"ബൗദ്ധദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6,745 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
 
സൗത്രാന്തികരുടെതിൽ നിന്നു ഭിന്നമായി, ബാഹ്യവസ്തുക്കളുടെ അസ്തിത്വം പ്രത്യക്ഷമായല്ലാതെ മറ്റൊരു രീതിയിലും അറിയാനാവില്ല എന്നാണ് വൈഭാഷികർ വാദിക്കുന്നത്. മുൻപ്, തീയും പുകയും ഒന്നിച്ചു പ്രത്യക്ഷമായി കണ്ടറിഞ്ഞിട്ടുള്ളതു കൊണ്ടാണ്, പുകയുണ്ടെങ്കിൽ അവിടെ തീയുണ്ട് എന്ന് അനുമാനിക്കാൻ ‍ കഴിയുന്നത്. പ്രത്യക്ഷാനുഭവമില്ലാതെ അനുമാനം സാധ്യമല്ല. സൗത്രാന്തികർ വാദിക്കുന്നതു പോലെ ബാഹ്യവസ്തുക്കൾ പ്രത്യക്ഷമായനുഭവിച്ചറിയാൻ കഴിയില്ലെങ്കിൽ, മനസ്സിൽ അവയുണ്ടാക്കുന്ന ബോധത്തിൽ നിന്നു മാത്രം ഒരു അനുമാനവും സാധ്യമല്ല. പ്രത്യക്ഷാനുഭവമില്ലാതെ, മനസ്സിലുണ്ടാകുന്ന ബോധം ബാഹ്യവസ്തുവിന്റെ പകർപ്പായി തോന്നുകയേയില്ല. അതുകൊണ്ട്, ഒന്നുകിൽ വിജ്ഞാനവാദം അംഗീകരിക്കണം; ആ വാദം തൃപ്തികരമല്ലെങ്കിൽ, ബാഹ്യവസ്തുക്കളെ പ്രത്യക്ഷമായി അറിയാൻ കഴിയും എന്നത് അംഗീകരിക്കണം. ഇതാണ് ബാഹ്യപ്രത്യക്ഷവാദം (Theory of direct realism). അഭിധമ്മമഹാവിഭാഷ എന്ന ഭാഷ്യം (Commentary) പിന്തുടരുന്നതുകൊണ്ടാണ് വൈഭാഷികർക്ക് ആ പേരു വന്നത്. മതാനുഷ്ഠാനതലത്തിൽ, രണ്ടു വിഭാഗങ്ങൾ ബൗദ്ധപ്രസ്ഥാനത്തിലുണ്ട്: മഹായാനവും ഹീനയാനവും. മേൽ‌പ്പറഞ്ഞ ദാർശനികശാഖകളിൽ മാധ്യമികവും യോഗാചാരവും മഹായാനപ്രസ്ഥാനത്തോടും സൗത്രാന്തികവൈഭാഷികങ്ങൾ ഹീനയാനത്തോടും ബന്ധപ്പെട്ടിരിക്കുന്നു.
 
== മഹായാനവും ഹീനയാനവും ==
 
മതപരമായകാര്യങ്ങളിൽ 'നിർവാണത്തിന്റെ ലക്‌ഷ്യം എന്ത്' എന്ന പ്രശനത്തിലാണ്, ഈ വിഭാഗങ്ങൾ തമ്മിൽ പ്രധാനപ്പെട്ട അഭിപ്രായവ്യത്യാസമുള്ളത്. സ്വന്തം ജീവിതക്ലേശങ്ങളിൽ നിന്ന് മോചനം നേടുവാൻ അവനവൻ സ്വയം പരിശ്രമിക്കണം എന്നാണ് ഹീനയാനപ്രസ്ഥാനത്തിന്റെ നിലപാട്. എന്നാൽ അതുമാത്രം പോര, എല്ലാവരുടേയും ദുഃഖനിവാരണത്തിനാണ് അനുയായികൾ പരിശ്രമിക്കേണ്ടത് എന്ന് മഹായാനം പറയുന്നു. തെക്കെ ഇന്ത്യയിലും, ശ്രീലങ്കയിലും, മ്യാന്മാറിലും, വിയറ്റ്നാമിലുമാണ് ഹീനയാനം വളർന്നത്. ചൈന, വടക്കെ ഇന്ത്യ, ടിബറ്റ്, ചൈന എന്നീ ദേശങ്ങളിലാണ് മഹായാനം വികസിച്ചത്.
 
ഹീനയാനം‌ ആദിമബുദ്ധചിന്തകളോട് സത്യസന്ധത പുലർ‌‍ത്തുന്നു. ജൈനരെപ്പോലെ, ഹീനയാനം ലോകപരിപാലകനായ ഒരു ദൈവത്തെ അംഗീകരിക്കുന്നില്ല. കർമ്മം അല്ലെങ്കിൽ ധർമ്മം എന്ന സാർവത്രിക നിയമമാണ് പ്രപഞ്ചം നിയന്ത്രിക്കുന്നത്. അതനുസരിച്ച്, മുജ്ജന്മകർമ്മഫലങ്ങളാണ്, വർ‌ത്തമാനജീവിതത്തിൽ ശരീരവും, മനസ്സും, സുഖദുഃഖങ്ങളും നിർണ്ണയിക്കുന്നത്. ബുദ്ധന്റെ പ്രബോധനങ്ങൾ ജീവിതദുരിതങ്ങളിൽ നിന്ന് മോചനം വാഗ്ദാനം ചെയ്യുന്നു. മോചനം ഓരോ വ്യക്തിയും സ്വപരിശ്രമത്തിലൂടെയാണ് നേടേണ്ടത്. സംഘം ചേർന്നുള്ള ഉദ്യമങ്ങൾ ആ പരിശ്രമത്തിന് ശക്തി പകരും. അതുകൊണ്ട്, ഹീനയാനാനുയായികൾ മൂന്നു പ്രതിജ്ഞകൾ എടുക്കുന്നു: " ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി " (ഞാൻ ബുദ്ധനെ ശരണം പ്രാപിക്കുന്നു, ധർമ്മത്തെ ശരണം പ്രാപിക്കുന്നു, സംഘത്തെ ശരണം പ്രാപിക്കുന്നു). ഹീനയാനം ബുദ്ധന്റെ പ്രഭാഷണങ്ങൾ തീവ്രമായി അനുസരിക്കുന്നു: "നീ നിന്റെതന്നെ വെളിച്ചമാവുക", "അത്യുന്നതമായ ലക്‌ഷ്യം നേടാൻ എല്ലാവർക്കും കഴിയും, ഓരോരുത്തരും അതിന് സ്വയം പരിശ്രമിക്കണം."
 
കാലക്രമത്തിൽ ബുദ്ധമതം വികസിച്ചു; ധാരാളം അനുയായികളുണ്ടായി. പ്രബോധിതമാർഗ്ഗം കർ‌ക്കശമായി പിൻ‌തുടർന്ന കുറച്ചാളുകളെയും, അതിനു കെൽപ്പില്ലാത്ത അനവധി സാധാരണക്കാരെയും, അർദ്ധമനസ്സുള്ള പരിവർത്തിതരെയും ബുദ്ധമതം ഉൾക്കൊണ്ടു. അവരുടെ പരമ്പരാഗതമായ വിശ്വാസങ്ങളും ശീലങ്ങളും ക്രമേണ ബുദ്ധമതത്തെ സ്വാധീനിച്ചു. ബുദ്ധമതാചാര്യർക്ക്, സൈദ്ധാന്തികമായ കാർക്കശ്യം തുടരണമോ ധാരാളം അനുയായികളെ ആകർഷിക്കണമോ എന്നു തീരുമാനിക്കേണ്ടി വന്നു. ചുരുക്കം ചിലർ പഴയ കർശനനിലപാടു പിന്തുടർന്നു. എന്നാൽ, ഭൂരിഭാഗം ആചാര്യന്മാരും മറിച്ചൊരു നിലപാടാണ് എടുത്തത്. ആ പ്രസ്ഥാനത്തെ അവർ മഹായാനം (Greater Vehicle) എന്നു വിളിച്ചു; പരമ്പരാഗത രീതി പിന്തുടർന്ന പ്രസ്ഥാനത്തെ അവർ ഹീനയാനം (Lesser Vehicle) എന്നും വിളിച്ചു. മഹായാനത്തിന്റെ ധാർമ്മിക നിലപാടുകൾ ബുദ്ധന്റെ ജീവിതത്തിലും പ്രബോധനങ്ങളിലും കാണാൻ കഴിയുമെന്ന് അവർ വാദിച്ചു. ബുദ്ധനു ബോധോദയം ലഭിച്ചതിനു ശേഷം, തന്റെ ജീവിതാവസാനം വരെയുള്ള് ദീർഘകാലം, അദ്ദേഹം അന്യരെ സഹായിക്കാനാണു ചെലവഴിച്ചത്. സ്വന്തം മോചനത്തിനായി മാത്രം ശ്രമിക്കുന്നത്, സ്വാർത്ഥതയാണെന്ന്, ഹീനമാണെന്ന് അവർ കരുതി. അപ്രകാരം, മഹയാനം, പരസ്പരവിരുദ്ധവുമായതുൾപ്പെടെ നിരവധി പുതിയ ചിന്താസരണികൾ സ്വാംശീകരിച്ചാണു വികസിച്ചത്.
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/718665" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി