"ടെസ്റ്റ് ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:টেস্ট ক্রিকেট |
||
വരി 53: | വരി 53: | ||
[[af:Toetskrieket]] |
[[af:Toetskrieket]] |
||
[[bn:টেস্ট ক্রিকেট]] |
|||
[[de:Test Cricket]] |
[[de:Test Cricket]] |
||
[[en:Test cricket]] |
[[en:Test cricket]] |
00:53, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്. ക്രിക്കറ്റ് ടീമുകളുടെ കഴിവ് അളക്കാനുളള ടെസ്റ്റ് എന്നതു മുന്‍നിര്‍ത്തിയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേരു ലഭിച്ചത്. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന. ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ വിഭാഗമായി ഇതു വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും ആധുനിക കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ ജനകീയത നിയന്ത്രിത ഓവര്‍ മത്സരങ്ങള്‍ക്കാണ്. ക്രിക്കറ്റിന്റെ പല രൂപങ്ങളില്‍ ഏറ്റവും മികച്ചതായി ഇത് കണക്കാക്കപ്പെടുന്നു. ക്രിക്കറ്റിന്റെ തുടക്കക്കാലം മുതലേ കളിച്ചുതുടങ്ങിയ രൂപമാണ് ടെസ്റ്റ് ക്രിക്കറ്റ്.
ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ടാണ്. പരീക്ഷ എന്ന അര്‍ഥം വരുന്ന ഇംഗ്ലീഷ് പദമായ ടെസ്റ്റ് എന്ന പദം ഇതിന് ഉപയോഗിക്കാന്‍ കാരണം ഇത് കളിക്കുന്ന രണ്ട് പക്ഷങ്ങളുടേയും യഥാര്‍ഥ കഴിവുകളെ പരീക്ഷിക്കുന്ന ഒരു കളിയെന്ന അര്‍ഥത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 15 മാര്‍ച്ച് 1877 ല്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടില് ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ ആദ്യത്തെ കളി ഓസ്ട്രേലിയ 45 റണ്‍സിന് വിജയിക്കുകയും രണ്ടാമത്തെ കളിയില്‍ ഇംഗ്ലണ്ഡ് 4 വിക്കറ്റിന് ജയിക്കുകയും ചെയ്തു. അങ്ങനെ ഈ പരമ്പര സമനിലയിലാവുകയായിരുന്നു.[1]
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ടീമുകള്‍
ഇന്ന് ടെസ്റ്റ് കളി പദവി അംഗീകരിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ ആണ്. ടെസ്റ്റ് പദവി ഇല്ലാത്ത രാജ്യങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ക്രിക്കറ്റിന്റെ ചെറിയ രൂപങ്ങളായ ഏകദിന ക്രിക്കറ്റ് പോലുള്ള കളികള്‍ മാത്രമേ കളിക്കാന്‍ അര്‍ഹതയുള്ളു.
ഇന്ന് ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള രാജ്യങ്ങള്‍ താഴെ പറയുന്നവയാണ്.
Order | ടെസ്റ്റ് ടീം | ആദ്യത്തെ ടെസ്റ്റ് മാച്ച് | കുറിപ്പുകള്‍ |
---|---|---|---|
1 | ഓസ്ട്രേലിയ | 15 മാര്‍ച്ച് 1877 | |
ഇംഗ്ലണ്ട് | Consists of players from England and Wales. | ||
3 | സൌത്ത് ആഫ്രിക്ക | 12 മാര്‍ച്ച് 1889 | Did not participate in international cricket between 10 March 1970 and 18 April 1992 due to the international reaction to apartheid. |
4 | വെസ്റ്റ് ഇന്‍ഡീസ് | 23 ജൂണ്‍ 1928 | Consists of players from a number of Caribbean nations and dependencies. |
5 | ന്യൂസിലാന്റ് | 10 ജനുവരി 1930 | |
6 | ഇന്ത്യ | 25 ജൂണ്‍ 1932 | 1947 ലെ ഇന്ത്യ വിഭജനത്തിനു മുന്‍പ് ഇന്ത്യന്‍ ടീം പാകിസ്താന് , ബംഗ്ലാദേശ് പ്രവിശ്യകള്‍ ഉള്‍പ്പെടുന്നതായിരുന്നു. . |
7 | പാകിസ്താന് | 16 ഒക്ടോബര്‍ 1952 | Before Bangladeshi independence in 1971, included territory that is now Bangladesh. |
8 | ശ്രീലങ്ക | 17 ഫെബ്രുവരി 1982 | |
9 | സിംബാബ്വേ | 18 ഒക്ടോബര്‍ 1992 | Suspended from involvement in test cricket between 10 June 2004 and 6 January 2005, and currently since 18 January 2006. |
10 | ബംഗ്ലാദേശ് | 10 November 2000 |
അവലംബം
പുറത്തേക്കുള്ള കണ്ണികള്‍