"ന്യായം (തത്ത്വചിന്ത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
89 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
ചെറിയതിരുത്തലുകൾ
(ലേഖനം വിപുലമാക്കുന്നു)
(ചെ.) (ചെറിയതിരുത്തലുകൾ)
{{prettyurl|Nyaya}}
{{ഹൈന്ദവദർശനം}}
ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന, അക്ഷപാദൻ എന്നു കൂടി അറിയപ്പെടുന്ന ഗൗതമൻ ദാർശനികൻ ആരംഭിച്ചതും വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കുന്നതും (ആസ്തികം, Orthodox), എന്നാൽ സ്വതന്ത്രമായ അടിസ്ഥാനമുള്ളതും ആയ ഒരു ഭാരതീയ ദർശനധാരയാണ് ന്യായദർശനം.
ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന, അക്ഷപാദൻ എന്നു കൂടി അറിയപ്പെടുന്ന ഗൗതമൻ ദാർശനികൻ ആരംഭിച്ചതും വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കുന്നതും (ആസ്തികം, Orthodox), എന്നാൽ സ്വതന്ത്രമായ അടിസ്ഥാനമുള്ളതും ആയ ഒരു ഭാരതീയ ദർശനധാരയാണ് ന്യായദർശനം. സംസ്കൃതം:ni-āyá, വാച്യാർത്ഥം:യുക്തി. അക്ഷപാദസമ്പ്രദായം, ന്യായവിദ്യ, തർക്കം, ആന്വീക്ഷികി എന്നിങ്ങനെ പല പേരുകളിലും ഈ ദർശനം അറിയപ്പെടുന്നുണ്ട്. ഗൗതമന്റെ, ന്യായസൂത്രം എന്ന കൃതിയാണ്, ഈ ദർശനത്തിലെ പ്രഥമഗ്രന്ഥം. ന്യായഭാഷ്യം (വാത്സ്യായനൻ, അഞ്ചാം നൂറ്റാണ്ട്), ന്യായവാർ‌ത്തികം (ഉദ്യോതകരൻ, 7-ം നൂറ്റാണ്ട്), ന്യായവാർത്തികതാത്പര്യടികാ (വാച്സ്പതിമിശ്രൻ, 9-ം നുറ്റാണ്ട്), ന്യായമഞ്ജരി (ജയന്തഭട്ടൻ, 9-ം നൂറ്റാണ്ട്), ന്യായകുസുമാഞ്ജലി, ആത്മവിവേകതത്വം (ഉദയനൻ, 10-ം നൂറ്റാണ്ട്) തുടങ്ങി പല കൃതികളും ഈ ദർശനസമ്പ്രദായത്തിലുണ്ട്. യുക്തിപരമായ അന്വേഷണത്തിലൂടെ യഥാർത്ഥസത്യത്തിലെത്തുന്നതി ഭദ്രമായ ഒരു സമ്പ്രദായം വികസിപ്പിച്ചത് ന്യായ സമ്പ്രദായത്തിലാണ്. പ്രാചീനന്യായദർശനത്തിലെ ഗ്രന്ഥങ്ങളിൽ, വാദപ്രതിവാദങ്ങളിൽ, എങ്ങനെ ന്യായദർ‌ശനസിദ്ധാന്തങ്ങൾ സമർ‌ത്ഥിക്കണം എന്നാണ് മുഖ്യമായും വിവരിച്ചിരിക്കുന്നത്. ഗംഗേശോപാധ്യായന്റെ (13-ം നൂറ്റാണ്ട്), തത്ത്വചിന്താമണി എന്ന ഗ്രന്ഥത്തോടെയാണ് നവന്യായദർശനത്തിന്റെ തുടക്കം. നവന്യായം, തർക്കസമ്പ്രദായം വിപുലീകരിക്കുന്നതിനാണു പ്രാധാന്യം നൽകിയത്. പിന്നീട്, ന്യായദർശനവും, വൈശേഷികദർശനവും ഒന്നിച്ചു ചേർന്ന് ഒരു സങ്കരദർശനമായിത്തീരുകയും ചെയ്തു.
 
ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന, അക്ഷപാദൻ എന്നു കൂടി അറിയപ്പെടുന്ന ഗൗതമൻ ദാർശനികൻ ആരംഭിച്ചതും വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കുന്നതും (ആസ്തികം, Orthodox), എന്നാൽ സ്വതന്ത്രമായ അടിസ്ഥാനമുള്ളതും ആയ ഒരു ഭാരതീയ ദർശനധാരയാണ് ന്യായദർശനം. സംസ്കൃതം:ni-āyá, വാച്യാർത്ഥം:യുക്തി. അക്ഷപാദസമ്പ്രദായം, ന്യായവിദ്യ, തർക്കം, ആന്വീക്ഷികി എന്നിങ്ങനെ പല പേരുകളിലും ഈ ദർശനം അറിയപ്പെടുന്നുണ്ട്. ഗൗതമന്റെ, ന്യായസൂത്രം എന്ന കൃതിയാണ്, ഈ ദർശനത്തിലെ പ്രഥമഗ്രന്ഥം. ന്യായഭാഷ്യം (വാത്സ്യായനൻ, അഞ്ചാം നൂറ്റാണ്ട്), ന്യായവാർ‌ത്തികം (ഉദ്യോതകരൻ, 7-ം നൂറ്റാണ്ട്), ന്യായവാർത്തികതാത്പര്യടികാ (വാച്സ്പതിമിശ്രൻ, 9-ം നുറ്റാണ്ട്), ന്യായമഞ്ജരി (ജയന്തഭട്ടൻ, 9-ം നൂറ്റാണ്ട്), ന്യായകുസുമാഞ്ജലി, ആത്മവിവേകതത്വം (ഉദയനൻ, 10-ം നൂറ്റാണ്ട്) തുടങ്ങി പല കൃതികളും ഈ ദർശനസമ്പ്രദായത്തിലുണ്ട്. യുക്തിപരമായ അന്വേഷണത്തിലൂടെ യഥാർത്ഥസത്യത്തിലെത്തുന്നതി ഭദ്രമായ ഒരു സമ്പ്രദായം വികസിപ്പിച്ചത് ന്യായ സമ്പ്രദായത്തിലാണ്. പ്രാചീനന്യായദർശനത്തിലെ ഗ്രന്ഥങ്ങളിൽ, വാദപ്രതിവാദങ്ങളിൽ, എങ്ങനെ ന്യായദർ‌ശനസിദ്ധാന്തങ്ങൾ സമർ‌ത്ഥിക്കണം എന്നാണ് മുഖ്യമായും വിവരിച്ചിരിക്കുന്നത്. ഗംഗേശോപാധ്യായന്റെ (13-ം നൂറ്റാണ്ട്), തത്ത്വചിന്താമണി എന്ന ഗ്രന്ഥത്തോടെയാണ് നവന്യായദർശനത്തിന്റെ തുടക്കം. നവന്യായം, തർക്കസമ്പ്രദായം വിപുലീകരിക്കുന്നതിനാണു പ്രാധാന്യം നൽകിയത്. പിന്നീട്, ന്യായദർശനവും, വൈശേഷികദർശനവും ഒന്നിച്ചു ചേർന്ന് ഒരു സങ്കരദർശനമായിത്തീരുകയും ചെയ്തു.
 
പതിനാറ് ദർശനവിഷയങ്ങളുടെ വിപുലീകരിച്ച പ്രതിപാദനമാണ് ന്യായത്തിലുള്ളത്. അവ, പ്രമാണം (ശരിയായ അറിവ്, അതിന്റെ ഉറവിടം), പ്രമേയം (ശരിയായി അറിയേണ്ട വസ്തു/കാര്യം), സംശയം (തീരുമാനമെടുക്കാനാവത്ത അനിശ്ചിതാവസ്ഥ), ദൃഷ്ടാന്തം (ഉദാഹരണം. ഒരു പൊതുനിയമം വിവരിക്കാനുതകുന്നതും തർ‌ക്കമില്ലാത്തതും ആയ ഒരു കാര്യം), തർക്കം (ഒരു നിഗമനം ശരിയാണെന്നു പരോക്ഷമായി സമർത്ഥിക്കുന്നതിനായി, അതിന്റെ വിപരീതം അസംബന്ധമാണെന്ന് തെളിയിക്കുന്ന വാദം), പ്രയോജനം (ലാഭം, ലക്‌ഷ്യം), സിദ്ധാന്തം (ഒരു ദർശനസമ്പ്രദായം പഠിപ്പിക്കുന്ന, സ്വീകരിച്ചിരിക്കുന്ന ആശയം), അവയവം (ഒരു കാര്യംവാദിച്ചു തെളിയിക്കുന്നതിനായി മുറപ്രകാരം ഉന്നയിക്കുന്ന അഞ്ചു വാക്യങ്ങളിൽ ഒന്ന്), നിർണ്ണയം (ശരിയായ രീതിയിൽ ലഭിച്ച അറിവ്), വാദം (ഒരു കാര്യത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി, ഇരുകൂട്ടരും - വാദിയും പ്രതിവാദിയും - നടത്തുന്ന വിഹിതമായ ചർച്ച), ജല്പം (സത്യം കണ്ടെത്തണമെന്ന ആത്മാർത്ഥ ശ്രമമില്ലാതെ, എതിരാളിയെ തോലിപ്പിക്കുവാനായി മാത്രമുള്ള, അസാധുവായ കാരണങ്ങളും മറ്റും ഉപയോഗിച്ചുള്ള ചർച്ച), വിതണ്ഡം (സ്വന്തം പക്ഷം സ്ഥാപിക്കാതെ, മറുപക്ഷത്തെ നിരന്തരം ഖണ്ഡിക്കുന്ന നിലപാട്), ഹേത്വാഭാസം (ഒരു സംഗതിയുടെ കാരണമാണെന്നു തോന്നിപ്പിക്കുന്നതും എന്നാൽ യഥാർത്ഥത്തിൽ അതല്ലാത്തതുമായ കാര്യം), ചല (ഉദ്ദേശിക്കാത്ത അർത്ഥം കല്പിച്ച്, ഒരു പ്രതിസന്ധിയിൽ നിന്ന് ഒഴിയാനുള്ള ശ്രമം), ജതി (തെറ്റായി താരതമ്യപ്പെടുത്തി, ശക്തമായ ഒരു വാദം ഖണ്ഡിക്കാനുള്ള ശ്രമം). നിഗ്രഹസ്തനം (ഒരു വാദത്തിൽ പരാജയപ്പെടുന്നതിനുള്ള കാരണം) എന്നിവയാണ്.
 
സവികല്പം, നിർ‌വികല്പം എന്നും പ്രത്യക്ഷാനുഭവങ്ങളെ വകതിരിച്ചിട്ടുണ്ട്. മേശപ്പുറത്തിരിക്കുന്ന ഒരു നാരങ്ങ ആദ്യം കാണുന്ന മാത്രയിൽ തന്നെ 'അത് നാരങ്ങയാണ്' എന്ന ബോധം ഉണ്ടാവുന്നില്ല. അതിന്റെ നിറം, ആകൃതി തുടങ്ങിയ ഗുണങ്ങളെക്കുറിച്ചുള്ള ധാരണയേ ഉണ്ടാവുന്നുള്ളൂ. അതുപോലെ മറ്റെന്തെങ്കിലും ഒരു കാര്യം ഗാഢമായി ആലോചിച്ചു കൊണ്ട് കുളിക്കുന്ന ഒരാൾ, വെള്ളത്തിന്റെ തണുപ്പോ, ഒഴുക്കോ അറിയുന്നില്ല. അത്തരം അറിവുകൾ നിർ‌വികല്പങ്ങളാണ്. മേശമേലിരിക്കുന്ന വസ്തു, അതിന്റെ ആകൃതി, നിരം എന്നിവയിൽ നിന്ന്, 'അത് ഒരു നാരങ്ങയാണ്' എന്നുണ്ടാവുന്ന ബോധമാണ് സവികല്പം. നിർ‌വികല്പബോധമില്ലാതെ സവികല്പം ഉണ്ടാവുന്നില്ല. അതുപോലെ, 'ഇന്നലെ വഴിയിൽ എന്നെ സഹായിച്ചത് ഇയാളായിരിക്കണം' എന്നുള്ള തിരിച്ചറിവ്, പ്രത്യാഭിജ്ഞാനം എന്നാണ് അറിയപ്പെടുന്നത്.
 
 
(2) '''അനുമാനം (Inference)''' : ഒരറിവിനെ ആസ്പദമാക്കി എടുക്കുന്ന മറ്റൊരറിവാണ് അനുമാനം. "മലമുകളിൽ പുക കാണുന്നു, അതുകൊൺട് അവിടെ തീയുണ്ട്" എന്നത്, 'പുകയുള്ളിടത്ത് തീയുണ്ട്' എന്ന മുന്നറിവ് ആസ്പദമാക്കിയെടുക്കുന്ന ഒരു അനുമാനമാണ്. "രാമൻ മനുഷ്യനാണ്, അതുകൊണ്ട് അയാൾക്കു മരണമുണ്ട്" എന്നത് 'മനുഷ്യനും' 'മരണവും' തമ്മിലുള്ള ദൃഢവും സാർ‌വത്രികവുമായ ബന്ധത്തിന്റെ - 'വ്യാപ്തി'യുടെ - അടിസ്ഥാനത്തിലുള്ള അനുമാനമാണ്. ഭാരതീയ ദർശനശാസ്ത്രത്തിൽ, ഇപ്രകാരമുള്ള അനുമാനങ്ങൾ, മറ്റോരാളുടെ മുൻപിൽ ഔപചാരികമായി സമർത്ഥിക്കുന്നത് ഇങ്ങനെയാണ്:
 
ന്യായവാദികളുടെ, 'അനുമാനം സാധുവായ ന്യായമായ അറിവിന്റെ ഉത്ഭവമാണ്' - പ്രമാണമാണ് - എന്ന വാദം, ചർ‌വാകരെപ്പോലെയുള്ള ദാർശനികർ അംഗീകരിക്കുന്നില്ല. വ്യാപ്തിയെപ്പറ്റി അവർ സംശയാലുക്കളാണ്. തീയില്ലാതെ പുകയുണ്ടാവില്ല എന്നതാണ് ഭൂതകാലത്തിലെയും വർത്തമാന കാലത്തിലും ഉള്ള പ്രത്യക്ഷാനുഭവം എങ്കിലും ഭാവിലോ, മറ്റേതെങ്കിലും ഒരു സാഹചര്യത്തിലോ (ഉദാ: ഭൂമിയിലല്ലാതെ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും) ആ വ്യാപ്തി സാധുവായിക്കൊള്ളണമില്ല എന്നവർ വാദിക്കുന്നു. അതിനെതിരായി, ന്യായവാദികൾ തങ്ങളുടെ നിലപാട് സ്ഥാപിക്കുന്നത്, തർക്കം (Reductio ad absurdum) ഉന്നയിച്ചുകൊണ്ടാണ്. അതായത്, 'പുകയുന്നവയിൽ തീയുണ്ട്' എന്ന വാദം സ്ഥാപിക്കുന്നത്, അതിന്റെ വിപരീതം - അതായത്, 'ചില പുകയുന്ന വസ്തുക്കളിൽ തീയില്ല' എന്ന പ്രസ്താവന - തെറ്റാണെന്നു സ്ഥാപിച്ചുകൊണ്ടാണ്; തീയില്ലാതെ പുകയുണ്ടാക്കാമെങ്കിൽ, പുകവലിക്കാൻ തീയെന്തിന്, ആഹാരം പാചകം ചെയ്യാൻ തീയെന്തിന് എന്ന പ്രായോഗികചോദ്യം ഉന്നയിച്ചുകൊണ്ടാണ്.
 
 
അനുമാനങ്ങളെയും പല തരത്തിൽ വകതിരിച്ചുട്ടുണ്ട് (Classification). ഒരാൾ സ്വയം എടുക്കുന്ന അനുമാനങ്ങൾക്ക് 'സ്വാർത്ഥം' എന്നും, അതു മറ്റൊരാളെ ബോധ്യപ്പെടുത്താനായി സമർത്ഥിക്കുമ്പോൾ 'പരാർത്ഥം' എന്നും പറയുന്നു. കാർമേഘം കണ്ടിട്ട് മഴയുണ്ടാവും എന്നു നിശ്ചയിക്കുന്നത് (പ്രത്യക്ഷമായ കാരണത്തിൽ‍ നിന്ന് ഒരു കാര്യം സംഭവിക്കും എന്ന് തീരുമാനിക്കുന്നത്) 'പൂർ‌വവത്' അനുമാനമാണ്. അതുപോലെ, കലങ്ങിയൊഴുകുന്ന പുഴ കണ്ടിട്ട്, മഴപെയ്തിട്ടുണ്ട് എന്നൂഹിക്കുന്നത് (കാര്യത്തിൽ നിന്ന്/ ഫലത്തിൽ നിന്ന് കാരണം ഊഹിക്കുന്നത്) 'ശേഷവത്' അനുമാനമാണ്. എന്നാൽ, ആകാശത്തിൽ, ചന്ദ്രന്റെ വിവിധ സമയങ്ങളിൽ ഉള്ള വ്യത്യസ്ഥസ്ഥാനം കണ്ടുകൊണ്ട്, അതു സഞ്ചരിക്കുന്നുണ്ട് എന്നു മനസ്സിലാക്കുന്നതും ഒരു മൃഗം ഇരട്ടക്കുൾമ്പുള്ളതോ, ഒറ്റക്കുളമ്പുള്ളതോ എന്നു കൊമ്പുമാത്രം നോക്കി നിശ്ചയിക്കുന്നതും, ഇപ്രകാരം ഒരു കാര്യ-കാരണബന്ധത്തെ ആസ്പദമാക്കിയല്ല; വസ്തുക്കളുടെ സാദൃശ്യം ആധാരമാക്കിയുള്ളതാണ്. അത് 'സാമാന്യതോദൃഷ്ടം' എന്നറിയപ്പെടുന്നു. വ്യത്യസ്ഥതരം 'വ്യാപ്തി'യെ ആധാരമാകിയുള്ള വർഗ്ഗീകരണവും ഉണ്ട്. 'കേവലാന്വയി'യിൽ, ഹേതുവും സാദ്ധ്യവും തമ്മിലുള്ള വ്യാപ്തി, ഋജുവാണ് (Positively relation). ഉദാഹരണം: 'അറിയാൻ കഴിയുന്ന വസ്തുക്കൾക്കെല്ലാം പേരിടാൻ കഴിയും; കുടം അറിയാൻ കഴിയുന്ന വസ്തുവാണ്; അതിന് പേരിടാൻ കഴിയും' - അറിയാൻ കഴിയുന്നതും എന്നാൽ പേരിടാൻ പറ്റാത്തതുമായ ഒരു വസ്തുവില്ല. എന്നാൽ, 'കേവലവ്യതിരേകി'യിൽ, ഹേതുവം സാധ്യവും തമ്മിലുള്ളത് വ്യൂത്ക്രമബന്ധമാണ് (Negative relation). അതിനു ന്യായവാദികൾ നൽകുന്ന ഉദാഹരണം ഇങ്ങനെയാണ്: 'ഗന്ധമില്ലാത്തത്, മറ്റു ഭൂതങ്ങളിൽ നിന്ന് (അഗ്നി, ജലം, വായു..) വ്യത്യസ്ഥമല്ല; ഭൂമിയ്ക്ക് ഗന്ധമുണ്ട്; അതുകൊണ്ട് അതു മറ്റു ഭൂതങ്ങളിൽ നിന്നു വ്യത്യസ്ഥമാണ്' - മറ്റു ഭൂതങ്ങൾക്ക് ഗന്ധം എന്ന ഗുണമില്ലാത്തതാണ്, ഭൂമിയെ വ്യത്യസ്തമാക്കുന്നത്.‍ രണ്ടു രീതിയിലും - ക്രമമായും, വ്യൂത്ക്രമമായും -വ്യാപ്തിയുള്ള ബന്ധങ്ങൾ 'അന്വയവ്യതിരേകി' എന്നു വിളിക്കുന്നു. ഉദാഹരണം: ' പുകയുന്ന എല്ലാ വസ്തുക്കളിലും തീയുണ്ട്; മല പുകയുന്നു; അതുകുണ്ട് മലയിൽ തീയുണ്ട്', 'തീയില്ലാത്ത വസ്തുക്കളിൽ പുകയുണ്ടാവില്ല; മല പുകയുന്നു; അതുകുണ്ട് മലയിൽ തീയുണ്ട്'.
 
അനുമാനങ്ങളിൽ വരുന്ന പിഴവുകളാണ് '''ഹേത്വാഭാസങ്ങൾ'''. അവ നാലു തരമുണ്ട് എന്നു നൈയായികർ വാദിക്കുന്നു. (i) സവ്യഭിചാരം (Irregular Middle Term): 'ഇരുകാലികൾക്ക് ബുദ്ധിയുണ്ട്; അരയന്നം ഇരുകാലിയാണ്; അതുകൊണ്ട് അവയ്ക്കു ബുദ്ധിയുണ്ട്'. ഇരുകാലികളെല്ലാം ബുദ്ധിയുള്ളവയല്ല. ചിലതിനു ബുദ്ധിയുണ്ട്, ചിലതിനില്ല. അതുകൊണ്ട്, അരയന്നത്തിൻ ബുദ്ധിയുണ്ടെന്നും ഇല്ലെന്നും തീരുമാനിക്കാം. അവ പരസ്പരവിരുദ്ധമായ അനുമാനങ്ങളാണ്. ഹേതു അസ്വീകാര്യമാണ്. (ii) വിരുദ്ധം (Contradictory Middle Term): 'വായുവിനു ഭാരമുണ്ട്, എന്തെന്നാൽ അതു ശൂന്യമാണ്'. ഇവിടെ, എന്താണോ തെളിയിക്കുവാൻ ശ്രമിക്കുന്നത്, അതിനു കടകവിരുദ്ധമാണ് കാരണം പറഞ്ഞിരിക്കുന്നത്. (ii) സത്പ്രതിപക്ഷം (Inferentially contradicted middle): മറ്റൊരു അനുമാനം കൊണ്ട് തെറ്റാണെന്നു തെളിയിക്കപ്പെടാവുന്ന അനുമാനമാണ് ഈ വിഭാഗത്തിലുള്ളത്. 'ശബ്ദം ശാശ്വതമാണ്, എന്തെന്നാൽ അത് കേൾക്കാൻ കഴിയും' എന്ന അനുമാനത്തെ 'ശബ്ദം, ശാശ്വതമല്ല, എന്തെന്നാൽ ഒരു കുടത്തെ എന്നതുപോലെ അത് സൃഷ്ടിക്കപ്പെടുന്നതാണ്.' എന്ന മറ്റൊരനുമാനം കൊണ്ട് ഖണ്ഡിക്കാൻ കഴിയും. (iv) ബാധിതം (Non-inferentially contradicted middle): അനുമാനമല്ലാത്ത മറ്റൊരറിവുകൊണ്ട് നിരസിക്കാൻ കഴിയുന്ന അനുമാനം. 'തീയിന് തണുപ്പാണ്. എന്തെന്നാൽ അതൊരു വസ്തുവാണ്.' തീയ് ചൂടുള്ളതാണെന്ന പ്രത്യക്ഷാനുഭവം, ഈ അനുമാനത്തെ നിരാകരിക്കുന്നു.
 
 
(3) '''ഉപമാനം (Comparison)''' : വാക്കും അതു സൂചിപ്പിക്കുന്ന വസ്തുവും/കാര്യവും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള (സംജ്ഞാസംജ്ഞിസംബന്ധം) അറിവാണ് ഉപമാനം. കാട്ടുപശുക്കളെ (ഗവയ) കണ്ടിട്ടില്ലാത്ത ഒരളോട്, അത് വീട്ടുപശുവിനെപ്പോലെയുള്ള ഒരു മൃഗമാണ് എന്ന് അറിവുള്ള ഒരാൾ പറയുന്നു. പിന്നീട് അയാൾ കാട്ടിൽ അത്തരം ഒരു മൃഗത്തെ തിരിച്ചറിയുന്നത് ഉപമാനത്തിലൂടെയാണ്. ഇതും സാധുവായ, വ്യത്യസ്തമായ ഒരു തരം അറിവാണ് എന്നു ന്യായദർശനികർ കരുതുന്നു. ചർ‌വാകദാർശനികർ ഉപമാനം പ്രമാണമായി അംഗീകരിക്കുന്നില്ല. ബൗദ്ധദാർശനികർ, ഉപമാനം സാധുവായ അറിവിന്റെ ഉറവിടമാണെന്ന് അംഗീകരിക്കുന്നു എങ്കിലും വ്യത്യസ്തമായ അറിവാണ് എന്ന് കരുതുന്നില്ല. അവർ അത് പ്രത്യക്ഷവും, ശബ്ദവും ആയി സംഗ്രഹിക്കുന്നു. അതുപോലെ, വൈശേഷികദർശനത്തിലും സാംഖ്യദർശനത്തിലും ഉപമാനം, ഒരു സവിശേഷമായ അനുമാനമായിട്ടാണ് വിലയിരുത്തുന്നത്. എന്നാൽ, മീമാംസയും വേദാന്തവും ഉപമാനം വ്യത്യസ്തമായ അറിവായി കരുതുന്നു. പക്ഷേ, അവരുടെ യുക്തി, ന്യായവാദത്തിൽ നിന്നു വേറിട്ട ഒരു രീതിയിലാണ്.
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/792523" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി