"വിക്കിപീഡിയ:പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
refactoring for the anal
വരി 205: വരി 205:
==കുരങ്ങും അഡ്മിന്മാരും==
==കുരങ്ങും അഡ്മിന്മാരും==
: ബ്യൂറോക്രാറ്റ് സൂക്ഷിക്കുക അടുത്തത് താന്‍ (താങ്കള്‍) ആണ്‌... :) --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 18:22, 22 ജൂലൈ 2007 (UTC)
: ബ്യൂറോക്രാറ്റ് സൂക്ഷിക്കുക അടുത്തത് താന്‍ (താങ്കള്‍) ആണ്‌... :) --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 18:22, 22 ജൂലൈ 2007 (UTC)
::ടേയ് ചള്ളിയാനേ, നിന്റെ മുകളിലെ comment ന്റെ അര്ത്ഥം എന്തെടേയ്? നീ മാന്യതയോടെ പെരുമാറാന് പടിക്കടേയ്. [[ഉപയോക്താവ്:Calicuter|Calicuter]] 04:19, 23 ജൂലൈ 2007 (UTC)
::ടേയ് ചള്ളിയാനേ, മുകളിലെ നിന്റെ comment ന്റെ അര്ത്ഥം എന്തെടേയ്? നീ മാന്യതയോടെ പെരുമാറാന് പ<!-- ഠി -->ടിക്കടേയ്. [[ഉപയോക്താവ്:Calicuter|Calicuter]] 04:19, 23 ജൂലൈ 2007 (UTC)

04:25, 23 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
പലവക വിഭാഗത്തിലെ
പഴയ സം‌വാദങ്ങള്‍
സംവാദ നിലവറ

പ്രമാണാധാരസൂചിക

എന്നത് redundancy ആണ്. പ്രമാണവും ആധാരവും ഒന്നുതന്നെ. റെഫെറെന്‍സുകള്‍ എനതിനെയാണ് ഞാന്‍ പിന്തുണയ്ക്കുക. കാരണം മലയാളത്തില്‍ ഉപയോഗിക്കുന്ന പദം അതാണ്. കേരളക്കരയിലെ ലൈബ്രറികളില്‍ (ഗ്രന്ഥാലയങ്ങളായാലും)റെഫെറെന്‍സു വിഭാഗത്തെ അപ്പേരില്‍തന്നെയാണ് വിളിക്കുന്നത്. മലയാളം വേണമെന്നു നിര്‍ബ്ബന്ധമുള്ളവര്‍ ആധാരരേഖകള്‍ എന്നോ ആധാരസൂചിക എന്നോ നിശ്ചയിക്കുക. ഏതായാലും നിലവിലുള്ള വിവരക്കേടു നീക്കുകതന്നെ വേണം. Calicuter 07:49, 12 ജൂലൈ 2007 (UTC)[മറുപടി]

അവലംബങ്ങള്‍ എന്നായാലോ --Shiju Alex 07:55, 12 ജൂലൈ 2007 (UTC)[മറുപടി]
ഒന്നാന്തരം. ബഹുവചനം വേണോ എന്നതിലേ സംശയമുള്ളൂ. (മലയാളത്തില്‍ ഏകവചനം ഒന്നിലധികം വസ്തുക്കളെ സൂചിപ്പിക്കുമല്ലോ.)Calicuter 08:19, 12 ജൂലൈ 2007 (UTC)[മറുപടി]
അവലംബം, മതിയെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 08:42, 12 ജൂലൈ 2007 (UTC)[മറുപടി]
മലയാളം വിക്കിപീഡിയയ്ക്കായി ഉള്ള ഗൂഗ്ല് ഗ്രൂപ്പിലും ഇതിനായി ഒരു സം‌വാദം നടന്നായിരുന്നു. അവലംബം എന്നുതന്നെയാണ് പൊതുവായ അഭിപ്രായം. സംസ്കൃതപദങ്ങള്‍ എല്ലാം പിടിച്ച് മലയാളത്തില്‍ ആക്കരുത് എന്ന അഭിപ്രായവും ശ്രദ്ധേയമാണ്.
സാദിക്ക്, എതിര്‍ അഭിപ്രായങ്ങള്‍ ഇല്ലെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞ് ബോട്ട് ഓടിച്ച് എല്ലാം മാറ്റാമോ? Simynazareth 09:28, 12 ജൂലൈ 2007 (UTC)[മറുപടി]
പിന്നില്ലാതെ :-) --സാദിക്ക്‌ ഖാലിദ്‌ 09:39, 12 ജൂലൈ 2007 (UTC)[മറുപടി]

ബിബ്ലിയോഗ്രാഫി എന്നതിന് എന്താ പറയുക? അവലംബം എന്ന് പറയുമ്പോള്‍ മൊത്തമായി ഒരു ഗ്രന്ഥത്തെ മാത്രം ആശ്രയിച്ച് എഴുതിയത് എന്ന ധ്വനി വരില്ലേ? സംശോധിതപ്രമാണങ്ങള്‍ എന്നാരോ പണ്ട് പറഞ്ഞതായി ഓര്‍ക്കുന്നു. ഇതില്‍ ഗ്രന്ഥങ്ങള്‍ മാത്രമല്ലല്ലോ വെബ്സൈറ്റുകളും ബ്ലോഗും ഒക്കെ ഉണ്ടല്ലോ. ആധാരസൂചി മതിയെന്നാണ് എന്‍റെ അഭിപ്രായം --ദേവാന്‍ഷി (ദേവന്‍റെ വംശത്തില്‍ നിന്ന്) 10:24, 12 ജൂലൈ 2007 (UTC)[മറുപടി]

അവലംബവും പുസ്തകങ്ങളുമായി ബന്ധമൊന്നുമില്ല. എന്തിനെയും അവലംബിക്കാം. സൂചി എന്ന് മലയാളത്തില്‍ അധികം ഉപയോഗിച്ചുകേട്ടിട്ടില്ല (ഈ അര്‍ത്ഥത്തില്‍). സൂചിക എന്നാണ് കൂടുതല്‍ കേട്ടിട്ടുള്ളത്. ആധാരം, സൂചിക, എന്നീ രണ്ടു പദങ്ങളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ വരുന്നത് Reference Index എന്നാണ്. ഒന്നുകില്‍ അവലംബം, അല്ലെങ്കില്‍ ആധാരങ്ങള്‍ - ഇതില്‍ കൂടുതല്‍ ചേരുന്നത് അവലംബം ആണെന്നാണ് എന്റെ മതം. Bibliography -> ഗ്രന്ഥപഠനം, ഗ്രന്ഥസൂചിക. Simynazareth 10:56, 12 ജൂലൈ 2007 (UTC)[മറുപടി]

അവലംബസൂചിക എന്നായാലോ? --ലിജു മൂലയില്‍ 11:38, 12 ജൂലൈ 2007 (UTC)[മറുപടി]

അവലംബസൂചിക നല്ല ഒരു നിര്‍ദ്ദേശമാണെന്നു തോന്നുന്നു. --Shiju Alex 12:14, 12 ജൂലൈ 2007 (UTC)[മറുപടി]
എന്തെങ്കിലും അടുക്കിപ്പറക്കിയാലല്ലേ സൂചിക ആവുന്നുള്ളൂ. ഉദാഹരണത്തിനു ഗ്രന്ഥങ്ങളുടെ പേരുകള്‍ അക്ഷമ്മാലാക്രമത്തില്‍ ക്രമീകരിച്ചാല്‍, അല്ലെങ്കില്‍ പുസ്തകം എഴുതിയ ആളുകളുടെ പേരിന്റെ ക്രമത്തില്‍ അടുക്കിയാല്‍ അവിടെ സൂചിക ആയി. എന്നാല്‍ വിക്കിപീഡിയയില്‍ റെഫെറന്‍സുകള്‍ കൊടുക്കുമ്പോള്‍ സൂചിക വരുന്നില്ലല്ലോ. റെഫെറന്‍സ് കൊടുക്കുന്ന അതേ ക്രമത്തില്‍ താഴെ വരുന്നതല്ലേ ഉള്ളൂ. ഇതിനെ സൂചിക എന്നു വിളിക്കാമോ? Simynazareth 12:31, 12 ജൂലൈ 2007 (UTC)[മറുപടി]

ഇതൊക്കെ ബിബ്ലിയോഗ്രാഫി എന്ന ഇംഗ്ലീഷ് പദത്തിന് സമമായി കൊടുത്തിരിക്കുന്നതാണ്. സൂചിക അല്ലെങ്കില്‍ സൂചി എന്നതിന് പോയന്‍റിങ്ങ് ഡിവൈസ് എന്ന അര്‍ത്ഥം മാത്രമല്ലല്ലോ. ഏതെങ്കിലും ഒരു തരത്തില്‍ അടുക്കുന്നുമുണ്ട്. ഒന്നുകില്‍ ലേഖനത്തില്‍ നൂമെറിക്കലായി. പ്രോഗ്രസ്സീവ് ആയി ലേഖനം എഴുതുന്ന രീതിയില്‍ അതേ പറ്റൂ. മറ്റേത് പുസ്തകം എഴുതുമ്പോഴാണ്. അതായത് വായിച്ച പുസ്തകങ്ങല്‍ എല്ലാം ആദ്യം അക്ഷരമാലാ ക്രമത്തില്‍ അടുക്കി പിന്നീട് അവിടവിടെ റഫറന്‍സ് പ്പൊയിന്‍റര്‍ കൊടുക്കുന്നു. അപ്പോള്‍ ചിലപ്പോള്‍ ആദ്യം തന്നെ 200 എന്ന നമ്പര്‍ വരാം. ഇവിടെ എപ്പോഴും റഫറന്‍സുകള്‍ മാറി മാറി വര്വല്ലേ. അതായത് വളരെ ഡൈനാമിക്ക് ആയ സൂചികയാണ് എന്നര്‍ത്ഥം അപ്പോള്‍ അടുക്കല്‍ പറ്റില്ല. അത് ലേഖനത്തില്‍ തന്നെ താനെ വരികയല്ലേ. --ദേവാന്‍ഷി (ദേവന്‍റെ വംശത്തില്‍ നിന്ന്) 12:50, 12 ജൂലൈ 2007 (UTC)[മറുപടി]

അല്ലെങ്കില്‍ റഫറന്‍സ് കോഡ് മാറ്റി എഴുതി ആല്‍ഫബറ്റിക്ക് ഓര്‍ഡറില്‍ വരുന്ന പ്രകാരം ആക്കാം. അത് ബുദ്ധിമുട്ടായിരിക്കും എന്ന് തോന്നുന്നു.

സൂചിക എന്നതിനു സോര്‍ട്ടഡ് ലിസ്റ്റ് എന്നൊന്നും അര്‍ത്ഥമില്ല.അതിനാല്‍ തന്നെ അവലംബസൂചിക അല്ലെങ്കില്‍ പ്രമാണസൂചിക അതുമല്ലെങ്കില്‍ ആധാരസൂചിക എന്നു ഉപയോഗിക്കുകയായിരിക്കും നല്ലത്. സംസ്കൃതം പാടില്ല എന്നു നിര്‍ബന്ധം ഉണ്ടെങ്കില്‍ അവലംബസൂചിക ആയിരിക്കും നല്ലത്. --Shiju Alex 13:06, 12 ജൂലൈ 2007 (UTC)[മറുപടി]
സൂചിക എന്നതിനു Index, Pointer, ഇതൊക്കെയാണ് അര്‍ത്ഥം. പുസ്തകത്തിന്റെ പിന്നില്‍ കൊടുക്കുന്ന ഗ്രന്ഥസൂചിക (Index of books) ബിബ്ലിയോഗ്രാഫിക്കു പകരമായി കൊടുക്കാറുണ്ട്. അവലംബം എന്നതിനു പകരം എന്തിനാണ് അവലംബസൂചിക എന്നാക്കുന്നത്? വെറുതെ ഒരു വാക്കും കൂടി ചേര്‍ക്കന്നതുകൊണ്ട് അര്‍ത്ഥത്തില്‍ എന്തെങ്കിലും കൂടുതല്‍ ആയി വരുന്നുണ്ടോ? അതോ ശ്രവണഭംഗിക്കുവേണ്ടിയാണോ സൂചിക എന്നുകൂടി ചേര്‍ക്കുന്നത്? Simynazareth 13:56, 12 ജൂലൈ 2007 (UTC)[മറുപടി]
Reference എന്നതിന്റെ അര്‍ത്ഥം സൂചനകള്‍ , പ്രസ്താവം , സൂചന സംബന്ധിക എന്നൊക്കെയാണ്. എനിക്കു തോന്നുന്നത് ഇങ്ങനെയാണ്. അല്ല നമ്മുക്ക് ഒരു മലയാളം പ്രൊഫസര്‍ ഉണ്ടല്ലോ, അദ്ദേത്തിനോടെ ചോദിക്കാമായിരുന്നു. നമ്മുടെ മംഗലാട്ട് മാഷ്! പുള്ളിക്കാരന് അറിയാമല്ലോ!! --  ജിഗേഷ്  ►സന്ദേശങ്ങള്‍  14:05, 12 ജൂലൈ 2007 (UTC)[മറുപടി]
അവലംബം, അവലംബം മാത്രം. അവലംബസൂചി(ക) എന്ന അവലക്ഷണം ചമച്ചിട്ടു കാര്യമില്ല. അതു പ്രയോഗത്തിലുണ്ടോ എന്നതാണ് പ്രശ്നം. ഇവിടെ നമ്മള്‍ കണ്ടുപിടിക്കേണ്ട. അവലംബം ഏതു റെഫെറെന്‍സിനെയും ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ള പദം. Calicuter 16:42, 12 ജൂലൈ 2007 (UTC)[മറുപടി]

താങ്കള്‍ പറയുന്നത് അവസാന വാക്കാണെന്നോ മറ്റോ നിയമം ഉണ്ടോ? . ഒരു തെളിവ്, അല്ലെങ്കില്‍ വിവരമില്ലാത്ത മറ്റുള്ളവര്‍ക്ക് ഒരു അവലംബം കാണിക്കെടേയ്. അങ്ങനെയല്ലേ വാക്കുകള്‍ തെളിയിക്കുന്നത്. ഇത് വെറുതേ സം‌വദിച്ച് നേരം കളയുന്ന പരിപാടിയാണ്. --ദേവാന്‍ഷി (ദേവന്‍റെ വംശത്തില്‍ നിന്ന്) 02:15, 13 ജൂലൈ 2007 (UTC)[മറുപടി]

ഈ ചര്‍ച്ച ദേവാന്‍ഷി കണ്ടുകാണും എന്ന് വിശ്വസിക്കുന്നു. ഒരു തര്‍ക്കം അല്ല ഉദ്ദേശം. 3000+ ലേഖനങ്ങളില്‍ വരാനുള്ള വാക്കാണ്. അതുതന്നെ തെറ്റായാല്‍ എല്ലാ ലേഖനങ്ങളിലും ഒരു തെറ്റ് എങ്കിലും വരുമല്ലോ. ഇനി വരാനുള്ള ലേഖനങ്ങളിലും ചേര്‍ക്കാനുള്ളതാണ്, ഗൗരവമുള്ള വിഷയമാണ്.

വളരെ ഡൈനാമിക്ക് ആയ സൂചിക എന്നുപറയുന്നത് ഒരു ശ്രീനിവാസന്‍ സ്റ്റൈല്‍ അല്ലേ :-). അങ്ങനെ നോക്കിയാല്‍ എല്ലാ പട്ടികയും വളരെ ഡൈനാമിക്ക് ആയ ഒരു സൂചിക ആവും :-)) പട്ടിക ആയാലും സൂചിക ആയാലും അര്‍ത്ഥവ്യാപ്തി നല്‍കാത്ത പദങ്ങളെ ചേര്‍ത്ത് പുതിയ പ്രയോഗങ്ങള്‍ ഉണ്ടാക്കുന്നതെന്തിന്? അവലംബം എന്ന പദത്തില്‍ നിന്നുതന്നെ ഉദ്ദേശിക്കുന്ന അര്‍ത്ഥം ലഭിക്കുമെങ്കില്‍ നമുക്ക് അതുതന്നെ ഉപയോഗിച്ചുകൂടേ?

ജിഗേഷ്, റെഫെറന്‍സ് എന്നതിന്റെ അര്‍ത്ഥം: (മെറിയം വെബ്സ്റ്റര്‍ ഡിക്ഷ്ണറിയില്‍ നിന്ന്)

 Main Entry: 1ref·er·ence  
 Pronunciation: \ˈre-fərn(t)s, ˈre-f(ə-)rən(t)s\ 
 Function: noun 
 Date: 1589 
 1: the act of referring or consulting
 2: a bearing on a matter : relation <in reference to your recent letter>
 3: something that refers: as a: allusion, mention b: something (as a sign or indication) that refers
 a reader or consulter to another   source of information (as a book or passage) c: consultation of 
 sources of information
 4: one referred to or consulted: as a: a person to whom inquiries as to character or ability can be
 made b: a statement of the   qualifications of a person seeking employment or appointment given by 
 someone familiar with the person c (1): a source of information (as a book or passage) to which a reader 
 or consulter is referred (2): a work (as a dictionary or encyclopedia) containing useful facts or  
 information d: denotation, meaning 

Simynazareth 03:15, 13 ജൂലൈ 2007 (UTC)[മറുപടി]

എല്ലാത്തിനും ദേവാന്‍ഷിയുടെ മേത്തേക്ക് കേറുന്നതെന്തിന്. പേര് അങ്ങനെ ആയതു കൊണ്ടാണോ? തെളിവ് തരാന്‍ പറയുന്നത് സിമി നസറത്തിനോടല്ല. എന്തെങ്കിലും എഴുതിക്കൂട്ടുന്നവര്‍ അത് അവസാനവാക്കാണ് എന്ന് മറ്റുള്ളവര്‍ ധരിക്കണമെങ്കില്‍ തെളിവ് തരണം എന്നു മാത്രം. ഏതെങ്കിലും മലയാള ഗ്രന്ഥത്തില്‍ കാണിച്ചു തരൂ എന്നാണ് പറയുന്നത്. അല്ലാതെ ഒരു വ്യക്തിയുടെ ക്രഡന്‍ഷ്യല്‍ വച്ച് (അങ്ങനെയൊന്നുണ്ടോ- അത് നോക്കാനും പറ്റില്ലല്ലോ, അരുതു താനും) ഒരു തീരുമാനം എടുക്കാന്‍ പറ്റില്ല.

എനിക്ക് ഒന്നിനോടും എതിര്‍പ്പോ യോജിപ്പോ ഇല്ല. സാര്‍വ്വത്രികമായി ഉപയോഗിക്കുന്നത് ഇവിടേയും എടുക്കാം, പിന്നെ അത്യാവശ്യം വ്യത്യാസം വരുത്താം കാരണം ഇത് ഡൈനാമിക്ക് ആണ് എന്നത് തന്നെ. ഗ്രന്ഥങ്ങള്‍ അങ്ങനെയല്ല.

ഇവിടെ സംഭാവന തരുന്ന ഉപയോക്താക്കളില്‍ പലരും സ്വന്തമായി ഗാവേഷണ പ്രബന്ധങ്ങള്‍ എഴുതി സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും മാസ്റ്റേര്‍സും ഒക്കെ വാങ്ങിയിട്ടുള്ളവരല്ലേ. ശബ്ദതാരാവലിയിലെ അര്‍ത്ഥങ്ങളേക്കാള്‍ വിശാലമായ അര്‍ത്ഥങ്ങള്‍ വേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ എന്താണ് ഉപയോഗിക്കാന്‍ പര്യാപ്തമായത് എന്ന് കൂടി സം‌വദിച്ചാല്‍ നല്ലത്.

ചര്‍ച്ചയൊക്കെ ഞാനും കണ്ടാരുന്നു. അതില്‍ ഒരോരുത്തരുടെ സ്വകാര്യ അഭിപ്രായം അല്ലാതെ ഒരു ഉദാഹരണം ആരും പറഞ്ഞു കേട്ടില്ല. ഇത്രേം കാലം അച്ചടിച്ച മലയാള പുസ്തകങ്ങള്‍ എല്ലാം തെറ്റാണ് എന്നാണോ അപ്പോള് കരുതേണ്ടത്. ഗ്രന്ഥശാലയുടെ ഉദാഹരണം ചിലര്‍ പറയുകയുണ്ടായി. അവര്‍ തന്നെ ഒന്നു രണ്ട് ആശയങ്ങള്‍ കാണിച്ചു തന്നാട്ടേ. --ദേവാന്‍ഷി (ദേവന്‍റെ വംശത്തില്‍ നിന്ന്) 03:38, 13 ജൂലൈ 2007 (UTC)[മറുപടി]

ഔചിത്യത്തിനു വിടുക

വിക്കി ലേഖനങ്ങളുടെ ഒടുവില്‍ റഫറന്‍സിനു പകരം വെക്കാവുന്ന മലയാളം വാക്ക് ഏത് എന്നതാണ് ആലോചിക്കുന്നതെങ്കില്‍ ഇക്കാര്യത്തില്‍ പ്രയോഗത്തിലുള്ള വാക്കുകള്‍ ആദ്യം പരിഗണിക്കുന്നതല്ലേ നല്ലത്. പുസ്തകങ്ങളിലും ഗവേഷണപ്രബന്ധങ്ങളിലും ഉപജീവിച്ച പുസ്തകങ്ങളുടെ പട്ടിക ഗ്രന്ഥസൂചി എന്ന പേരിലാണ് കൊടുക്കാറ്. ഇംഗ്ലീഷില്‍ Bibliography എന്നും Select Bibliography എന്നും പ്രയോഗങ്ങളുണ്ട്.

റഫറന്‍സ് എന്ന അര്‍ത്ഥത്തില്‍ ആധാരഗ്രന്ഥസൂചി , ആധാരസൂചിക , പ്രമാണസൂചിക എന്നെല്ലാം ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങള്‍ വരാം. ലേഖനത്തിനകത്ത് പരാമര്‍ശിച്ചതിനുള്ള തെളിവാണ് സൂചിപ്പിക്കുന്നതെങ്കില്‍ ഇതിലേതെങ്കിലും വാക്ക് ഉപയോഗിക്കാം. ഒരു വിഷയത്തില്‍ ഉപരിവായനയ്ക്ക് സഹായകമായ പുസ്തകങ്ങളുടെ പട്ടികയാണെങ്കില്‍ ഗ്രന്ഥസൂചി എന്നല്ലാതെ വേണ്ടല്ലോ. ഈ പുസ്തകങ്ങളെ ഉപജീവിച്ചാണ് ലേഖനം എന്ന സൂചനയില്ല. ലേഖനത്തിലേതില്‍ നിന്നും വ്യത്യസ്തമായ നിലപാടും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന പുസ്തകത്തെയും ഇവിടെ ഉള്‍പ്പെടുത്താം.

ഏത് വാക്ക് വേണം എന്നത് ലേഖകന്റെ ഔചിത്യത്തിന് വിടുക.  മംഗലാട്ട്  ►സന്ദേശങ്ങള്‍ 

ആധാരഗ്രന്ഥസൂചി എനിക്കിഷ്ട്മായി. - ചള്ളിയാന്‍ ലോഗ് ഇന്‍ ചെയ്യാന്‍ മറന്നതാ. --202.83.54.249 06:29, 13 ജൂലൈ 2007 (UTC)[മറുപടി]

അവലംബം ആണ്‌ ഉചിതം എന്നെനിക്കു തോന്നുന്നു.--പ്രവീണ്‍:സംവാദം‍ 06:35, 13 ജൂലൈ 2007 (UTC)[മറുപടി]

ഇപ്പോഴത്തെ റെഫറന്‍സുകള്‍ കൂടുതലും ഇന്റര്‍നെറ്റ് ലിങ്ക് ആണ് എന്നത് പരിഗണിച്ചാല്‍ (പ്രത്യേകിച്ച് വിക്കിപീഡിയയില്‍) "അവലംബം" എന്ന വാക്ക് തന്നെയായിരിക്കും നല്ലത്. "പ്രമാണസൂചിക"യും കുഴപ്പമില്ല. --Shiju Alex 07:31, 13 ജൂലൈ 2007 (UTC)[മറുപടി]

എല്ലാ പ്രമാണാധാരസൂചിക, പ്രമാണാധാരസൂചി എന്നീ‍ വാക്കുകളെയും പ്രമാണസൂചിക എന്നാക്കാമോ? ഇതില്‍ എന്തെങ്കിലും എതിര്‍ അഭിപ്രായം ഉണ്ടെങ്കില്‍ എഴുതൂ. Simynazareth 10:20, 15 ജൂലൈ 2007 (UTC)[മറുപടി]
ഔചിത്യത്തിന് (അനൌചിത്യത്തിന്) വിടല്‍ ഒരു പരിധി (range)ക്കുള്ളില്‍ വേണം. ഓരോരുത്തരും അവവരവരുടെ കണ്ടുപിടിത്തങ്ങള്‍ എഴുതിവെച്ചാല്‍ ശരിയാവില്ലല്ലോ. consistency വേണ്ടതാണ്. consensus ഉം. അല്ലെങ്കില്‍ collaborative project ഓരോരുത്തരുടെ വഴിക്കു പോവും. അവലംബത്തിനെതിരെ കഴമ്പുള്ള എതിര്‍പ്പ് ആരില്‍നിന്നും ഉണ്ടായിട്ടില്ല. അവലംബമാവാത്തതൊന്നും ഇവിടെ പ്രസക്തമല്ല. ഏതു കൃതിയെ/ലേഖനത്തെ/വെബ്പേജിനെ അവലംബമാക്കിയാണോ (ഉപജീവിച്ചാണോ) ലേഖനം, അവ മാത്രമേ പരാമര്‍ശയോഗ്യമായിട്ടുള്ളൂ. Further Reading എന്നത് മറ്റൊരു കാര്യം. പുസ്തകങ്ങളിലെ ഗ്രന്ഥസൂചിക്ക് പലപ്പോഴും പാണ്ഡിത്യപ്രകടനം എന്ന ധര്‍മ്മം കുടിയുണ്ട്. അതിവിടെ പ്രസക്തമല്ല. ചര്‍ച്ചയില്‍ പങ്കെടുത്ത മിക്കവരും അവലംബത്തോട് യോജിക്കുന്നു. സ്വന്തം കൃതിയോട് പ്രേമമുണ്ടാവുന്നത് സ്വാഭാവികം. ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ കണ്‍സെന്‍സിനെ ഇല്ലാതാക്കുന്നില്ല. അതു മാന്യത കുറഞ്ഞ രീതിയില്‍ പ്രകടിപ്പിക്കുക കൂടി ആയാല്‍ അതിനെ അവഗണിക്കുന്നതാണ് ഉചിതം. മിക്കവരും അംഗീകരിച്ചതും അതിലും പ്രധാനമായി എതിരഭിപ്രായം ഇല്ലാത്തതുമായ അവലംബം ഉപയോഗിച്ച് യന്ത്രക്രിയ ചെയ്യാന്‍ ഇനി വൈകേണ്ടതില്ല എന്നാണ് എന്‍റെ അഭിപ്രായം. നിലവിലുള്ള പച്ചവിവരക്കേടു നിലനില്ക്കുന്നതിലല്ല അതിന്‍റെ പ്രധാനപ്രയോക്താവ് ചള്ളിയാന് വിഷമം, അതിനു പകരം മറ്റൊന്നു വരുന്നതിലാണ്. ഇതാണ് പച്ചയായി പറഞ്ഞാല്‍ disruption. അതിനു വേണ്ടി ആള്‍മാറാട്ടം നടത്തിയുള്ള trolling ഉം. ഇതിനു നിയന്ത്രണം വേണം. Calicuter 16:46, 17 ജൂലൈ 2007 (UTC)[മറുപടി]
പ്രമാണാധാരാവലംബസൂചി വെച്ച് കാലിക്കൂട്ടര്‍ക്ക് ഒരു കുത്ത് കൊട് ചള്ളിയാനെ :-) --സാദിക്ക്‌ ഖാലിദ്‌ 16:56, 17 ജൂലൈ 2007 (UTC)[മറുപടി]

കുറേ ഇംഗ്ലീഷ് വാക്കുകള്‍ കടുപ്പത്തില്‍ ഉപയോഗിച്ചല്ലോ കാലിക്കൂട്ടരേ അതിന്‍റെ മലയാളം കൂടി പറഞ്ഞു തരാമോ.

പണ്ട് ഇത് ചര്‍ച്ച ചെയ്തതാണ്, അതിനുശേഷം പ്രമാണാധാരാവലംബസൂസി :) എന്ന് പ്രയോഗിച്ച് തുടങ്ങിയപ്പോള്‍ ആരും എതിര്‍പ്പ് പറഞ്ഞില്ല. അതിനാല്‍ തുടര്‍ന്നു എന്നേ ഉള്ളൂ. എനിക്ക് അവലംബത്തോട് എതിര്‍പ്പൊന്നുമില്ല. കുറേകാലമായി മറ്റേത് ഉപയോഗിച്ചു വരുന്നു. എല്ലാ ലേഖനത്തിലും പ്രമാണങ്ങള്‍ വേണമെന്ന് നിര്‍ബന്ധമേ എനിക്കുള്ളൂ (പ്രധാനപ്രയോക്താവ് ചള്ളിയാന് എന്ന് താങ്കള്‍ തന്നെ പറഞ്ഞുവല്ലോ) അല്ലാതെ അതിന് ഏത് പേര് വേണമെന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ല.

അവലംബം എന്ന് ഒരു ഗ്രന്ഥത്തിലും ഞാന്‍ കണ്ടിട്ടില്ല. ഒരു ഗ്രന്ഥത്തെ മാത്രം അപഗ്രഥിച്ച് എഴുതിയ ചില ലേഖനങ്ങളില്‍ അങ്ങനെ കാണാറുണ്ട്. അവലംബം എന്ന് സാര്‍വത്രികമായി (താങ്കളുടെ തന്നെ വാക്കാണ്) ഉപയഓഗിക്കുന്നുണ്ടെങ്കില്‍ അത് കാണിച്ചു തരുവാനാണ് ആവശ്യപ്പെട്ടത്. ഒരുദാഹരണമേ ഞാന്‍ ചോദിക്കുന്നുള്ളൂ. കാട്ടിയിട്ട് ധൈര്യമായിട്ട് ബോട്ടോടിക്കൂ. ഞാന്‍ ഗ്രന്ഥസൂചിക്കും പ്രമാണസൂചിക്കും രണ്ട് ഉദാഹരണം കാട്ടിയിരുന്നത് ശ്രദ്ധിക്കുമല്ലോ. പിന്നെ ട്രോളിങ്ങ് ചെയ്യാന്‍ ഞാന്‍ മീന്‍ പിടുത്തക്കാരനല്ല. വല്ലപ്പോഴും ചൂണ്ടയിടുമെന്നേ ഉള്ളൂ. --ചള്ളിയാന്‍ 03:08, 18 ജൂലൈ 2007 (UTC)[മറുപടി]

പ്രമാണാധാരവലംബസൂചി എന്നു പറയുന്നിടത്ത് ആവര്‍ത്തനത്തിന്റെ കളിയുണ്ട്. പിന്നെ അത് എതിര്‍ക്കാത്തതിന്റെ കാരണം- എന്തുകൊണ്ടും അവലോകനത്തേക്കാളും അതിന്‌ രെഫറെന്‍സിനോട് ഒരു ബന്ധമുണ്ട്. ഒരിക്കല്‍ പിടച്ച മുയലിന്‌ പിന്നെയും മൂന്നു കൊമ്പ് എന്ന് പറഞ്ഞ് രണ്ടു കൊമ്പുള്ള മുയലിന്‌ റെഫറന്‍സ് ചോദിക്കുന്നത് ശരിയല്ല. മലയാളം നമ്മുടെ മാതൃഭാഷ അല്ലേ. തെളിവുവേണ്ടവര്‍ ശബ്ദതാരാവലി വഴിയൊന്നു പോവുക. അല്ലങ്കില്‍ സമീപകാലത്ത് പത്രങ്ങളില്‍(;-)) വരുന്ന വിവിധകാറുകളെ താരതമ്യപ്പെടുത്തുന്ന പരസ്യങ്ങള്‍ കാണുക. അവയില്‍ അവലംബം ആ മാഗസിന്‍,ഈ മാഗസിന്‍ എന്നൊക്കെ പറഞ്ഞിരിക്കുന്നതു കാണാം. ഒറ്റനോട്ടത്തില്‍ തന്നെ അര്‍ത്ഥം കിട്ടുന്ന വാക്കുള്ളപ്പോള്‍ എന്തിന്‌ വെറുതെ കൃത്രിമ ഗീര്‌വാണ വാചാടോപം വൃഥാ നടത്തണം(;-)). ഗൂഗിള്‍ ഗ്രൂപ്പിലും അധികം പേര്‍ അവലംബം ആണ്‌ നിര്‍ദ്ദേശിച്ചത്. ഉമേഷ്ജി ഒക്കെ അങ്ങിനെ തെറ്റുപറഞ്ഞ് തരുമെന്ന് ഞാന്‍ കരുതുന്നില്ല. ഇനി ഒരിക്കല്‍ എതിര്‍ത്തു പോയി എന്നു കരുതി അതിനെ അന്ധമായി എതിര്‍ക്കേണ്ട കാര്യമൊന്നുമില്ല.

ഓ.ടോ:ആദ്യം സോക്ക് പപ്പറ്റ് തന്റെ അഭിപ്രായം പറയുന്നു. പിന്നെ ഉണ്ടാക്കിയ ആള്‍ അയാളുടെ അഭിപ്രായം പറയുന്നു. ഇതും വിക്കിപീഡിയക്ക് ചേര്‍ന്നതല്ലെന്നു കരുതുന്നു--പ്രവീണ്‍:സംവാദം‍ 07:07, 18 ജൂലൈ 2007 (UTC)[മറുപടി]

ഇത് കണ്ടാല്‍ ആര്‍ക്കു ഒരു സംശയം തോന്നും പ്രവീണെ... പറയ്ട്ടെ. താങ്കളും കാലിക്കൂട്ടരും സം‌വദിക്കാന്‍ മാത്രമാണ്‌ ഇപ്പോള്‍ വിക്കിയിലേക്ക് വരുന്നത്. ഞാന്‍ എന്തോ പറഞ്ഞ് മനസ്സു വിഷമിച്ചു എന്ന് പറഞ്ഞാണ്‌ താങ്കള്‍ വിക്കി വിട്ടത്. മാസങ്ങളായി. കാലിക്കൂട്ടരും ഇതൊക്കെ തന്നെയാണ്‌ ചെയ്യുന്നത്. ഞാന്‍ വിട്ടു നില്‍കണമെങ്കില്‍ പറഞ്ഞാല്‍ മതി. ഇങ്ങനെ സം‌വദിച്ച് നേരം കളയണമെന്നില്ല. തെറ്റ് കണ്ടു പിടിക്കാന്‍ തന്നെയാണ്‌ താങ്കള്‍ വരുന്നത് എന്നാണോ എന്നാണ്‌ എന്റെ ചോദ്യം. വേറെ പണിയൊന്നുമില്ലേ?

ഇനി കാര്യത്തിലേക്ക് കടക്കട്ടെ. താങ്കള്‍ പത്രങ്ങളിലെ ലേഖനങ്ങള്‍ മാത്രമേ കാണുന്നുള്ളോ? . ഒരു ജേര്‍ണലിലെ ലേഖനം വായിച്ചു നോക്കൂ. അതായത് പരസ്യത്തില്‍ (ഹാ കഷ്ടം) ഒരു കൊച്ചു ലേഖനം എഴുതാന്‍ അവലംബിച്ച മാഗസിനെ അവര്‍ ചൂണ്ടുന്നു. നമ്മള്‍ നൂറുകണക്കിന്‌ മാഗസിനുകള്‍ റഫറ് ചെയ്തേക്കാം. അത് ബഹുവചനം ആയോ പട്ടികയായോ വക്കണം. ഞാന്‍ ഒരു ഗവേഷണ പ്രബന്ധം എഴുതി സര്‍‌വ്വകലാശാലയില്‍ നിന്ന് ഏറ്റവും നല്ല പ്രബന്ധത്തിനളള പുരസ്കാരവും വാങ്ങിയിട്ടുണ്ട്. (അതിന്‌ 142 ജേര്‍ണലുകള്‍ ആണ്‌ ഞാന്‍ റഫറന്‍സ് ആക്കിയത് സത്യത്തില്‍ അത് കുറവാണ്‌ അതിന്റെ നാലിരട്ടിയൊക്കെ കൊടുത്തവരുണ്ട്) ആ പരിചയത്തിന്റെ പുറത്താണ്‌ ഇത് പറയുന്നത്. ആരെയും നോവിക്കാന്‍ ഉദ്ദേശിച്ചല്ല. റഫറന്‍സസ് എന്നോ ബിബ്ലിയോഗ്രാഫി എന്നോ ആണ്‌ അവിടെുപയോഗിക്കുന്നത്.

എന്റെ കയ്യില്‍ ശബ്ദതാരാവലി ഇല്ല. വാങ്ങാന്‍ നോക്കാം. അവലോകനം എന്നത് ഞാന്‍ മാറ്റിയിരുന്നു. ഇവിടെ ചര്‍ച്ച അവലോകനത്തെ പറ്റിയല്ല. അവലംബം എന്ന് വക്കാം പക്ഷെ അത് ഒന്നിനെ മാത്രം ആധാരമാക്കി എന്നര്‍ത്ഥം വരുത്തും അല്ലെങ്കില്‍ അവലംബങ്ങള്‍ എന്ന് വക്കണം. അത് ശബ്ദതാരാവലി അനുസരിച്ച് ശരിയാണൊ എന്നറിയില്ല. അല്ലെങ്കില്‍ പട്ടിക എന്നോ സൂചിക എന്നോ കൊടുക്കണം അതിന്റെ കൂടെ സൂസി എന്നോ ശോശാമ്മ എന്നോ വക്കാം അത ചര്‍ച്ചക്കിടാം.

പിന്നെ ഉമേഷീനോട് ഇവിടെ വന്ന് സം‌വാദത്തില്‍ പങ്കുകൊള്ളാന്‍ പറയൂ. ആര്‌ ആരെയാണ്‌ ഭയക്കുന്നത്?

പ്രമാണാധാരാവലംബസൂചി പ്രമാണ-ആധാര-അവലംബ-സൂസി എന്നത് തമാശയായാണ്‌. അതിന്റെ ഉദ്ദേശ്യം ഇത്ര തന്നെ. ഗ്രന്ഥ സൂചി എന്ന് പറഞ്ഞാല്‍ ഗ്രന്ഥങ്ങള്‍ മാതമേ ആധാരമാക്കിയുള്ളൂ എന്ന ധ്വനി വരും. വെബ്സൈറ്റൊക്കെ ഗ്രന്ഥത്തില്‍ വരുമോ എന്നുമറിയില്ലല്ലോ. അപ്പോള്‍ പുതിയ ഒരു വാക്ക് കണ്ടു പിടിക്കണ്ടി വരും. അല്ലെങ്കില്‍ അവലംബങ്ങള്‍ എന്നാക്കണം,

ആവര്‍ത്തനം വരുന്ന ഒരു വാക്ക് താഴെ കാണിക്കട്ടെ താങ്കളുടെ വാചകത്തില്‍ നിന്ന്‌:

" ഒറ്റനോട്ടത്തില്‍ തന്നെ അര്‍ത്ഥം കിട്ടുന്ന വാക്കുള്ളപ്പോള്‍ എന്തിന്‌ വെറുതെ കൃത്രിമ ഗീര്‌വാണ വാചാടോപം വൃഥാ നടത്തണം(;-)). "" വെറുതെ എന്നും വൃഥാ എന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല പ്രവീണ്‌.

ഒരു തെളിവ് കാണിച്ച് തന്നിട്ട് നിങ്ങള്‍ വേണ്ട പോലെ ആയിക്കോളൂ. ആ തെളിവിന്‌ ഇത്ര വായിട്ടലക്കണോ? --ചള്ളിയാന്‍ 08:59, 18 ജൂലൈ 2007 (UTC)[മറുപടി]
ഏകദേശം ഒരു സമന്വയം ആയല്ലൊ. ശബ്ദതാരാവലി നോക്കുക. അവലംബത്തിനു അവലംബങ്ങള്‍ എന്ന് ബഹുവചനമുണ്ടെങ്കില്‍ അവലംബങ്ങള്‍ എന്ന് എല്ലായിടത്തും ചേര്‍ക്കാം. അവലംബം, പ്രമാണധാരസൂചി, പ്രമാണാധാരസൂചിക എന്നിവയെ അവലംബങ്ങള്‍ എന്ന് എല്ലാ ലേഖനങ്ങളിലും മാറ്റാം. ഇനി ശബ്ദതാരാവലിയില്‍ അവലംബത്തിന്റെ ബഹുവചനം അവലംബം എന്നുതന്നെയാണെങ്കില്‍ എല്ലാം അവലംബം എന്നുമാറ്റാം. കാലിക്കുട്ടര്‍, ചള്ളിയാന്‍, പ്രവീണ്‍, മറ്റുള്ളവര്‍ - ഇതില്‍ എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ നമുക്ക് ചര്‍ച്ച തുടരാം. Simynazareth 10:50, 18 ജൂലൈ 2007 (UTC)[മറുപടി]

ഒരു ലേഖനത്തെ മാത്രമോ ഒന്നിലധികം ലേഖനങ്ങളെയോ അവലംബിച്ച് (അതായത് അതിലെ മുഴുവന്‍ വിവരങ്ങളുടേയും സംക്ഷിപ്തമായി) എഴുതുകയാണെങ്കില്‍ അവയെ അവലംബം എന്ന ശീര്‍ഷകത്തിനു താഴെയെഴുതാം. തെളിവിനായി കൊടുക്കുന്ന ലേഖനങ്ങളോ അതിലെ ഭാഗങ്ങളോ ആധാരം അല്ലെങ്കില്‍ ആധാരപ്രമാണങ്ങള്‍ എന്ന ശീര്‍ഷകത്തിനു താഴെയുമാകാം എന്ന് എന്റെ അഭിപ്രായം. അവലംബം എന്നാല്‍ ആധാരമാക്കുന്നത് എന്നാണല്ലോ‌ അര്‍ത്ഥം അങ്ങനെ നോക്കുമ്പോള്‍ അവലംബത്തിനു താഴെ ഒന്നിലധികം ലേഖനങ്ങളുടെ പേര് കൊടുക്കുന്നതില്‍ കുഴപ്പമില്ല. --Vssun 11:45, 18 ജൂലൈ 2007 (UTC)[മറുപടി]

അവലംബം എന്നതിന് തൂങ്ങി ലംബമായി കിടക്കുന്നത് എന്നാണര്‍ത്ഥം :) അവലംബം എന്നാല്‍ ഒരു ഗ്രന്ഥത്തില്‍ നിന്ന് ലേഖനം എഴുതുന്നതിനെയാണ് പറയുക അതായത് വലിയ ടാങ്കില്‍ നിന്ന് ചെറിയ പാത്രം നിറക്കുന്നത് . ശബ്ദ താരാവലി ഞാന്‍ വാങ്ങിച്ചു. അതിലും വല്യ കാര്യമായണ്ടൊന്നുമില്ല. അത് ആയുധമാക്കണ്ട ആരും --ചള്ളിയാന്‍ 12:16, 18 ജൂലൈ 2007 (UTC)[മറുപടി]

ഞാന്‍ വിക്കിപീഡിയയില്‍ നിന്ന് തത്കാലത്തേക്കെങ്കിലും തിരുത്തല്‍ നിര്‍ത്തണോ എന്നാശങ്കിച്ചത് ആരേയും കാരണമല്ലന്ന് വളരെ വ്യക്തമായി പറഞ്ഞായിരുന്നു. ഇനി തൊട്ടെങ്കിലും ആരും പഴി ലഭിക്കും എന്നോര്‍ത്ത് വിഷമിക്കണ്ട. (വിക്കി)മര്യാദ മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. അല്ലങ്കില്‍ ഞാനാരെയെങ്കിലും വ്യക്തിപരമായി അധിഷേപിച്ചോ എന്നു നോക്കുക. ഒന്നു കൂടി; ഞാന്‍ സം‌വാദം താളുകളില്‍ നടത്തിയിട്ടുള്ള തിരുത്തലുകളുടെ എണ്ണം നോക്കുക. ലേഖനങ്ങളില്‍ തിരുത്താനുള്ള സമയം പഴയത്ര കിട്ടുന്നില്ല എന്നേയുള്ളു. പിന്നെ ലേഖനങ്ങള്‍ ഞാന്‍ ഒറ്റയടിക്കാണ്‌ അപ്‌ലോഡ് ചെയ്യുന്നത്. ഒറ്റയടിക്കു ചെയ്യാവുന്ന കാര്യത്തിന്‌ എന്തിനു വെറുതെ വിക്കിയുടെ ഡാറ്റാബേസ് നശിപ്പിക്കണം എന്നോര്‍ത്താണത്. ഓരോത്തര്‍ക്കും ഓരോ ശൈലിയില്ലേ. പിന്നെ ശബ്ദതാരാവലിയില്‍ അവലംബം എന്ന വാക്കിന്റെ ഒരര്‍ത്ഥം മാത്രമാണ്‌ ചള്ളിയാന്‍ കണ്ടത്. അവലംബിക്കുക എന്നതിന്‌ ആധാരമാക്കുക എന്നു തൊട്ടു താഴെ തന്നെ എഴുതിയിട്ടുണ്ടല്ലോ(പേജ് നം.220, ശബ്ദതാരാവലി പന്ത്രണ്ടാം എഡിഷന്‍). ആധാരത്തിനു പ്രമാണം എന്നര്‍ത്ഥം എഴുതിരിക്കുന്നു(പേജ് നം. 268). പ്രമാണത്തിന്‌ ആധാരം എന്നെഴുതിയിരിക്കുന്നു(1296). സൂചിക്ക് ആധാരമെന്നും സൂചികക്ക് സൂചിയെന്നും അറിവു കൊടുക്കുന്നതെന്നും (പേജ് നം. 1730) എഴുതിയിരിക്കുന്നു. അതിനാല്‍(നോക്കുന്നതിനു മുമ്പേ തന്നെ) പ്രമാണാധാരവലംബ സൂചി എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്താണ്‌ എന്നെനിക്ക് മനസ്സിലായില്ല. അതുകൊണ്ടാണ്‌ ഞാനത്രയും എഴുതിയത്. അവലംബമോ അവലംബങ്ങളോ ആകട്ടെ; അവലംബത്തിന്‌ റെഫര്‍ ചെയ്യുന്നത് എന്ന സ്വതന്ത്ര അര്‍ത്ഥം ഉണ്ടെന്നാണെന്റെ പക്ഷം. ശബ്ദതാരാവലിയിലും കാര്യമില്ല എന്ന നിരീക്ഷണത്തോട് യോജിക്കാനും കഴിയുന്നില്ല.(ഞാന്‍ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്ന ആരോപണമുയര്‍ന്നതിനാല്‍ ഞാനീ വിഷയത്തില്‍ നിന്ന് മുങ്ങുകയാണ്‌) --പ്രവീണ്‍:സംവാദം‍ 12:58, 18 ജൂലൈ 2007 (UTC)[മറുപടി]
ഈ സം‌വാദം നിറുത്തിക്കൂടേ?
  • പ്രമാണാധാരസൂചിക, പ്രമാണാധാരസൂചി എന്നീ പ്രയോഗങ്ങള്‍ തെറ്റാണ്. അതു മാറ്റണം. ഈ കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല.
  • അവലംബം എന്നോ ആധാരം എന്നോ ആധാരങ്ങള്‍ എന്നോ ഉപയോഗിക്കൂ.
  • നിലവിലുള്ള പ്രമാണാധാരസൂചിക, പ്രമാണാധാരസൂചി എന്നീ വാക്കുകള്‍ അവലംബം, അല്ലെങ്കില്‍ ആധാരം അല്ലെങ്കില്‍ ആധാരങ്ങള്‍ എന്ന തലക്കെട്ടിനു താഴെ ചേര്‍ക്കൂ.

സമന്വയത്തിനുള്ള ശ്രമങ്ങള്‍ നമുക്ക് ഉപേക്ഷിക്കാം. തെറ്റെന്നുകാണുന്നത് തിരുത്തണം എന്നാണ് എന്റെ അഭിപ്രായം. വെറുതേ നൂറിടത്ത് തെറ്റായ ഒരു പ്രയോഗം എഴുതിവെച്ചിരിക്കുന്നതും അതുകണ്ട് മറ്റുള്ളവര്‍ ആ പ്രയോഗം പിന്തുടരുന്നതും തിരുത്താതിരിക്കുന്നതും വിക്കിപീഡിയയിലെ തെറ്റുകളുടെ എണ്ണം കുറയ്ക്കുന്നില്ലല്ലോ. ഏതുവാക്കുകൊണ്ട് തിരുത്തണം എന്ന് തിരുത്തുന്നവര്‍ തീരുമാനിക്കൂ.

  • ചള്ളിയാന്‍: മറ്റേതെങ്കിലും വാക്കുകള്‍ കൊണ്ട് തിരുത്തണമെങ്കില്‍ ആ വാക്കുകൊണ്ട് പ്രമാണാധാരസൂചികയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യൂ. ആധാരസൂചിക എന്നോ പ്രമാണസൂചിക എന്നോ മതി.ആവലംബം വേണ്ട. --ചള്ളിയാന്‍ 13:55, 18 ജൂലൈ 2007 (UTC)[മറുപടി]
ആയ്ക്കോട്ടെ. ആധാരസൂചിക, പ്രമാണസൂചിക എന്നിവ കൊണ്ട് താങ്കള്‍ പ്രമാണാധഅരസൂചി എന്ന വാക്ക് ഉപയോഗിച്ച ലേഖനങ്ങള്‍ റീപ്ലേസ് ചെയ്യൂ. Simynazareth 14:08, 18 ജൂലൈ 2007 (UTC)[മറുപടി]
  • സാദിക്ക്: ഉപയോക്താക്കള്‍ക്ക് തിരുത്തുവാന്‍ മൂന്നോ നാലോ ദിവസം കൊടുത്തിട്ട് ബാക്കി വരുന്ന വാക്കുകളെ ബോട്ടോടിച്ച് തിരുത്തൂ.

നിര്‍ദ്ദേശങ്ങള്‍ മാത്രം. സ്നേഹബഹുമാനങ്ങളോടെ, Simynazareth 13:38, 18 ജൂലൈ 2007 (UTC)[മറുപടി]

എന്റെ വിയോജനക്കുറിപ്പ്

ഇതാപ്പ നന്നായേ. മുങ്ങാന്‍ താങ്കള്‍ പണ്ടേ വിദഗ്ദനാണല്ലോ. എന്നിട്ട് പറയാനുള്ളത് പറയാന്‍ വരികയും ചെയ്യും. ഇത് ഒരു പ്രത്യേക സന്ദര്‍ഭമാണ്‌ൊരു ടാങ്കില്‍ നിന്ന് ചെറിയ പാത്രത്തിലേക്ക് പകര്‍ന്നത് പോലെ വലിയ ഒരു ഗ്രന്ഥത്തില്‍ നിന്ന് അടര്‍ത്തി ഒരു ലേഖനമാക്കിയാല്‍ അവലംബം എന്ന് വക്കാം എന്നാണ്‌ ഞാന്‍ പറയുന്നത്. അങ്ങനെ അവലംബം എന്ന് ഞാന്‍ ഒരു ഗ്രന്ഥത്തിലും (പ്രവീണ്‍ പറഞ്ഞ വണ്ടീടെ പരസ്യത്തിലല്ലാതെ) കണ്ടിട്ടില്ല. ഒരേയൊരു ഗ്രന്ഥം മാത്രമാണ്‌ ആധാരമാക്കിയിരിക്കുന്നത് എങ്കില്‍ അങ്ങനെ പറയുന്നതില്‍ തെറ്റില്ല താനും. എന്നാല്‍ വളരെയധികം റഫറന്‍സുകള്‍ ഉള്ളപ്പോള്‍ അതായത് ലേഖനം എഴുതാന്‍ പൂര്‍ണ്ണമായി അവലംബിക്കാതെ (വിരുദ്ധപ്രസ്താവനകള്‍ ഉള്ളപ്പോള്‍) പലയിടത്തില്‍ നിന്നും അവലോകനങ്ങള്‍ നടത്തിയെഴുതിയത് എന്നര്‍ത്ഥത്തില്‍ അവലോങ്ങള്‍ നടത്തിയ ഗ്രന്ഥങ്ങള്‍ എന്നാണ്‌ വരേണ്ടത്. കൂടാതെ ഗ്രന്ഥങ്ങളുടെ പട്ടികയില്‍ പെടുത്താനാവാത്ത ബ്ലോഗും മറ്റും ഏത് പേരില്‍ കൊടുക്കും എന്നാലച്ച്ചാണ്‌ പ്രമാണാധാരസൂചി എന്ന് വച്ചത് (പ്രമാണാധാരാവലംബ ഇല്ലാട്ടോ)

പിന്നെ താങ്കള്‍ കാണിച്ചു തന്ന ആധാരം ഞാന്‍ നോക്കി.. അത് കൊള്ളാം പ്രമാണവുമായി റീഡന്റന്‍സി വരുന്നുണ്ട്. അത് ഞാന്‍ സമ്മതിക്കുന്നു. പ്രമാണം എന്നത് ഇന്റര്‍നെറ്റിനേയും ആധാരമെന്നത് മറ്റൊന്നിനേയും ഗ്രന്ഥമെന്നത് പുസ്തകങ്ങളേയും സൂചിപ്പിക്കട്ടെ എന്ന് കരുതിയാണ്‌ അത്തരം വങ്കത്തരം ഉണ്ടാക്കിയത്. ആധാരസൂചിക മതിയാവും എന്ന് തോന്നുന്നു. എങ്കിലും

അവലംബം ഞാന്‍ പാടെ നിരാകരിക്കുന്നു. അത് ശരിയായ പദമല്ല എന്നാണ്‌ എന്റെ അഭിപ്രായം.

പറയാനുള്ളത് നേരെ നിന്ന് പറയാം. സോക്കുകളെ ഉണ്ടാക്കിയത് സോക്കുകളെക്കണ്ടുള്ള ശല്യം വ്യക്തമാക്കി ചെക്ക് യൂസര്‍ വരണം എന്ന് കാണിക്കാനായിരുന്നു. അത് മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടെന്നാണ്‌ കരുതിയത്. അല്ലാതെ നിങ്ങള്‍ക്ക് അറിയാത്ത തരത്തില്‍ സോക്കുകളെ ഉണ്ടാക്കാന്‍ അറിയാഞ്ഞിട്ടോ കഴിവില്ലാഞ്ഞിട്ടോ അല്ല. വിക്കി മര്യാദ ഞാന്‍ നോക്കിയിട്ടില്ല, ഇംഗ്ലീഷ് വിക്കിയില്‍ പയറ്റിയിട്ടുമില്ല (ആദ്യ തിരുത്ത് തന്നെ മലയാളത്തിലാണ്‌) അതിനാല്‍ ആ മര്യാദയൊന്നും പഠിച്ചിട്ടില്ല. താങ്കള്‍ ഒക്കെ അത് പഠിച്ച് വിക്കിയില്‍ മാന്യനായി നിന്ന് ചാറ്റ് വഴി എന്നെ ഉപദ്രവിക്കാന്‍ നോക്കിയത് ഇപ്പോള്‍ ആ പേര് പറഞ്ഞ് എന്നെ താഴ്ത്തിക്കെട്ടാനയിരുന്നു. എന്നറിഞ്ഞില്ല. വിക്കി എനിക്ക് മന:സ്സമാധാനം തരുന്നില്ല എങ്കില്‍ എനിക്ക് വിക്കിയെ ആവശ്യമില്ല എന്ന് ഞാന്‍ കരുതട്ടേ അല്ലാതെ ഇടക്കിടക്ക് വന്ന് നോക്കി ആള്‍ക്കാരെ കുഴപ്പിക്കാന്‍ ഞാനുണ്ടാവില്ല. നിര്‍ത്തിയാല്‍ മൊത്തമായിട്ട്. --ചള്ളിയാന്‍ 13:55, 18 ജൂലൈ 2007 (UTC)[മറുപടി]

;-)--പ്രവീണ്‍:സംവാദം‍ 05:52, 19 ജൂലൈ 2007 (UTC)[മറുപടി]


:-(|) , :-), --ചള്ളിയാന്‍ 12:08, 19 ജൂലൈ 2007 (UTC)[മറുപടി]
നെല്ലും പതിരും മാറ്റുമ്പോള്‍ പ്രമാണാധാരസൂചികകളെ ആധാരസൂചികകള്‍ കൊണ്ട് തിരുത്തൂ ചള്ളിയാനേ. തിരഞ്ഞുനോക്കിയിട്ട് പ്രമാണാധാരസൂചി, പ്രമാണാധാരസൂചിക എന്നിവ ഇരുപത്തിച്ചില്വാനം ലേഖനങ്ങളിലേ ഉള്ളൂ. ബോട്ടോടിക്കേണ്ട കാര്യമില്ല. താങ്കള്‍ എഴുതിയ സ്ഥലങ്ങളില്‍ താങ്കള്‍ക്ക് തന്നെ തിരുത്താവുന്നതേ ഉള്ളൂ. മറ്റുള്ളവര്‍ എഴുതിയ സ്ഥലങ്ങളില്‍ അവര്‍ തന്നെ തിരുത്തട്ടെ. Simynazareth 14:06, 18 ജൂലൈ 2007 (UTC)[മറുപടി]
പ്രമാണം:ശബ്ദതാരാവലി1.jpg
ശബ്ദതാരാവലിയിലും ദാ ഇതാ. പിന്നെ ഇതിന്‌ ഓര്‍ഡര്‍ ണ്ട് എന്ന് മാത്രം.. അത് റിവേര്‍സ് ഓറ്ഡറിലാണ്‌ വിക്കിയില്‍ എന്നേ ഉള്ളൂ.--ചള്ളിയാന്‍ 14:11, 18 ജൂലൈ 2007 (UTC)[മറുപടി]

ആദ്യം ഏതാക്കണമെന്ന് പറയൂ. അല്ലാതെ വീണ്ടും വീണ്ടും മാറ്റിയെഴുതാനൊക്കെ വല്യ ബുദ്ധിമുട്ടാണ്‌. --ചള്ളിയാന്‍ 14:13, 18 ജൂലൈ 2007 (UTC)[മറുപടി]

ഇതില്‍ ഏകാഭിപ്രായത്തില്‍ എത്തിച്ചേരുക ബുദ്ധിമുട്ടാണെന്ന് താങ്കള്‍ക്ക് ഈ സം‌വാദത്തുടര്‍ച്ചയില്‍ നിന്ന് മനസിലായിക്കാണുമല്ലോ. അഭിപ്രായസമന്വയം, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആദ്യം ബഹുമാനിക്കുകയും പിന്നീട് തെറ്റെങ്കില്‍ തിരുത്തുകയും ചെയ്യുന്ന രീതി, ആരുപറയുന്നു എന്നുനോക്കാതെ എന്തു പറയുന്നു എന്ന് നോക്കുന്ന ശൈലി, ഇവയൊക്കെ വരാനുള്ള പക്വത മലയാളം വിക്കിപീഡിയയ്ക്ക് ഉണ്ടായിട്ടില്ല. ഏതെങ്കിലും വ്യക്തികളെയല്ല, മലയാളം വിക്കിപീഡിയയുടെ ആകെയുള്ള സംസ്കാരത്തെയാണ് ഉദ്ദേശിച്ചത്. (ഞാന്‍ ഈ ശൈലിയില്‍ നിന്ന് അപവാദമാണെന്ന് അവകാശപ്പെടുന്നുമില്ല). എന്തായാലും താങ്കള്‍ക്ക് തിരുത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ കൂടുതല്‍ ശരിയായ ഏതെങ്കിലും പദം കൊണ്ട് അവയെ മാറ്റാം. (ആധാരസൂചിക / പ്രമാണസൂചിക). വീണ്ടും അവ തെറ്റാണെന്നു തോന്നുന്ന മുറയ്ക്ക് ഞാന്‍ മാറ്റിക്കൊള്ളാം. Simynazareth 14:21, 18 ജൂലൈ 2007 (UTC)[മറുപടി]

ചള്ളിയാനും താനും

അരയാല് ലേഖനത്തിന്റെ ടോക് പേജില് ചള്ളിയാന് വിവരക്കേടു വിളമ്പുന്ന കൂട്ടത്തില് എനിക്കെതിരെ നടത്തിയ സംബോധന ഇവിടെ കൈകാര്യം ചെയ്യണമെന്ന് അഭ്യര്ത്ഥന. കാരണം അത്തരം വര്ത്തമാനത്തിന് എന്റെ സ്വാഭാവികമായ മറുപടി ഇങ്ങനെയായിരിക്കും തുടങ്ങുന്നത്, "എടോ വഷളാ, ചള്ളിയാനേ..." അതിപ്പോള് ഞാന് ചെയ്യാതിരിക്കുന്നത് ഇവിടെയുള്ളവര് ചള്ളിയാന്റെ നെറികേട് (പലവുരു ആവര്ത്തിച്ച) കൈകാര്യം ചെയ്യുമെന്ന വിശ്വാസത്തിലാണ്. ഇവിടെ free-for-all എന്ന അവസ്ഥ ഒഴിവാക്കാന് ഇക്കാര്യം പരിഗണിച്ചേ പറ്റൂ. Calicuter 03:49, 21 ജൂലൈ 2007 (UTC)[മറുപടി]

ഇതിപ്പൊ എന്താ വേണ്ടേ? ജിഗേഷിനെയും ചള്ളിയാനെയും calicuter'നേം ഷിജുവിനേം ബ്ലോക്ക് ചെയ്യണോ? ജിഗേഷ്, ചള്ളിയാന്‍: പേഴ്സണല്‍ അറ്റാക്സിനെ കുറിച്ച് പരാതി പറയുന്നതിനു മുന്‍പ് സ്വയം അതു ചെയ്യാതെ ഇരിക്കുവാന്‍ ശ്രദ്ധിക്കുക. ജിഗേഷിനു ഒരു ഉദാഹരണം ഇവിടെ ചേര്‍ക്കുന്നു. (ജിഗേഷ് അഡ്മിന്‍ ആയതിനു മുന്‍പുള്ള കാര്യമാണ്, പഴയ കാര്യങ്ങള്‍ കൊണ്ട് ഒരാളെ വിധിക്കരുത്, എന്നാലും പാപമില്ലാത്തവന്‍ കല്ലെറിയട്ടെ എന്നല്ലേ യേശുക്രിസ്തു പറഞ്ഞത്? :-)) ചള്ളിയാനും calicuter-ക്കും ഷിജുവിനും ഉദാഹരണങ്ങള്‍ നല്‍കുവാന്‍ നില്‍ക്കുന്നില്ല. ഉദ്യേശിച്ചു ചെയ്യുന്നതല്ലായിരിക്കാം, എന്നാലും പലപ്പോഴും ഭാഷ പരുഷമാവുന്നു എന്നത് ശ്രദ്ധിക്കുമല്ലോ.
ഇതിനു vssun-ഉം മറ്റ് അഡ്മിന്മാരും ഒന്നും ചെയ്യണം എന്നു തോന്നുന്നില്ല. മേല്പ്പറഞ്ഞിട്ടുള്ളവര്‍ ശ്രദ്ധിച്ചാല്‍ മതി. തുമ്പ അറ്റാക്സ് ഇഗ്നോര്‍ മാടി, സ്വല്പ റിലാക്സ് മാടി. Simynazareth 04:14, 21 ജൂലൈ 2007 (UTC)[മറുപടി]

അരയാല് ലേഖനത്തിന്റെ ടോക് പേജില് ചള്ളിയാന് വിവരക്കേടു വിളമ്പുന്ന കൂട്ടത്തില് ഇത് തന്നെ ഒരു പേര്‍സണല്‍ അറ്റാക്കല്ലേ കൂട്ടരേ. (എനിക്ക് വിരോധമൊന്നുമില്ലാട്ടോ.. താന്‍ എത്രവേണമെങ്കിലും എന്നെപ്പറ്റി എഴുതിക്കോ.. സന്തോഷമേയുള്ളൂ)

താന്‍-എന്നത് പേര്‍സണല്‍ അറ്റാക്കാ?, ഞങ്ങടെ നാട്ടില്‍ അത് നീ എന്നതിന്‍റെ ബഹുമാന രൂപമാണ്. എല്ലാത്തിനും എന്‍റെ നെറികേറ്റ് എന്ന് പറയുന്നത്. ഞാനാണ് എന്ന് എന്തെങ്കിലും തെളിവ് ഉള്ളതുകൊണ്ടോ, അതോ ചുമ്മാ ഊഹാപോഹമോ? എനിക്ക് പറയാനുള്ളത് ഇവിടെ പറയാന്‍ യാതോരു പേടിയുമില്ല കൂട്ടരേ, പിന്നെ ഇംഗ്ലീഷില്‍ തെറി പറഞ്ഞതൊന്നും ഞാനല്ല. ആ സംസ്കാരത്തോളം വളര്‍ന്നിട്ടില്ല.

താങ്കള്‍ മുന്‍‍ധാരണ വച്ച് സംസാരിക്കുന്നു അതാണ് ഇഷ്ടമാവാത്തത്. അരയാലിന്‍റെ സം‌വാദത്തില്‍ താങ്കള്‍ സൂചിപ്പിച്ച കാര്യം തെറ്റാണ്. എന്‍റെ സമയം പാഴാക്കാനേ അത് ഉപകരിച്ചുള്ളൂ. ഐ.എസ്.ബി.എന്‍. മാത്രമേ അതില്‍ പ്രശ്നമായി കണ്ടുള്ളൂ. അതിനുള്ള മറുപടി താഴെക്കാണുന്ന പടം നോക്കിയാല്‍ മതി. --ചള്ളിയാന്‍ 04:58, 21 ജൂലൈ 2007 (UTC)[മറുപടി]

പ്രമാണം:ബുദ്ധന്‍റെ-കാല്‍.JPG
പുസ്തകത്തില്‍ തന്നെ തെറ്റായി കൊടുത്തിരിക്കുന്നു എങ്കില്‍ എനിക്കെന്താ ചെയ്യാന്‍ പറ്റുക? അതോ ഐ.എസ്.ബി.എന്നിലെ പ്രശ്നമാണോ. ഒന്നുക്കൂടി ആലോചിച്ചിട്ട് കാല്‍ വക്കുന്നതല്ലേ നല്ലത്?

താന്‍ എന്നതു മര്യാദയുള്ള സര്‍വ്വനാമമല്ല. അതു നാട്ടിലും വീട്ടിലും പ്രയോഗിച്ചാല്‍ മതി. ഇവിടെ മേലാല്‍ ആ പ്രയോഗം നടത്തരുത്. നടത്തിയതു പിന്‍വലിക്കുന്നത് ചള്ളിയാന് നന്നാവും. അതല്ല മലയളം വിക്കിപീഡിയ ഇത്തരം നെറികേട് അംഗീകരിക്കുന്നെങ്കില്‍ അതു വൈകാതെ ചള്ളിയാന് അറിയാനാവും. Calicuter 12:31, 21 ജൂലൈ 2007 (UTC)[മറുപടി]


ചള്ളിയന്റേയും കാലികറ്റരുടേയും സം‌വാദശൈലി ശരിയല്ല എന്നാണെനിക്കു തോന്നുന്നത്. വിക്കിപീഡിയയില്‍ സംവാദം, വിനയത്തോടും പരസ്പര ബഹുമാനത്തോടുമുള്ള ആശയവിനിമയമായിരിക്കണമെന്നാണ്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇവിടെ രണ്ടുപേര്‍ക്കും എവിടൊക്കെയോ അത് കൈമോശം വന്നതായി തോന്നുന്നു. --പ്രവീണ്‍:സംവാദം‍ 11:24, 22 ജൂലൈ 2007 (UTC)[മറുപടി]
ക്ഷമിക്കണം, സഹ വിക്കിപ്പീഡിയരേ. കമ്യൂണിക്കേഷന്‍ അത്ര വശമില്ല. എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഇനി ഉണ്ടാവാതെ സൂക്ഷിക്കാം. എങ്കിലും ഭീഷണി സ്വീകരിക്കുന്നു. അറിയിച്ചു തരേണ്ടവര്‍ അറിയിച്ചു തരിക. --ചള്ളിയാന്‍ 17:08, 22 ജൂലൈ 2007 (UTC)[മറുപടി]

വിവരക്കേട്

ജിഗേഷ് 212.107.116.248 എന്ന ഐപി ഒരു മാസത്തേക്കു ബ്ലോക് ചെയ്തിരിക്കുകയാണ്. കാരണം, ആ ഐപി ആലപ്പുഴ എന്ന ലേഖനത്തിലെ കുറച്ചു ചിത്രങ്ങള്‍ ഒഴിവാക്കിക്കളഞ്ഞു. (തടയല്‍ പട്ടിക); 17:18 . . Jigesh (Talk | contribs) (blocked "ഉപയോക്താവ്:212.107.116.248" with an expiry time of 1 month (anonymous users only): 6 month expired account) ബ്ലോക് സമ്മറി വായിച്ചിട്ട് കാര്യം മനസ്സിലാവുന്നില്ല. ജിഗേഷിന് വിക്കിപീഡിയയെപ്പറ്റിയുള്ള അറിവ് ജിഗേഷ് സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്നുണ്ടല്ലോ. അതിരിക്കട്ടെ. അഡമിന്‍ ടൂള്‍സ് കയ്യിലുണ്ടെന്നു കരുതി ആദ്യം കാണുന്ന അനോനിമസ് യൂസെര്‍ക്കുനേരേ ഒരു മാസത്തെ ബ്ലോക് വീശുന്നെങ്കില്‍ ആ ടൂള്‍സ് തിരിച്ചുവാങ്ങാന്‍ സമയമായിരിക്കുന്നു എന്നാണ് അര്‍ത്ഥം. കുരങ്ങന്‍റെ കയ്യില്‍ മാലകൊടുക്കുന്ന പോലെ ആവരുത് admin election.

കുരങ്ങും അഡ്മിന്മാരും

ബ്യൂറോക്രാറ്റ് സൂക്ഷിക്കുക അടുത്തത് താന്‍ (താങ്കള്‍) ആണ്‌... :) --ചള്ളിയാന്‍ 18:22, 22 ജൂലൈ 2007 (UTC)[മറുപടി]
ടേയ് ചള്ളിയാനേ, മുകളിലെ നിന്റെ comment ന്റെ അര്ത്ഥം എന്തെടേയ്? നീ മാന്യതയോടെ പെരുമാറാന് പടിക്കടേയ്. Calicuter 04:19, 23 ജൂലൈ 2007 (UTC)[മറുപടി]