"മദ്രാസ് ക്രിസ്ത്യൻ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(വ്യത്യാസം ഇല്ല)

12:55, 10 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മദ്രാസ് ക്രിസ്ത്യന്‍ കോളേജ്
പ്രമാണം:Established = 1837
ആദർശസൂക്തംIn Hoc Signo (With this on your banner, you will win!)
തരംസ്വകാര്യസ്ഥാപനം (ന്യൂനപക്ഷ പദവി)
സ്ഥലംചെന്നൈ, തമിഴ്നാട്, ഇന്ത്യ
ക്യാമ്പസ്Sub-Urban
വെബ്‌സൈറ്റ്mcc.edu.in

1837 ല്‍ ചെന്നൈയില്‍ സ്ഥാപിതമായ മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന കോളേജുകളില്‍ ഒന്നാണ്‌. മദ്രാസ് യൂനിവേഴ്സിറ്റിയുടെ കീഴിലാണ്‌ ഇപ്പോള്‍ ഈ കലാലയമുള്ളതെങ്കിലും ചെന്നൈലെ തംബാരത്തുള്ള കാമ്പസ് കേന്ദ്രീകരിച്ച് സ്വയംഭരണാധികരമുള്ള സ്ഥാപനമായി പ്രവര്‍ത്തിച്ചു വരുന്നു. നാഷണല്‍ അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NACC) എ+ റേറ്റിംങ്ങുള്ള കോളേജാണിത്.

ചരിത്രം

മദ്രാസിന്റെ ഹൃദയഭാഗത്ത് അര്‍മീനിയന്‍ സ്റ്റ്‌ട്രീറ്റില്‍നിന്ന് കിഴക്ക് മാറി ഒരു വാടക കെട്ടിടത്തിലായി റവ. ജോണ്‍ ആന്‍ഡേഴ്സണ്‍ ആരംഭിച്ച ചെറിയ സകൂള്‍ ആണ്‌ പിന്നീട് 375 ഏക്കറിലുള്ള മദ്രാസ് ക്രിസ്ത്യന്‍ കോളേജായി മാറിയത്. നഗര ഹൃദയത്തില്‍ 100 വര്‍ഷം പ്രവര്‍ത്തിച്ച കൊളേജ് 1937 ല്‍ തംബാരത്തുള്ള പ്രവിശാലമായ കാമ്പസിലേക്ക് മാറുകയായിരുന്നു. 1962 ലാണ് ഡോ. ചന്ദ്രന്‍ ദേവനേശന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജിന്റെ ആദ്യ ഭാരതീയ പ്രിന്‍സിപ്പലായി സ്ഥാനമേല്‍ക്കുന്നത്.ഈ കാലഘട്ടം (1962-72) ദേവനേശന്‍ ദാശാബ്ദം"-The Devanesan Decade-എന്നാണ്‌ അറിയപ്പെടുന്നത്. ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍മാരില്‍ പലരും ഇന്ത്യയിലെ വിവിധ സര്‍‌വകലാശാലകളുടെ വൈസ്-ചാന്‍സലര്‍മാരും പ്രഗല്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാരും ഭരണകര്‍ത്താക്കളുമായിട്ടുണ്ട്. അലക്സാണ്ടര്‍ ജേസുദാസനാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍.