"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
ആർട്ടിക് മുതൽ അന്റാർട്ടിക് വരെയുള്ള സമുദ്രഭാഗങ്ങളിൽ എല്ലായിടത്തും സമൃദ്ധമാണ് കടലൊച്ചുകൾ. എങ്കിലും ഉഷ്ണസമുദ്രങ്ങളാണ് ഇവയ്ക്കേറെ പറ്റിയത്. ന്യൂഡിബ്രാങ്കിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കക്ക ഇല്ലാത്തയിനം ഒച്ചുകളാണ് ഇക്കൂട്ടത്തിൽ പ്രധാനം. ശാഖോപശാഖകളായി പ്രിരിഞ്ഞിരിക്കുന്ന ഗില്ലുകൾ ഇവയുടെ ശരീരത്തിനു, ഒരു ചെടിയുടെ ആകൃതിയിൽ, കാണപ്പെടുന്നു. ഈ ജീവികൾ കാഴ്ച്ചയിൽ അതിമനോഹരങ്ങളാണ്.<ref>http://io9.com/390677/the-savage-colors-of-naked-toxic-sea-snails The Savage Colors of Naked, Toxic Sea snail</ref> |
ആർട്ടിക് മുതൽ അന്റാർട്ടിക് വരെയുള്ള സമുദ്രഭാഗങ്ങളിൽ എല്ലായിടത്തും സമൃദ്ധമാണ് കടലൊച്ചുകൾ. എങ്കിലും ഉഷ്ണസമുദ്രങ്ങളാണ് ഇവയ്ക്കേറെ പറ്റിയത്. ന്യൂഡിബ്രാങ്കിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കക്ക ഇല്ലാത്തയിനം ഒച്ചുകളാണ് ഇക്കൂട്ടത്തിൽ പ്രധാനം. ശാഖോപശാഖകളായി പ്രിരിഞ്ഞിരിക്കുന്ന ഗില്ലുകൾ ഇവയുടെ ശരീരത്തിനു, ഒരു ചെടിയുടെ ആകൃതിയിൽ, കാണപ്പെടുന്നു. ഈ ജീവികൾ കാഴ്ച്ചയിൽ അതിമനോഹരങ്ങളാണ്.<ref>http://io9.com/390677/the-savage-colors-of-naked-toxic-sea-snails The Savage Colors of Naked, Toxic Sea snail</ref> |
||
വേലിയേറ്റനിരയ്ക്കും താഴെയാണ് കടലൊച്ചുകൾ ജീവിക്കുന്നത്. ഇവയ്ക്ക് സാധാരണയായി 5 സെ. മിറ്ററിൽ കുറവായേ വലിപ്പമുണ്ടാവാറുള്ളു. അപൂർവമായി 13 സെ. മീറ്ററിലേറെ നീളമുള്ളവയെയും കണ്ടെത്താം മിക്കവറും എല്ലാ അംഗങ്ങളും മാംസഭുക്കുക്കളാകുന്നു. ഹൈഡ്രോയിഡുകൾ പോലെയുള്ള ചെറു ജീവികളാണ് ഇവയുടെ ആഹാരം. |
|||
==സ്വാഭാവിക വാസസ്ഥാനം (Habitat)== |
|||
പാറകൾക്കു മുകളിലും താഴെയും [[പവിഴപ്പുറ്റ്|പവിഴപുറ്റുകളിലും]] മാണ് കൂടുതൽ ഒച്ചുകളും കഴിയുന്നത്. മണലോ ചെളിയോ നിറഞ്ഞ അടിത്തട്ടുകളിൽ ആഹാരം തേടി അലഞ്ഞു നടക്കുന്ന ഒച്ചുകളും കുറവല്ല. പൂർണമായും കക്ക (Clams) കളെ മാത്രം ഭക്ഷിച്ചു കഴിയുന്ന ''ടൈഗർ-ഐ'' ഒച്ചുകൾ ഇതിനുദാഹരണമാണ്.<ref>http://www.liveaquaria.com/product/aquarium-fish-supplies.cfm?c=497+526&pCatId=526 Snile's Habitat</ref><ref>http://www.zephyrus.co.uk/howsnailsfeed.html Some snails are carnivores which means they eat flesh.</ref> |
|||
==അവലംബം== |
==അവലംബം== |
||
വരി 39: | വരി 45: | ||
* http://commons.wikimedia.org/wiki/Helix_pomatia |
* http://commons.wikimedia.org/wiki/Helix_pomatia |
||
* http://www.biopix.com/Species.asp?Searchtext=Helix%20pomatia&Category=Bloeddyr |
* http://www.biopix.com/Species.asp?Searchtext=Helix%20pomatia&Category=Bloeddyr |
||
* http://www.woodbridge.tased.edu.au/mdc/Species%20Register/sea_snails.htm |
|||
[[Category:ജന്തുജാലം]] |
[[Category:ജന്തുജാലം]] |
12:00, 22 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗാസ്ട്രൊപ്പോഡ | |
---|---|
അന്തരീക്ഷ വായു ശ്വസിക്കുന്ന ഒച്ച്. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | Gastropoda Cuvier, 1797
|
ഗാസ്ട്രോപ്പോഡ എന്നറിയപ്പെടുന്ന കക്ക വർഗത്തിൽ ഉൾപ്പെടുന്നതും ഈർപ്പമുള്ള ഏതുസാഹചര്യത്തിലും ജീവിക്കുന്നതും അന്തരീക്ഷവായു ശ്വസിക്കുന്നതുമായ വിവിധയിനം മോളസ്കകൾ ഒച്ച് എന്ന പേരിൽ അറിയപ്പെടുന്നു. കരയിലും ശുദ്ധജലത്തിലും കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും ഇവ സമുദ്ര ജീവികളാണ്. വേർത്തിരിച്ചു കാണാവുന്ന തലയിൽ ഒന്നോ രണ്ടോ ജോഡി ഗ്രാഹികൾ (tentacles), ഗ്രഹികളിൽ പിന്നറ്റത്തെ ജോഡിയുടെ അഗ്രത്തായി കാണപ്പെടുന്ന കണ്ണുകൾ, പരന്ന് വിസ്തൃതവും പേശീനിർമിതവുമായ പാദം, വർത്തുളമായ പുറംതോട് (shell) എന്നിവ ഒച്ചുകളുടെ തനതായ സ്വഭാവ വിശേഷങ്ങളാകുന്നു 0.5 സെ. മീ. മുതൽ 60 സെ. മീ. വരെ വിവിധതരത്തിലുള്ള ഒച്ചുകൾ ഉണ്ട്. തലയുടെ വശത്തുനിന്ന് അല്പം പിന്നിലേക്കുമാറി പുറംതോടു കാണപ്പെടുന്നു ശരീരാവരണമായ മാന്റിൽ സ്രവിക്കുന്ന ചോക്കു പോലെയുള്ള ഒരു വസ്തുവിൽനിന്നാണ് പുറംതോടു രൂപം കൊള്ളുന്നത്. ആവശ്യമെന്നുതോന്നുമ്പോൾ ശരീരം പൂർണമായി ഇതിനുള്ളിലേക്കു വലിച്ചു കയറ്റാൻ ഒച്ചിനു കഴിയും. മിക്കവാറും എല്ലാ ഒച്ചുകളിലും തോട് വലത്തേക്കു പിരിഞ്ഞിട്ടായിരിക്കും കാണപ്പെടുന്നത്; അപൂർവമായി ഇടത്തോട്ടു പിരിഞ്ഞവയും കാണാം.
ഒച്ചുകൾ പലയിനമുണ്ട്; പൾമനേറ്റ (Pulmonata) ഗോത്രത്തിലെ അധികവും കരയിലും ശുദ്ധജലത്തിലും കഴിയുന്നവയാണ്; പ്രോസോബ്രാങ്കിയേറ്റ ഗോത്രങ്ങളാവട്ടെ മിക്കതും സമുദ്രജീവികളും. കരയിൽ ജീവിക്കുന്ന ഒച്ചുകൾക്ക് ഈർപ്പമുള്ള ചുറ്റുപാടുകൾ കൂടിയേകഴിയൂ. എന്നാൽ മരുഭൂമിയിൽ പോലും വളരെ വിജയകരമായ ജീവിതം നയിക്കുന്ന ഒച്ചുകളും ഇല്ലാതില്ല.[2]
ഒച്ചുകൾ പലവിധം
അന്തരീക്ഷവായൂ ശ്വസിക്കുന്ന ഒച്ചുകൾ തോടിന്റെ ഒരുവശത്തായി കാണപ്പെടുന്ന ഒരു ചെറിയ സുഷിരത്തിലൂടെ വായൂ ഉള്ളിലേക്കു വലിച്ചെടുക്കുന്നു. മാന്റിലിനു താഴെയായി സ്ഥിതിചെയ്യുന്ന ശ്വസന-അറ (breathing chamber) യിലേക്കാണ് ഈ വായൂ എത്തുന്നത്. ഈ അറയ്ക്കുള്ളിൽ സ്ഥ്തിചെയ്യുന്ന ഗില്ലുകളുടെ സഹായത്തോടെ സ്വസനം നടക്കുന്നു.
മുഖ്യമായും സസ്യഭുക്കുകളായ ഒച്ചുകളുടെ വായ്ക്കുള്ളിൽ റാഡുല എന്നു പേരുള്ള നാക്ക് കാണപ്പെടുന്നു. റിബൺപോലെയുള്ള ഈ നാക്കിൽ, കുറുകെ, വരിവരിയായി വളരെ ചെറിയ പല്ലുകൾ ഉണ്ട്. ആഹാരസാധനം ചുരണ്ടിയെടുക്കാൻ അരംപോലെയുള്ള ഈ നാക്ക് സഹായകമാകുന്നു. വായുടെ പിന്നിലാണ് ഗ്രാഹികളുടെ സ്ഥാനം. മാംസഭുക്കുകളായ ഒച്ചുകളും അപൂർവമല്ല.
കരയിലു ശുദ്ധജലത്തിലും ജീവിക്കുന്ന മിക്കവാറും എല്ലാ ഒച്ചുകളും ഉഭയലിങ്ഗികളാകുന്നു. എന്നാൽ കടൽ ഒച്ചുകളിൽ ലിങ്ഗഭേദം ദൃശ്യമാണ്. മുട്ട ഇടുകയാണ് ഭൂരിഭാഗത്തിന്റെയും പ്രജനനമാർഗം. വലിപ്പം കൂടിയ എല്ലാ ഒച്ചുകളുടെയും മുട്ടകൾക്ക് കടുപ്പമേറിയ തോടുണ്ടായിരിക്കും. തറയിൽ കൂട്ടമായാണ് ഈ മുട്ടകൾ നിക്ഷേപിക്കപ്പെടുന്നത്. മുട്ടയ്ക്കുപകരം, കാഴ്ചയിൽ പ്രായമെത്തിയ ഒച്ചുകളെ പോലെ തന്നെയുള്ള ഒച്ചിൻകുഞ്ഞുങ്ങൾ ജനിക്കുന്നതും അപൂർവമല്ല.
ഭക്ഷ്യയോഗ്യമായ കരയൊച്ച് (Helix pomatia),[3] തോട്ടങ്ങളിൽ സധാരണമായ ഒച്ച് (Helix aspersa)[4] തുടങ്ങിയവ ഹെലിസിഡേ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ്. സെലുലോസ്, കൈറ്റിൻ, ഭാഗിക-സെലുലോസ്, അന്നജം, ഗ്ലൈക്കൊജൻ തുടങ്ങി എന്തും ഉപയോഗിച്ച് ഊർജമുണ്ടാക്കാൻ ഇവയ്ക്കു കഴിയും.
ശരത്കാലാരംഭത്തോടെ ചിലയിനം കരയൊച്ചുകൾ ഭക്ഷണം വേണ്ടെന്നുവച്ച്, കൊഴിഞ്ഞുകിടക്കുന്ന ഇലകൾക്കടിയിലായി, തറയിൽ, ചെറുകുഴികൾ ഉണ്ടാക്കി, അവയ്ക്കുള്ളിൽ കടന്നിരിക്കുന്നു. ഒരു പ്രത്യേകരീതിയിൽ സമാധി ഇരിക്കുന്ന ഈ ഒച്ചുകൾ 6 മാസം വരെ ഇപ്രകാരം നിദ്ര തുടരുന്നു. 30 ഡിഗ്രി സെന്റീഗ്രേഡ് ചൂടിൽ മിനിറ്റിൽ 50-60 എന്ന നിരക്കിലുള്ള ഹൃദയമിടിപ്പ് ശിശിരനിദ്രാ വേളയിൽ 4-6 ആയി കുറയുന്നു. ഇതോടൊപ്പം ശ്വാസോച്ഛ്വാസവും മന്ദഗതിയിലാകുന്നതായി കാണാം.
കുളങ്ങളിലും നദികളിലും ജലസസ്യങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന ഗാസ്ട്രപ്പോഡുകളാണ് ജല-ഒച്ചുകൾ. അഗ്രം കൂർത്ത, വർത്തുളമായ പുറംതോടുള്ള ഒച്ച് (pond snail),[5] പരന്ന്, വർത്തുളമായ പുറംതോടുള്ള ഒച്ച് (ram's horn snail) [6]എന്നിവയാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയവ.
ആർട്ടിക് മുതൽ അന്റാർട്ടിക് വരെയുള്ള സമുദ്രഭാഗങ്ങളിൽ എല്ലായിടത്തും സമൃദ്ധമാണ് കടലൊച്ചുകൾ. എങ്കിലും ഉഷ്ണസമുദ്രങ്ങളാണ് ഇവയ്ക്കേറെ പറ്റിയത്. ന്യൂഡിബ്രാങ്കിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കക്ക ഇല്ലാത്തയിനം ഒച്ചുകളാണ് ഇക്കൂട്ടത്തിൽ പ്രധാനം. ശാഖോപശാഖകളായി പ്രിരിഞ്ഞിരിക്കുന്ന ഗില്ലുകൾ ഇവയുടെ ശരീരത്തിനു, ഒരു ചെടിയുടെ ആകൃതിയിൽ, കാണപ്പെടുന്നു. ഈ ജീവികൾ കാഴ്ച്ചയിൽ അതിമനോഹരങ്ങളാണ്.[7]
വേലിയേറ്റനിരയ്ക്കും താഴെയാണ് കടലൊച്ചുകൾ ജീവിക്കുന്നത്. ഇവയ്ക്ക് സാധാരണയായി 5 സെ. മിറ്ററിൽ കുറവായേ വലിപ്പമുണ്ടാവാറുള്ളു. അപൂർവമായി 13 സെ. മീറ്ററിലേറെ നീളമുള്ളവയെയും കണ്ടെത്താം മിക്കവറും എല്ലാ അംഗങ്ങളും മാംസഭുക്കുക്കളാകുന്നു. ഹൈഡ്രോയിഡുകൾ പോലെയുള്ള ചെറു ജീവികളാണ് ഇവയുടെ ആഹാരം.
സ്വാഭാവിക വാസസ്ഥാനം (Habitat)
പാറകൾക്കു മുകളിലും താഴെയും പവിഴപുറ്റുകളിലും മാണ് കൂടുതൽ ഒച്ചുകളും കഴിയുന്നത്. മണലോ ചെളിയോ നിറഞ്ഞ അടിത്തട്ടുകളിൽ ആഹാരം തേടി അലഞ്ഞു നടക്കുന്ന ഒച്ചുകളും കുറവല്ല. പൂർണമായും കക്ക (Clams) കളെ മാത്രം ഭക്ഷിച്ചു കഴിയുന്ന ടൈഗർ-ഐ ഒച്ചുകൾ ഇതിനുദാഹരണമാണ്.[8][9]
അവലംബം
- ↑ 'Latest Early Cambrian', per doi:10.1666/0022-3360(2002)076<0287:LECSSF>2.0.CO;2
This citation will be automatically completed in the next few minutes. You can jump the queue or expand by hand; see section in article for first 'concrete evidence' in Late Cambrian. - ↑ http://animaldiversity.ummz.umich.edu/site/accounts/information/Gastropoda.html Class Gastropoda gastropods, slugs, and snails
- ↑ http://en.wikipedia.org/wiki/Helix_pomatia Helix pomatia
- ↑ http://entomology.ifas.ufl.edu/creatures/misc/gastro/brown_garden_snail.htm brown garden snail
- ↑ http://www.vnwg.com/catlist.jsp?catid=58 Pond Snails
- ↑ http://www.mtbaker.wednet.edu/harmony/ditch/ramshorn_snails.htm Ramshorn Snails
- ↑ http://io9.com/390677/the-savage-colors-of-naked-toxic-sea-snails The Savage Colors of Naked, Toxic Sea snail
- ↑ http://www.liveaquaria.com/product/aquarium-fish-supplies.cfm?c=497+526&pCatId=526 Snile's Habitat
- ↑ http://www.zephyrus.co.uk/howsnailsfeed.html Some snails are carnivores which means they eat flesh.