"വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) →‎Ref
No edit summary
വരി 1: വരി 1:
{{Prettyurl|WP:Neutral point of view}}
{{ഔദ്യോഗികനയം}}
{{ഔദ്യോഗികനയം}}
{| cellspacing="2" cellpadding="3" style="width:80%;border:solid #999 1px;background:#F8F8F8;margin:0.5em auto;clear:both"
{| cellspacing="2" cellpadding="3" style="width:80%;border:solid #999 1px;background:#F8F8F8;margin:0.5em auto;clear:both"

14:10, 1 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ചുരുക്കത്തില്‍

എല്ലാ വിക്കിപീഡിയ ലേഖനങ്ങളും മറ്റു താളുകളും സന്തുലിതമായി എല്ലാ കാഴ്ചപ്പാടുകളേയും ഒരേ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതാവണം

എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വിക്കിപീഡിയയില്‍ എഴുതരുത്. ഫലകം:മാര്‍ഗ്ഗരേഖകള്‍ വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്, വിക്കിപീഡിയ:പരിശോധനായോഗ്യത എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങള്‍ ഈ മൂന്നുകാര്യങ്ങളും ചേര്‍ന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു. എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വിക്കിപീഡിയയില്‍ എഴുതരുത്.


വിശദീകരണം

സന്തുലിതമായ കാഴ്ചപ്പാട്

ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് ഒരു ലേഖനത്തില്‍ കൈകാര്യം ചെയ്യുന്നതിനെ വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് എന്നു പറയുന്നു. സന്തുലിതമായ കാഴ്ചപ്പാട് എന്നാല്‍ ശരിക്കും കാഴ്ചപ്പാടില്ലാതിരിക്കുകയല്ല. എല്ലാ കാഴ്ചപ്പാടുകളേയും സ്രോതസുകളുടെ പിന്‍ബലത്തോടെ ഒരുമിച്ചവതരിപ്പിക്കുക എന്നതാണ്. സന്തുലിതമായ കാഴ്ചപ്പാട് എന്തിനോടേങ്കിലും പ്രത്യേക ദയയോ പ്രത്യേക വിരോധമോ ഉള്ളതാകാന്‍ പാടില്ല.

പക്ഷപാതരഹിതത്തം

പക്ഷപാതരഹിതമായ ലേഖനരീതിയാണ് ഒരു ലേഖനത്തില്‍ ഉണ്ടാകേണ്ടത്. എല്ലാ ലേഖകന്മാരും(ഉപയോക്താക്കളും), എല്ലാ വിവരസ്രോതസ്സുകളും എന്തെങ്കിലും കാര്യത്തോട് പക്ഷപാതിത്വം ഉള്ളവയോ മുന്‍‌വിധികളുള്ളവയോ ആയിരിക്കും. അതുകൊണ്ട് തന്നെ ബാക്കിയെല്ലാവര്‍ക്കും സന്തുലിതമായി തോന്നുന്നത് ഒരു പ്രത്യേക ഉപയോക്താവിന് അസന്തുലിതമായി തോന്നാവുന്നതാണ്, അങ്ങിനെയെങ്കില്‍ തന്റെ കാഴ്ചപ്പാടിന്റെ സ്വഭാവത്തിലുള്ള വിവരങ്ങളും അത് അവലംബിതമായ വിവരസ്രോതസ്സും ഉള്‍പ്പെടുത്തി ലേഖനത്തില്‍ ചേര്‍ക്കാവുന്നതാണ്.

വിവിധതരം പക്ഷപാതങ്ങള്‍:

  • സാമൂഹികവിഭാഗത്തിലുള്ള പക്ഷപാതം, സാമൂഹിക വിഭാഗങ്ങളെ പുകഴ്ത്തിയോ ഇകഴ്ത്തിയോ ഉണ്ടാകാവുന്ന പക്ഷപാതം.
  • കച്ചവടസ്വഭാവമുള്ള പക്ഷപാതം, പരസ്യസ്വഭാവത്തിലുള്ളതോ, കുത്തകയെ സഹായിക്കുന്നതരത്തിലുള്ളതോ ഏതെങ്കിലും വാര്‍ത്താസ്രോതസ്സുകള്‍ക്ക് അവരുടെ താത്പര്യം മുന്‍‌നിര്‍ത്തിയുള്ളതോ ആയ പക്ഷപാതം.
  • വംശീയ പക്ഷപാതം, വംശീയതയേയോ, മതപരതയേയോ, ദേശീയതയേയോ സഹായിക്കാനുള്ള പക്ഷപാതം.
  • ലിംഗാധിഷ്ഠിത പക്ഷപാതം, പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വേര്‍തിരിവിനെ മുന്‍‌നിര്‍ത്തിയുള്ള പക്ഷപാതം.
  • ഭൂമിശാസ്ത്രപരമായ പക്ഷപാതം, ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തെ ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യുന്ന തരത്തിലുള്ള പക്ഷപാതം.
  • ദേശീയതാ പക്ഷപാതം, ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ താത്പര്യത്തേയോ കാഴ്ചപ്പാടിനേയോ മുന്‍‌നിര്‍ത്തിയുള്ള പക്ഷപാതം.
  • രാഷ്ടീയ പക്ഷപാതം, ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ രാഷ്ട്രീയക്കാരുടേയോ താത്പര്യം സംരക്ഷിക്കാനുള്ളതരത്തിലുള്ള പക്ഷപാതം.
  • മതപരമായ പക്ഷപാതം, ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടില്‍ മാത്രം കാര്യങ്ങള്‍ നോക്കുന്ന തരം പക്ഷപാതം.

വിവിധ കാഴ്ചപ്പാടുകളെ കൈകാര്യം ചെയ്യാന്‍

പക്ഷപാതം കഷണങ്ങളായി

ഒരു ലേഖനത്തില്‍ ഏതെങ്കിലും പ്രത്യേക പക്ഷപാതം ഒരുപക്ഷെ വിവിധ ചെറുകഷണങ്ങളായി ലേഖനത്തില്‍ അവിടവിടെയായി കാണാനിടയുണ്ട്. ഇത് തിരിച്ചറിയാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടായേക്കാം എങ്കിലും വിക്കിപീഡിയര്‍ ഇത് തിരിച്ചറിയുകയും ഉടന്‍ തന്നെ നന്നായി എഴുതുകയും ചെയ്യുമെന്ന് വിക്കിപീഡിയ പ്രതീക്ഷിക്കുന്നു.

പക്ഷപാതം സമതുലിതമാക്കാന്‍

സമതുലിതമായ കാഴ്ചപ്പാട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ലേഖനം ആ ലേഖനത്തില്‍ ഉള്‍ക്കൊള്ളുന്ന കാര്യത്തെ കുറിച്ചുള്ള എല്ലാ കാഴ്ചപ്പാടുകളും വിശ്വാ‍സയോഗ്യമായ സ്രോതസ്സുകളുടെ പിന്‍ബലത്തോടെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ്. വിശ്വാസയോഗ്യമായ സ്രോതസുകളുടെ പിന്‍ബലമില്ലാത്ത വളരെ ചെറിയ അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ വിക്കിപീഡിയയില്‍ കാണില്ല.

ലേഖനരീതി

വസ്തുതകള്‍ വസ്തുതകളായി തന്നെ എഴുതുമ്പോള്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാമെങ്കിലും അവ സ്രോതസുകളുടെ പിന്‍ബലത്തോടുകൂടി ആവുമ്പോള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാവുന്നതാണ്. ഉദാഹരണം: കൊക്ക കോള പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തുന്നുണ്ട്[1] [2]

എന്നാല്‍ ലോകത്തിലെ ഏറ്റവും നല്ല പാട്ടുകാരനാണ് യേശുദാസ് എന്ന രീതിയില്‍ എഴുതാന്‍ പാടില്ല. വ്യക്തമായ വിവരസ്രോതസുണ്ടെങ്കില്‍ കേരളീയര്‍ യേശുദാസിനെ നല്ല പാട്ടുകാരനായി കാണുന്നു എന്നെഴുതാം.

ഗ്രന്ഥസൂചി