"അടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
==ആധുനിക അടുപ്പുകൾ==
പുതിയ തലമുറയുടെ രുചിഭേദങ്ങൾക്കനുസരിച്ച് പാചക സാമഗ്രികളും പാചകസംവിധാനവും മാറിക്കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ മൈക്രോവേവ് അവനുകൾക്ക് ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. ആധുനിക പാചക സംവിധാനങ്ങളിൽ ഏറ്റവും മികവുറ്റതും, ആരോഗ്യപ്രദവും സൌകര്യപ്രദവുമാണ് മൈക്രോവേവ് അവനുകൾ. [[ഇലക്ട്രിക് അവൻ]] പോലെ വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്നവയാണിവയും. പക്ഷേ ഇവിടെ [[മാഗ്നട്രോൺ]] എന്ന ലോഹക്കഷണത്തിൽ വൈദ്യുതി പ്രവേശിക്കുമ്പോൾ അതിൽനിന്ന് ഉയർന്ന ആവൃത്തിയുള്ള വിദ്യുത്കാന്തവിദ്യുത്കാന്തിക തരംഗങ്ങൾ പുറത്തുവരികയും ഭക്ഷണ സാധനങ്ങൾക്കകത്തുള്ള വെള്ളം, കൊഴുപ്പ് എന്നിവയിൽ പ്രവർത്തിക്കുകയും താപം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇവിടെ പാത്രം ചൂടുപിടിക്കുന്നതിന് മുൻപ് ഭക്ഷണ സാധനങ്ങൾ പാകമാകുന്നു. സാധാരണ പാചകസമയത്തിന്റെ മൂന്നിലൊന്നുസമയം ഇവയിലെ പാചകത്തിന് മതിയാകും.
 
ഭക്ഷണസാധനങ്ങൾക്കകത്തുള്ള വെള്ളത്തിൽ പാകമാകുന്നതുകൊണ്ട് അധികം വെള്ളം പാചകത്തിന് ആവശ്യമില്ല. അതുകൊണ്ട് തന്നെ [[രുചി]], [[മണം]], [[പോഷകഗുണം]] എന്നിവ ഈ പാചകത്തിൽ അധികരിയ്ക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/791744" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി