"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Kovilan}}
{{prettyurl|Kovilan}}
{{recentdeath}}
{{recentdeath}}
[[പ്രമാണം:Kovilan.jpg|right|thumb|250px|കോവിലൻ]]
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റായിരുന്നു '''കോവിലൻ''' എന്ന [[തൂലികാ നാമം|തൂലികാനാമത്തിൽ]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ''' ([[1923]] [[ജൂലൈ 9]] - [[2010]] [[ജൂൺ 2]]), . 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛൻ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റായിരുന്നു '''കോവിലൻ''' എന്ന [[തൂലികാ നാമം|തൂലികാനാമത്തിൽ]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ''' ([[1923]] [[ജൂലൈ 9]] - [[2010]] [[ജൂൺ 2]]), . 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛൻ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.



05:29, 2 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Kovilan.jpg
കോവിലൻ

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2), . 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.

ജീവിതരേഖ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഗുരുവായൂരിനു അടുത്ത് കണ്ടാണിശ്ശേരി എന്ന സ്ഥലത്താണ് 1923 ജൂലൈ 9-നു (മലയാള വർഷം 1098 മിഥുനം 25) കോവിലൻ ജനിച്ചത്. കണ്ടാണിശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.

1943 - 46 ൽ, റോയൽ ഇൻഡ്യൻ നേവിയിലും, 1948 - 68ൽ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു. കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലൻ.

കൃതികൾ

  • തോറ്റങ്ങൾ
  • ശകുനം
  • ഏ മൈനസ് ബി
  • ഏഴമെടങ്ങൾ
  • താഴ്വരകൾ
  • ഭരതൻ
  • ഹിമാലയം
  • തേർവാഴ്ചകൾ
  • ഒരു കഷ്ണം അസ്ഥി
  • ഈ ജീവിതം അനാഥമാണ്
  • സുജാത
  • ഒരിക്കൽ മനുഷ്യനായിരുന്നു
  • തിരഞ്ഞെടുത്ത കഥകൾ
  • പിത്തം
  • തകർന്ന ഹൃദയങ്ങൾ
  • ആദ്യത്തെ കഥകൾ
  • ബോർഡ്‌ഔട്ട്
  • കോവിലന്റെ കഥകൾ
  • കോവിലന്റെ ലേഖനങ്ങൾ
  • ആത്മഭാവങ്ങൾ
  • തട്ടകം
  • നാമൊരു ക്രിമിനൽ സമൂഹം

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972): തോറ്റങ്ങൾ എന്ന നോവലിനു്
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977): ശകുനം (കഥാസമാഹാ‍രം)
  • മുട്ടത്തു വർക്കി പുരസ്കാരം (1995)
  • ബഷീർ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏർപ്പെടുത്തിയത്), (1995)
  • എ.പി. കുളക്കാട് പുരസ്കാരം (1997): തട്ടകം (നോവൽ)
  • കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)
  • കേരള സാഹിത്യ പരിഷത്ത് അവാർഡ് (1998): തട്ടകം (നോവൽ)
  • സാഹിത്യ അക്കാദമി പുരസ്കാരം (1998): തട്ടകം (നോവൽ)
  • എൻ.വി. പുരസ്കാരം (1999): തട്ടകം (നോവൽ)
  • വയലാർ പുരസ്കാരം (1999): തട്ടകം (നോവൽ)
  • എഴുത്തച്ഛൻ പുരസ്കാരം (2006)
  • ഖത്തർ ‘പ്രവാസി’യുടെ ബഷീർ പുരസ്കാരം
  • മാതൃഭൂമി സാഹിത്യ പുരസ്കാരം (2009)

പുറത്തുനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോവിലൻ&oldid=724358" എന്ന താളിൽനിന്ന് ശേഖരിച്ചത്