"വിശറിവാലൻ ചുണ്ടൻ കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) interwiki
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Common Snipe}}
{{Mergefrom|ചുണ്ടൻ കാട}}
{{Mergefrom|ചുണ്ടൻ കാട}}
{{വിക്കിവൽക്കരണം}}
{{വിക്കിവൽക്കരണം}}

23:43, 21 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വിശറിവാലൻ ചുണ്ടൻ കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. gallinago
Binomial name
Gallinago gallinago
Subspecies
  • G. g. gallinago
  • G. g. faroeensis

ഒരു ചെറിയ, തടിച്ച നദീതീരപ്പക്ഷി ആണ് വിശറിവാലൻ ചുണ്ടൻ കാട (ഇംഗ്ലീഷ്: കോമൺ സ്നൈപ്പ്, അല്ലെങ്കിൽ ഫാൻറ്റെയിൽ സ്നൈപ്പ് (Gallinago gallinago). ഇവ പ്രജനനം നടത്തുന്നത് ഐസ്‌ലാന്റ്, ഫാറോസ് ദ്വീപുകൾ, വടക്കേ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും ചെളിക്കുണ്ടുകളിലും തുണ്ട്രയിലും ആണ്. ഇവയുടെ കൂട് നിലത്ത് വളരെ കണ്ടുപിടിക്കാൻ പ്രയാസമായ സ്ഥലങ്ങളിൽ ആണ് നിർമ്മിക്കുക.

തണുപ്പുകാലത്ത് യൂറോപ്യൻ പക്ഷികൾ തെക്കേ യൂറോപ്പിലും ആഫ്രിക്കയിലും ദേശാടനത്തിനു പോവുന്നു. ഏഷ്യൻ പക്ഷികൾ തെക്കേ ഏഷ്യയിലെ ഭൂമദ്ധ്യരേഖയോട് അടുത്ത പ്രദേശങ്ങളിലേക്ക് പോവുന്നു.

പൂര്ണ്ണവളർച്ചയെത്തിയ പക്ഷികൾക്ക് 23-28 സെ.മീ നീളവും 39-45 ചിറകുവിരിപ്പും ഉണ്ട്. ഇവയ്ക്ക് ചെറിയ പച്ചകലർന്ന ഊത (ഗ്രേ) നിറത്തിലുള്ള കാലുകളും വളരെ നീണ്ട ഇരുണ്ട വായും ആണ് ഉള്ളത്. ശരീരത്തിന്റെ മുകൾഭാഗം പുള്ളികളുള്ള ബ്രൗൺ നിറവും കീഴ്ഭാഗം അല്പം വിളറിയ നിറവും ആണ്. ഇവയ്ക്ക് കണ്ണിനോട് ചേർന്ന് കടുത്ത വരയും ഇതിനു മുകളിലും താഴെയുമായി ഇളം നിറത്തിലുള്ള വരകളും ഉണ്ട്. ചിറകുകൾ കൂർത്തതാണ്.

ഇവ മൃദുവായ ചെളിയിൽ ആണ് ഇര പിടിക്കുക. ആഹാരം കണ്ട് ചുണ്ടുകൊണ്ട് തിരഞ്ഞ് തിന്നുന്നു. ഇവ പ്രധാനമായും പുഴുക്കളെയും പ്രാണികളെയും ആണ് തിന്നുക. സസ്യ പദാർത്ഥങ്ങളും തിന്നാറുണ്ട്.

ഇണചേരുന്ന സമയത്ത് ഈ പക്ഷികളിലെ ആണുങ്ങൾ ആകാശത്ത് ഉയർന്ന് പറന്ന് പെട്ടെന്ന് കൂപ്പുകുത്തി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി പ്രദർശനം നടത്തുന്നു. "winnowing" പ്രദർശനങ്ങൾ

"https://ml.wikipedia.org/w/index.php?title=വിശറിവാലൻ_ചുണ്ടൻ_കാട&oldid=802382" എന്ന താളിൽനിന്ന് ശേഖരിച്ചത്