Jump to content

"ഡെൽറ്റാ റോക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
}}
 
[[ബഹിരാകാശ വാഹനം|ബഹിരാകാശ വാഹന]] വിക്ഷേപണത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് 1960 മുതൽ നിർമിച്ച് ഉപയോഗിച്ചുവരുന്ന റോക്കറ്റ് പരമ്പരയാണ് '''ഡെൽറ്റ'''. അമേരിക്കൻ ബഹിരാകാശ പദ്ധതിയിലെ പല കൃത്രിമ ഉപഗ്രഹങ്ങളേയും ഭ്രമണപഥത്തിലെത്തിക്കാൻ ഈ പരമ്പരയിൽപ്പെട്ട റോക്കറ്റുകളെയാണ് പ്രയോജനപ്പെടുത്തിയത്. യു.എസ്സിലെ [[ഡഗ്ളസ് എയർക്രാഫ്റ്റ് കമ്പനി|ഡഗ്ളസ് എയർക്രാഫ്റ്റ് കമ്പനിയും]] [[നാസ|നാസയും]] ചേർന്ന് [[1956]] ഏപ്രിലിൽ ഇതിന്റെ നിർമാണത്തിന്നിർമ്മാണത്തിന് തുടക്കം കുറിച്ചു. ആദ്യമായി തയ്യാറാക്കപ്പെട്ടത് 28.6 മീ. നീളവും 51,840 കി.ഗ്രാം വിക്ഷേപണ ഭാരവും (launch weight) ഉള്ള 'മൂന്നു ഘട്ട' (three stage) ഇനമായിരുന്നു. 220 കി.ഗ്രാം ഭാരമുള്ള പേലോഡിനെ (payload) 480 കി.മീ. ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കാൻ അവയ്ക്ക് അനായാസം സാധിച്ചിരുന്നു. [[1960]] [[മേയ് 13]]-ലെ ആദ്യത്തെ വിക്ഷേപണം പരാജയപ്പെട്ടുവെങ്കിലും തുടർന്നുള്ള എല്ലാ ഡെൽറ്റാ റോക്കറ്റുകൾക്കും ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. [[ടിറോസ് (കൃത്രിമോപഗ്രഹം)|ടിറോസ്]] വിഭാഗത്തിൽപ്പെട്ട കാലാവസ്ഥാ ഉപഗ്രഹങ്ങൾ, [[ടെൽസ്റ്റാർ (കൃത്രിമോപഗ്രഹം)|ടെൽസ്റ്റാർ]], [[റിലേ (കൃത്രിമോപഗ്രഹം)|റിലേ]], [[സിൻകോം (കൃത്രിമോപഗ്രഹം)|സിൻകോം]] തുടങ്ങിയ വാർത്താവിനിമയ ഉപഗ്രഹങ്ങൾ, [[എക്കൊ ഉപഗ്രഹം]], [[എക്സ്പ്ളോറർ]] എന്നിവയെല്ലാം വിക്ഷേപിക്കാൻ ആദ്യകാല ഡെൽറ്റാ റോക്കറ്റുകൾ പ്രയോജനപ്പെട്ടിരുന്നു. ഒന്നാം ഘട്ടത്തിന് കൂടുതൽ ശേഷി നല്കി പരിഷ്കരിക്കപ്പെട്ട ഡെൽറ്റാ റോക്കറ്റിന് 450 കി.ഗ്രാം ഭാരമുള്ള പേലോഡിനെ 800 കി.മീ. ഉയരമുള്ള ഭ്രമണപഥത്തിലെത്തിക്കാൻ കഴിയുമായിരുന്നു; 1964 ആഗ. 19-ന്, വിൽകോം 3 വാർത്താ വിനിമയ ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിക്കുവാൻ, ഈ രീതിയിൽ പരിഷ്കരിച്ച റോക്കറ്റിനു കഴിഞ്ഞു.
 
[[1960]]-[[1973|73]] കാലയളവിൽ വർഷം തോറും അവശ്യം വേണ്ടുന്ന നവീകരണങ്ങൾ നടത്തി ഡെൽറ്റാ റോക്കറ്റിന്റെ കാര്യക്ഷമത തുടർച്ചയായി മെച്ചപ്പെടുത്തുകയുണ്ടായി. [[സ്ട്രാപ്പ് - ഓൺ സോളിഡ് റോക്കറ്റ് ബൂസ്റ്റർ]], പ്രഥമ ഘട്ട പ്രണോദ വർദ്ധന, ഇന്ധന ടാങ്കിന്റെ ഉള്ളളവു വർദ്ധന, സുഗമമായ നിയന്ത്രണ സംവിധാനം (guidance system) തുടങ്ങിയവ കാര്യക്ഷമതാ നവീകരണത്തിന്റെ ഭാഗങ്ങളായിരുന്നു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/713409" എന്ന താളിൽനിന്ന് ശേഖരിച്ചത്