"ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) pretty url
(ചെ.) Robot: Changing വിഭാഗം:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും
വരി 18: വരി 18:
{{coor title dm|10|45|N|76|26|E|region:IN_type:city}}
{{coor title dm|10|45|N|76|26|E|region:IN_type:city}}


[[Category:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും]]
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍]]

[[En:Lakkidi (Wayanad)]]
[[en:Lakkidi (Wayanad)]]

19:02, 18 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Chaintree.jpg
ചെയിന്‍ മരം

കേരളത്തിലെ വയനാട് ജില്ലയുടെ പ്രവേശന കവാടമാണ് ലക്കിടി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ടാം സ്ഥാനമാണ് ലക്കിടിക്ക്. വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നാണ് ലക്കിടി. കടല്‍നിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തില്‍ താമരശ്ശേരി ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 കിലോമീറ്റര്‍ അകലെയുള്ള വൈത്തിരി ആണ്. ചെയിന്‍ മരം, പൂക്കോട് തടാകം, ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങള്‍, പല വിനോദസഞ്ചാര കേന്ദ്രങ്ങള്‍, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റര്‍ ചുറ്റളവിലായി ഉണ്ട്.

കോഴിക്കോടുനിന്നും 58 കിലോമീറ്റര്‍ ദൂരെയാണ് ലക്കിടി. വൈത്തിരിക്ക് 5 കിലോമീറ്റര്‍ തെക്കായി ആണ് ലക്കിടിയുടെ സ്ഥാനം. പച്ചപുതച്ച മലനിരകളും അരുവിയും കാടും തെക്കോട്ടുള്ള മനയടിവാരങ്ങളുടെ ഉയരത്തില്‍നിന്നുള്ള സുന്ദരമായ കാഴ്ചയും നയനാനന്ദകരമാണ്. അടിവാരത്തു നിന്നും ലക്കിടിയിലേക്കുള്ള ചുരം റോഡിലൂടെയുള്ള 12 കിലോമീറ്റര്‍ യാത്ര വളരെ മനോഹരമാണ്. ഈ വഴിയില്‍ 9 ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്.

പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തിനും ലക്കിടി എന്ന അപരനാമം ഉണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ സ്ഥലത്താണ് മലയാളത്തിലെ ഹാസ്യകവിയായ കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ചത്. കുഞ്ചന്‍ സ്മാരകവും ഇവിടെയാണുള്ളത്. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് കിള്ളിക്കുറിശ്ശിമംഗലം.

ഇതും കാണുക


ഫലകം:വയനാട് - സ്ഥലങ്ങള്‍


സ്ഥാനം: 10°45′N, 76°26′E

"https://ml.wikipedia.org/w/index.php?title=ലക്കിടി&oldid=79144" എന്ന താളിൽനിന്ന് ശേഖരിച്ചത്