിക്കുന്നതിനു കാരണമായി. ടെർഷ്യറി കല്പത്തിന്റെ ആദ്യപാതത്തിലുള്ള ജീവജാലം ആധുനിക ജീവജാലമായി പ്രിണമിച്ചതിലെ പല പ്രധാന ദശകളും പിന്നിട്ടത് ഒലിഗോസീൻ യുഗത്തിലായിരുന്നു. ബർമ, യു. എസ്സിലെ ടെക്സാസ്, ഈജിപ്തിലെ ഫയൂം എന്നിവിടങ്ങളിലെ ഒലിഗോസീൻ ജീവാശ്മങ്ങളിൽ നിന്നാണ് നരവാനരഗണത്തിന്റെ പരിണാമ ദശകൾ കൂടുതൽ വ്യക്തമായിട്ടുള്ളത്. ഫയൂം നിക്ഷേപങ്ങൾ പരിണാമത്തിന്റെ ആദ്യദശയിൽപ്പെട്ട നരപൂർവിക വാനരൻ (Anthropoid) മാരെക്കുറിച്ച് അറിവു നൽകി. വിവിധ ജീനസുകളിൽപ്പെട്ട കുരങ്ങുകളേയും ആൾക്കുരങ്ങുകളെയും സംബന്ധിച്ചു മാത്രമല്ല ആദിമനുഷ്യരെക്കുറിച്ചും പ്രാധാന്യമർഹിക്കുന്ന നിഗമനങ്ങളിലെത്തിച്ചേരാൻ ഫയൂമിലെ ജീവാശ്മങ്ങൾ വഴിതെളിച്ചു. ഇവയെ ആധാരമാക്കിയുള്ള, നരവാനരഗണത്തിന്റെ പരിണാമപുനഃസംവിധാനത്തിൽ കുരങ്ങുകൾ (Parapethecus, Apedium തുടങ്ങിയവ), ആൾകുരങ്ങുകൾ (Aelopithecus, Aegyptopithecus തുടങ്ങിയവ), പ്രോപ്ലിയോപിതിക്കസ് (Pre-Anthropoid Ape) എന്നിവ ഉൾപ്പെടുന്നു. ഇയോസീനിന്റെ അന്ത്യത്തിലോ ഒലിഗോസീന്റെ ആരംഭത്തിലോ ആണ് നരപൂർവികവാനരന്മാർ ഉണ്ടായതെന്നു കരുതപ്പെടുന്നു.[[ചിത്രംപ്രമാണം:Gorilla 019.jpg|thumb|left|[[Gorilla]]]] ഇവയോടു സാദൃശ്യം പുലർത്തിപ്പോന്നവയും ഇയോസീൻ യുഗത്തിൽ ഉരുത്തിരിഞ്ഞവയുമായ ടാർസിഡ് എന്ന ചെറു ജീവികളാണ് ത്രിമാന വീക്ഷണശക്തി ഉണ്ടായിരുന്ന ആദ്യത്തെ നരവാനരഗണം. നീണ്ട വാലുള്ള സിബോയ്ഡ് (Ceboid), സെർബോപിതിക്കോയ്ഡ് തുടങ്ങിയയിനം വാനരന്മാരും ഒലിഗോസീനിൽ ധാരാളമായുണ്ടായിരുന്നു. മനുഷ്യന് ഏഴുകോടി വർഷത്തെ പരിണാമചരിത്രം തനതായുണ്ടെങ്കിലും ഉദ്ദേശം മൂന്നരക്കോടി ആണ്ടുകൾക്കു മുമ്പ് ഒലിഗോസീനിന്റെ ആരംഭത്തോടെയാണ് നരപൂർവികരായ ഹോമിനോയിഡുകൾ ആവിർഭവിച്ചത് . കുറുകിയ വാലുള്ള ഇവയ്ക്ക് വികസിച്ച മസ്തിഷ്കമുണ്ടായിരുന്നു. ഫയൂം ജീവാശ്മങ്ങളില്പ്പെട്ട പാരാപിതിക്കസ്, പ്രോപ്ലിയോപിതിക്കസ് തുടങ്ങിയ ജീനസുകളാണ് ഏറ്റവും പൂർവികരായ ഹോമിനോയിഡുകൾ.
ഇവ പരിണമിച്ചുണ്ടായ ഹോമിനിഡേ (Hominidae), പൊൻഗിഡേ (Pongidae) എന്നീ വിഭാഗങ്ങളിൽ, അദ്യത്തേതിൽ നിന്നു മനുഷ്യനും രണ്ടാമത്തേതിൽ ഗൊറില്ല, ചിമ്പൻസി, ഒറാങ്-ഊട്ടാൻ തുടങ്ങിയ വാനരഗണങ്ങളും ഉരുത്തിരിഞ്ഞു. മനുഷ്യരും കുരങ്ങുകളും തമ്മിലുള്ള വ്യക്തമായ പിരിവ് ഏർപ്പെട്ടത് ഒലിഗോസീനിന്റെ മധ്യഘട്ടത്തോടെയാണെന്ന് അനുമാനിക്കപ്പെടുന്നു. നരവാനരഗണത്തിൽ ഇലകൾ ഭക്ഷിക്കുന്നവയും കായ്കനികൾ ഭക്ഷിക്കുന്നവയുമായി രണ്ടു വിഭാഗങ്ങൾ ഉണ്ടായതും ഈ യുഗത്തിലാണ്.
വടക്കേ അമേരിക്കയിൽ ഒലിഗോസീനിന്റെ തുടക്കത്തിനും മുമ്പുതന്നെ നരവാനരഗണം അസ്തമിതമായിരുന്നു എന്ന അനുമാനത്തിന് അടുത്തകാലത്ത് ടെക്സാസിലെ ഒലിഗോസീൻ സ്തരങ്ങളിൽ നിന്ന് ഒരു തലയോട് കണ്ടെടുത്തതോടെ ആധാരമില്ലാതായിട്ടുണ്ട്.
ഒലിഗോസീൻ യുഗത്തിൽ കടവാതിലുകൾ ധാരാളം ഉണ്ടായിരുന്നു; ഗുഹകളിൽ വസിച്ചിരുന്ന ഇവയുടെ വിസർജ്യങ്ങൾ കുന്നുകൂടി കനത്ത ഫോസ്ഫേറ്റ് നിക്ഷേപങ്ങളായിത്തീനദിയാവസാദങ്ങൾ പുറ്റുകളും ധാരാളമായുൾക്കൊണ്ടുകാണുന്നു. ഇന്നു കാണപ്പെടുന്ന പക്ഷികളിൽ പത്തു ജീനസുകൾ ഒലിഗോസീനിലും ഉൺണ്ടായിരുന്നു. ബാൾട്ടിക് മേഖലയിൽ നിന്നു ലഭിച്ചിട്ടുള്ള ആംബറു (Amber)കളിൽ ശലഭം, തേനീച്ച്, ഉറുമ്പ്, ചിലന്തി, തേൾ, തേരട്ട തുടങ്ങിയവയുടെ ജീവാശ്മങ്ങൾ സംമരക്ഷിതമായിക്കാണുന്നു. പാൻഗോലിൻ, റോക്ക്റാബിറ്റ് എന്നീ ജീവികളും ഒലിഗോസീനിൽ ഉണ്ടായവയാണ്. സഞ്ചിമൃങ്ങളി (Marsupial) ലെ പ്രാകൃതവർഗളുടെ ജീവാശ്മങ്ങൾ ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഒലിഗോസീൻ ശിലകളിൽ സുലഭമായുണ്ട്. കീരി, റക്കൂൺ, വീസൽ, വളഞ്ഞദംഷ്ട്രകളുള്ള പൂച്ച തുടങ്ങിയ ഫിസിപെഡു (Fissiped) കളും ധരാളമായി പ്രതിനിധീകരിക്കപ്പെട്ടിട്ടുണ്ട്.
 
പ്രാക്കാലത്തെ പത്രഭോജി (Browser), കീടഭോജി (insectivore) എന്നിവയിൽ നിന്നു പരിണാമദശകൾ കടന്ന് ഒലിഗോസീനിൽ ഉരുത്തിരിഞ്ഞവയാണ് ഇപ്പോഴത്തെ തൃണഭോജികളും മാംസഭോജികളും.[[ചിത്രംപ്രമാണം:Common brown robberfly with prey.jpg|thumb|A [[Asilidae|robber fly]] eating a [[hoverfly]].]] കുതിരവർഗത്തിന്റെ പൂർവികരായ ഇയോഹിപ്പസ്, മീസോഹിപ്പസ്, പാരാഹിപ്പസ് എന്നിവ യഥാക്രമം ഇയോസീൻ, ഒലിഗോസീൻ, മയോസിൻ എന്നീ യുഗങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവയിൽ ഇയോഹിപ്പസിന് 4 കുളമ്പുണ്ടായിരുന്നത് മിസോഹിപ്പസിന് 3 ആയി കുറഞ്ഞു. പാരാഹിപ്പസിന്റെ ദന്തനിരകൾക്കുണ്ടായ പരിഷ്കാരം പത്രഭോജിയിൽ നിന്നു തൃണഭോജിയിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്നു.
 
കുളമ്പുള്ള സസ്തനികളിലെ രണ്ടു പിരിവുകളിൽ ഒരു ശാഖയിലൂടെ ഉരുത്തിരിഞ്ഞ ബലൂചിത്തീരിയം, ഇന്ദ്രിത്തീരിയം, അന്ത്രാക്കോത്തിരീയം തുടങ്ങിയ ആർട്ടിയോഡക്ടൈലുകൾ (Artiodactyla) പത്രഭോജികളായിരുന്നു. ഇവയിൽബലൂചിത്തീരിയമാണ് ഭൗമായുസിൽ ഇതഃപര്യന്തം ഉണ്ടായിട്ടുള്ള സസ്തനികളിൽ ഏറ്റവും വലിപ്പമുള്ളത്. സാമാന്യം നീണ്ട കഴുത്തോടുകൂടിയ ഇതിന്റെ തോൾഭാഗത്തിന് 6 മീറ്ററോളം ഉയരമുണ്ടായിരുന്നു. ഇന്നത്തെ കണ്ടാമൃഗളോടു സാദൃശ്യം വഹിച്ചിരുന്ന ബ്രോണ്ടോത്തിർ, ടൈറ്റാനോത്തീർ തുടങ്ങിയ ഭീമാകാര പെരിസ്സോഡക് ടൈലുകൾ (Perissodactyla) വൃക്ഷത്തലപ്പുകളും തളിരിലകളും തിന്നു ജീവിച്ചു പോന്നവയാണ്. ഇവയ്ക്കു നതമധ്യമായ കപാലവും നാസികയ്ക്കു മുകളിൽ കൊമ്പുപോലുള്ള പ്രവർദ്ധങ്ങളും ഉണ്ടായിരുന്നു. ഇവയും ആർടിയോഡക്ടൈലുകളെപ്പോലെ പാരിസ്ഥിതിക പരിണാമത്തിനടിമപ്പെട്ട് ഒലിഗോസീൻ യുഗത്തിൽ തന്നെ അസ്തമിതമായി. ആനയുടെ മുൻഗാമികളും വിചിത്ര രൂപികളുമായ പ്രാചീനമഹാഗജ (Mastodom) ഗജങ്ങളുടെ അവശിഷ്ടങ്ങളെയും ഒലിഗോസീൻ സ്തരങ്ങൾ ഉൾക്കൊള്ളുന്നു. ഈയുഗത്തിൽ കരളുന്ന ജീവികൾ എണ്ണത്തിലും ഗണത്തിലും പെരുകി. ഉഷ്ണരക്തമുള്ള വൻജീവികളുടെ ആധിക്യം പേൻ, ചെള്ള് തുടങ്ങിയ ക്ഷുദ്രജീവികളുടെ സമൃദ്ധിക്കു കാരണമായി. <ref name=''eop''>Rhoana M. Black, Elemets of Palaeontology (1974);</ref>
<references/>
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
{{Commonscat|Oligocene}}
* [http://www.palaeos.com/Cenozoic/Oligocene/Oligocene.htm Paleos: Oligocene]
* [http://www.ucmp.berkeley.edu/tertiary/oli.html UCMP Berkeley Oligocene Page]
* [http://www.copyrightexpired.com/earlyimage/index.html Prehistoric Pictures, in the Public Domain]
* [http://www.paleodirect.com/pl-003.htm Oligocene Leaf Fossils]
* [http://www.paleodirect.com/f1-001.htm Olicgocene Fish Fossils]
* [http://scotese.com/oligocen.htm PaleoMap Project: Oligocene]
 
 
[[വർഗ്ഗം:ഭൗമയുഗങ്ങൾ]]
 
[[af:Oligoseen]]
[[ar:عصرفترة ضحويضحوية]]
[[ast:Oligocenu]]
[[br:Oligosen]]
43,331

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/839536" എന്ന താളിൽനിന്ന് ശേഖരിച്ചത്