"മുഡുഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: പാലക്കാട് ജില്ലയിലെ [[അട്ടപ്പാടി|അട്ടപ്പാട...
 
(ചെ.) തലക്കെട്ടു മാറ്റം: മുഡുഗര്‍ >>> മുഡുഗർ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

08:10, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കണ്ടുവരുന്ന ഒരു ആദിവാസിവര്‍ഗമാണ് മുഗുഡര്‍. വാളയാര്‍ കാടുകളിലും ഇവരെ കാണാം. അഗളി,പരൂര്‍ എന്നിവിടങ്ങളിലാണ് മുഗുഡര്‍ അധികമായുള്ളത്. മുഗുഡ സ്ത്രീകള്‍ കൊച്ചുകുട്ടികളെ മുതുകില്‍ കെട്ടിത്തൂക്കി നടക്കാറുണ്ട്. അതില്‍നിന്നാണ് മുതുഗര്‍ അഥവാ മുഗുഡര്‍ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. പ്രാകൃത തമിഴാണ് ഭാഷ. മൂവായിരത്തിയഞ്ഞൂറോളം വരും ഇവരുടെ ജനസംഖ്യ.

വയനാട്ടിലെ ഊരാളിക്കുറുമരുമായി മുഗുഡര്‍ക്ക് സാമ്യമുണ്ട്. ഈ വര്‍ഗങ്ങളിലുള്ളവര്‍ തമ്മില്‍ വിവാഹവും ചെയ്യാറുണ്ട്. മലകളില്‍ കെട്ടിയുണ്ടാക്കിയ കൊച്ചു പുല്‍ക്കുടിലുകളിലാണ് മുഗുഡരുടെ താമസം. കൃഷിയില്‍ താത്പര്യമില്ലാത്ത ഇവര്‍ക്ക് നായാട്ട് വളരെ ഇഷ്ടമാണ്. കാട്ടില്‍ ചത്തുകിടക്കുന്ന മൃഗങ്ങളുടെ മാംസം വരെ ഇവര്‍ ഭക്ഷിക്കും. ശിവരാത്രിയില്‍ ഇവര്‍ മല്ലീശ്വരന്‍ മുടിയില്‍‍ പോയി വിളക്ക് കൊളുത്താറുണ്ട്. മുഗുഡ ഗോത്രങ്ങള്‍ക്ക് മൂപ്പന്മാരുണ്ട്. മൃഗങ്ങളേയും വൃക്ഷങ്ങളെയും ഇവര്‍ ആരാധിക്കുന്നു.

ഫലകം:കേരളത്തിലെ ആദിവാസികള്‍

"https://ml.wikipedia.org/w/index.php?title=മുഡുഗർ&oldid=591820" എന്ന താളിൽനിന്ന് ശേഖരിച്ചത്