"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: bat-smg:Pagelba:Kas nier Vikipedėjė; cosmetic changes
(ചെ.) യന്ത്രം നീക്കുന്നു: vec:Aiuto:Cosa che no ła xe Wikipedia പുതുക്കുന്നു: [[km:វិគីភីឌា:អ្វីៗដែលវិគីភីឌាមិនអនុញ្ញាតិ]
വരി 120: വരി 120:
[[ka:დახმარება:რა არ არის ვიკიპედია]]
[[ka:დახმარება:რა არ არის ვიკიპედია]]
[[kl:Wikipedia:Wikipedia tassaanngilaq]]
[[kl:Wikipedia:Wikipedia tassaanngilaq]]
[[km:វិគីភីឌា:អ្វីៗដែលវិគីភីឌាមិនអនុញ្ញាតិ]]
[[km:វិគីភីឌាៈអ្វីៗដែលវិគីភីឌាមិនអនុញ្ញាតិ]]
[[ko:위키백과:위키백과에 대한 오해]]
[[ko:위키백과:위키백과에 대한 오해]]
[[ksh:Wikipedia:Wat de Wikipedija nit is]]
[[ksh:Wikipedia:Wat de Wikipedija nit is]]
വരി 158: വരി 158:
[[tt:Википедия:Нәрсә түгел]]
[[tt:Википедия:Нәрсә түгел]]
[[uk:Вікіпедія:Чим не є Вікіпедія]]
[[uk:Вікіпедія:Чим не є Вікіпедія]]
[[vec:Aiuto:Cosa che no ła xe Wikipedia]]
[[vi:Wikipedia:Những gì không phải là Wikipedia]]
[[vi:Wikipedia:Những gì không phải là Wikipedia]]
[[yi:װיקיפּעדיע:וואס וויקיפעדיע איז נישט]]
[[yi:װיקיפּעדיע:וואס וויקיפעדיע איז נישט]]

09:52, 30 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ, ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും വിജ്ഞാനതൃഷ്ണയുമുള്ള സമൂഹമാണ് ഇതിന്റെ ശക്തി, ഇതിൽ കൂടുതൽ ഒന്നും തന്നെയാവാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

നയം കുറുക്കുവഴികൾ:
WP:NOT#BLOG
WP:NOT#WEBSPACE
WP:NOT#SOCIALNET
WP:NOT#MYSPACE
WP:NOT#FACEBOOK
WP:NOT#MEMORIAL

വിക്കിപീഡിയ ഒരു ഓൺലൈൻ വിജ്ഞാനകോശമാണ്, ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് വിക്കീപീഡിയയുടെ ശക്തി. അതുകൊണ്ടു തന്നെ വിക്കിപീഡിയ മറ്റു മേഖലകളെ പ്രതിനിധാനം ചെയ്യുന്നില്ല

വിക്കിപീഡിയ എന്തൊക്കെയല്ല

വിക്കിപീഡിയ കടലാസ് വിജ്ഞാനകോശമല്ല

വിക്കിപീഡിയ ഒരു കടലാസ് വിജ്ഞാനകോശമല്ല. അതുകൊണ്ട് വിക്കിപീഡിയയിൽ വിഷയങ്ങളുടെ എണ്ണത്തിൽ ഒരു അവസാനം ഉണ്ടാകാൻ പാടില്ല. ഒരു ലേഖനത്തിന്റെ വലിപ്പം വളരെയധികം ആവുകയാണെങ്കിൽ ആ ലേഖനം ലോകത്തെവിടെ നിന്നും സ്വീകരിക്കുവാൻ പാകത്തിൽ ചിലപ്പോൾ വിഷയാധിഷ്ഠിതമായി വിഭജിക്കേണ്ടിവരും.

ഒരു ലേഖനം കാരണങ്ങളില്ലാതെ വിഭജിക്കാമെന്ന്‌ ഇതുകൊണ്ട് അർത്ഥമാക്കേണ്ടതില്ല.

വിക്കിപീഡിയ ഒരു നിഘണ്ടുവല്ല

വിക്കിപീഡിയ ഒരു നിഘണ്ടുവല്ല. അത് പര്യായപദങ്ങളോ കേവലം വാക്കുകളോ പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.

  1. നിഘണ്ടു സ്വഭാവം ഇല്ലാത്തതിനാൽ: വിക്കിപീഡിയയിൽ ഒരു വാക്കിനെ നിർവചിക്കാനായി മാത്രം താളുകൾ ഉണ്ടാക്കതെയിരിക്കുക. നിർവചനം മാത്രമുള്ള ഏതെങ്കിലും താൾ കാണുകയാണെങ്കിൽ അതൊരു ലേഖനമാക്കാൻ മുൻ‌കൈയെടുക്കുക.
  2. നിഘണ്ടു സ്വഭാവമുള്ള താളുകൾ: വിക്കിപീഡിയയിൽ കാണുന്ന നാനാർത്ഥങ്ങൾ താളുകൾക്ക് ചിലപ്പോൾ നിഘണ്ടു സ്വഭാവം ഉണ്ടായെന്നുവരും. അവയെ വെറുതേ വിട്ടേക്കുക. സുഗമമായ വിജ്ഞാന കൈകാര്യത്തിനായി സൃഷ്ടിച്ചിട്ടുള്ള താളുകളാണ് അവ.

വിക്കിപീഡിയ വ്യക്തിവിചാരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല

വിക്കിപീഡിയ ആരുടെയെങ്കിലും ചിന്തയിൽ ഉരുത്തിരിയിന്ന കാര്യങ്ങൾ അതേപടി പ്രസിദ്ധീകരിക്കാൻ താത്പര്യപ്പെടുന്നില്ല. വിക്കീപീഡിയ പ്രസിദ്ധീകരിക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ ഇവയാണ്.

  1. പ്രാഥമിക പഠനങ്ങൾ: അതായത് ഒരാൾ സ്വയം മുന്നോട്ടു വെയ്ക്കുന്ന സിദ്ധാന്തങ്ങളോ, ഉത്തരങ്ങളോ, അയാളുടെ വിചാരങ്ങളോ, അയാളുണ്ടാക്കിയ പുതിയ വാക്കുകളോ ഒന്നും പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നില്ല. വിശ്വസനീയമായ മറ്റെവിടെയെങ്കിലും നിന്ന് പരിശോധിച്ചറിയാൻ പാകത്തിലുള്ള കാര്യങ്ങൾ മാത്രമേ വിക്കിപീഡിയ പ്രതീക്ഷിക്കുന്നുള്ളു.
  2. സ്വന്തം കണ്ടുപിടിത്തങ്ങൾ: ഒരാൾ സ്വയം കണ്ടെത്തിയ കാര്യങ്ങൾ വിശ്വസനീയവും പരിശോധനായോഗ്യവുമായ രണ്ടാമതൊരു സ്രോതസ്സിൽ നിന്നറിയുമ്പോൾ മാത്രമേ വിക്കിപീഡിയ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നുള്ളു.
  3. സ്വന്തം കാര്യങ്ങൾ അഥവാ ബ്ലോഗുകൾ: വിക്കിപീഡിയ മാനവകുലത്തിനാകമാനം ഉപയോഗ്യമായ വിധത്തിൽ വിവരങ്ങളെ ശേഖരിക്കാനാണ് ശ്രമിക്കുന്നത്. ഒരാളുടെ സ്വന്തം അഭിപ്രായമോ കാഴ്ചപ്പാടോ പ്രസിദ്ധീകരിക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.
  4. സമകാലിക സംഭവങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ: സമകാലിക സംഭവങ്ങളെ കുറിച്ചുള്ള ചർച്ചകൾ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. അതിനുള്ള മാധ്യമമായി വിക്കിപീഡിയ പ്രവർത്തിക്കില്ല. എന്നാൽ സമകാലിക സംഭവങ്ങൾ കാര്യകാരണസഹിതം വിക്കിപീഡിയയിൽ ചേർക്കുന്നതിന് എതിരല്ല.
  5. ചർച്ചാവേദിയാവുക: വിക്കിപീഡിയയിലെ ലേഖനങ്ങൾ വിവിധകാര്യങ്ങളെ കുറിച്ചുള്ള ചർച്ചക്കുള്ള വേദിയാക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ സംവാദം താളുകളിൽ അനുയോജ്യമെങ്കിൽ മാത്രം ചർച്ച നടത്തുക.
  6. വാർത്തകൾ: വിക്കിപീഡിയ വാർത്തകൾ ആദ്യം പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നില്ല.
  7. പരസ്യങ്ങൾ: വിക്കിപീഡിയ ഇതര സ്രോതസ്സുകളുടേയോ മറ്റെന്തിന്റെയെങ്കിലുമോ പരസ്യങ്ങൾ സ്വയം വഹിക്കാനാഗ്രഹിക്കുന്നില്ല. കൂടുതൽ അറിവു പകരുവാനാവശ്യമായ ലിങ്കുകൾ വിക്കിപീഡിയ വഹിക്കുമെങ്കിലും അതിന് പരസ്യസ്വഭാവം വരുത്താൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.

വിക്കിപീഡിയ ഒരു സംഭരണിയല്ല

വിക്കിപീഡിയ കുറേ ലിങ്കുകളുടേതോ, ചിത്രങ്ങളുടേതോ, മറ്റുമാധ്യമങ്ങളുടേതോ ഒരു മിറർ ആയോ കലവറയായോ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് നൽകുന്ന ഏതൊരു കാര്യവും ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി അനുസരിച്ച് സ്വതന്ത്രമായിരിക്കും.

  1. വിക്കിപീഡിയ മറ്റു ഇന്റർനെറ്റ് ഡിറക്ടറികളിലോട്ടുള്ള ലിങ്കുകളുടെ ഒരു കൂട്ടം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ വിവരങ്ങൾ പകർന്നു തരാൻ പാകത്തിൽ പുറം ലിങ്കുകൾ ഉണ്ടാകുന്നതു തടയുന്നുമില്ല.
  2. വിക്കിപീഡിയയിലെ താളുകൾ വിക്കിപീഡിയയിൽ മറ്റുതാളുകളിലേക്കുള്ള ലിങ്കുകളുടെ കൂട്ടമാകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നാനാർത്ഥങ്ങൾ താളുകൾ ലേഖനങ്ങൾ കൂടുതൽ വിവരങ്ങൾ പകരുന്നതകാൻ സഹായിക്കുന്നവയെന്നും മനസ്സിലാക്കുക.
  3. വിക്കിപീഡിയ ഫയലുകളുടേയോ പ്രമാണങ്ങളുടേയോ ശേഖരം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് ലേഖനങ്ങളിൽ ഉപയോഗിക്കുവാൻ അനുയോജ്യമായ ഫയലുകൾ മാത്രം അപ്‌ലോഡ് ചെയ്യുക.

വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‍വർക്കിങ്സൈറ്റോ അനുസ്മരണസൈറ്റോ അല്ല

ഓർക്കട്ട്, മൈസ്പേസ്, ഫേസ്‌ബുക്ക് എന്നിവയെപ്പോലെ ഒരു സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് അല്ല, വിക്കിപീഡിയ. ഇവിടെ താങ്കളുടെ സ്വന്തം വെബ്സൈറ്റ്, ബ്ലോഗ്, വിക്കി എന്നിവ സ്ഥാപിക്കാൻ പാടില്ല. വിക്കിപീഡിയ പേജുകൾ താഴെപ്പറയുന്നവയല്ല:

  1. സ്വന്തമായ വെബ് താളുകൾ (പെഴ്സണൽ വെബ് പേജുകൾ). വിക്കിപീഡിയർക്ക് സ്വന്തമായി ഉപയോക്താവിന്റെ താളുകൾ ഉണ്ടെങ്കിലും അവ വിക്കിയിൽ പ്രവർത്തിക്കുന്നതിനു അവശ്യം വേണ്ട വിവരങ്ങൾ മാത്രം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. താങ്കൾ സ്വന്തമായ ഒരു വെബ് താൾ (പെഴ്സണൽ വെബ് പേജ്‌) അല്ലെങ്കിൽ ബ്ലോഗ് സൃഷ്ടിക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ദയവായി ഇന്റർനെറ്റിൽ പ്രസ്തുത സേവനം സൗജന്യമായി നൽകുന്ന അനേക ദാതാക്കളെ സമീപിക്കുക. ഉപയോക്താവിന്റെ താളുകളുടെ ലക്ഷ്യം സോഷ്യൽ നെറ്റ്വർക്കിങ് ആവരുതെ, പിന്നെയോ ഉത്തമസഹകരണത്തിനുള്ള അടിത്തറ ഇടുക എന്നതാവണം.
  2. ഫയലുകൾ സൂക്ഷിക്കാനുള്ള സ്ഥലം. വിക്കിപീഡിയയിൽ ഉപയോഗിക്കപ്പെടുന്നവയോ അല്ലെങ്കിൽ ഉപയോഗിക്കാൻ സാധ്യതയുള്ളതോ ആയ ചിത്രങ്ങൾ മാത്രമേ ദയവായി അപ്‌ലോഡ് ചെയ്യാവൂ; അല്ലാത്തവ നീക്കം ചെയ്യപ്പെടുന്നവയായിരിക്കും. താങ്കൾക്ക് ലേഖനങ്ങളിൽ ഉപയോഗയോഗ്യമായ ചിത്രങ്ങൾ കുറച്ച് അധികമുണ്ടെങ്കിൽ ദയവായി അവ വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ താത്പര്യപ്പെടുന്നു.
  3. ഡേറ്റിംഗ് സേവനം. താങ്കളുടെ വൈവാഹികമോ മറ്റു ലൈംഗികമോ ആയ അഭിവാഞ്ഛകൾ തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കാനോ വാഗ്ദാനം ചെയ്യാനോ ഉള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ഉപയോക്താവിന്റെ താൾ ഇക്കാര്യത്തിൽ അതിരുകടക്കരുത്.
  4. അനുസ്മരണം. താങ്കളുടെ മണ്മറഞ്ഞുപോയ ബന്ധുമിത്രാദികളെ അനുസ്മരിക്കാനും ഉപചാരമർപ്പിക്കാനുമുള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ശ്രദ്ധേയരായവരെക്കുറിച്ചുള്ള താളുകൾ മാത്രമേ വിക്കിപീഡിയയിൽ സൃഷ്ടിക്കാവൂ.

താങ്കൾ വിക്കി സാങ്കേതികവിദ്യ ഉപയോഗിച്ച് സാമൂഹികപങ്കാളിത്തത്തോടെയുള്ള മറ്റെന്തെങ്കിലും സം‌രംഭം നടത്തുവാൻ ഉദ്ദേശിക്കുന്നെങ്കിൽ, അത് ഒരേ ഒരു താൾ ഉപയോഗിക്കാനാണെങ്കിൽകൂടി, സൗജന്യമായോ പണത്തിനുപകരമായോ പ്രസ്തുത സേവനം നൽകുന്ന അനേകം വിക്കി സേവന ദാതാക്കളെ സമീപിക്കാൻ താത്പര്യപ്പെടുന്നു. താങ്കൾക്ക് വിക്കി സോഫ്റ്റ്വെയർ താങ്കളുടെ സെർ‌വറിൽ ഇൻസ്റ്റാൾ ചെയ്യുകയും ആവാം. കൂടുതൽ വിവരങ്ങൾക്ക് വിക്കി ശാസ്ത്രം വിക്കിപുസ്തകം ശ്രദ്ധിക്കാൻ താത്പര്യപ്പെടുന്നു. സ്ക്രാച്പാഡ് വിക്കി പരീക്ഷണശാലയും സ്വന്തമായ വിക്കികൾ അനുവദിക്കും.

വിക്കിപീഡിയ ഒരു സൂചികയല്ല

ലോകത്ത് നിലനിൽക്കുന്നതോ നിലനിന്നതോ ആയ എന്തിന്റെയെങ്കിലും സൂചികമാത്രമല്ല വിക്കിപീഡിയ

  1. വിക്കിപീഡിയ പരസ്പരബന്ധം കുറഞ്ഞ വിവരങ്ങളുടെ കലവറയല്ല: ഉദ്ധരണികളോ, സൂക്തങ്ങളോ, വിക്കിപീഡിയ നൽകില്ല
  2. വിക്കിപീഡിയ കുടുംബപുരാണമെഴുതേണ്ട സ്ഥലമല്ല: വിക്കിപീഡിയയിൽ ആരുടെയെങ്കിലും ജീവചരിത്രമെഴുതണമെങ്കിൽ അവർ ജീവിതത്തിൽ എന്തെങ്കിലും നേട്ടം കൈവരിച്ചവരായിരിക്കണം, അല്ലെങ്കിൽ (കു/സു)പ്രസിദ്ധരായിരിക്കണം.
  3. കേവലം ഫോൺ നമ്പരുകളുടെ ഒരു പട്ടികയോ, റേഡിയോ, ടെലിവിഷൻ മുതലായവയുടേയോ, അവയുടെ പ്രസരണ കേന്ദ്രങ്ങളുടേയോ, അവ പ്രസരണം ചെയ്യുന്ന പരിപാടികളുടേയോ ആയ പട്ടിക മാത്രമാവാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.

വിക്കിപീഡിയ എല്ലാ വിവരങ്ങളേയും പ്രസിദ്ധീകരിക്കാറില്ല

വിവരങ്ങൾ ആയി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങൾ പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങൾ എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം.

  1. തുടർച്ചയായി ചോദിക്കുന്ന ചോദ്യങ്ങളുടെ പട്ടിക‍(FAQ): വിക്കിപീഡിയയിലെ ലേഖനങ്ങൾ ചോദ്യോത്തര പട്ടികകൾ എന്നതിലുപരിയായി ഗദ്യരചനകളായി കൊടുക്കാനാണ് വിക്കിപീഡിയ താത്പര്യപ്പെടുന്നത്.
  2. യാത്രാസഹായികൾ: വിക്കിപീഡിയ യാത്രാ സഹായി ആകാനിഷ്ടപ്പെടുന്നില്ല. ഉദാഹരണത്തിന് കോട്ടയം ജില്ലയെ കുറിച്ചുള്ള ലേഖനത്തിൽ കുമരകത്തിനേയും പെരുന്തേനരുവിയേയും കുറിച്ച് തീർച്ചയായും പറയാം. പക്ഷേ അവിടുത്തെ പ്രധാന ഹോട്ടലുകളെ കുറിച്ചും അവയുടെ ഫോൺ നമ്പരുകളും മേൽ‌വിലാസങ്ങളും കൊടുക്കാതിരിക്കുക.
  3. ഓർമ്മക്കുറിപ്പുകൾ: വേർപിരിഞ്ഞുപോയ സുഹൃത്തുക്കളേയോ ബന്ധുക്കളേയോ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ കൊടുക്കാനുള്ള സ്ഥലമല്ല വിക്കിപീഡിയ.
  4. ബോധന കുറിപ്പുകൾ: വിക്കിപീഡിയ വ്യക്തികൾ, സ്ഥലങ്ങൾ, വസ്തുക്കൾ തുടങ്ങി ഒട്ടനവധികാര്യങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി വിവരങ്ങൾ പങ്കുവെക്കുന്നു. എന്നാൽ എന്തെങ്കിലും ഉപദേശമോ (നിയമപരമോ, വൈദ്യപരമോ, മറ്റെന്തെങ്കിലുമോ), നിർദ്ദേശങ്ങളോ മുന്നോട്ടുവെയ്ക്കില്ല. സോഫ്റ്റ്‌വെയർ സഹായികളോ, പാചകക്കുറിപ്പുകളോ, വിക്കിപീഡിയയിൽ കൊടുക്കരുത്.

വിക്കിപീഡിയ വിവേചിച്ചു നോക്കാറില്ല

വിക്കിപീഡിയ ചിലപ്പോൾ ചില വായനക്കാർക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ഉൾക്കൊള്ളാനിടയുണ്ട്. വിക്കിപീഡിയ ആർക്കുവേണമെങ്കിലും തിരുത്തുവാൻ പാകത്തിൽ സ്വതന്ത്രമായതുകൊണ്ട്. ഒരു ലേഖനത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാൻ വിക്കിപീഡിയക്കാവില്ല.

വിക്കിപീഡിയ സമൂഹം എന്തൊക്കെയല്ല

മുകളിൽ കൊടുത്തിരുന്നത് വിക്കിപീഡിയയുടെ ലേഖനങ്ങളെ കുറിക്കുന്ന കാര്യങ്ങളാണ്, ഇനിയുള്ള കാര്യങ്ങൾ സംവാദം താളുകളിൽ പാലിക്കേണ്ടവയാണ്.

വിക്കിപീഡിയ യുദ്ധക്കളമല്ല

വിക്കിപീഡിയ അസൂയ, വ്യക്തിവിരോധങ്ങൾ, ഭയം തുടങ്ങിയകാര്യങ്ങൾ പ്രകടിപ്പിക്കേണ്ട സ്ഥലമല്ല. വ്യക്തികൾ തമ്മിലുള്ള പോരാട്ടം വിക്കിപീഡിയയുടെ നയങ്ങൾക്കും ലക്ഷ്യങ്ങൾക്കും എതിരാണ്.

ഏതൊരു ഉപയോക്താവും മറ്റൊരാളോട് വിനയത്തോടും, സ്നേഹത്തോടും, ഒരുമിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധതയോടും കൂടി വേണം ഇടപെടാൻ. ഇടിച്ചുതാഴ്ത്തൽ, ഭീഷണി മുതലായ കാര്യങ്ങൾ ഒരാൾ തനിക്കു യോജിക്കാൻ സാധിക്കാത്ത ആളോട് കാണിക്കാൻ പാടില്ല. താങ്കളോട് മറ്റൊരുപയോക്താവ് തികച്ചും മര്യാദരഹിതമായും, വിനയരഹിതമായും, സഹകരണമനോഭാവമില്ലാതെയും, ഇടിച്ചുതാഴ്ത്തിയും സംസാരിക്കുകയാണെങ്കിൽ അയാളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. അതിനു സാധിക്കുന്നില്ലെങ്കിൽ ആ സന്ദേശം അവഗണിക്കുക.

വിക്കിപീഡിയയിൽ രണ്ടുപേർ തമ്മിലുള്ള സംവാദം അതിരുകൾ ലംഘിക്കുന്നുവെങ്കിൽ ഇരുവരേയും നിയന്ത്രിക്കാൻ ധാരാളം പേരുണ്ടാവും.

താങ്കളുടെ കാഴ്ചപ്പാടിനെ വെളിപ്പെടുത്താനായി മാത്രം ലേഖനങ്ങൾ സൃഷ്ടിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാതിരിക്കുക. വിക്കിപീഡിയ, വിക്കിപീഡിയർ, വിക്കിമീഡിയ ഫൌണ്ടേഷൻ എന്നിവരെ നിയമപരമായ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുക.

വിക്കിപീഡിയ നിയമരഹിത സമൂഹമല്ല

വിക്കിപീഡിയ സ്വതന്ത്രവും ഏവർക്കും തുറന്നിട്ടിട്ടുള്ളതുമാണ്, എന്നാൽ അതിന്റെ സ്വതന്ത്രവും സരളവുമായ ഘടന വിജ്ഞാനകോശം എന്ന നിലയിലുള്ളതാണ്. വിക്കിപീഡിയ വായിൽ വരുന്നത് വിളിച്ചുപറയുന്നതിനുള്ള വേദിയല്ല. വിക്കിപീഡിയ സ്വതന്ത്രവും സ്വയംഭരണം നടത്തുന്നതുമായ സമൂഹമാണെങ്കിലും എവിടുത്തെയെങ്കിലുമോ വിക്കിപീഡിയയുടെ സ്വന്തമോ ആയ നിയമങ്ങളെ ലംഘിക്കുന്നതിനെ അനുകൂലിക്കില്ല.

വിക്കിപീഡിയ ജനായത്തമല്ല

വിക്കിപീഡിയ ജനാധിപത്യത്തിലോ മറ്റെന്തെങ്കിലും രാഷ്ട്രീയ വ്യവസ്ഥയിലോ ഉള്ള പരീക്ഷണവേദിയല്ല. സമവായത്തിലൂടെ കാര്യങ്ങൾ തീരുമാനിക്കുക എന്നതാണ് വിക്കിപീഡിയയുടെ രീതി. ചിലപ്പോൾ ഒരു കാര്യത്തെക്കുറിച്ച് വോട്ടെടുപ്പുണ്ടാവാറുണ്ടെങ്കിലും സമവായരീതിയാണ് വിക്കിപീഡിയയ്ക്കനുയോജ്യം.

വിക്കിപീഡിയ ഔദ്യോഗിക കാർക്കശ്യമല്ല

കഠിനമായ നിർദ്ദേശങ്ങങ്ങളും നിയമങ്ങളും കൊണ്ട് സമൂഹത്തെ നിയന്ത്രിക്കാൻ കഴിയുമെങ്കിലും വിക്കിപീഡിയ അതിനു താത്പര്യപ്പെടുന്നില്ല. നയങ്ങളിലും മാർഗ്ഗരേഖകളിലുമുണ്ടാവാനിടയുള്ള വിയോജിപ്പ് സമവായ ചർച്ചയിലൂടെ പരിഹരിക്കാവുന്നതേ ഉള്ളു.

ഉപയോക്താവിന്റെ താൾ എന്തല്ല

വിക്കിപീഡിയയുടെ ഒട്ടുമിക്ക നയങ്ങളും ഉപയോക്താക്കളുടെ താളിനും ബാധകമാണ്. അത് ഉപയോക്താവിന്റെ വ്യക്തിപരമായ ഹോം‌പേജോ, ബ്ലോഗോ അല്ല. താങ്കൾക്കായി ഉള്ള താൾ ശരിക്കും താങ്കളുടേതല്ല അത് വിക്കിപീഡിയയുടെ ഒരു ഭാഗമാണ് എന്നു മനസ്സിലാക്കുക. മറ്റു വിക്കിപീഡിയരുമായി ചേർന്ന് സമഗ്രവും സമ്പൂർണ്ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുന്നതിനുള്ള ഒരു സഹായി മാത്രമാണ് ഉപയോക്താക്കൾക്കുള്ള താളുകൾ.

ഇതും കാണുക