"കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+ജനുവരി 2
No edit summary
വരി 14: വരി 14:
}}
}}
[[കേരളം|കേരളത്തിലെ]] ഒരു പത്രപ്രവർത്തകനും [[മലയാള മനോരമ ദിനപ്പത്രം|മലയാള മനോരമ ദിനപ്പത്രത്തിന്റെ]] ചീഫ് എഡിറ്ററുമായിരുന്നു '''കെ. എം. മാത്യു''' (1917 ജനുവരി 2 - 2010 ഓഗസ്റ്റ് 1).
[[കേരളം|കേരളത്തിലെ]] ഒരു പത്രപ്രവർത്തകനും [[മലയാള മനോരമ ദിനപ്പത്രം|മലയാള മനോരമ ദിനപ്പത്രത്തിന്റെ]] ചീഫ് എഡിറ്ററുമായിരുന്നു '''കെ. എം. മാത്യു''' (1917 ജനുവരി 2 - 2010 ഓഗസ്റ്റ് 1).
2010 നു അദ്ദേഹം അസുഖം മൂലം മരണമടഞ്ഞു. <ref>{{cite news|first=Hindu|last=NEws|title=Hindunews|url=http://www.hindustantimes.com/Doyen-of-Kerala-s-media-industry-KM-Mathew-dies/Article1-580645.aspx|accessdate=1 ഓഗസ്റ്റ് 2010}}</ref>
2010 നു അദ്ദേഹം വാറ്ദക്യ സഹജമയ അസുഖം മൂലം മരണമടഞ്ഞു. <ref>{{cite news|first=Hindu|last=NEws|title=Hindunews|url=http://www.hindustantimes.com/Doyen-of-Kerala-s-media-industry-KM-Mathew-dies/Article1-580645.aspx|accessdate=1 ഓഗസ്റ്റ് 2010}}</ref>


==സ്വകാര്യ ജീവിതം==
==സ്വകാര്യ ജീവിതം==

16:43, 1 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ. എം. മാത്യ
എട്ടാമത്തെ മോതിരം എന്ന തന്റെ ആത്മകഥാപുസ്തകത്തിന്റെ ചട്ടയിൽ കെ.എം. മാത്യുവിന്റെ
ജനനം1917
മരണം1 ആഗസ്ത് 2010
അറിയപ്പെടുന്നത്മനോരമ ചീഫ് എഡിറ്റർ, പത്രപ്രവർത്തകൻ

കേരളത്തിലെ ഒരു പത്രപ്രവർത്തകനും മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു കെ. എം. മാത്യു (1917 ജനുവരി 2 - 2010 ഓഗസ്റ്റ് 1). 2010 നു അദ്ദേഹം വാറ്ദക്യ സഹജമയ അസുഖം മൂലം മരണമടഞ്ഞു. [1]

സ്വകാര്യ ജീവിതം

1917 ജനുവരിയിൽ കെ.സി മാമൻ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മ (മാമ്മി)യുടേയും മകനായി ആലപ്പുഴയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളെജിൽ നിന്ന് ബിരുദം നേടി. ഭാര്യ മിസ്സിസ്. കെ.എം. മാത്യു (1922 - 2003) എന്ന പേരിൽ അറിയപ്പെടുന്ന അന്നമ്മ മാത്യു വനിത (മാസിക) ചീഫ് എഡിറ്ററും സ്ഥാപകയുമായിരുന്നു. ഇദ്ദേഹത്തിനു മൂന്ന് ആൺ‌മക്കളും ഒരു മകളും ഉണ്ട്.

പത്രപ്രവർത്തനം

1954 ലാണ്‌ അദ്ദേഹം മനോരമയുടെ മാനേജിംഗ് എഡിറ്ററാവുന്നത്. പിന്നീട് 1973 ൽ ചീഫ് എഡിറ്ററായി അധികാരമേറ്റു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി, ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ,പ്രസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ , റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഫോർ ന്യൂസ് പേപ്പർ ഡവലപ്മെന്റ് (റിൻഡ്) എന്നിവയുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമ പത്രത്തിന്റേയും, അനുബന്ധ മാഗസിനുകളുടെയും, ഓൺ‌ലൈൻ എഡിഷൻ, എഫ്.എം റേഡിയോ തുടങ്ങി മനോരമയുടെ പല സം‌രംഭങ്ങളുടേയും മുൻ‌നിരയിൽ പ്രവർത്തിച്ചിരുന്നു.

പുരസ്കാരങ്ങൾ

സമൂഹത്തിനു നൽകിയ വിശിഷ്ട സംഭാവനക്കയി അദ്ദേഹത്തിനു 1998-ൽ പത്മഭൂഷൺ ലഭിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപർക്ക് ഇന്ത്യൻ എക്സ്‌പ്രസ് ഏർപ്പെടുത്തിയ ബി.ഡി.ഗോയങ്ക അവാർഡ് , ഫൗണ്ടേഷൻ ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷൻ അവാർഡ്,പത്രരംഗത്തെ ദീർഘ കാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം,സ്വദേശാഭിമാനി പുരസ്കാരം,ദേശീയോദ്ഗ്രഥനത്തിനുള്ള രാമകൃഷ്ണ ജയ് ദയാൽ ഹാർമണി അവാർഡ് തുടങ്ങി മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

കൃതികൾ

ആത്മകഥയായ എട്ടാമത്തെ മോതിരം 2008 ജനുവരിയിൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു ,പത്നി മിസ്സിസ്.കെ.എം. മാത്യുവിന്റെ വിയോഗത്തെത്തുടർന്ന് എഴുതിയ 'അന്നമ്മ എന്ന ഓർമ്മപ്പുസ്തകം' മറ്റൊരു കൃതിയാണ്.[2]

അവലംബം

  1. NEws, Hindu. "Hindunews". Retrieved 1 ഓഗസ്റ്റ് 2010.
  2. 'മനോരമ ഓൺലൈൻ വാർത്ത,1 ഓഗസ്റ്റ് 2010
"https://ml.wikipedia.org/w/index.php?title=കെ.എം._മാത്യു&oldid=764015" എന്ന താളിൽനിന്ന് ശേഖരിച്ചത്