"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎പവിത്ര മോതിരം: ചിത്രം നീക്കുന്നു
(ചെ.) തലക്കെട്ടു മാറ്റം: Broken/പയ്യന്നൂർ >>> പയ്യന്നൂർ
(വ്യത്യാസം ഇല്ല)

12:22, 10 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കേരളത്തിലെ സ്ഥലങ്ങള്‍

കേരളത്തിലെ കണ്ണൂര്‍ജില്ലയിലെ ഒരു പട്ടണമാണ്‌ പയ്യന്നൂര്‍. കണ്ണൂര്‍ - കാസര്‍ഗോഡ് ദേശീയപാതയിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്.

പേരിനു പിന്നില്‍

പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്[അവലംബം ആവശ്യമാണ്].

ഐതിഹ്യം

ഐതിഹ്യമനുസരിച്ച് പരശുരാമന്‍ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തില്‍ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള കര ൬൪ ഗ്രാമങ്ങളായി വിഭജിച്ചു. ൩൨ മലയാള ഗ്രാമങ്ങളും ൩൨ തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂര്‍ ആയിരുന്നു. ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂര്‍ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.

സ്വാതന്ത്ര്യസമരചരിത്രം

സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക്‌ ഐക്യദാര്‍ഡിയമായി ഏപ്രില്‍ 13ന്‌ ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താന്‍ കേരളത്തിലെ നേതാക്കള്‍ തയാറായി. കെ. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കടപ്പുറമാണ്‌ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്‌ വേദിയായത്‌. കോഴിക്കോട്‌ നിന്നായിരുന്നു ജാഥ പുറപ്പെട്ടത്‌. ഒയ്യാരത്ത്‌ ശങ്കരന്‍ നമ്പ്യാരും സി.എച്ച്‌. ഗോവിന്ദന്‍ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്‌. അവര്‍ ഏപ്രില്‍ 22ന്‌ പയ്യന്നൂരിലെത്തി 23 ന്‌ കാലത്ത്‌ കെ. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കടലില്‍ നിന്നും വെള്ളം എടുത്ത്‌ കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂര്‍ അങ്ങാടിയില്‍ അത്‌ വില്‍ക്കുകയും ചെയ്തു.


പവിത്ര മോതിരം

പയ്യന്നൂര്‍ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിര്‍മാണ സമയത്ത് രൂപകല്പന ചെയ്യപ്പേട്ടതാണ്‌ പവിത്രമോതിരം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

പ്രധാന ക്ഷേത്രങ്ങള്‍

ഇതും കാണുക

പുറംകണ്ണികള്‍

പയ്യന്നൂരിനെക്കുറിച്ചുള്ള ഒരു വെബ്സൈറ്റ്


വര്‍ഗ്ഗം:കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങള്‍വര്‍ഗ്ഗം:പയ്യന്നൂരിന്റെ ഭൂമിശാസ്ത്രം

"https://ml.wikipedia.org/w/index.php?title=പയ്യന്നൂർ&oldid=651007" എന്ന താളിൽനിന്ന് ശേഖരിച്ചത്