"പാർസെക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 4: വരി 4:
|accuracy=3<!--Number of decimals-->
|accuracy=3<!--Number of decimals-->
}}
}}
|}





10:43, 13 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

1 parsec =
SI units
30.9×10^12 km 30.9×10^15 m
Astronomical units
206×10^3 AU 3.262 ly
US customary / Imperial units
19.2×10^12 mi 101×10^15 ft


നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഒക്കെ ഉള്ള ദൂരം പറയാന്‍ ഉപയോഗിക്കുന്നു ഒരു ഏകകം ആണ് പാര്‍സെക്‌ (Parsec). ഇത്‌ പ്രകാശ വര്‍ഷത്തിലും വലിയ ഏകകം ആണ്.

സൂര്യനും ഭൂമിയും തമ്മിലുള്ള അകലം 1 സൗരദൂരം ആണ്. ഈ 1 AU ദൂരം, ഒരു ആര്‍ക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാര്‍സെക്‌ എന്ന്‌ പറയുന്നത്‌ . (One parsec is the distance at with 1 AU subtends an angle of one arc second). ഇത്‌ വളരെ കൃത്യമായി പറഞ്ഞാല്‍ 30.857×10^12 കിലോമീറ്റര്‍ ആണ്. ഇത്രയും കിലോമീറ്ററിനെ പ്രകാശവര്‍ഷത്തിലേക്ക്‌ മാറ്റിയാല്‍ 3.26 പ്രകാശ വര്‍ഷം ആണെന്ന്‌ കിട്ടുന്നു. അതായത്‌ ഒരു പാര്‍സെക്‌ എന്ന്‌ പറഞ്ഞാല്‍ 3.26 പ്രകാശ വര്‍ഷം.

നമ്മളോട്‌ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമാ സെന്‍‌ടോറിയിലേക്ക്‌ ഉള്ള ദൂരം 1.29 പാര്‍സെക് ആണ്. നമ്മുടെ ഗാലക്സിയായ ആകാശ ഗംഗയുടെ മദ്ധ്യത്തിലേക്ക്‌ 8000 പാര്‍സെക് ദൂരമുണ്ട്‌. നമ്മുടെ സ്വന്തം ഗാലക്സിയുടെ മദ്ധ്യത്തിലേക്ക്‌ തന്നെ ഇത്രയും ദൂരമുണ്ടെങ്കില്‍ മറ്റുള്ള ഗാലക്സികളിലേക്ക്‌ എത്രയധികം ദൂരം ഉണ്ടാകും. അതിനെ ഒക്കെ സൂചില്‍പ്പിക്കാന്‍ കിലോ പാര്‍സെകും (10^3 പാര്‍സെകും) മെഗാ പാര്‍സെകും (10^6 പാര്‍സെകും) ഒക്കെ ജ്യോതി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് നമ്മുടെ തൊട്ടടുത്ത ഗാലക്സിയായ ആന്‍ഡ്രോമിഡ ഗാലക്സ്സിയിലേക്ക്‌ 0.77 മെഗാ പാര്‍സെക്‌ ദൂരമുണ്ട്‌.

ദൂരെയുള്ള നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഉള്ള ദൂരം പറയുമ്പോള്‍ പ്രകാശ വര്‍ഷവും പാര്‍സെകും മാറിമാറി ഉപയോഗിക്കാറുണ്ട്‌‌.

"https://ml.wikipedia.org/w/index.php?title=പാർസെക്‌&oldid=69660" എന്ന താളിൽനിന്ന് ശേഖരിച്ചത്