"ചമ്രവട്ടം പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 7: വരി 7:
{{reflist}}
{{reflist}}


[[Category:കേരളത്തിലെ നിർമ്മാണപദ്ധതികൾ]]
[[Category:കേരളത്തിലെ നിർമ്മാണപദ്ധതികൾ]] [[വർഗ്ഗം:പൊന്നാനി]]

14:55, 14 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പ്രൊജക്ട് നിർമ്മാണം
2010 മെയിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പ്രൊജക്ട് നിർമ്മാണ പ്രദേശത്തു നിന്നുള്ള ഒരു ദൃശ്യം.

മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ബന്ധിപ്പിക്കുന്ന കേരളത്തിലെ ഒരു വൻകിട നിർമ്മാണ പദ്ധതിയാണ്‌ ചമ്രവട്ടം പദ്ധതി എന്ന് അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ്. പൊന്നാനിക്കടുത്ത് നരിപ്പറമ്പിലാണ്‌ പദ്ധതിയുടെ നിർമ്മാണ പ്രദേശം. 978 മീറ്റർ നീളം നിശ്ചയിക്കപ്പെട്ടിട്ടുള്ള ഈ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടുകൂടി കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലമായി ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് മാറും.7.5 മീറ്റർ വീതിയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാവും. റഗുലേറ്ററിന് 70 ഷട്ടറുകളും അവ പ്രവർത്തിപ്പിക്കുന്നതിന് 70 മോട്ടോറുകളോടുകൂടിയ പ്ലാറ്റ്‌ഫോമും നിർമിക്കും.[1] മേഖലയിലെ കാർഷിക,ജലസേചന,ഗതാഗതരംഗത്തും ,കുടിവെള്ള വിതരണം,മത്സ്യബന്ധനം,ടൂറിസം എന്നീ മേഖലകളിലും ഈ പ്രൊജക്ട് പൂർത്തിയാവുന്നതോട് കൂടി വൻ മാറ്റങ്ങൾ ഉണ്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രദേശത്തെ ജലനിരപ്പ് ഉയരുന്നതിനും കോഴിക്കോട് കൊച്ചി ദൂരം 40 കീലോമീറ്ററും പൊന്നാനി തിരൂർ ദൂരം 20 കിലോമീറ്ററും ചുരുക്കാൻ ഈ പദ്ധതി വഴിയൊരുക്കും.[2]കടലിൽ നിന്ന് പുഴയുടെ മേൽഭാഗത്തേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാണ്‌ റഗുലേറ്റർ നിർമ്മിക്കുന്നത്. ഏകദേശം 178 കോടി രൂപ ചിലവു പ്രതീക്ഷിക്കപ്പടുന്ന കേരള സർക്കാറിന്റെ ജലസേചന വകുപ്പിനു കീഴിൽ വരുന്ന ഈ പദ്ധതിക്കുള്ള 95.12 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകുന്നത് നബാർഡാണ്‌[3] പദ്ധതിയുടെ നിർമ്മാണ ചുമതല ഏറ്റെടുത്ത് നടത്തുന്നത് ഹൈദരാബാദിലുള്ള രാംകി ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയാണ്‌‌.[4]

അവലംബം

"https://ml.wikipedia.org/w/index.php?title=ചമ്രവട്ടം_പദ്ധതി&oldid=751225" എന്ന താളിൽനിന്ന് ശേഖരിച്ചത്