"ബൗദ്ധദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
7,213 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
കാലക്രമത്തിൽ ബുദ്ധമതം വികസിച്ചു; ധാരാളം അനുയായികളുണ്ടായി. പ്രബോധിതമാർഗ്ഗം കർ‌ക്കശമായി പിൻ‌തുടർന്ന കുറച്ചാളുകളെയും, അതിനു കെൽപ്പില്ലാത്ത അനവധി സാധാരണക്കാരെയും, അർദ്ധമനസ്സുള്ള പരിവർത്തിതരെയും ബുദ്ധമതം ഉൾക്കൊണ്ടു. അവരുടെ പരമ്പരാഗതമായ വിശ്വാസങ്ങളും ശീലങ്ങളും ക്രമേണ ബുദ്ധമതത്തെ സ്വാധീനിച്ചു. ബുദ്ധമതാചാര്യർക്ക്, സൈദ്ധാന്തികമായ കാർക്കശ്യം തുടരണമോ ധാരാളം അനുയായികളെ ആകർഷിക്കണമോ എന്നു തീരുമാനിക്കേണ്ടി വന്നു. ചുരുക്കം ചിലർ പഴയ കർശനനിലപാടു പിന്തുടർന്നു. എന്നാൽ, ഭൂരിഭാഗം ആചാര്യന്മാരും മറിച്ചൊരു നിലപാടാണ് എടുത്തത്. ആ പ്രസ്ഥാനത്തെ അവർ മഹായാനം (Greater Vehicle) എന്നു വിളിച്ചു; പരമ്പരാഗത രീതി പിന്തുടർന്ന പ്രസ്ഥാനത്തെ അവർ ഹീനയാനം (Lesser Vehicle) എന്നും വിളിച്ചു. മഹായാനത്തിന്റെ ധാർമ്മിക നിലപാടുകൾ ബുദ്ധന്റെ ജീവിതത്തിലും പ്രബോധനങ്ങളിലും കാണാൻ കഴിയുമെന്ന് അവർ വാദിച്ചു. ബുദ്ധനു ബോധോദയം ലഭിച്ചതിനു ശേഷം, തന്റെ ജീവിതാവസാനം വരെയുള്ള് ദീർഘകാലം, അദ്ദേഹം അന്യരെ സഹായിക്കാനാണു ചെലവഴിച്ചത്. സ്വന്തം മോചനത്തിനായി മാത്രം ശ്രമിക്കുന്നത്, സ്വാർത്ഥതയാണെന്ന്, ഹീനമാണെന്ന് അവർ കരുതി. അപ്രകാരം, മഹയാനം, പരസ്പരവിരുദ്ധവുമായതുൾപ്പെടെ നിരവധി പുതിയ ചിന്താസരണികൾ സ്വാംശീകരിച്ചാണു വികസിച്ചത്.
 
'''ബോധിസത്വസങ്കല്പം :''' ദുരിത്തിൽപെട്ട് ഉഴലുന്ന ഇതര ജീവിതങ്ങളെ പരിഗണിക്കാതെ, സ്വന്തം മോചനം മാത്രം ലക്ഷ്യമായിക്കാണുന്നത് ഉചിതമല്ലെന്നും, എല്ലാ മനുഷ്യരുടെയും മുക്തിയാണ് മഹനീയമായ ലക്ഷ്യം എന്നുമുള്ള നിലപാടാണ് ബോധിസത്വസങ്കല്പം. ആ നിലപാട് അംഗീകരിക്കുകയും അപ്രകാരം സഹജീവികളുടെ മോചനത്തിനായി പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നവരെ ബോധിസത്വൻ‌ എന്നു വിളിക്കുന്നു. കരുണയും, പ്രജ്ഞയുമാണ് (Love and Wisdom) അവന്റെ ജീവിതസത്ത. ജനനമരനങ്ങളുടെ ചെളിക്കുണ്ടിൽ സ്വയം സമർപ്പിക്കുമ്പോഴും, അയാളുടെ മനസ് പാപങ്ങളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തമാണ്, ചെളിയിൽ പിറന്നതാണെങ്കിലും കളങ്കപ്പെടാത്ത താമര പോലെ. വ്യക്തികൾ, വേറിട്ട വീശേഷപ്രതിഭാസങ്ങളല്ല. പ്രത്യുത, പരമാർത്ഥമായ ഒരു സ്വത്വത്തിന്റെ (പരമാത്മൻ / മഹാത്മൻ - Universal Absolute Self) താത്കാലികമായ, മായികമായ വെളിപ്പെടലുകൾ (Manifestations) മാത്രമാണ്. കൂടാതെ, പരമമായ ആ സത്യം, ഈ ലോകത്തിൽ നിന്നു വേറിട്ട, വിദൂരമായ ഒന്നല്ല. നിർ‌വ്വാണം, ഈ ലോകത്തിൽ, വർ‌ത്തമാനകാലത്തിൽ തന്നെ ലഭിക്കുന്ന പൂർ‍ണ്ണതയാണ്, ഉന്നതിയാണ്. അതുകൊണ്ട്, മഹായാനതപസ്വികൾ, കരുണയോടെ, ബൗദ്ധികോന്നതിയോടെ ലോകവ്യവഹാരങ്ങളിൽ ഇടപെട്ടുകൊണ്ട് ഹീനയാനത്തിലെ സന്യാസത്തെ പ്രതിസ്ഥാപനം ചെയ്യുന്നു.
 
'''ബുദ്ധൻ എന്ന ദൈവസങ്കല്പം:''' ഒരു വശത്ത്, മഹായാനപ്രസ്ഥാനം, ഉയർച്ചനേടിയ അനുയായികൾക്ക്, ബോധിസത്വസങ്കല്പം പ്രദാനം ചെയ്യുമ്പോൾ, മറുവശത്ത്, സാധാരണക്കാരന്, പ്രതീക്ഷയുടെ, പ്രത്യാശയുടെ ഇരു മതം വാഗ്ദാനം ചെയ്യുന്നു. നിത്യജീവിതതിലെ വിഷമതകളിൽ‌ തളർന്നു വീഴുന്നവർ, കരുണയുടെ, സഹായത്തിന്റെ സുനിശ്ചിതമായ ഒരു ഉറവിടം ആഗ്രഹിക്കുന്നു. അയാൾ ഈശ്വരനിലേക്കു തിരിയുന്നു. താത്വികമായ, സ്വാശ്രയാടിസ്ഥാനത്തിലുള്ള പഴയ മതം, അവന് തണുത്ത ആശ്വാസം മാത്രമാണു നൽ‌കുന്നത്. നിസ്സഹായരായ ആയിരങ്ങൾക്ക്, മഹായാനം ആശ്വാസം നൽകുന്നു; ദുരിതമനുഭവിക്കുന്നവരെയെല്ലാം ബുദ്ധന്റെ കണ്ണുകൾ ജാഗ്രതയോടെ വീക്ഷിക്കുന്നുവെന്ന് പ്രത്യാശ നൽകുന്നു. ബുദ്ധനെ, പരമാർ‌ത്ഥസത്യത്തിന്റെ ഒരവതാരമഅയി സങ്കല്പിച്ചിരിക്കുന്നു.ജാതകകഥകളിൽ ബുദ്ധന്റെ മുന്നവതാരങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. വിവരണാതീതമായ ഒന്നായിട്ടാണ് പരമാർത്ഥസത്യത്തെ സങ്കല്പിച്ചിരിക്കുന്നത്. എന്നാൽ, ഈ ലോകത്തിൽ, ആ പരമസത്യം സ്വയം വെളിപ്പെടുത്തുന്നു എന്നും ലോകനിയന്താവായി (ധർ‌മ്മകായൻ) വർത്തിക്കുന്നു എന്നും സങ്കല്പിച്ചിട്ടുണ്ട്. ആ അർത്ഥത്തിൽ ബുദ്ധനെ അമിതാഭബുദ്ധൻ (Buddha of infinite light) എന്നും വിളിക്കുന്നു.ബുദ്ധനെ, അപ്രകാരം, ദൈവമായി സങ്കല്പിച്ചുകൊണ്ട്, ബുദ്ധമതം സ്വീകരിച്ച അനേകായിരങ്ങളുടെ മതപരമായ ആഗ്രഹങ്ങൾക്ക്, മഹായാനം നിവർത്തിയുണ്ടാക്കുന്നു.
 
'''വ്യക്തിസ്വത്വത്തിന്റെ പുനഃസ്ഥാപനം:''' പുരാതന ബുദ്ധിസത്തിലെ വ്യക്തിസ്വത്വനിഷേധമാണ് (Negation of individual self) സാധാരണ മനുഷ്യരിൽ ഭീതിയുളവാക്കുന്ന ഒരു കാര്യം. വ്യക്തിപരമായ ഒരു സ്വത്വം ഇല്ലെങ്കിൽ, പിന്നെ എന്തിനായിട്ടാണ് ഒരാൾ പരി‍ശ്രമിക്കേണ്ടത് ? വ്യക്തിപരമായ ഇടുങ്ങിയ അഹംഭാവമാണ് പിഴച്ചതെന്ന് മഹായാനം പറയുന്നു. വ്യക്തിപരമായ സ്വത്വങ്ങൾക്കു പിന്നിൽ ഒരു പരമമായ ഒരു സത്തയുണ്ട്, അതാണ് എല്ലാറ്റിന്റെയും സ്വത്വം. ഭക്തമഹായാനികൾക്ക് അവരുടെ സ്വന്തം സത്ത, വലിയ ഒന്നിൽ അപ്രകാരം പുനഃസ്ഥാപിച്ചു കിട്ടുകയും ചെയ്യുന്നു.
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/718666" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി