"ചോക്കലേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: be-x-old:Шакаляд
(ചെ.) യന്ത്രം ചേർക്കുന്നു: pnb:چاکلیٹ
വരി 85: വരി 85:
[[os:Шоколад]]
[[os:Шоколад]]
[[pl:Czekolada]]
[[pl:Czekolada]]
[[pnb:چاکلیٹ]]
[[pt:Chocolate]]
[[pt:Chocolate]]
[[qu:Chukulati]]
[[qu:Chukulati]]

13:07, 1 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ചോക്ലേറ്റ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചോക്ലേറ്റ് (വിവക്ഷകൾ) എന്ന താൾ കാണുക. ചോക്ലേറ്റ് (വിവക്ഷകൾ)
Chocolate most commonly comes in dark, milk, and white varieties, with cocoa solids contributing to the brown coloration.

കൊക്കോ ചെടിയുടെ വിത്ത് ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്കൃതവും അസംസ്കൃതവുമായ പലതരം ഭക്ഷണ പദാർത്ഥങ്ങളേയാണ് ചോക്കലേറ്റ് എന്ന് പറയുന്നത്. തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് കൊക്കോയുടെ ജന്മനാട്. കുറഞ്ഞത് മൂന്ന് സഹസ്രാബ്ദങ്ങളായി ഇത് മദ്ധ്യ അമേരിക്കയിലും മെക്സിക്കോയിലും കൃഷി ചെയ്യപ്പെടുന്നുണ്ട്.

ചരിത്രം

മിക്ക മിസോഅമേരിക്കൻ വർഗ്ഗങ്ങളും കൊക്കോ പാനീയങ്ങൾ നിർമിച്ചിരുന്നു. മായന്മാരും ആസ്ടെക്കുകളും കൊക്കൊ ഉപയോഗിച്ച് ക്സൊകൊലറ്റ്ൽ(xocolātl) എന്നൊരു പാനീയം നിർമിച്ചിരുന്നു. കയ്പ്പുള്ള വെള്ളം എന്നാണ് ആ നഹ്വാറ്റ്ൽ വാക്കിന്റെ അർത്ഥം.

സംസ്കരണരീതി

കടുത്ത കയ്പ്പ് രുചിയാണ് കൊക്കോ കുരുവിന്. അതിന്റെ പ്രത്യേക രുചിയും മണവും‍ ലഭിക്കുന്നതിന് ആദ്യം കൊക്കോ വിത്ത് പുളിപ്പിക്കുന്നു. പുളിപ്പിച്ച ശേഷം അതിനെ ഉണക്കി, വൃത്തിയാക്കി, ചുട്ടെടുക്കുന്നു. പിന്നീട് പുറന്തോടിളക്കി കൊക്കോ നിബ്ബുകൾ ശേഖരിക്കുന്നു. നിബ്ബുകൾ പൊടിച്ച് ദ്രാവകരൂപത്തിലഅക്കുന്നു. അങ്ങനെ ലഭിക്കുന്ന ശുദ്ധ രൂപത്തിലുള്ള ദ്രാവക ചോക്കലെറ്റിനെ ചോക്കലെറ്റ് ലിക്വർ എന്ന് പറയുന്നു. ഇതിനെ പിന്നീട് സംസ്കരിച്ച് കൊക്കോ സോളിഡ്, കൊക്കോ ബട്ടർ ഇവയിലേതെങ്കിലും രൂപത്തിലാക്കുന്നു.

വിവിധതരം ചോക്ലേറ്റുകൾ

ശുദ്ധവും മധുരം ചേർക്കാത്തതുമായ ചോക്കലേറ്റിൽ കൊക്കോ സോളിഡും കൊക്കോ ബട്ടറും പല അനുപാതത്തിൽ അടങ്ങിയിരിക്കും. പഞ്ചസാര ചേർത്ത മധുരമുള്ള ചോക്കലേറ്റാണ് (സ്വീറ്റ് ചോക്കലേറ്റ്) ഇന്ന് കൂടുതലും ഉപയോഗിക്കപ്പെടുന്നത്. മധുരമുള്ള ചോക്കലേറ്റിനൊപ്പം പാൽപ്പൊടിയോ കുറുക്കിയ പാലോ ചേർത്ത് ഉണ്ടാക്കുന്നതാണ് മിൽക്ക് ചോക്കലേറ്റ്. കൊക്കോ ബട്ടർ, പാൽ, പഞ്ചസാര എന്നിവടങ്ങുന്നതും കൊക്കോ സോളിഡ് ഇല്ലാത്തതുമായ ചോക്കലേറ്റാണ് വെളുത്ത ചോക്കലേറ്റ് (വൈറ്റ് ചോക്കലേറ്റ്).

ഇന്ന് ലോകത്തിൽ ഏറ്റവും ജനപ്രിയമായ ഫ്ലേവറുകളിലൊന്നാണ് ചോക്കലേറ്റ്. പല ആഘോഷങ്ങളിലും പ്രത്യേക രൂപത്തിലുള്ള ചോക്കലേറ്റ് സമ്മാനിക്കുന്നത് ഒരു പതിവായിക്കഴിഞ്ഞിരിക്കുന്നു. ഈസ്റ്ററിലെ ചോക്കളേറ്റ് ബണ്ണികളും എഗ്ഗുകളും, ഹനുക്കായിലെ ചോക്കലേറ്റ് നാണയങ്ങളും, ക്രിസ്തുമസിലെ സാന്റക്ലോസിന്റെയും മറ്റും രൂപത്തിലുള്ള ചോക്കലേറ്റ് വാലന്റൈൻസ് ദിനത്തിലെ ഹൃദയ രൂപത്തിലുള്ള ചോക്കലേറ്റും ചില ഉദാഹരണങ്ങൾ.തണുത്തതും ചൂടുള്ളതുമായ പാനീയങ്ങളിൽ ചേർത്ത് ചോക്കലേറ്റ് മിൽക്ക്, ഹോട്ട് ചോക്കലേറ്റ് എന്നിവ നിർമ്മിക്കുന്നതിനും ചോക്കലേറ്റ് ഉപയോഗിക്കുന്നു.

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ചോക്കലേറ്റ്&oldid=785132" എന്ന താളിൽനിന്ന് ശേഖരിച്ചത്