"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: vi:Roger Garaudy
(ചെ.) യന്ത്രം ചേർക്കുന്നു: cs:Roger Garaudy
വരി 12: വരി 12:
[[ar:رجاء جارودي]]
[[ar:رجاء جارودي]]
[[ca:Roger Garaudy]]
[[ca:Roger Garaudy]]
[[cs:Roger Garaudy]]
[[da:Roger Garaudy]]
[[da:Roger Garaudy]]
[[de:Roger Garaudy]]
[[de:Roger Garaudy]]

10:33, 30 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിൻറെ പുറംചട്ട

റജാ ഗരോഡി അഥവാ റോജർ ഗരോഡി ഫ്രഞ്ച് തത്ത്വചിന്തകനും എഴുത്തുകാരനുമാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികനും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അം‌ഗവുമായിരുന്ന ഗരോഡി സോവിയറ്റ് യൂനിയനെതിരെ തുടർച്ചയായ വിമർ‌ശനങ്ങളുന്നയിച്ചതിനെത്തുടർന്ന് 70-കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർ‌ട്ടിയിൽ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു. 60-കൾ മുതൽ കമ്മ്യൂണിസവും കത്തോലിക്ക മതവും തമ്മിൽ സം‌വാദങ്ങൾക്കാഹ്വാനം ചെയ്തു വന്നിരുന്ന അദ്ദേഹം 1982-ൽ ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

ലെബനാനിലെ സ്വബ്‌റ-ശാത്തീല കൂട്ടക്കൊലയെത്തുടർന്ന് ഫ്രഞ്ച് ദിനപത്രമായ ലേ മോന്ദിൽ ലെബനോൻ കൂട്ടക്കൊലക്കു ശേഷം ഇസ്രായേൽ അധിനിവേശത്തിൻറെ അർ‍‌ത്ഥതലങ്ങൾ എന്ന പേരിലെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതു മുതൽ പാലസ്തീനിലെ സയണിസ്റ്റ് അധിനിവേശത്തിനെതിരായ രാഷ്ട്രാന്തരീയ പോരാളിയായാണ് ഗരോഡി സ്വയം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിൻറെ വിവാദവിധേയമായ ഇസ്രയേൽ രാഷ്ട്രത്തിൻറെ സംസ്ഥാപനത്തിനാധാരമായ അന്ധവിശ്വാസങ്ങൾ (The Founding Myths of Modern Israel) എന്ന ഗ്രന്ഥം ഹോളോകാസ്റ്റിനെക്കുറിച്ച ചരിത്രപരമായ അന്വേഷണമാണ്. ഈ ഗ്രന്ഥത്തിൽ ഹിറ്റ്ലറിൻറെ ഭരണകാലത്ത് ജർമനിയിൽ വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടർന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു.

കേരളം സന്ദർശിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ സയണിസം, മാർ‍ക്സിസവും കലയും, ജീവനുള്ള ഇസ്‌ലാം എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=റജാ_ഗരോഡി&oldid=807815" എന്ന താളിൽനിന്ന് ശേഖരിച്ചത്