"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വർഗ്ഗീകരണം using AWB
merge
വരി 1: വരി 1:
{{prettyurl|Quadrilateral}}
{{prettyurl|Quadrilateral}}{{ആധികാരികത}}{{mergefrom|ചതുരം}}
{{ആധികാരികത}}
[[ജ്യാമിതി|ജ്യാമിതിയിൽ]] '''ചതുർഭുജം''' എന്നത് നാലു വശങ്ങളും നാലു ശീർഷങ്ങളുമുള്ള ഒരു ബഹുഭുജമാണ്. ലളിതം, സങ്കീർണ്ണം എന്നിങ്ങനെ ചതുർഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുർഭുജം കോൺ‌വെക്സോ കോൺകേവോ ആവാം.
[[ജ്യാമിതി|ജ്യാമിതിയിൽ]] '''ചതുർഭുജം''' എന്നത് നാലു വശങ്ങളും നാലു ശീർഷങ്ങളുമുള്ള ഒരു ബഹുഭുജമാണ്. ലളിതം, സങ്കീർണ്ണം എന്നിങ്ങനെ ചതുർഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുർഭുജം കോൺ‌വെക്സോ കോൺകേവോ ആവാം.



04:50, 27 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യാമിതിയിൽ ചതുർഭുജം എന്നത് നാലു വശങ്ങളും നാലു ശീർഷങ്ങളുമുള്ള ഒരു ബഹുഭുജമാണ്. ലളിതം, സങ്കീർണ്ണം എന്നിങ്ങനെ ചതുർഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുർഭുജം കോൺ‌വെക്സോ കോൺകേവോ ആവാം.

കോൺവെക്സ് ചതുർഭുജങ്ങൾ

സാമാന്തരികങ്ങൾ

സാമാന്തരികം(Parallelogram): എതിർവശങ്ങൾ സമാന്തരങ്ങളും തുല്യങ്ങളും എതിർകോണുകൾ തുല്യങ്ങളും ആണ്. വികർണ്ണങ്ങൾ സമഭാഗം ചെയ്യുന്നു. ചതുരം, സമചതുരം, സമഭുജസാമാന്തരികം എന്നിവ സാമാന്തരികങ്ങളാണ്‌.

  • ദീർഘസാമാന്തരികം (Rhomboid): എതിർവശങ്ങൾ സമാന്തരം.
    • ദീർഘചതുരം (Rectangle): 4കോണുകളും മട്ടകോണുകളാണ്. എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും വികർണ്ണങ്ങൾ സമഭാഗം ചെയ്യുന്നവയും ആണ്.
  • സമഭുജസാമാന്തരികം (Rhombus): നാലുവശങ്ങളും തുല്യം. അതായത് എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും എതിർകോണുകൾ തുല്യങ്ങളും ആണ്. വികർണ്ണങ്ങൾ ലംബസമഭാഗം ചെയ്യുന്നു.
    • സമചതുരം (Square): 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുർഭുജമാണ് സമചതുരം. എതിർവശങ്ങൾ സമാന്തരങ്ങളും വികർണ്ണങ്ങൾ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.

മറ്റുള്ളവ

  • പട്ടം (Kite): സമീപവശങ്ങൾ സർവ്വസമവും എതിർവശങ്ങൾ ഭിന്നവുമായ ചതുർഭുജം.
  • ലംബകം (Trapezium): രണ്ട് വശങ്ങൾ മാത്രം സമാന്തരമായ ചതുർഭുജം.
  • സമപാർശ്വലംബകം (Isocelas trapezium): പാർശ്വകോണുകൾ തുല്യമായ ലംബകം.
  • വിഷമചതുർഭുജം: നാലു വശങ്ങളും വ്യത്യസ്ത അളവോടുകൂടിയ ചതുർഭുജം.
  • ചക്രീയചതുർഭുജം (Cyclic Quadrilateral): ശീർഷബിന്ദുക്കൾ ഒരു വൃത്തത്തിലെ ബിന്ദുക്കളായിവരുന്നു.
  • സ്പർശചതുർഭുജം: (Tangential Quadrilateral): നാലു വശങ്ങളും അന്തർവൃത്തത്തിന്റെ സ്പർശരേഖകളായുള്ള ചതുർഭുജം.
  • ദ്വികേന്ദ്രികചതുർഭുജം(Bicentric Triangle): ഒരേ സമയം ചക്രീയചതുർഭുജവും സ്പർശചതുർഭുജവുമായവ.

അവലംബം

http://www.mathsisfun.com/quadrilaterals.html


"https://ml.wikipedia.org/w/index.php?title=ചതുർഭുജം&oldid=721409" എന്ന താളിൽനിന്ന് ശേഖരിച്ചത്