"ആയത്തുല്ല ഖുമൈനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: fo:Ruhollah Khomeini
(ചെ.) യന്ത്രം ചേർക്കുന്നു: lt:Ajatola Chomeinis
വരി 75: വരി 75:
[[ku:Xumênî]]
[[ku:Xumênî]]
[[la:Ruhullah Khumayni]]
[[la:Ruhullah Khumayni]]
[[lt:Ajatola Chomeinis]]
[[lv:Ruholla Homeinī]]
[[lv:Ruholla Homeinī]]
[[mr:रुहोल्ला खोमेनी]]
[[mr:रुहोल्ला खोमेनी]]

12:48, 28 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Ruhollah Khomeini
ആയത്തുല്ല ഖുമൈനി

പദവിയിൽ
December 3 1979 – June 3, 1989
പിൻഗാമി Ali Khamenei

ജനനം (1902-09-24)24 സെപ്റ്റംബർ 1902
Khomein, Markazi Province, Persian Empire
മരണം ജൂൺ 3, 1989(1989-06-03) (പ്രായം 86)
ഇറാൻ Tehran, Iran
മതം Shia Islam


യഥാർത്ഥനാമം ആയത്തുല്ല സയ്യിദ് മൂസവി ഖുമൈനി (22 സെപ്തം‌ബർ 1902 - 3 ജൂൺ 1989). ഇറാനിയൻ മതപണ്ഢിതനും രാഷ്ട്രീയ നേതാവും. ഇമാം ഖുമൈനി എന്നറിയപ്പെടുന്നു. മുഹമ്മദ്‌ രിസാ പഹ്‌ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇസ്ലാമികവിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യൻ. വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളായി കണക്കാക്കപ്പെടുന്നു. ടൈം മാഗസിൻ 1979-ലെ മാൻ ഓഫ് ദ ഇയർ ആയി തെരെഞ്ഞടുത്തിരുന്നു.[അവലംബം ആവശ്യമാണ്]

ജനനവും ബാല്യവും

1902 സെപ്റ്റംബർ 22ന്‌ ഇറാനിലെ ഖുമൈൻ പട്ടണത്തിൽ മതപരമായി യാഥാസ്ഥിതിക പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ ജനിച്ചു. ഖുമൈനിയുടെ കുടുംബപരമായ വേരുകൾ ഇന്ത്യയിലെ ഉത്തർ പ്രദേശ് സം‌സ്ഥാനത്തേക്കാണ് നീളുന്നത്. 5 മാസം പ്രായമായിരിക്കേ പിതാവ്‌ കൊല്ലപ്പെട്ടു. തുടർന്ന് മാതാവിൻറേയും മാതൃസഹോദരിയുടേയും സംരക്ഷണത്തിലും നിരീക്ഷണത്തിലുമാണ്‌ ഖുമൈനി വളർന്നത്‌. വളരെ ചെറുപ്പത്തിൽ തന്നെ ഒരു ശിയാ സെമിനാരി (ഹൗസ)യിൽ ചേർന്ന ഖുമൈനിയുടെ രാഷ്ട്രീയ മത കാഴ്ചപ്പാടുകൾ രൂപം കൊള്ളുന്നത് അവിടെ വെച്ചായിരുന്നു. പൊതുപ്രവർത്തന രംഗത്തേക്കിറങ്ങിയതോടെ ഖുമൈനി ശാ ഭരണകൂടത്തിൻറെ കടുത്ത വിമർശകനായി മാറി.

വിപ്രവാസ ജീവിതം

ഷാ ഭരണകൂടത്തിനെതിരായ നിശിതവിമർശം തുടർന്നു കൊണ്ടിരുന്ന ഖുമൈനി 11 മാസത്തേക്ക്‌ തുർക്കിയിലേക്കും തുടർന്ന് ഇറാഖിലേക്കും നാടു കടത്തപ്പെട്ടു. ഇറാഖിലെ ശിയാ പുണ്യകേന്ദ്രമായ നജഫ്‌ ശാ ഭരണകൂടത്തിനെതിരായ ഭാവി പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി തെരെഞ്ഞെടുത്ത ഖുമൈനി 13 വർഷങ്ങൾക്കു ശേഷം കുവൈത്തിലേക്ക്‌ തിരിച്ചെങ്കിലും കുവൈത്ത്‌ തങ്ങളുടെ മണ്ണിൽ പ്രവേശിക്കുന്നതിൽ നിന്നും ഖുമൈനിയെ തടഞ്ഞു. തുടർന്ന് സ്വന്തം പുത്രനായ അഹ്‌മദ്‌ ഖുമൈനിയുമായി കൂടിയാലോചിച്ച്‌ പാരീസിലേക്ക്‌ യാത്ര തിരിച്ചു. 1978 ഒക്റ്റോബർ 6ന്‌ അദ്ദേഹം പാരീസിലെത്തി. പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള നോഫെൽ ലെ ഷാതിലെ ഒരു ഇറാനിയുടെ വീട്ടിൽ താമസമാരംഭിച്ചു. യാതൊരു വിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്ന ഫ്രഞ്ച്‌ പ്രസിഡൻറിന്റെ ആവശ്യം ഖുമൈനി ധീരമായി നിരാകരിച്ചു. ഈ തരത്തിലുള്ള ഇടപെടലുകൾ ഫ്രാൻസിന്റെ ജനാധിപത്യ അവകാശവാദങ്ങളുമായി ഒട്ടും യോജിക്കുന്നില്ലെന്ന് ഖുമൈനി തുറന്നടിച്ചു.

പാരീസിൽ ഇമാം ഖുമൈനി താമസിച്ചിരുന്ന നാലു മാസം നോഫെൽ ലെഷാതെയെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമാക്കിത്തീർത്തു.

ഇറാനിലേക്കുള്ള മടക്കം

ഇസ്ലാമിക വിപ്ലവം വിജയിച്ചതിന്‌ ശേഷം 1979 ഫെബ്രുവരി ഒന്നിന്‌ ഇമാം ഖുമൈനി ഇറാനിലേക്ക്‌ മടങ്ങി.

Return of Ayatollah Khomeini from exile
Return of Ayatollah Khomeini from exile

അമേരിക്കൻ ബന്ദി പ്രശ്നം

അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ ഇറാൻ ഷാക്ക്‌ അമേരിക്കയിൽ താമസിക്കാനുള്ള അനുമതി കൊടുത്തതിനെത്തുടർന്ന് ഏതാനും ഇറാനീ വിദ്യാർത്ഥികൾ 1979 നവംബറിൽ തെഹ്‌റാനിലെ അമേരിക്കൻ എംബസി ഉപരോധിക്കുകയും 53 നയതന്ത്ര ഉദ്യോഗസ്തരേയും ഒരു സെക്യൂരിറ്റി ജീവനക്കാരനേയും 444 ദിവസത്തേക്ക്‌ എംബസിയിൽ തടഞ്ഞു വെക്കുകയുമുണ്ടായി.

ഇറാൻ ഇറാഖ്‌ യുദ്ധം

വിലായത്തെ ഫഖീഹ്

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ആയത്തുല്ല_ഖുമൈനി&oldid=760758" എന്ന താളിൽനിന്ന് ശേഖരിച്ചത്