"ധാതുവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
18-ാം ശ.-ത്തിൽ നിലവിൽവന്ന ഭൂവിജ്ഞാനീയത്തിന്റെ ശാഖയാണെങ്കിലും ഈ ശാസ്ത്രശാഖയെക്കാൾ ഏതാണ്ട് രണ്ടായിരം വർഷത്തിലധികം പഴക്കം അഥവാ [[ചരിത്രം]] ധാതുവിജ്ഞാനീയത്തിനുണ്ട്. നിയതാർഥത്തിൽ ആദിമ മനുഷ്യൻ ഭൂമുഖത്ത് കണ്ട പ്രാകൃതിക വസ്തുക്കളെ നിരീക്ഷിക്കാനും വിശദീകരിക്കാനും ശ്രമം തുടങ്ങിയതോടെയാണ് ധാതുവിജ്ഞാനീയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. മനുഷ്യൻ [[ലിപിസമ്പ്രദായം]] ആവിഷ്കരിച്ച കാലഘട്ടത്തിനും വളരെ മുമ്പുതന്നെ കൽപ്പാളികളെയും ധാതുക്കളെയും ചില പ്രത്യേക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തിരുന്നു. ആദിമ മനുഷ്യന്റെ ആവാസകേന്ദ്രങ്ങളായ ഗുഹകളിലും മറ്റും കൽപ്പാളികളും വർണധാതുക്കളുംകൊണ്ട് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങൾ [[ശിലായുഗം]] മുതൽ [[മനുഷ്യൻ]] ഇവയെ ഉപയോഗിച്ചിരുന്നതിന്റെ രേഖാചിത്രമാണ് നല്കുന്നത്. ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ധാതുക്കൾ, പ്രത്യേകയിനം [[ഹീമറ്റൈറ്റ്]], പൈറോലൂസൈറ്റ്, മാംഗനീസ് ഓക്സൈഡുകൾ തുടങ്ങിയവയായിരുന്നു ചരിത്രാതീതകാലത്ത് ആദിമ മനുഷ്യൻ ഗുഹാചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള സാമഗ്രികളായി ഉപയോഗിച്ചിരുന്നത്. ജേഡ്, ഫ്ളിന്റ്, ഒബ്സിഡിയൻ തുടങ്ങിയ കട്ടികൂടിയ ധാതുക്കളെയും കൽപ്പാളികളെയും ആയുധങ്ങളായും ആദിമ മനുഷ്യൻ ഉപയോഗിച്ചിരുന്നു. മനുഷ്യസംസ്കൃതിയുടെ ലിഖിത ചരിത്രം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ മനുഷ്യൻ [[സ്വർണം]], [[വെള്ളി]], [[ഇരുമ്പ്]], [[ചെമ്പ്]], [[ലെഡ്]], [[വെങ്കലം]] തുടങ്ങിയ ലോഹങ്ങളുടെ അയിരുകൾ ഖനനം ചെയ്ത് ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
 
ഗ്രീക്കുകാരാണ് ധാതുക്കളെ സംബന്ധിക്കുന്ന വിശദമായ പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും തുടക്കം കുറിച്ചത്. ഗ്രീക്ക് തത്ത്വചിന്തകനായ [[അരിസ്റ്റോട്ടൽ]] (ബി.സി. 384-322) അദ്ദേഹത്തിന്റെ പ്രസിദ്ധമായ മെറ്ററോളൊജിക് എന്ന ഗ്രന്ഥത്തിൽ ധാതുക്കൾ, ലോഹങ്ങൾ, ജീവാശ്മം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. തുടർന്ന് അരിസ്റ്റോട്ടലിന്റെ ശിഷ്യനായ [[തിയോഫ്രാസ്റ്റസ്]] ധാതുക്കളെ സംബന്ധിക്കുന്ന ആദ്യ ഗ്രന്ഥം ഓൺ സ്റ്റോൺസ് പ്രസിദ്ധീകരിച്ചു. തിയോഫ്രാസ്റ്റസിനുശേഷം [[പ്ളിനി]] (എ.ഡി. 23-79) ആണ് ധാതുവിജ്ഞാനീയത്തിന് വിലപ്പെട്ട സംഭാവനകൾ നല്കിയവരിൽ പ്രമുഖൻ. റോമാക്കാരുടെ പ്രകൃതിചരിത്രജ്ഞാനം രേഖപ്പെടുത്തിയത് പ്ലിനി ആയിരുന്നു. ഏഴ് വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ അദ്ദേഹത്തിന്റെ സർവവിജ്ഞാനകോശ സമാനമായ ഹിസ്റ്റോറിയ നാച്യുറാലിസിന്റെ അഞ്ച് വാല്യങ്ങളിലും രത്നങ്ങൾ, പിഗ്മെന്റുകൾ, ലോഹ അയിരുകൾ എന്നിവയുടെ ഖനനം, ഉപയോഗം, ഗുണങ്ങൾ എന്നിവയെപ്പറ്റിയുള്ള സമഗ്രമായ വിശദീകരണം കാണാം.
 
ജർമൻ ഭിഷഗ്വരനും ഖനന വിദഗ്ദ്ധനുമായ [[ജോർജ് ബൗർ]] (1494-1555) നവോത്ഥാനത്തിന്റെ പൂർവ-മധ്യ കാലഘട്ടങ്ങളിൽ ധാതുക്കളെ സംബന്ധിക്കുന്ന നിരവധി അടിസ്ഥാന വസ്തുതകൾ അവതരിപ്പിച്ചു. ജോർജിയസ് അഗ്രികോള എന്ന ലാറ്റിൻ നാമധേയത്തിൽ പ്രസിദ്ധനായിരുന്ന ബൌർ ധാതുക്കളെ സംബന്ധിക്കുന്ന രണ്ട് പ്രധാന ഗ്രന്ഥങ്ങളായ ഡിനാച്യുറ ഫോസിലിയം (1546), ഡി റി മെറ്റാലിക്ക (1556) എന്നിവ രചിച്ചു. ഈ രണ്ട് ഗ്രന്ഥങ്ങളിലും ആ കാലഘട്ടത്തിൽ ലഭ്യമായിരുന്ന ധാതുക്കളെ പ്രത്യേകിച്ചും അന്ന് ഖനനം ചെയ്യപ്പെട്ടിരുന്ന ധാതുക്കളെപ്പറ്റിയുള്ള വിവരങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിനാച്യുറ ഫോസിലം എന്ന തന്റെ പ്രഥമ ഗ്രന്ഥത്തിൽ അഗ്രികോള മുഖ്യമായും ധാതുക്കളുടെ [[കാഠിന്യം]], [[വിദളനം]] തുടങ്ങിയ ഭൗതിക ഗുണങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ധാതുനിർണയത്തിന് അഗ്രികോള ആവിഷ്കരിച്ച സമ്പ്രദായമാണ് ധാതുക്കളുടെ സ്ഥൂല നിർണയത്തിന് ഇപ്പോഴും അനുവർത്തിക്കുന്നത്. അഗ്രികോള ധാതുവിജ്ഞാനീയത്തിന്റെ വളർച്ചയ്ക്കു നല്കിയ അമൂല്യമായ സംഭാവനകളുടെ അടിസ്ഥാനത്തിൽ എബ്രഹാം ഗോട്ട്ലോസ് വെർനറും മറ്റു ചില ശാസ്ത്രചരിത്രകാരന്മാരും അദ്ദേഹത്തിന് 'ധാതുവിജ്ഞാനീയത്തിന്റെ പിതാവ്' എന്ന വിശേഷണം നല്കിയിട്ടുണ്ട്.
 
ധാതുവിജ്ഞാനീയത്തിന്റെ വികാസത്തിന് അതുല്യമായ സംഭാവനകൾ നല്കിയ ശാസ്ത്രജ്ഞനാണ് ഡച്ചുകാരനായ നീൽസ് സ്റ്റെൻസെൻ. ലാറ്റിനിൽ ഇദ്ദേഹം നിക്കോളസ് സ്റ്റെനോ എന്ന പേരിൽ അറിയപ്പെടുന്നു. 1669-ൽ ഇദ്ദേഹം ക്വാർട്ട്സ് പരലുകളുടെ മുഖാന്തർകോണുകൾ തുല്യമാണെന്നു കണ്ടെത്തി. പരൽരൂപങ്ങളുടെ പ്രാധാന്യത്തിലേക്കു വെളിച്ചം വീശിയ പ്രസ്തുത കണ്ടെത്തലാണ് പില്ക്കാലത്ത് ക്രിസ്റ്റലോഗ്രഫി എന്ന ശാസ്ത്രശാഖയുടെ ഉദ്ഭവത്തിന് വഴിതെളിച്ചത്.
997

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/791377" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി