"പത്മനാഭപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 2: | വരി 2: | ||
[[പ്രമാണം:Padmanabhapuram palace front view.jpg|thumb|right|പത്മനാഭപുരം കൊട്ടാരം, മുൻവശത്തുനിന്നുമുള്ള ദൃശ്യം]] |
[[പ്രമാണം:Padmanabhapuram palace front view.jpg|thumb|right|പത്മനാഭപുരം കൊട്ടാരം, മുൻവശത്തുനിന്നുമുള്ള ദൃശ്യം]] |
||
{{ഫലകം:Travancore}} |
{{ഫലകം:Travancore}} |
||
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം - കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് '''പത്മനാഭപുരം കൊട്ടാരം'''. എ. ഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച [[ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാൾ|ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ്]] എ. ഡി. 1601 -ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്നു. |
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം - കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് '''പത്മനാഭപുരം കൊട്ടാരം'''. എ. ഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച [[ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാൾ|ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ്]] എ. ഡി. 1601 -ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്നു. തമിഴ് നാട്ടിലെ [[വല്ലി]] നദി കൊട്ടാരത്തിന്റെ സമീപത്തുകൂടി കടന്നു പോകുന്നു. കൊട്ടാരത്തിന്റെ ഭരണകാര്യങ്ങൾ നോക്കി നടത്തുന്നത് കേരളാ സർക്കാരിന്റെ പുരാവസ്തു വകുപ്പാണ്. |
||
==മന്ദിരങ്ങൾ== |
==മന്ദിരങ്ങൾ== |
||
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിനുള്ളിൽ അനവധി അനുബന്ധമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധകാലങ്ങളിലായി വിവിധ ആവശ്യങ്ങൾക്ക് വെണ്ടി വിവിധരാജാക്കന്മാരാൽ പണികഴിക്കപ്പെട്ടവയാണ്. ഒറ്റപ്പെട്ട മന്ദിരങ്ങൾ, അവയോട് ചേർന്നുള്ള വെട്ടിത്തൊടുത്തുകൾ, വികസനങ്ങൾ, പരിഷ്കാരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവയാണ് ഈ പണികൾ. കെട്ടിടങ്ങളുടെ പരസ്പരബന്ധം, നിർമ്മാണഘടന, സന്ദർശകന്റെ സഞ്ചാരപഥം എന്നിവയെ അടിസ്ഥാനപ്പെടുത്തി പത്മനാഭപുരം കൊട്ടാരസമുച്ചയത്തിൽ ഉൾപ്പെട്ട മന്ദിരങ്ങളെ താഴെപറയും വിധം തരം തിരിച്ചിരിക്കുന്നു. |
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിനുള്ളിൽ അനവധി അനുബന്ധമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധകാലങ്ങളിലായി വിവിധ ആവശ്യങ്ങൾക്ക് വെണ്ടി വിവിധരാജാക്കന്മാരാൽ പണികഴിക്കപ്പെട്ടവയാണ്. ഒറ്റപ്പെട്ട മന്ദിരങ്ങൾ, അവയോട് ചേർന്നുള്ള വെട്ടിത്തൊടുത്തുകൾ, വികസനങ്ങൾ, പരിഷ്കാരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവയാണ് ഈ പണികൾ. കെട്ടിടങ്ങളുടെ പരസ്പരബന്ധം, നിർമ്മാണഘടന, സന്ദർശകന്റെ സഞ്ചാരപഥം എന്നിവയെ അടിസ്ഥാനപ്പെടുത്തി പത്മനാഭപുരം കൊട്ടാരസമുച്ചയത്തിൽ ഉൾപ്പെട്ട മന്ദിരങ്ങളെ താഴെപറയും വിധം തരം തിരിച്ചിരിക്കുന്നു. |
08:06, 15 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം - കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരം. എ. ഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് എ. ഡി. 1601 -ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്നു. തമിഴ് നാട്ടിലെ വല്ലി നദി കൊട്ടാരത്തിന്റെ സമീപത്തുകൂടി കടന്നു പോകുന്നു. കൊട്ടാരത്തിന്റെ ഭരണകാര്യങ്ങൾ നോക്കി നടത്തുന്നത് കേരളാ സർക്കാരിന്റെ പുരാവസ്തു വകുപ്പാണ്.
മന്ദിരങ്ങൾ
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിനുള്ളിൽ അനവധി അനുബന്ധമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധകാലങ്ങളിലായി വിവിധ ആവശ്യങ്ങൾക്ക് വെണ്ടി വിവിധരാജാക്കന്മാരാൽ പണികഴിക്കപ്പെട്ടവയാണ്. ഒറ്റപ്പെട്ട മന്ദിരങ്ങൾ, അവയോട് ചേർന്നുള്ള വെട്ടിത്തൊടുത്തുകൾ, വികസനങ്ങൾ, പരിഷ്കാരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവയാണ് ഈ പണികൾ. കെട്ടിടങ്ങളുടെ പരസ്പരബന്ധം, നിർമ്മാണഘടന, സന്ദർശകന്റെ സഞ്ചാരപഥം എന്നിവയെ അടിസ്ഥാനപ്പെടുത്തി പത്മനാഭപുരം കൊട്ടാരസമുച്ചയത്തിൽ ഉൾപ്പെട്ട മന്ദിരങ്ങളെ താഴെപറയും വിധം തരം തിരിച്ചിരിക്കുന്നു.
- നടമാളിക
- പൂമുഖമാളിക
- പ്ലാമൂട്ടിൽ ചാവടി
- വേപ്പിൻമൂട് കൊട്ടാരം
- തായ്കൊട്ടാരം
- വലിയ ഊട്ടുപുര
- ഹോമപ്പുര
- പുത്തൻ കൊട്ടാരം
- ഉപ്പിരിക്കമാളിക
- ആയുധശാല
- തെക്കെത്തെരുവു മാളിക
- പന്തടിക്കളം മാളിക
- അമ്പാരി മുഖപ്പ്
- ചന്ദ്രവിലാസം
- ഇന്ദ്രവിലാസം
- ചമയപ്പുര
- നവരാത്രി മണ്ഡപം
- കൊച്ചുമടപ്പള്ളി
- കമ്മട്ടം
- തേവാരക്കെട്ടു ദേവസ്വം
- ആലമ്പാറ ദേവസ്വം
- തെക്കേ കൊട്ടാരം
പൂമുഖമാളിക
നടമാളികയിലെ നടവാതിലിലൂടെ അകത്തുകടന്നാൽ കാണുന്നതാണ് പൂമുഖമാളിക. ദീർഘചതുരാകൃതിയിലുള്ള നടയ്ക്ക് പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന മുഖപ്പോടുകൂടിയ ഈ ഇരുനിലകെട്ടിടത്തിൽ പൂമുഖം, മന്ത്രശാല, നാടകശാല, മണിമേട എന്നീ ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
പൂമുഖം
പത്മനാഭപുരം കൊട്ടാരത്തിലെത്തുന്ന അഥിതികളെ മഹാരാജാവ് സ്വീകരിച്ചിരുന്ന സ്ഥലമാണ് പൂമുഖം. കേരളീയ വാസ്തുശില്പശൈലിയിൽ നിമ്മിച്ച ഈ മന്ദിരത്തിന് ത്രികോണാകൃതിയിലുള്ള കവാടമാണുള്ളത്. മനോഹരമായി കൊത്തുപണികൾ ചെയ്ത, തടി കൊണ്ടുണ്ടാക്കിയ മേൽത്തട്ടിൽ വ്യത്യസ്തങ്ങളായ 90 പൂക്കൾ കൊത്തിവച്ചിരിക്കുന്നു. അത്യപൂർവ്വമായ കുതിരക്കാരൻ വിളക്കും, ഏഴു കഷ്ണം കരിങ്കല്ലുകൊണ്ടു നിർമ്മിച്ച കട്ടിലും, ചീനക്കാർ മഹാരാജാവിന് സമ്മാനിച്ച ചീനകസേരയും ഇവിടെയുണ്ട്. പൂമുഖത്തിന്റെ മുൻവശത്തായി, ദാരുശിൽപ്പങ്ങൾ കൊത്തിവയ്ക്കപ്പെട്ട മൂന്നു മുഖപ്പുകളുണ്ട്. തടിയിൽ കടഞ്ഞെടുത്ത അശ്വാരൂഢരായ രണ്ട് രാജവിഗ്രഹങ്ങൾ സന്ദർശകർക്ക് സ്വാഗതമോതുന്നു. ഇതിനുപുറമേ, പൂമുഖത്തിന്റെ മറ്റൊരു കരിങ്കൽത്തൂണിൽ ഒരു വൃദ്ധന്റെ രൂപം കൊത്തിവച്ചിരിക്കുന്നു.
നാടകശാല
പൂമുഖത്തിന്റെ കിഴക്കേ ചായ്പ്പാണ് നാടകശാല എന്നറിയപ്പെടുന്നത്. പൂമുഖത്തിൽ നിന്നും കിഴക്കോട്ടുള്ള വാതിലും, അവിടെ നിന്നും തെക്കോട്ട് ഇറങ്ങുന്ന പടിക്കെട്ടും കഴിഞ്ഞാൽ വിശാലമായ നാടകശാലയിലെത്തുന്നു. എന്നാൽ പൂമുഖത്ത് കാണുന്നതുപോലെ ചിത്രപ്പണികളോ, ശിൽപ്പങ്ങളോ നാടകശാലയിലില്ല.
മന്ത്രശാല
പൂമുഖത്തിന്റെ മുകലിലത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന മുറിയാണ് മന്ത്രശാല. ഇവിടെ മന്ത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത് രാജ്യഭരണത്തെയാണ്. മഹാരാജാവ് ഭരണപരമായ തീരുമാനങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് എടുത്തിരുന്നത് ഇവിടെ വച്ചാണ്. ദാരു ശിൽപ്പകലാ വൈഭവത്തിൽ മുന്നിട്ടുനിൽക്കുന്നവയാണ് മന്ത്രശാലയിലെ തട്ടും, തുലാങ്ങളും. ഒരു മുഖപ്പ് മാത്രമുള്ള മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകളുണ്ട്. ഇതിന്റെ പാളികളിൽ വിവിധ വർണ്ണങ്ങളിലുള്ള അഭ്രപാളികൾ പിടിപ്പിച്ചിരിക്കുന്നു. ചൈനീസ് മാതൃകയിൽ പണിതിട്ടുള്ള ഇരിപ്പിടങ്ങൾ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
മണിമാളിക
മന്ത്രശാലയുടെ വടക്കുഭാഗത്തായാണ് മണിമാളിക സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തിൽ സമയമറിയാനാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. മണിമേടയുടെ മുൻവശത്ത് കമനീയമായ ഒരു മുഖപ്പ് ഉറപ്പിച്ചിട്ടുണ്ട്. മണിമേടയുടെ പുരോഭാഗം കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉയരമുള്ള മണിമാളികയിൽ ഭാരത്തിന്റെ ശക്തിയിൽ പ്രവർത്തിക്കുന്ന നാഴികമണി തദ്ദേശീയനായ ഒരു കൊല്ലനാണ് നിർമ്മിച്ചത്. ഇതിന്റെ മണിനാദം മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വരെ കേൾക്കാം
പ്ലാമൂട്ടിൽ ചാവടി
പൂമുഖമാളികയുടെ പടിഞ്ഞാറ് ഭാഗത്തായി L ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഇരുനിലകെട്ടിടമാണ് പ്ലാമൂട്ടിൽ ചാവടി. പൂമുഖമാളികയുടെ രണ്ടാം നിലയുടെ തറനിരപ്പിനേക്കാൾ താഴ്ന്ന തരനിരപ്പുള്ളതാണ് ഈ മന്ദിരം. പൂമുഖത്തിന്റെ രണ്ടാം നിലയിൽ നിന്ന് പ്ലാമൂട്ടിൽ ചാവടിയുടെ രണ്ടാം നിലയിലേക്ക് കടക്കുവാനായി ഒരു പാലം നിർമ്മിക്കപ്പെട്ടിരിക്കുന്നു. പ്ലാമൂട്ടിൽ ചാവടിയുടെ രണ്ടാം നിലയിൽ ഒരു ചെറിയ മുറിയും, രണ്ട് വലിയ മുറികളുമാന് ഉള്ളത്.