"ദക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: de, es, he, hi, id, ja, pl, pt, ru, sv, te
വരി 22: വരി 22:


==ജനനം==
==ജനനം==
[[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ദക്ഷിണാംഗുഷ്ഠത്തിൽ (വലത്തേ പെരുവിരലിൽ) നിന്നാണ് ദക്ഷൻ ജനിച്ചത് എന്നും ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ (മനസ്സിൽ അഥവാ സങ്കല്പത്താൽ ജനിച്ചവർ) ഒരാളാണ് എന്നും വ്യത്യസ്തമായ പ്രസ്താവങ്ങളുണ്ട്. പ്രപഞ്ചസൃഷ്ടിയിൽ തന്നെ സഹായിക്കാൻ വേണ്ടിയാണ് ബ്രഹ്മാവ് പ്രജാപതിമാരെ സൃഷ്ടിച്ചത്. ദക്ഷനും [[പരമശിവൻ|പരമശിവനുമായുണ്ടായ]] മത്സരവും ഇതിന്റെ പരിണതഫലമായി ദക്ഷൻ വധിക്കപ്പെട്ടതും പുരാണകഥകളിൽ പ്രസിദ്ധമാണ്. ഈ കഥ ഇതിവൃത്തമായി സംസ്കൃതത്തിലും മറ്റെല്ലാഭാരതീയ ഭാഷകളിലും അനേകം സാഹിത്യസൃഷ്ടികളുണ്ടായിട്ടുണ്ട്. വൃക്ഷങ്ങളുടെ പുത്രിയും ചന്ദ്രന്റെ വളർത്തുപുത്രിയുമായ മാരിഷയുടെയും പ്രചേതസ്സുകളുടെയും പുത്രനായി ദക്ഷപ്രജാപതി ജനിച്ചു എന്ന കഥയും പുരാണങ്ങളിൽ കാണപ്പെടുന്നു.
[[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ദക്ഷിണാംഗുഷ്ഠത്തിൽ (വലത്തേ പെരുവിരലിൽ) നിന്നാണ് ദക്ഷൻ ജനിച്ചത് എന്നും ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ (മനസ്സിൽ അഥവാ സങ്കല്പത്താൽ ജനിച്ചവർ) ഒരാളാണ് എന്നും വ്യത്യസ്തമായ പ്രസ്താവങ്ങളുണ്ട്. പ്രപഞ്ചസൃഷ്ടിയിൽ തന്നെ സഹായിക്കാൻ വേണ്ടിയാണ് ബ്രഹ്മാവ് [[പ്രജാപതി|പ്രജാപതിമാരെ]] സൃഷ്ടിച്ചത്. ദക്ഷനും [[പരമശിവൻ|പരമശിവനുമായുണ്ടായ]] മത്സരവും ഇതിന്റെ പരിണതഫലമായി ദക്ഷൻ വധിക്കപ്പെട്ടതും പുരാണകഥകളിൽ പ്രസിദ്ധമാണ്. ഈ കഥ ഇതിവൃത്തമായി സംസ്കൃതത്തിലും മറ്റെല്ലാഭാരതീയ ഭാഷകളിലും അനേകം സാഹിത്യസൃഷ്ടികളുണ്ടായിട്ടുണ്ട്. വൃക്ഷങ്ങളുടെ പുത്രിയും ചന്ദ്രന്റെ വളർത്തുപുത്രിയുമായ മാരിഷയുടെയും പ്രചേതസ്സുകളുടെയും പുത്രനായി ദക്ഷപ്രജാപതി ജനിച്ചു എന്ന കഥയും പുരാണങ്ങളിൽ കാണപ്പെടുന്നു.

==ഐതിഹ്യം==
==ഐതിഹ്യം==
===ദക്ഷനും പ്രജാസൃഷ്ടിയും===
===ദക്ഷനും പ്രജാസൃഷ്ടിയും===

09:31, 14 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Daksha
Ram-faced Daksha (right) with Virabhadra form of Shiva
ദേവനാഗരിदक्ष
ജീവിത പങ്കാളിPrasuti

ഒരു ഹിന്ദു പുരാണ കഥാപാത്രമാണ് ദക്ഷൻ ( Daksha). പ്രജാപതികളിൽ പ്രമുഖൻ എന്നും അറിയപ്പെടുന്നു. [1]

ജനനം

ബ്രഹ്മാവിന്റെ ദക്ഷിണാംഗുഷ്ഠത്തിൽ (വലത്തേ പെരുവിരലിൽ) നിന്നാണ് ദക്ഷൻ ജനിച്ചത് എന്നും ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ (മനസ്സിൽ അഥവാ സങ്കല്പത്താൽ ജനിച്ചവർ) ഒരാളാണ് എന്നും വ്യത്യസ്തമായ പ്രസ്താവങ്ങളുണ്ട്. പ്രപഞ്ചസൃഷ്ടിയിൽ തന്നെ സഹായിക്കാൻ വേണ്ടിയാണ് ബ്രഹ്മാവ് പ്രജാപതിമാരെ സൃഷ്ടിച്ചത്. ദക്ഷനും പരമശിവനുമായുണ്ടായ മത്സരവും ഇതിന്റെ പരിണതഫലമായി ദക്ഷൻ വധിക്കപ്പെട്ടതും പുരാണകഥകളിൽ പ്രസിദ്ധമാണ്. ഈ കഥ ഇതിവൃത്തമായി സംസ്കൃതത്തിലും മറ്റെല്ലാഭാരതീയ ഭാഷകളിലും അനേകം സാഹിത്യസൃഷ്ടികളുണ്ടായിട്ടുണ്ട്. വൃക്ഷങ്ങളുടെ പുത്രിയും ചന്ദ്രന്റെ വളർത്തുപുത്രിയുമായ മാരിഷയുടെയും പ്രചേതസ്സുകളുടെയും പുത്രനായി ദക്ഷപ്രജാപതി ജനിച്ചു എന്ന കഥയും പുരാണങ്ങളിൽ കാണപ്പെടുന്നു.

ഐതിഹ്യം

ദക്ഷനും പ്രജാസൃഷ്ടിയും

ബ്രഹ്മാവിന്റെ നിർദേശത്താൽ ദേവന്മാർ, അസുരന്മാർ, ഋഷികൾ, ഗന്ധർവന്മാർ, നാഗങ്ങൾ തുടങ്ങിയവരെ ദക്ഷൻ സൃഷ്ടിച്ചെങ്കിലും ഇവരുടെ സംഖ്യ പരിമിതമായതിനാൽ പ്രജാസൃഷ്ടിയുടെ ഉദ്ദിഷ്ടഫലം ലഭിച്ചില്ല. വിന്ധ്യപർവതത്തിൽ തപസ്സനുഷ്ഠിച്ച ദക്ഷന്റെ മുന്നിൽ മഹാവിഷ്ണു പ്രത്യക്ഷനായി അസിക്നിയെ പത്നിയായി നല്കി. ദക്ഷന് പില്ക്കാലത്ത് മനുവിന്റെ പുത്രിയായ പ്രസൂതിയെയും പത്നിയായി ലഭിച്ചു. അസിക്നിയിൽ ജനിച്ച അയ്യായിരം പുത്രന്മാർ ഹര്യശ്വന്മാർ എന്ന പേരിലറിയപ്പെട്ടു. പ്രജാസൃഷ്ടിയിൽ തന്നെ സഹായിക്കാൻ ദക്ഷൻ അഭ്യർഥിച്ചെങ്കിലും ഇവർ നാരദന്റെ ഉപദേശം സ്വീകരിച്ച് ലൌകികജീവിതം ഉപേക്ഷിച്ച് സത്യാന്വേഷകരായി ലോകം ചുറ്റി നടന്നു. ദക്ഷന് പിന്നീടുണ്ടായ ആയിരം പുത്രന്മാർ ശബലാശ്വന്മാർ എന്ന പേരിലറിയപ്പെട്ടു. ഇവരും ജ്യേഷ്ഠന്മാരുടെ മാർഗം പിന്തുടർന്നു. കുപിതനായ ദക്ഷൻ നാരദനെ 'ഒരിടത്തും സ്ഥിരമായി വസിക്കാതെ ലോകം ചുറ്റി നടക്കാനിടവരും' എന്നു ശപിച്ചു. പിന്നീട് ദക്ഷന് അസിക്നിയിൽ അറുപത് പുത്രിമാരാണുണ്ടായത്. ഇവരെയും പ്രസൂതിയിൽ ജനിച്ച ഇരുപത്തിനാലു പുത്രിമാരെയും കശ്യപൻ, ചന്ദ്രൻ, ധർമദേവൻ തുടങ്ങിയവർക്ക് വിവാഹം ചെയ്തു നല്കി. സതിയെ പരമശിവനാണു നല്കിയത്.

പരമശിവനോടുള്ള വിദ്വേഷം

ദക്ഷന് പരമശിവനോട് വിദ്വേഷമുണ്ടാകുന്നതിനു കാരണമായി വ്യത്യസ്ത കഥകൾ പുരാണങ്ങളിൽ വർണിക്കുന്നുണ്ട്. അതിൽ പ്രസിദ്ധമായത് ഇതാണ്: പ്രജാപതിമാർ ഒരു യാഗം നടത്തി. ത്രിമൂർത്തികൾ (ബ്രഹ്മാവ്, വിഷ്ണു, പരമശിവൻ) അവിടെ സന്നിഹിതരായിരുന്നു. യജ്ഞവേദിയിലേക്ക് ദക്ഷൻ കടന്നുവന്നപ്പോൾ ദേവന്മാർ ബഹുമാനപുരസ്സരം എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ ആദരിച്ചു. തന്റെ ജാമാതാവായ ശിവൻ എഴുന്നേല്ക്കാതിരുന്നതു കണ്ട ദക്ഷനു കോപമുണ്ടായി. ശിവന്റെ ഈശ്വരഭാവത്തെ അനുസ്മരിക്കാതെ ദക്ഷൻ ശിവനെ അപമാനിതനാക്കാൻ ഉപായമാലോചിച്ചു.

ശിവനെയും പാർവതിയെയും ക്ഷണിക്കാതെ ദക്ഷൻ സ്വന്തമായി ബൃഹസ്പതിസവനം എന്ന യജ്ഞം ആരംഭിച്ചു. ഇതറിയാതെ ബ്രഹ്മാവും ദേവന്മാരും ഋഷിമാരും എത്തി. ക്ഷണം ലഭിച്ചില്ലെങ്കിലും ബന്ധുജനങ്ങളെല്ലാം സന്നിഹിതരാകുന്ന യജ്ഞത്തിൽ പങ്കെടുക്കാൻ പോകുന്നതിന് സതീദേവി ആഗ്രഹം പ്രകടിപ്പിച്ചു. അപമാനിതയാകുമെന്ന് ശിവൻ മുന്നറിയിപ്പു നല്കിയെങ്കിലും അതു വിശ്വസിക്കാതെ ശുഭാപ്തിവിശ്വാസത്തോടെ സതീദേവി സ്വപിതാവിന്റെ ഗൃഹത്തിലെത്തി. ദക്ഷൻ ശിവനെയും സതിയെയും നിന്ദിച്ചു സംസാരിച്ചു. അപമാനിതയും ദുഃഖിതയുമായ സതീദേവി അഗ്നിയിൽ സ്വയം ദഹിച്ചു. ഇതറിഞ്ഞ പരമശിവൻ ക്രോധമൂർത്തിയായി സ്വന്തം ജട പിഴുത് നിലത്തടിച്ചപ്പോൾ അവിടെ വീരഭദ്രനും ഭദ്രകാളിയും പ്രത്യക്ഷരായി. അവർ ഭൂതഗണങ്ങളോടൊപ്പം ചെന്ന് യജ്ഞവേദി പൂർണമായി നശിപ്പിച്ചു. ദക്ഷന്റെ ശിരസ്സറുത്ത് യാഗാഗ്നിയിൽ നിക്ഷേപിക്കുകയും ചെയ്തു. യജമാനനെ (യജ്ഞം നടത്തുന്ന ഗൃഹസ്ഥൻ) കൂടാതെ യാഗം അവസാനിപ്പിക്കാൻ സാധിക്കാത്തതിനാൽ ബ്രഹ്മാവും വിഷ്ണുവും ശിവന്റെ സഹായമഭ്യർഥിക്കുകയും അവരുടെ അഭ്യർഥന മാനിച്ച് ഒരു ആടിന്റെ തല വച്ച് ദക്ഷനെ പുനരുജ്ജീവിപ്പിക്കുന്നതിന് ശിവൻ അനുവാദം നല്കുകയും ചെയ്തു. അങ്ങനെ പുനർജനിച്ച ദക്ഷൻ ക്ഷമായാചനം ചെയ്ത് ശിവനെ സ്തുതിച്ചു.

ചന്ദ്രനെ ശപിച്ച കഥ

ദക്ഷൻ ചന്ദ്രനെ ശപിച്ച കഥ മഹാഭാരതത്തിൽ (ശല്യപർവം, 35-ാം അധ്യായം) വിവരിക്കുന്നുണ്ട്. അശ്വതി, ഭരണി, കാർത്തിക തുടങ്ങിയ ഇരുപത്തിയേഴു പുത്രിമാരെ ദക്ഷൻ ചന്ദ്രന് വിവാഹം ചെയ്തു നല്കി. ചന്ദ്രനാകട്ടെ, രോഹിണിയോടുമാത്രം പ്രത്യേകം പ്രേമം പ്രകടിപ്പിച്ചു. ഇതിൽ ദുഃഖിതരായ മറ്റുള്ളവർ പിതാവിനോട് പരാതി പറഞ്ഞു. എല്ലാ പത്നിമാരോടും സമാനമായ സ്നേഹം പ്രകടിപ്പിക്കണമെന്ന് ദക്ഷൻ ചന്ദ്രനോട് അഭ്യർഥിച്ചെങ്കിലും ചന്ദ്രൻ അതിനു ശ്രമിച്ചില്ല. ക്ഷയ'രോഗിയായിത്തീരട്ടെ എന്ന് ദക്ഷൻ ചന്ദ്രനെ ശപിച്ചു. ഇതോടെ സസ്യജാലമെല്ലാം ക്ഷീണിതമായി ലോകംതന്നെ നശിക്കും എന്നു മനസ്സിലാക്കിയ ദേവന്മാർ ദക്ഷനെക്കണ്ട് ശാപത്തിൽ ഇളവു വരുത്തുന്നതിനഭ്യർഥിച്ചു. ഓരോ മാസവും പകുതി ദിവസം മാത്രം 'ക്ഷയ'രോഗബാധിതനാകുമെന്നും അതുകഴിഞ്ഞാൽ രോഗം മാറുമെന്നും ശാപം കുറച്ചുകൊടുത്തു. ഇതാണത്രെ ചന്ദ്രന് വൃദ്ധിക്ഷയങ്ങൾ ഉണ്ടാകാൻ കാരണം.

കൃതികൾ

ദക്ഷയാഗം, ദക്ഷയജ്ഞം, ദക്ഷയജ്ഞധ്വംസനം, ദക്ഷയജനം തുടങ്ങിയ പേരുകളിൽ ദക്ഷന്റെ കഥ വിവരിക്കുന്ന അനേകം കൃതികളുണ്ട്. മേല്പുത്തൂർ നാരായണ ഭട്ടതിരിയുടെ ദക്ഷയജ്ഞപ്രബന്ധം ചമ്പു കൃതിയാണ്. ദക്ഷയജനം എന്ന പേരിൽ മലയാളത്തിൽ ഒരു പാഠകഗദ്യവും 1600-ാമാണ്ടിനടുത്തു രചിച്ച ദക്ഷയാഗം ഭാഷാചമ്പുവുമുണ്ട്. കുഞ്ചൻ നമ്പ്യാരുടെ ദക്ഷയാഗം തുള്ളൽക്കഥയാണ് പ്രസ്താവ്യമായ മറ്റൊരു പ്രാചീന കൃതി. ദക്ഷയാഗം പതിനെട്ടു വൃത്തം കൈകൊട്ടിക്കളിപ്പാട്ടാണ്. കൊച്ചി വീരകേരളവർമ, ഇരയിമ്മൻ തമ്പി . രവിവർമൻ തമ്പി എന്നിവരുടെ ദക്ഷയാഗം ആട്ടക്കഥകളും കുഞ്ഞുക്കുട്ടൻ തമ്പുരാൻ രചിച്ച ദക്ഷയാഗശതകം എന്ന ഭാഷാകാവ്യവുമുണ്ട്. ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥ കഥകളിയുടെ രംഗാവിഷ്കരണത്തിലൂടെ വിപുലമായ സഹൃദയ പ്രശംസ നേടി.

അവലംബം

  1. Narada said.. The Mahabharata translated by Kisari Mohan Ganguli (1883 -1896), Book 2: Sabha Parva: Lokapala Sabhakhayana Parva, section:XI. p. 25 And Daksha, Prachetas, Pulaha, Marichi, the master Kasyapa, Bhrigu, Atri, and Vasistha and Gautama, and also Angiras, and Pulastya, Kraut, Prahlada, and Kardama, these Prajapatis, and Angirasa of the Atharvan Veda, the Valikhilyas, the Marichipas; Intelligence, Space, Knowledge, Air, Heat, Water, Earth, Sound, Touch, Form, Taste, Scent; Nature, and the Modes (of Nature), and the elemental and prime causes of the world,--all stay in that mansion beside the lord Brahma. And Agastya of great energy, and Markandeya, of great ascetic power, and Jamadagni and Bharadwaja, and Samvarta, and Chyavana, and exalted Durvasa, and the virtuous Rishyasringa, the illustrious 'Sanatkumara' of great ascetic merit and the preceptor in all matters affecting Yoga..."

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ദക്ഷൻ&oldid=751011" എന്ന താളിൽനിന്ന് ശേഖരിച്ചത്