"പൊന്നാനി വലിയ ജുമുഅത്ത് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 11: വരി 11:
===വിളക്കത്തിരിക്കൽ===
===വിളക്കത്തിരിക്കൽ===
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി വിവിധ മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന ഈ രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി വിവിധ മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന ഈ രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി, തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ ഇടക്കിടെ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു.<ref name='mplh-1'/>
200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ [[വെളിയങ്കോട് ഉമർ ഖാസി|വെളിയങ്കോട് ഉമർഖാസി]], തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. [[മമ്പുറം തങ്ങൾ]] ഇടക്കിടെ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു.<ref name='mplh-1'/>


==അവലംബം==
==അവലംബം==

15:01, 14 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പൊന്നാനിയിലെ വലിയ ജുമാമസ്ജിദ്

കേരളത്തിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്ന ഒരു മുസ്ലിം പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി.[1] ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊന്നാനിയുടെ വൈജ്ഞാനിക രംഗത്ത് ഈ ജുമുഅത്ത് പള്ളി സുപ്രധാന പങ്കാണ്‌ വഹിച്ചിരുന്നത്. അക്കാലത്ത് പൊന്നാനിയിൽ വിജ്ഞാനം തേടിയെത്തുന്നവരുടെ ആസ്ഥാനവും ഈ പള്ളിയായിരുന്നു.

ചരിത്രം

ക്രിസ്തുവർഷം 1510 (ഹിജ്റ 925-ൽ) ശൈഖ് സൈനുദ്ദീൻ നിർമ്മിച്ചതാണ്‌ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗന്റെ മലബാർ മന്വലിന്റെ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.[1] ഹിജ്റ 925ന്‌ തുല്യമായ ക്രിസ്തുവർഷം 1519 ആയതിനാൽ ആ വർഷത്തിലാണ്‌ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്‌ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം.[1]

വിദ്ധ്യാഭ്യാസ കേന്ദ്രം

പള്ളിയുടെ നിർമ്മാണശേഷം ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്നെ പള്ളിയിൽ അദ്ധ്യാപനം ആരംഭിച്ചു. മലബാറിലെ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കം ഇതാണെന്ന കരുതപ്പെടുന്നു.[1]

വിളക്കത്തിരിക്കൽ

പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി വിവിധ മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന ഈ രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി, തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ ഇടക്കിടെ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു.[1]

അവലംബം

  1. 1.0 1.1 1.2 1.3 1.4 മാപ്പിള ചരിത്ര ശകലങ്ങൾ-പ്രൊഫ. കെ.വി. അബ്ദുർറഹ്‌മാൻ,പ്രസാധകർ:മുസ്ലിം സർ‌വ്വീസ് സൊസൈറ്റി, പൊന്നാനി,പ്രസാധന വർഷം:1998

പുറത്തേക്കുള്ള കണ്ണി