"നോർഡിക് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: gv:Çheeraghyn Nordagh
(ചെ.) യന്ത്രം ചേർക്കുന്നു: uk:Скандинавські країни
വരി 52: വരി 52:
[[ta:நோர்டிக் நாடுகள்]]
[[ta:நோர்டிக் நாடுகள்]]
[[th:กลุ่มนอร์ดิก]]
[[th:กลุ่มนอร์ดิก]]
[[uk:Скандинавські країни]]
[[zh:北歐五國]]
[[zh:北歐五國]]
[[zh-min-nan:Pak-kok]]
[[zh-min-nan:Pak-kok]]

13:09, 5 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Political map of the Nordic countries and associated territories.

നോർഡിക് മേഖല എന്നറിയപ്പെടുന്ന വടക്കൻ യൂറോപ്പിലുള്ള രാജ്യങ്ങളും ചേർന്നുള്ള പ്രദേശങ്ങളെയും പൊതുവായി നോർഡിക് രാജ്യങ്ങൾ എന്ന് പറയുന്നു. ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളും ഫറോ ദ്വീപുകൾ, ഗ്രീൻലാൻഡ്, അലാൻഡ് ദ്വീപുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ചിലപ്പോൾ സ്കാൻഡിനേവിയ എന്ന് ഇതിന്‌ തുല്യമായി ഉപയോഗിക്കാറുണ്ട്, എന്നിരുന്നാലും നോർഡിക് രാജ്യങ്ങളിൽ ഇവ രണ്ടും വ്യത്യസ്ത്ങ്ങളായാണ്‌ കരുതുന്നത്.

ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയം ഭരണ പ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകൾ ഉള്ളവയാണ്‌. രാഷ്ട്രീയമായി നോർഡിക് രാജ്യങ്ങൾ വേറിട്ട് നിൽക്കുന്നതിനേക്കാളുപരി നോർഡിക് കൗൺസിലിൽ അവ പരസ്പരം സഹകരിക്കുകയാണ്‌ ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്‌, വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങൾ ഇവിടെയുണ്ട്, ഉത്തര ജർമ്മൻ വിഭാഗത്തിലുള്ള ഇൻഡോ-യൂറോപ്പ്യൻ ഭാഷകൾ ബാൾടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകൾ കൂടെ ഗ്രീൻലാൻഡിൽ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ കലാലിസൂത്തും. നോർഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേസം 25 ദശലക്ഷം വരും, ഭൂവിസ്ത്രിതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ്‌ (വിസ്ത്രിതിയുടെ 60% വും ഗ്രീൻലാൻഡ് ഉൾക്കൊള്ളുന്നു).

അടുത്തകാലത്തായി എസ്റ്റോണിയ സ്വയം ഒരു നോർഡിക് രാജ്യമായി കണക്കാകുന്നുണ്ട്, ഈ രാജ്യം പ്രധാനമായും ബാൾടിക് സ്റ്റേറ്റായാണ്‌ വ്യാപകാമായി കരുതപ്പെടുന്നത് എങ്കിലും ഭാഷപരമായും പ്രാചീനമായും സാമൂഹികമായും ഈ രാജ്യം ഫിൻലാഡുമായി ബന്ധപ്പെട്ടുള്ളതാണ്‌, നൂറ്റാണ്ടുകളോളം ഡച്ച് സ്വീഡിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഫിൻലാൻഡ്, സ്വീഡനുമായും ഡെന്മാർക്കുമായും സാമൂഹിക ബന്ധവും ഇതിനുണ്ട്, മാത്രവുമല്ല എസ്റ്റോണിയയുടെ ഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപരങ്ങളും നോർഡിക് രാജ്യങ്ങളുമായാണ്‌.

"https://ml.wikipedia.org/w/index.php?title=നോർഡിക്_രാജ്യങ്ങൾ&oldid=726258" എന്ന താളിൽനിന്ന് ശേഖരിച്ചത്