"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 3: വരി 3:


==രാഷ്ട്രീയപശ്ചാത്തലം==
==രാഷ്ട്രീയപശ്ചാത്തലം==
ഏറെക്കാലം ബൈസാന്തിയ, പേർഷ്യൻ സാമ്രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ വേദിയായിരുന്ന അർമീനിയയ്ക്ക് ക്രി.വ. 387-ൽ സ്വാതന്ത്ര്യം നഷ്ടമായി. ഇരുസാമ്രാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ട അർമീനിയയുടെ അഞ്ചിൽ നാലു ഭാഗം പേർഷ്യൻ നിയന്ത്രണത്തിലായി. അവിടെ അർമീനിയൻ ചക്രവർത്തി അവരുടെ സാമന്തനായി ഭരിച്ചു. പറിഞ്ഞാറൻ അർമീനിയ ബൈസാന്തിയ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. രാഷ്ട്രത്തിന്റെ വിഭജനവും പരതന്ത്രതയും അർമീനിയൻ ക്രിസ്തീയ സഭയേയും ബാധിച്ചെങ്കിലും അതിന്റെ സംഘടനാവ്യവസ്ഥയും തീഷ്ണതയും നിലനിന്നു. അടിച്ചമർത്തൽ അതിന്റെ കാര്യക്ഷമതയുടെ വർദ്ധനവിന്‌ കാരണമാവുകയും പുരോഹിതന്മാർക്കും പ്രഭുവർഗ്ഗത്തിനും സാധാരണക്കാർക്കുമിടയിൽ ഐക്യത്തിന്‌ വഴിതെളിക്കുകയും ചെയ്തു. അർമീനിയൻ അക്ഷരമാലയുടെ സൃഷ്ടി, ആരാധനാക്രമത്തിന്റെ പരിഷ്കരണം, മതപരവും ദേശീയവുമായ ഒരു സാഹിത്യത്തിന്റെ വികാസം തുടങ്ങിയവ ഇക്കാലത്തെ നിർണ്ണായക സംഭവങ്ങളായിരുന്നു. അർമീനിയൻ സഭയുടെ തലവനായിരുന്ന പാത്രിയർക്കീസ് ഐസക്ക്, കോസ്രോസ് രാജാവിനെ പിന്തുടർന്ന് ക്രി.വ. 394-ൽ രാജാവായ വ്രാംഷാപ്പു എന്നിവർക്കൊപ്പം ഈ സംഭവപരമ്പരയിൽ മെസ്രോബ് മുഖ്യപങ്കു വഹിച്ചു.
ഏറെക്കാലം ബൈസാന്തിയ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ മത്സരവേദിയായിരുന്ന അർമീനിയയ്ക്ക് ക്രി.വ. 387-ൽ സ്വാതന്ത്ര്യം നഷ്ടമായി. ഇരുസാമ്രാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ട അർമീനിയയുടെ അഞ്ചിൽ നാലു ഭാഗം പേർഷ്യൻ നിയന്ത്രണത്തിലായി. അവിടെ അർമീനിയൻ ചക്രവർത്തി അവരുടെ സാമന്തനായി ഭരിച്ചു. പറിഞ്ഞാറൻ അർമീനിയ ബൈസാന്തിയ സൈന്യത്തിന്റെ നിയന്ത്രണത്തിലുമായി. രാഷ്ട്രത്തിന്റെ വിഭജനവും പരതന്ത്രതയും അർമീനിയൻ ക്രിസ്തീയ സഭയേയും ബാധിച്ചെങ്കിലും അതിന്റെ സംഘടനാവ്യവസ്ഥയും തീഷ്ണതയും നിലനിന്നു. അടിച്ചമർത്തൽ അതിന്റെ കാര്യക്ഷമതയുടെ വർദ്ധനവിന്‌ കാരണമാവുകയും പുരോഹിതന്മാർക്കും പ്രഭുവർഗ്ഗത്തിനും സാധാരണക്കാർക്കുമിടയിൽ ഐക്യത്തിന്‌ വഴിതെളിക്കുകയും ചെയ്തു. അർമീനിയൻ അക്ഷരമാലയുടെ സൃഷ്ടി, ആരാധനാക്രമത്തിന്റെ പരിഷ്കരണം, മതപരവും ദേശീയവുമായ ഒരു സാഹിത്യത്തിന്റെ വികാസം തുടങ്ങിയവ ഇക്കാലത്തെ നിർണ്ണായക സംഭവങ്ങളായിരുന്നു. അർമീനിയൻ സഭയുടെ തലവനായിരുന്ന പാത്രിയർക്കീസ് ഐസക്ക്, ക്രി.വ. 394-ൽ അർമീനിയരുടെ രാജാവായ വ്രാംഷാപ്പു എന്നിവർക്കൊപ്പം ഈ സംഭവപരമ്പരയിൽ മെസ്രോബ് മുഖ്യപങ്കു വഹിച്ചു.


==ജീവിതാരംഭം==
==ജീവിതാരംഭം==

15:34, 14 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

1776-ലെ ഒരു കയ്യെഴുത്തു പ്രതിയിലുള്ള മെസ്രോബിന്റെ ചിത്രം.

അർമീനിയയിലെ ഒരു സന്യാസിയും, ദൈവശാസ്ത്രജ്ഞനും, ഭാഷാപ്രവീണനും ആയിരുന്നു വിശുദ്ധ മെസ്രോബ് എന്നറിയപ്പെടുന്ന മെസ്രോബ് മാഷ്ടോറ്റ്സ് (ജനനം: ക്രി.വ. 361/362; മരണം: ഫെബ്രുവരി 17, 440). അർമീനിയൻ അക്ഷരമാലയുടെ സ്രഷ്ടാവെന്ന നിലയിലാണ്‌ അദ്ദേഹം ഏറ്റവുമേറെ അറിയപ്പെടുന്നത്. അർമീനിയൻ രാഷ്ട്രത്തേയും അർമീനിയൻ ഓർത്തഡോക്സ് സഭയേയും ശക്തിപ്പെടുത്തുന്നതിലും അർമീനിയയിലേയും, ബൈസാന്തിയ, പേർഷ്യൻ സാമ്രാജ്യങ്ങളിലേയും അർമീനിയാക്കാർക്കിടയിൽ ഐക്യം വളർത്തുന്നതിലും ഈ അക്ഷരമാല വലിയ പങ്കുവഹിച്ചു. അർമീനിയൻ ഭാഷയുടേയും സംസ്കാരത്തിന്റേയും രാഷ്ട്രത്തിന്റെയും അതിജീവനം ഉറപ്പാക്കുന്നതിൽ മെസ്രോബിന്റെ അക്ഷരമാല നിർണ്ണയകമായി.[1]

രാഷ്ട്രീയപശ്ചാത്തലം

ഏറെക്കാലം ബൈസാന്തിയ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ മത്സരവേദിയായിരുന്ന അർമീനിയയ്ക്ക് ക്രി.വ. 387-ൽ സ്വാതന്ത്ര്യം നഷ്ടമായി. ഇരുസാമ്രാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ട അർമീനിയയുടെ അഞ്ചിൽ നാലു ഭാഗം പേർഷ്യൻ നിയന്ത്രണത്തിലായി. അവിടെ അർമീനിയൻ ചക്രവർത്തി അവരുടെ സാമന്തനായി ഭരിച്ചു. പറിഞ്ഞാറൻ അർമീനിയ ബൈസാന്തിയ സൈന്യത്തിന്റെ നിയന്ത്രണത്തിലുമായി. രാഷ്ട്രത്തിന്റെ വിഭജനവും പരതന്ത്രതയും അർമീനിയൻ ക്രിസ്തീയ സഭയേയും ബാധിച്ചെങ്കിലും അതിന്റെ സംഘടനാവ്യവസ്ഥയും തീഷ്ണതയും നിലനിന്നു. അടിച്ചമർത്തൽ അതിന്റെ കാര്യക്ഷമതയുടെ വർദ്ധനവിന്‌ കാരണമാവുകയും പുരോഹിതന്മാർക്കും പ്രഭുവർഗ്ഗത്തിനും സാധാരണക്കാർക്കുമിടയിൽ ഐക്യത്തിന്‌ വഴിതെളിക്കുകയും ചെയ്തു. അർമീനിയൻ അക്ഷരമാലയുടെ സൃഷ്ടി, ആരാധനാക്രമത്തിന്റെ പരിഷ്കരണം, മതപരവും ദേശീയവുമായ ഒരു സാഹിത്യത്തിന്റെ വികാസം തുടങ്ങിയവ ഇക്കാലത്തെ നിർണ്ണായക സംഭവങ്ങളായിരുന്നു. അർമീനിയൻ സഭയുടെ തലവനായിരുന്ന പാത്രിയർക്കീസ് ഐസക്ക്, ക്രി.വ. 394-ൽ അർമീനിയരുടെ രാജാവായ വ്രാംഷാപ്പു എന്നിവർക്കൊപ്പം ഈ സംഭവപരമ്പരയിൽ മെസ്രോബ് മുഖ്യപങ്കു വഹിച്ചു.

ജീവിതാരംഭം

ഫ്രാൻസെസ്കോ മഗിയോറ്റോ വരച്ച മെസ്രോബിന്റെ ചിത്രം

പഴയ വിശാലഅർമീനിയയുടെ ഭാഗമായിരുന്നതും ഇപ്പോൾ തുർക്കിയിലെ മുസ് പ്രവിശ്യയിൽ ഉൾപ്പെടുന്നതുമായ ട്രാവോണിൽ ജനിച്ച[2] മെസ്രോബ് അർമീനിയയിലെ വഘാർഷാപ്പാട്ട്(ആധുനിക എജ്മിയാസ്റ്റിൻ) എന്ന സ്ഥലത്താണ്‌ ആണ്‌ മരിച്ചത്. മതേതരമായ വിദ്യാഭ്യാസത്തിലൂടെ ഗ്രീക്ക്, പേർഷ്യൻ ഭാഷകളിൽ മെസ്രോബ് പ്രാവീണ്യം നേടിയെന്ന് ശിഷ്യനും ജീവചരിത്രകാരനുമായ കൊര്യൂൻ രേഖപ്പെടുത്തിയിരിക്കുന്നു [2]. സ്വഭാവഗുണത്തിന്റേയും അറിവിന്റേയും പരിഗണനകൾ വച്ച് അർമീനിയയിലെ കോസ്രോസ് മൂന്നാമൻ രാജാവിന്റെ കാര്യദർശിയായി മെസ്രോബ് നിയമിതനായി. ചക്രവർത്തിയുടെ വിളംബരങ്ങളും ഉത്തരവുകളും ഗ്രീക്ക്, പേർഷ്യൻ ലിപികളിൽ എഴുതിയെടുക്കുകയായിരുന്നു കാര്യദർശിയുടെ പദവിയിൽ അദ്ദേഹത്തിന്‌ ചെയ്യാനുണ്ടായിരുന്നത്.


എന്നാൽ പരിപൂർണ്ണതയുള്ള മറ്റൊരു ജീവിതത്തിലേയ്ക്ക് താൻ വിളിക്കപ്പെട്ടതായി അദ്ദേഹത്തിനു തോന്നി. ദൈവസേവനത്തിനായി കൊട്ടാരം വിട്ട മെസ്രോബ് സന്യാസം സ്വീകരിച്ച്, തെരഞ്ഞെടുത്ത ഏതാനും സഹകാരികളോടൊപ്പം ഒരാശ്രമത്തിലേയ്ക്കു മാറി. അവിടെ അദ്ദേഹം വിശപ്പിലും, ദാഹത്തിലും, തണുപ്പിലും, ദാരിദ്ര്യത്തിലും, പരിത്യാഗപൂർണ്ണമായ താപസജീവിതം നയിച്ചുവെന്ന് ജീവചരിത്രകാരൻ കൊര്യൂൻ പറയുന്നു. സസ്യാഹാരം മാത്രം കഴിച്ചും, രോമക്കുപ്പായം ധരിച്ചും, നിലത്തുറങ്ങിയും, വിശുദ്ധഗ്രന്ഥപാരായണത്തിലും പ്രാർത്ഥനയിലും മുഴുകിയ ജാഗരണത്തിലും എല്ലാം അദ്ദേഹം തപസ്സനുഷ്ടിച്ചു. താമസിയാതെ താൻ ഏറ്റെടുക്കാനിരുന്ന വേദപ്രചാര ദൗത്യത്തിന്‌ തയ്യാറെടുത്തു കുറേ വർഷങ്ങൾ അദ്ദേഹം അങ്ങനെ കഴിച്ചു.

അക്ഷരമാല

അർമീനിയയുടെ തലസ്ഥാനമായ യെരെവാനിലുള്ള കയ്യെഴുത്തുപ്രതികളുടെ പുരാതന മറ്റെനദാരൻ ഇൻസ്റ്റിട്യൂട്ടിലുള്ള മെസ്രോബിന്റെ പ്രതിമ - പ്രതിമയോടൊപ്പമുള്ള ശിലാഫലകത്തിൽ അദ്ദേഹം സൃഷ്ടിച്ച അർമീനിയൻ അക്ഷരമാലയിലെ വലിയ അക്ഷരങ്ങളുടെ ആദിരൂപം കാണാം

ഈ താപസജീവിതത്തിനൊടുവിൽ അർമീനിയയിലെ രാജകുമാരനായിരുന്ന ഷാമ്പിത്തിന്റെ പിന്തുണയോടെ അരാക്സസ് നദിതടത്തിലുള്ള ഗോൾത്തിൻ പ്രവിശ്യയിൽ സുവിശേഷം പ്രസംഗിക്കാൻ തുടങ്ങിയ മെസ്രോബ് അനേകരെ ക്രിസ്തീയവിശ്വാസത്തിലേയ്ക്ക് കൊണ്ടുവന്നു. എന്നാൽ അർമീനിയൻ ഭാഷയ്ക്ക് സ്വന്തമായൊരു അക്ഷരമാല ഇല്ലാതിരുന്നത് സുവിശേഷവേലയിൽ അദ്ദേഹത്തിനു തടസ്സമായി. ഗ്രീക്ക്, പേർഷ്യൻ, സുറിയാനി അക്ഷരമാലകൾ ഉപയോഗിച്ച് അർമീനിയൻ ഭാഷ എഴുതാറുണ്ടായിരുന്നെങ്കിലും, ആ ഭാഷയ്ക്ക് തനതായിരുന്ന പല സങ്കീർണ്ണശബ്ദങ്ങളുടേയും പ്രകടനത്തിനുള്ള കഴിവ് ആ ലിപികൾക്കില്ലായിരുന്നു. ലിപി ഇല്ലാത്ത അർമീനിയൽ ഭാഷയിൽ എന്നതിനു പകരം സുറിയാനി ഭാഷയിൽ എഴുതപ്പെട്ടിരുന്ന വിശുദ്ധലിഖിതങ്ങളും ആരാധനാവിധികളും ജനസമാന്യത്തിനു അന്യമായി നിന്നു.

ഭരണാധികാരികളുടേയും സഭാനേതൃത്വത്തിന്റേയും പിന്തുണയോടെ മെസ്രോബ് ഒരു ദേശീയ അക്ഷരമാല ഉണ്ടാക്കിയെടുക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ അദ്ദേഹത്തിനു വേണ്ടിവന്ന തയ്യാറെടുപ്പുകളും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും നിരവധിയായിരുന്നു. അദ്ദേഹം മെസോപ്പൊത്തോമിയയിലെ ഒരു മെത്രാനായിരുന്ന ദാനിയേലിന്റേയും സമോസാത്തയിലെ റൂഫസ് സന്യാസിയുടേയും സഹായം തേടിയതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ പറയുന്നു. അവരുടെ സഹായത്തോടെ, ഗ്രീക്ക് അക്ഷരമാലയെ ആശ്രയിച്ച് അദ്ദേഹം അർമീനിയൻ ഭാഷയ്ക്ക് ഒരു അക്ഷരമാല ഉണ്ടാക്കി. പേർഷ്യയിലെ അവെസ്തൻ ഭാഷയെ ആശ്രയിച്ചാണ്‌ മെസ്രോബ് അക്ഷരമാല രൂപപ്പെടുത്തിയതെന്ന് കരുതുന്നവരും ഉണ്ട്. മെസ്രോബിന്റെ അക്ഷരമാലയിൽ 36 അക്ഷരങ്ങളാണുണ്ടായിരുന്നത്; രണ്ടക്ഷരങ്ങൾ കൂടി, ദീർഘമായ ഓ ശബ്ദവും ഫ ശബ്ദവും അതിനോട് പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേർത്തു.

അക്ഷരമാലയുടെ പ്രചാരണം

മെസ്രോബിന്റെ പദ്യങ്ങൾ

ക്രി.വ. 406-ൽ അന്തിമരൂപം കിട്ടിയ മെസ്രോബിന്റെ അക്ഷരമാല, അർമീനിയൻ ഭാഷയിൽ ലിഖിതസാഹിത്യത്തിന്റെ യുഗം ഉത്ഘാടനം ചെയ്യുകയും ദേശീയബോധം വളർത്തുകയും ചെയ്തു. "അർമീനിയക്കാരെ പൗരസ്ത്യദേശത്തെ ഇതര ജനതകളിൽ നിന്ന് വേർതിരിച്ച് മറ്റൊരു ജനതയുംരാഷ്ട്രവുമായി നിലനിർത്തിയതും, സൊരാഷ്ട്രിയരുടേയും മറ്റും മതസാഹിത്യങ്ങളിൽ നിന്ന് വേർതിരിച്ചറിയാവുന്ന ഒരു ക്രിസ്തീയസാഹിത്യം അവരുടെ ഭാഷയിൽ രൂപപ്പെടുത്തി അർമീനിയൻ ക്രിസ്തീയതയെ നിലനിർത്തുകയും ചെയ്തത് ഈ അക്ഷരമാലയാണെന്ന്" വിശുദ്ധ മാർട്ടിൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "അർമീനിയ അതിന്റെ ഭാഷയുടേയും സാഹിത്യത്തിന്റേയും നിലനില്പിന്‌ മെസ്രോബിനോട് കടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നടന്നില്ലായിരുന്നെങ്കിൽ പേർഷ്യൻ, സിറിയൻ ജനതകൾക്കിടയിൽ അലിഞ്ഞുചേർന്ന് വ്യക്തിത്വം നഷ്ടപ്പെട്ട്, പൗരസ്ത്യദേശത്തെ മറ്റു പല ജനതകളേയും പോലെ അർമീനിയൻ ജനത അപ്രത്യക്ഷമാകുമായിരുന്നു."[3] തന്റെ പ്രയത്നം പൂർണ്ണമായും പ്രയോജനപ്പെടാനായി, അക്ഷരമാലയുടെ പ്രചാരണത്തിനായി മെസ്രോബ് അർമീനിയയിലുടനീളം വിദ്യാലയങ്ങൾ തുടങ്ങി. പേർഷ്യൻ മേൽക്കോയ്മയിൽ അർമീനിയൻ രാജാക്കന്മാർ ഭരിച്ചിരുന്ന കിഴക്കൻ അർമീനിയയിൽ മാത്രമല്ല അക്ഷരമാല പ്രചരിച്ചത്. പാത്രിയർക്കീസ് ഐസക്കിന്റെ ശുപാർശക്കത്തുമായി കോൻസ്റ്റാന്റിനോപ്പിളിലെത്തിയ മെസ്രോബ്, ബൈസാന്തിയ ഭരണത്തിൽകീഴിലിരുന്ന അർമീനിയൻ പ്രദേശങ്ങളിൽ അക്ഷരമാല പ്രചരിപ്പിക്കാൻ ചക്രവർത്തിയുടെ പിന്തുണ നേടി.

പുതിയ സാഹിത്യം

തിരികെ എത്തിയ മെസ്രോബിന്റെ ശ്രദ്ധ, അർമീനിയൽ ഭാഷയിൽ ഇതര ഭാഷകളിലെ മെച്ചപ്പെട്ട മതഗ്രന്ഥങ്ങളുടെ പരിഭാഷ ഉണ്ടാക്കുന്നതിലായി. സമർത്ഥരായ ശിഷ്യന്മാരെ കണ്ടെത്തിയ അദ്ദേഹം അവരെ എഡേസ്സ, കോൺസ്റ്റാന്റിനോപ്പിൽ, ആഥൻസ്, അന്തിയോഖ്യാ, അലക്സാണ്ഡ്രിയ തുടങ്ങിയ അക്കാലത്തെ വിജ്ഞാനകേന്ദ്രങ്ങളിലേയ്ക്ക് ഗ്രീക്ക് ഭാഷ പഠിക്കാനും ഗ്രീക്ക് ഗ്രന്ഥങ്ങൾ ശേഖരിക്കാനുമുള്ള നിയോഗവുമായി അയച്ചു. എഘേഘിയാറ്റ്സിലെ ജോൺ, ബാഘിനിലെ ജോസഫ്, യെസ്നിക്, മെസ്രോബിന്റെ ജീവചരിത്രകാരൻ കൊര്യൂൻ, കൊറീനെയിലെ മോസസ്, ജോൺ മന്ദാകുനി എന്നിവരാണ്‌ ഈ ശിഷ്യമാരിൽ പ്രമുഖർ.

മെസ്രോബിന്റെ ലിപി പഠിപ്പിക്കുന്ന ആദ്യത്തെ വിദ്യാലയത്തിന്റെ സ്ഥാനമായിരുന്ന അമാരാസ് ആശ്രമം: ഇന്നിത് അർമീനിയുടെ അയൽരാജ്യമായ അസർബൈജാനകത്തുള്ള അർമീനിയൻ ഭൂരിപക്ഷമേഖലയായ നഗോർനോ കരാബാക്കിലാണ്‌[4]


ഈ പുതിയ സാഹിത്യത്തിന്റെ ആദ്യത്തെ മാതൃകയായത് ബൈബിളിന്റെ പരിഭാഷയാണ്‌. പാത്രിയർക്കീസ് ഐസക്ക് സുറിയാനിയിൽ നിന്ന് അർമീനിയൻ ഭാഷയിലേക്കുള്ള ആദ്യത്തെ വേദപുസ്തകവിവർത്തനം ക്രി.വ. 411-ൽ നടത്തിയെന്ന് മെസ്രോബിന്റെ ശിഷ്യൻ കൊറീനിലെ മോസസ് പറയുന്നു. എന്നാൽ ഈ പരിഭാഷ അപര്യാപ്തമായി കരുതപ്പെട്ടതുകൊണ്ടാകാം വേദപുസ്തകത്തിന്റെ പുതിയ ഗ്രീക്ക് പാഠത്തിന്റെ പുതിയ പകർപ്പുകൾക്കായി, എഘേഘിയാറ്റ്സിലെ ജോണും ബാഘിനിലെ ജോസഫും വീണ്ടും വിദേശങ്ങളിൽ യാത്ര ചെയ്തു. കോൺസ്റ്റാന്റിനോപ്പിൾ വരെ പോയ അവർ ഗ്രീക്കു പാഠത്തിന്റെ വിശ്വസനീയമായ പ്രതികളുമായി മടങ്ങിയെത്തി. ഇവയുടേയും അലക്സാണ്ഡ്രിയയിൽ നിന്നുകിട്ടിയ മറ്റു പകർപ്പുകളുടേയും ആശ്രയത്തിൽ ബൈബിൾ ഗ്രീക്കിൽ നിന്ന് അർമീനിയനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. പഴയനിയമത്തിന്റെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിനേയും അലക്സാണ്ഡ്രിയയിലെ സഭാപിതാവായിരുന്ന ഒരിജന്റെ ബഹുഭാഷാബൈബിളായ ഹെക്സാപ്ലയേയും ആണ്‌ ഈ പരിഭാഷ പ്രധാനമായും ആശ്രയിച്ചത്. അർമീനിയൻ സഭയിൽ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്ന ഈ പരിഭാഷ പൂർത്തിയായത് ക്രി.വ. 434-ൽ ആണ്‌.


ഇതിനു പുറമേ, നിഖ്യായിലേയും കോൺസ്റ്റാന്റിനോപ്പിളിലേയും എഫേസൂസിലേയും ആദ്യസൂനഹദോസുകളുടെ പ്രമാണരേഖകളും, നേരത്തെ സുറിയാനി ഭാഷയിൽ എഴുതപ്പെട്ടിരുന്ന ദേശീയാരാധനാക്രമവും അർമീനിയൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. ഗ്രീക്ക് സഭാപിതാക്കളുടെ പല രചനകളും ഇതുപോലെ തന്നെ അർമീനിയൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. ഈ പരിഭാഷകളിൽ പലതിന്റേയും ഗ്രീക്ക് മൂലങ്ങൾ ഇന്നു ലഭ്യമല്ലെന്നത് അവയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു; ഉദാഹരണമായി, കേസറിയായിലെ യൂസീബിയൂസിന്റെ സഭാചരിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചില ശകലങ്ങൾ മാത്രം ഗ്രീക്ക് മൂലത്തിൽ അവശേഷിക്കുമ്പോൾ, അർമീനിയൻ പരിഭാഷയിൽ അതു പൂർണ്ണമായും പരിരക്ഷിക്കപ്പെട്ടിരിക്കുന്നു‌.

മരണം

ഈ സാഹിത്യസം‌രംഭങ്ങളുടെ തിരക്കിലും മെസ്രോബ്, തന്റെ ജനതയുടെ ആത്മീയാവശ്യങ്ങൾ അവഗണിച്ചില്ല. താൻ നേരത്തേ സുവിശേഷം പ്രസംഗിച്ച പ്രദേശങ്ങൾ അദ്ദേഹം വീണ്ടും സന്ദർശിച്ചു. പാത്രിയർക്കീസായിരുന്ന ഐസക്കിന്റെ മരണത്തിനു ശേഷം തന്റെ ജനങ്ങളുടെ ആത്മീയ ഭരണം മെസ്രോബ് ഏറ്റെടുത്തെങ്കിലും ആ സുഹൃത്തിനെ അദ്ദേഹം ആറുമാസം മാത്രമേ അതിജീവിച്ചുള്ളു. അർമീനിയക്കാർ അദ്ദേഹത്തെ തങ്ങളുടെ ദിവ്യബലിയിൽ അനുസ്മരിക്കുകയും ഫെബ്രുവരി 19 അദ്ദേഹത്തിന്റെ സ്മരണ കൊണ്ടാടുകയും ചെയ്യുന്നു. അഷ്ടാരക്കിൽ നിന്ന് 8 കിലോമീറ്റർ തെക്കുപറിഞ്ഞാറുള്ള ഒഷാഖാൻ ഗ്രാമമാണ്‌ അദ്ദേഹത്തിന്റെ സംസ്കാരസ്ഥാനം.

അവലംബം

  1. The Armenian Alphabet [1]
  2. 2.0 2.1 Koryun, The Life of Mashtots, translation into Russian and intro by Sh.V.Smbatyan and K.A.Melik-Oghajanyan, Moscow, 1962. ഇംഗ്ലീഷ് പരിഭാഷ
  3. കത്തോലിക്കാ വിജ്ഞാനകോശം മെസ്രോബ്.
  4. Viviano, Frank. “The Rebirth of Armenia,” National Geographic Magazine, March 2004
"https://ml.wikipedia.org/w/index.php?title=വിശുദ്ധ_മെസ്രോബ്&oldid=714484" എന്ന താളിൽനിന്ന് ശേഖരിച്ചത്