"വേണു നാഗവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎സിനിമാജീവിതം: - പ്രേഷക വിലയിരുത്തൽ
വരി 66: വരി 66:
== സിനിമാജീവിതം ==
== സിനിമാജീവിതം ==
''ഉൾക്കടൽ'' എന്ന [[ജോർജ്ജ് ഓണക്കൂർ|ജോർജ്‌ ഓണക്കൂറിന്റെ]] നോവൽ [[കെ.ജി. ജോർജ്]] ചലച്ചിത്രമാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാള ചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ''[[ശാലിനി എന്റെ കൂട്ടുകാരി]]''(1978) , ''[[ചില്ല്]]''(1982), ''[[ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്]]''(1983), ''[[എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി]]''(1985), ''[[ദേവദാസ് ]]''(1989), ''[[മിന്നാരം]]''(1994), ''[[ഭാഗ്യദേവത]]'' (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. ''[[സുഖമോ ദേവി]]'' (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. ''സുഖമോ ദേവി'' തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ ''നന്ദനെ'' [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കർ]] അവതരിപ്പിച്ചു<ref name="സണ്ണി-സൈമൺ">{{cite web|title=മോഹൻലാലും ഗീതയും സണ്ണിയും താരയുമല്ല|url=http://www.manoramaonline.com/advt/movie/venu-nagavally/venuarticle04.htm|publisher=[[മലയാള മനോരമ]]|accessdate=9 സെപ്റ്റംബർ 2010|author=ഗായത്രി മുരളീധരൻ}}</ref>. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. ''സുഖമോ ദേവിയ്ക്ക്'' പുറമേ [[അർത്ഥം (ചലച്ചിത്രം|''അർത്ഥം'']], ''[[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]]'', ''[[അഹം]]'' എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ''[[ഭാര്യ സ്വന്തം സുഹൃത്ത്]]'' എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്<ref name="മാതൃഭൂമി" />. ''[[സുഖമോ ദേവി]]'' (1986), ''[[സർവ്വകലാശാല]]'' (1987), ''[[കിഴക്കുണരും പക്ഷി (മലയാളചലച്ചിത്രം)|കിഴക്കുണരും പക്ഷി]]'' (1991), ''[[ഏയ് ഓട്ടോ]]''(1990), ''[[ലാൽസലാം (മലയാളചലച്ചിത്രം)|ലാൽ സലാം]]'' (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീ പ്രേഷകരുടെ മനസ്സിൽ നാഗവള്ളിക്ക് വിഷാദ കാമുകന്റെയും പരിശുദ്ധപ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തു.ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നിവ സംവിധാനം ചെയ്തതും മീനമാസത്തിലെ സൂര്യനിൽ മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും പ്രേഷകർ ചാർത്തി നൽകി.സുഖമോ ദേവി മുതൽ ഭാര്യ സ്വന്തം സുഹൃത്ത് വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദർശബദ്ധമായ ജീവിതവും പ്രേഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ വേണു നാഗവള്ളി തിരക്കഥയും സംഭാഷണവും എഴുതിയ കിലുക്കം എന്ന ഹാസ്യ ചിത്രം നേടിയ ജനപ്രീതി അദ്ദേഹത്തിന്റെ നർമ്മബോധത്തിന് ഉത്തമ ഉദാഹരണമാണ്.

നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീ പ്രേഷകരുടെ മനസ്സിൽ നാഗവള്ളിക്ക് വിഷാദ കാമുകന്റെയും പരിശുദ്ധപ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തു.''ലാൽസലാം'', ''രക്തസാക്ഷികൾ സിന്ദാബാദ്'' എന്നിവ സംവിധാനം ചെയ്തതും ''മീനമാസത്തിലെ സൂര്യനിൽ'' മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും പ്രേഷകർ ചാർത്തി നൽകി. ''സുഖമോ ദേവി'' മുതൽ ''ഭാര്യ സ്വന്തം സുഹൃത്ത്'' വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദർശബദ്ധമായ ജീവിതവും പ്രേഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ വേണു നാഗവള്ളി തിരക്കഥയും സംഭാഷണവും എഴുതിയ ''കിലുക്കം'' എന്ന ഹാസ്യ ചിത്രം നേടിയ ജനപ്രീതി അദ്ദേഹത്തിന്റെ നർമ്മബോധത്തിന് ഉത്തമ ഉദാഹരണമാണ്.

വാണിജ്യ സിനിമകൾക്കും ആർട്ട്‌ സിനിമകൾക്കും ഇടയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ വേണു നാഗവള്ളിയുടെ ചലച്ചിത്ര സംഭാവനകളുടെ പട്ടിക ഇപ്രകാരമാണ്:<ref name="മാതൃഭൂമി2">{{cite news|title=വേണു നാഗവള്ളിയുടെ ചലച്ചിത്രജീവിതം |url=http://www.mathrubhumi.com/static/others/newspecial/index.php?id=125029&cat=659|publisher=[[മാതൃഭൂമി]]|accessdate=9 സെപ്റ്റംബർ 2010|date=9 സെപ്റ്റംബർ 2010}}</ref>

06:38, 10 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വേണു നാഗവള്ളി
തൊഴിൽഅഭിനേതാവ്, ചലച്ചിത്ര സം‌വിധായകൻ
മാതാപിതാക്ക(ൾ)നാഗവള്ളി ആർ. എസ് കുറുപ്പ്, രാജമ്മ

മലയാള ചലച്ചിത്രവേദിയിലെ ഒരു ചലച്ചിത്രകാരനായിരുന്നു വേണു നാഗവള്ളി ( 1949 ഏപ്രിൽ 16- 2010 സെപ്റ്റംബർ 9 ). അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.[1] മലയാളിത്തമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.[2][3] 12 മലയാള ചലച്ചിത്രങ്ങൾ ഇദ്ദേഹംസംവിധാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുൻനിരക്കാരിൽ ഒരാളുമായിരുന്നു നാഗവള്ളി.
ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവും വ്യാഖ്യാതാവും നാടകകൃത്തും സംവിധായകനുമായിരുന്ന നാഗവള്ളി ആർ. എസ് കുറുപ്പിന്റെ മകനാണ് വേണു.[4]

2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വേണു നാഗവള്ളി അന്തരിച്ചു[5].

തുടക്കം

വിദ്യാഭ്യാസം തിരുവനന്തപുരം മോഡൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന് ആൾ ഇന്ത്യാ റേഡിയോയിൽ അനൗൺസറായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് സിനിമയിലെത്തുകയും ആദ്യം അഭിനേതാവും പിന്നീട് സംവിധായകനുമായി മാറി.

സിനിമാജീവിതം

ഉൾക്കടൽ എന്ന ജോർജ്‌ ഓണക്കൂറിന്റെ നോവൽ കെ.ജി. ജോർജ് ചലച്ചിത്രമാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാള ചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ശാലിനി എന്റെ കൂട്ടുകാരി(1978) , ചില്ല്(1982), ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983), എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി(1985), ദേവദാസ് (1989), മിന്നാരം(1994), ഭാഗ്യദേവത (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. സുഖമോ ദേവി (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. സുഖമോ ദേവി തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ നന്ദനെ ശങ്കർ അവതരിപ്പിച്ചു[6]. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. സുഖമോ ദേവിയ്ക്ക് പുറമേ അർത്ഥം, കിലുക്കം, അഹം എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ഭാര്യ സ്വന്തം സുഹൃത്ത് എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്[5]. സുഖമോ ദേവി (1986), സർവ്വകലാശാല (1987), കിഴക്കുണരും പക്ഷി (1991), ഏയ് ഓട്ടോ(1990), ലാൽ സലാം (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീ പ്രേഷകരുടെ മനസ്സിൽ നാഗവള്ളിക്ക് വിഷാദ കാമുകന്റെയും പരിശുദ്ധപ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തു.ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നിവ സംവിധാനം ചെയ്തതും മീനമാസത്തിലെ സൂര്യനിൽ മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും പ്രേഷകർ ചാർത്തി നൽകി. സുഖമോ ദേവി മുതൽ ഭാര്യ സ്വന്തം സുഹൃത്ത് വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദർശബദ്ധമായ ജീവിതവും പ്രേഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ വേണു നാഗവള്ളി തിരക്കഥയും സംഭാഷണവും എഴുതിയ കിലുക്കം എന്ന ഹാസ്യ ചിത്രം നേടിയ ജനപ്രീതി അദ്ദേഹത്തിന്റെ നർമ്മബോധത്തിന് ഉത്തമ ഉദാഹരണമാണ്.

വാണിജ്യ സിനിമകൾക്കും ആർട്ട്‌ സിനിമകൾക്കും ഇടയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ വേണു നാഗവള്ളിയുടെ ചലച്ചിത്ര സംഭാവനകളുടെ പട്ടിക ഇപ്രകാരമാണ്:[7]

അഭിനയിച്ച സിനിമകൾ

ഭാഗ്യദേവത (2009) .... ആന്റോ
രൗദ്രം (2008) .... ഡോക്ടർ
അഞ്ചിൽ ഒരാൾ അർജുനൻ (2007) .... പദ്മനാഭൻ
ബാബാ കല്യാണി (2006) .... വി. നിനൻ
ഫോട്ടോഗ്രാഫർ (2006)
പതാക (2006) .... ശേഖർജി
പൌരൻ (2005) .... ചീഫ് മിനിസ്റ്റർ
ദീപങ്ങൾ സാക്ഷി (2005) .... അഡ്വക്കേറ്റ്
കാഴ്ച (2004) .... മജിസ്‌ട്രേറ്റ്
സത്യം (2004) .... ചീഫ് മിനിസ്റ്റർ
വാണ്ടഡ് (2004) .... കൃഷ്ണദാസ്
ഹരികൃഷ്ണൻസ് (1998) .... വിശ്വംഭരൻ
മിന്നാരം (1994)
പക്ഷെ (1994) .... ഉണ്ണിയേട്ടൻ
ദേവദാസ് (1989) .... ദേവദാസ്
വാർത്ത (1986)
ഒരു കഥ ഒരു നുണക്കഥ (1986)
സുനിൽ വയസ്സ് 20 (1986) .... ജയകുമാർ
അധ്യായം ഒന്ന് മുതൽ (1985) .... രമേശൻ നായർ
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985) .... ശക്തി
മീനമാസത്തിലെ സൂര്യൻ (1985) .... മടത്തിൽ അപ്പു
ഉയരും ഞാൻ നാടാകെ (1985)
ആരാന്റെ മുല്ല കൊച്ചു മുല്ല (1984) .... ജോയ്
ആദാമിന്റെ വാരിയെല്ല് (1983) .... ഗോപി
ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് (1983)
പ്രശ്‌നം ഗുരുതരം (1983) .... വേണു
ഓമനതിങ്കൾ (1983)
ചില്ല് (1982) .... അനന്തൻ
ഇത്തിരി നേരം ഒത്തിരി കാര്യം (1982)
യവനിക (1982) .... ജോസഫ്
കോലങ്ങൾ (1981) (അസ് വേണു നാഗവല്ലി)
അർച്ചന ടീച്ചർ (1981)
അണിയാത്ത വളകൾ (1980) .... രവി ശങ്കർ
ശാലിനി എന്റെ കൂട്ടുകാരി (1978) .... പ്രഭ
ഉൾക്കടൽ (1978) .... രാഹുലൻ

സംവിധാനം ചെയ്ത സിനിമകൾ

ഭാര്യ സ്വന്തം സുഹൃത്ത് (2009)
രക്തസാക്ഷികൾ സിന്ദാബാദ് (1998)
അഗ്‌നിദേവൻ (1995)
ആയിരപ്പറ (1993)
കളിപ്പാട്ടം (1993)
കിഴക്കുണരും പക്ഷി (1991)
ഏയ് ഓട്ടോ (1990)
ലാൽസലാം (1990)
സ്വാഗതം (1989)
അയിത്തം (1987)
സർവകലാശ്ശാല(1987)
സുഖമോദേവി (1986)

തിരക്കഥ എഴുതിയ സിനിമകൾ

സിനിമകൾ വർഷം
ഭാര്യ സ്വന്തം സുഹൃത്ത് 2009
വിഷ്ണു 1994
ആയിരപ്പറ 1993
കളിപ്പാട്ടം 1993
കിലുക്കം 1991
കിഴക്കുണരും പക്ഷി 1991
ഏയ് ഓട്ടോ 1990
അർത്ഥം 1989
സർവകലാശാല 1987
സുഖമോദേവി 1986

കുടുംബം

ഭാര്യ മീര. മകൻ വിവേക്.

അവലംബം

1. "Venu Nagavally returns to direction after eight years" (in English). The Hindustan Times. 2 March 2009. Retrieved 23 July 2009.{{cite news}}: CS1 maint: unrecognized language (link)
2. "Venu Nagavally is back, with a new theme" (in English). The Hindu. 24 April 2007. Retrieved 23 July 2009.{{cite news}}: CS1 maint: unrecognized language (link)
3. "Malayalam films have lost the Malayalee touch". oneindia.com. Retrieved 2009-07-23.
4. "Nagavally R.S.Kurup dead". The Hindu. 2008-12-28. Retrieved 2009-10-07.
5. 5.0 5.1 "വേണു നാഗവള്ളി അന്തരിച്ചു". മാതൃഭൂമി. 9 സെപ്റ്റംബർ 2010. Retrieved 9 സെപ്റ്റംബർ 2010.
6. ഗായത്രി മുരളീധരൻ. "മോഹൻലാലും ഗീതയും സണ്ണിയും താരയുമല്ല". മലയാള മനോരമ. Retrieved 9 സെപ്റ്റംബർ 2010.
7. "വേണു നാഗവള്ളിയുടെ ചലച്ചിത്രജീവിതം". മാതൃഭൂമി. 9 സെപ്റ്റംബർ 2010. Retrieved 9 സെപ്റ്റംബർ 2010.

പുറമേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വേണു_നാഗവള്ളി&oldid=791677" എന്ന താളിൽനിന്ന് ശേഖരിച്ചത്