"കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 13: വരി 13:


സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കാനേഷുമാരി കണക്ക് നടന്ന്ത് 1951 ലാണ്. സാമ്പത്തിക വികസനത്തിനുതകുന്ന വിവരങ്ങൾ കൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശകൾ പാലിച്ചു കൊണ്ടാണ് 1961 ലെ കാനേഷുമാരി നടന്നത്. ഇതിനു പുറമേ കുടുംബം, [[തൊഴിൽ]], [[മതം]], അന്യസ്ഥലത്ത് ജനിച്ചവരുടെ താമസത്തിന്റെ കാലയളവ് എന്നീ വിവരങ്ങളും കാനേഷുമാരി കണക്കിൽ ചേർത്തിരുന്നു. ഈ കണക്കെടുപ്പിലാണ് യന്ത്ര സഹായത്തോടെയുള്ള പട്ടികപ്പെടുത്തൽ ആദ്യമായി നടന്നത്. 2001- ലേത് [[ഭാരതം|ഭാരതത്തിലെ]] 14 ആം കാനേഷുമാരിയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആറാമത്തേതുമാണ്. 21 ആം നൂറ്റാണ്ടിലേയും 3 ആം [[സഹസ്രാബ്ദം|സഹസ്രാബ്ദത്തിലേയും]] ആദ്യത്തെ കണക്കെടുപ്പും.
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കാനേഷുമാരി കണക്ക് നടന്ന്ത് 1951 ലാണ്. സാമ്പത്തിക വികസനത്തിനുതകുന്ന വിവരങ്ങൾ കൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശകൾ പാലിച്ചു കൊണ്ടാണ് 1961 ലെ കാനേഷുമാരി നടന്നത്. ഇതിനു പുറമേ കുടുംബം, [[തൊഴിൽ]], [[മതം]], അന്യസ്ഥലത്ത് ജനിച്ചവരുടെ താമസത്തിന്റെ കാലയളവ് എന്നീ വിവരങ്ങളും കാനേഷുമാരി കണക്കിൽ ചേർത്തിരുന്നു. ഈ കണക്കെടുപ്പിലാണ് യന്ത്ര സഹായത്തോടെയുള്ള പട്ടികപ്പെടുത്തൽ ആദ്യമായി നടന്നത്. 2001- ലേത് [[ഭാരതം|ഭാരതത്തിലെ]] 14 ആം കാനേഷുമാരിയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആറാമത്തേതുമാണ്. 21 ആം നൂറ്റാണ്ടിലേയും 3 ആം [[സഹസ്രാബ്ദം|സഹസ്രാബ്ദത്തിലേയും]] ആദ്യത്തെ കണക്കെടുപ്പും.
==അവലംബം==

<references/>


{{stub|Census}}
{{stub|Census}}

08:19, 23 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാ ആളുകളേയും കുറിച്ച് ഒരു പ്രത്യേക സമയത്തുള്ള വിവരങ്ങൾ എല്ലാവരിൽനിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേർത്തു വിശകലനം ചെയ്യുകയും ഉൾപ്പെടുന്ന പ്രക്രിയയാണ്‌‍ കാനേഷുമാരി. ഒരേസമയത്ത് എല്ലാവരേക്കുറിച്ചും ഒരോരുത്തരിൽ നിന്നും വിവരശേഖരണം ഒരു കാനേഷുമാരിയുടെ പ്രത്യേകതയാണ്. ഈ പദം സാധാരണയായി ഒരു രാജ്യത്തെ ജനസംഖ്യയുമായി ബന്ധപ്പെട്ട കണക്കെടുപ്പിനെക്കുറിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഉപദേശപ്രകാരം അഞ്ച് അല്ലെങ്കിൽ പത്തുവർഷത്തിലൊരിക്കൽ കാനേഷുമാരി നടത്തേണ്ടതാണ്.

കാനേഷുമാരിയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ജനാധിപത്യം (നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം), ധനകാര്യം (നികുതിവരുമാനത്തിൽ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളവിഹിതം നിശ്ചയിക്കൽ) ഗവേഷണം, വ്യാവസായികാവശ്യങ്ങൾ, പദ്ധതിനിർവഹണം മുതലായവയ്ക്ക്‌ ഉപയോഗിക്കുന്നു. ജനസംഖ്യാകണക്കെടുപ്പ്‌ വളരെ അത്യാവശ്യമാണെങ്കിലും പരമ്പരാഗത കണക്കെടുപ്പുരീതികൾ വളരെ ചെലവേറിയതായിവരുന്നു. ജനങ്ങളുടെ രജിസ്റ്ററ് ഉപയോഗിച്ചുള്ള സെൻസസ്(നോർവേ, സ്വീഡൻ)'മൈക്രോ സെൻസസ്‌' അഥവാ 'സാമ്പിൾ സെൻസസ്‌' (ഫ്രാൻസ് , ജർമ്മനി ) മുതലായ രാഷ്ട്രങ്ങളിൽ പ്രചാരത്തിലുണ്ട്‌. ഇന്ത്യയിലും സാമ്പിൾ ‍ഉ പയോഗിച്ച് കാനേഷുമാരിയിൽ ചില വിവരങ്ങൾ ശേഖരിക്കുകയുണ്ടായിട്ടുണ്ട് (1981ൽ)

പേരിനു പിന്നിൽ

കാനേഷുമാരി എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്നാണു വന്നത്. ഈ വാക്കിന്റെ വാച്യാർത്ഥം വീട്ടുനമ്പർ എന്നു മാത്രമാണ്‌. പേർഷ്യൻ ഭാഷയിൽ ഖനേ(Khaneh) എന്നാൽ വീട് എന്നാണർത്ഥം. ഷൊമാരേ(Shomareh) എന്നാൽ എണ്ണം എന്നർത്ഥം . പിന്നീട് ഈ രണ്ടു പദങ്ങളും യോജിച്ച് കാനേഷുമാരി എന്നായി.[1]

കാനേഷുമാരി ഭാരതത്തിൽ

ഭാരതത്തിൽ പുരാതന കാലം മുതലേ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ തുടങ്ങിയിരുന്നു. ബി. സി. മൂന്നാം നൂറ്റാണ്ടിൽ മൗര്യചക്രവർത്തിയായിരുന്ന അശോകന്റെ ഭരണകാലത്തും ഗുപ്ത ഭരണകാലത്തും ഭാരതത്തിൽ ജനസംഖ്യയുടെ കണക്കെടുപ്പുകൾ നടന്നിട്ടുണ്ട്. മുഗൾ ചക്രവർത്തിയായ അക്ബറിന്റെ കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 10 കോടി ജനങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.

ബ്രിട്ടീഷ് ഇന്ത്യയിൽ 1865 നും 1872 നും ഇടയ്ക്ക് പല പ്രദേശങ്ങളിലായി പല സമയങ്ങളിൽ കാനേഷുമാരി നടന്നു. 1881 ൽ നടന്ന ആദ്യത്തെ ദശവത്സര കാനേഷുമാരിയുടെ വിവരങ്ങൾ 1885-87 കാലത്ത് പ്രസിദ്ധീകരിച്ച ഇമ്പീരിയൽ ഗസറ്റിൽ ചേർത്തിട്ടുണ്ട്. ആദ്യകാലത്ത് ജനസംഖ്യക്കൊപ്പം ജാതി, മതം തുടങ്ങിയ വിവരങ്ങൾ കൂടി ശേഖരിച്ചിരുന്നു. പിന്നീട് ആയൂർദൈർഘ്യം, ശിശുമരണം, മാതൃമരണം, സാക്ഷരത, ജനസാന്ദ്രത, സ്ത്രീ-പുരുഷ അനുപാതം തുടങ്ങിയ വിവരങ്ങളും കാനേഷുമാരിയിൽ ഉൾപ്പെടുത്തുകയുണ്ടായി.

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കാനേഷുമാരി കണക്ക് നടന്ന്ത് 1951 ലാണ്. സാമ്പത്തിക വികസനത്തിനുതകുന്ന വിവരങ്ങൾ കൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശകൾ പാലിച്ചു കൊണ്ടാണ് 1961 ലെ കാനേഷുമാരി നടന്നത്. ഇതിനു പുറമേ കുടുംബം, തൊഴിൽ, മതം, അന്യസ്ഥലത്ത് ജനിച്ചവരുടെ താമസത്തിന്റെ കാലയളവ് എന്നീ വിവരങ്ങളും കാനേഷുമാരി കണക്കിൽ ചേർത്തിരുന്നു. ഈ കണക്കെടുപ്പിലാണ് യന്ത്ര സഹായത്തോടെയുള്ള പട്ടികപ്പെടുത്തൽ ആദ്യമായി നടന്നത്. 2001- ലേത് ഭാരതത്തിലെ 14 ആം കാനേഷുമാരിയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആറാമത്തേതുമാണ്. 21 ആം നൂറ്റാണ്ടിലേയും 3 ആം സഹസ്രാബ്ദത്തിലേയും ആദ്യത്തെ കണക്കെടുപ്പും.

അവലംബം

  1. കിളിവാതിൽ - ദേശാഭിമാനി ദിനപ്പത്രം 2010 ഏപ്രിൽ 23
"https://ml.wikipedia.org/w/index.php?title=കാനേഷുമാരി&oldid=700500" എന്ന താളിൽനിന്ന് ശേഖരിച്ചത്