"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,056 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
കരയിലു ശുദ്ധജലത്തിലും ജീവിക്കുന്ന മിക്കവാറും എല്ലാ ഒച്ചുകളും ഉഭയലിങ്ഗികളാകുന്നു. എന്നാൽ [[കടൽ]] ഒച്ചുകളിൽ ലിങ്ഗഭേദം ദൃശ്യമാണ്. [[മുട്ട]] ഇടുകയാണ് ഭൂരിഭാഗത്തിന്റെയും പ്രജനനമാർഗം. വലിപ്പം കൂടിയ എല്ലാ ഒച്ചുകളുടെയും മുട്ടകൾക്ക് കടുപ്പമേറിയ തോടുണ്ടായിരിക്കും. തറയിൽ കൂട്ടമായാണ് ഈ മുട്ടകൾ നിക്ഷേപിക്കപ്പെടുന്നത്. മുട്ടയ്ക്കുപകരം, കാഴ്ചയിൽ പ്രായമെത്തിയ ഒച്ചുകളെ പോലെ തന്നെയുള്ള ഒച്ചിൻ‌‌കുഞ്ഞുങ്ങൾ ജനിക്കുന്നതും അപൂർ‌‌വമല്ല.
 
ഭക്ഷ്യയോഗ്യമായ കരയൊച്ച് (Helix pomatia),<ref>http://en.wikipedia.org/wiki/Helix_pomatia Helix pomatia</ref> തോട്ടങ്ങളിൽ സധാരണമായ ഒച്ച് (Helix aspersa)<ref>http://entomology.ifas.ufl.edu/creatures/misc/gastro/brown_garden_snail.htm brown garden snail</ref> തുടങ്ങിയവ ഹെലിസിഡേ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ്. സെലുലോസ്, കൈറ്റിൻ, ഭാഗിക-സെലുലോസ്, [[അന്നജം]], ഗ്ലൈക്കൊജൻ തുടങ്ങി എന്തും ഉപയോഗിച്ച് ഊർജമുണ്ടാക്കാൻ ഇവയ്ക്കു കഴിയും.
 
ശരത്കാലാരംഭത്തോടെ ചിലയിനം കരയൊച്ചുകൾ ഭക്ഷണം വേണ്ടെന്നുവച്ച്, കൊഴിഞ്ഞുകിടക്കുന്ന ഇലകൾക്കടിയിലായി, തറയിൽ, ചെറുകുഴികൾ ഉണ്ടാക്കി, അവയ്ക്കുള്ളിൽ കടന്നിരിക്കുന്നു. ഒരു പ്രത്യേകരീതിയിൽ ''സമാധി'' ഇരിക്കുന്ന ഈ ഒച്ചുകൾ 6 മാസം വരെ ഇപ്രകാരം നിദ്ര തുടരുന്നു. 30 ഡിഗ്രി സെന്റീഗ്രേഡ് ചൂടിൽ മിനിറ്റിൽ 50-60 എന്ന നിരക്കിലുള്ള ഹൃദയമിടിപ്പ് '''ശിശിരനിദ്രാ''' വേളയിൽ 4-6 ആയി കുറയുന്നു. ഇതോടൊപ്പം ശ്വാസോച്ഛ്വാസവും മന്ദഗതിയിലാകുന്നതായി കാണാം.
 
==അവലംബം==
 
* http://manandmollusc.net/advanced_introduction/moll101gastropoda.html
* http://commons.wikimedia.org/wiki/Helix_pomatia
* http://www.biopix.com/Species.asp?Searchtext=Helix%20pomatia&Category=Bloeddyr
 
[[Category:ജന്തുജാലം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/640638" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി