"മൈമോനിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ceb:Maimónides
(ചെ.) യന്ത്രം പുതുക്കുന്നു: ur:موسیٰ بن میمون; cosmetic changes
വരി 27: വരി 27:
മൈമോനിഡിസിന്റെ പ്രധാനകൃതികളില്‍ ആദ്യത്തേത് റാബൈനിക് യഹൂദവിശ്വാസത്തിന്റെ അടിസ്ഥാനഗ്രന്ഥമായ [[മിഷ്നാ]]യെക്കുറിച്ച് അറബയിലെഴുതിയ ഒരു പഠനമാണ്. യഹൂദവിശ്വാസത്തെ സംഗ്രഹിക്കാന്‍ 13 പ്രമാണങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. വിശ്വാസത്തിന്റെ ഈ അടിസ്ഥാനപ്രമാണങ്ങള്‍ താഴെപ്പറയുന്നവയഅണ്. <ref>Maimonides - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/maimonides/</ref>
മൈമോനിഡിസിന്റെ പ്രധാനകൃതികളില്‍ ആദ്യത്തേത് റാബൈനിക് യഹൂദവിശ്വാസത്തിന്റെ അടിസ്ഥാനഗ്രന്ഥമായ [[മിഷ്നാ]]യെക്കുറിച്ച് അറബയിലെഴുതിയ ഒരു പഠനമാണ്. യഹൂദവിശ്വാസത്തെ സംഗ്രഹിക്കാന്‍ 13 പ്രമാണങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. വിശ്വാസത്തിന്റെ ഈ അടിസ്ഥാനപ്രമാണങ്ങള്‍ താഴെപ്പറയുന്നവയഅണ്. <ref>Maimonides - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/maimonides/</ref>


#ദൈവം ഉണ്ട്
# ദൈവം ഉണ്ട്
#ദൈവം കണിശമായും ഏകനാണ്
# ദൈവം കണിശമായും ഏകനാണ്
#ദൈവം അരൂപിയാണ്
# ദൈവം അരൂപിയാണ്
#ദൈവം നിത്ത്യനാണ്
# ദൈവം നിത്ത്യനാണ്
#ദൈവത്തെ മാത്രമേ ആരാധിക്കാവൂ
# ദൈവത്തെ മാത്രമേ ആരാധിക്കാവൂ
#ദൈവം പ്രവാചകരിലൂടെ മനുഷ്യരാശിയെ പ്രബോധിപ്പിക്കുന്നു
# ദൈവം പ്രവാചകരിലൂടെ മനുഷ്യരാശിയെ പ്രബോധിപ്പിക്കുന്നു
#എറ്റവും വലിയ പ്രവാചകന്‍ മോശെ ആണ്
# എറ്റവും വലിയ പ്രവാചകന്‍ മോശെ ആണ്
#യഹൂദനിയമം(തോറാ) ദൈവദത്തമാണ്
# യഹൂദനിയമം(തോറാ) ദൈവദത്തമാണ്
#തോറാ മാറ്റമില്ലാത്തതാണ്
# തോറാ മാറ്റമില്ലാത്തതാണ്
#ദൈവം പരിപാലിക്കുന്നവനാണ്
# ദൈവം പരിപാലിക്കുന്നവനാണ്
#ദൈവം സമ്മാനിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവനാണ്
# ദൈവം സമ്മാനിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവനാണ്
#മിശിഹാ വരാനിരിക്കുന്നു {{Ref|messiah}}
# മിശിഹാ വരാനിരിക്കുന്നു {{Ref|messiah}}
#മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും
# മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും


=== മിഷ്നെ തോറാ ===
=== മിഷ്നെ തോറാ ===
വരി 80: വരി 80:
യഹൂദചിന്തകന്‍ മാത്രമായി മൈമോനിഡിസിനെ കാണുന്നത് ശരിയായിരിക്കില്ല. ഇസ്ലാമിക പാശ്ചാത്തലത്തില്‍ ജീവിച്ച് അറബി ഭാഷയില്‍ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിന്മേല്‍ ഇസ്ലാമിക-അറേബ്യന്‍ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യൗവ്വനാരംഭത്തിനുമുന്‍പ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.<ref>Joel L. Kraemer എഴുതിയ Maimonides - The Life and World of One of Civilization's Greatest Minds എന്ന പുസ്തകം - Doubleday പ്രസിദ്ധീകരണം - 2008 ജനുവരി 4-ലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ Book World വിഭാഗത്തില്‍ The Great Islamic Rabbi എന്ന തലക്കെട്ടില്‍ Shaul Magid ഏഴുതിയ നിരൂപണം കാണുക - http://www.washingtonpost.com/wp-dyn/content/article/2008/12/30/AR2008123002789.html</ref> എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്‍ട്. 1985-ല്‍ മൈമോനിഡിസിന്റെ എണ്ണൂറ്റിഅന്‍പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാരീസില്‍ യുനെസ്കൊ(UNESCO)യുടെ ആഭിമുഖ്യത്തില്‍ ഒരു സമ്മേളനം നടത്താന്‍ മുസ്ലിം രാഷ്ട്രമായ പാകിസ്താന്‍ പോലും മുന്‍‌കൈ എടുത്തിരുന്നു. ഗ്രീക്കോറോമന്‍, അറേബ്യന്‍, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തയില്‍ ഒന്നുചേര്‍ന്നിരിക്കുന്നു.<ref>Maimonides/Rambam, Jewish Virtual Library - ലിങ്ക് മുകളില്‍</ref>
യഹൂദചിന്തകന്‍ മാത്രമായി മൈമോനിഡിസിനെ കാണുന്നത് ശരിയായിരിക്കില്ല. ഇസ്ലാമിക പാശ്ചാത്തലത്തില്‍ ജീവിച്ച് അറബി ഭാഷയില്‍ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിന്മേല്‍ ഇസ്ലാമിക-അറേബ്യന്‍ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യൗവ്വനാരംഭത്തിനുമുന്‍പ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.<ref>Joel L. Kraemer എഴുതിയ Maimonides - The Life and World of One of Civilization's Greatest Minds എന്ന പുസ്തകം - Doubleday പ്രസിദ്ധീകരണം - 2008 ജനുവരി 4-ലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ Book World വിഭാഗത്തില്‍ The Great Islamic Rabbi എന്ന തലക്കെട്ടില്‍ Shaul Magid ഏഴുതിയ നിരൂപണം കാണുക - http://www.washingtonpost.com/wp-dyn/content/article/2008/12/30/AR2008123002789.html</ref> എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്‍ട്. 1985-ല്‍ മൈമോനിഡിസിന്റെ എണ്ണൂറ്റിഅന്‍പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാരീസില്‍ യുനെസ്കൊ(UNESCO)യുടെ ആഭിമുഖ്യത്തില്‍ ഒരു സമ്മേളനം നടത്താന്‍ മുസ്ലിം രാഷ്ട്രമായ പാകിസ്താന്‍ പോലും മുന്‍‌കൈ എടുത്തിരുന്നു. ഗ്രീക്കോറോമന്‍, അറേബ്യന്‍, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തയില്‍ ഒന്നുചേര്‍ന്നിരിക്കുന്നു.<ref>Maimonides/Rambam, Jewish Virtual Library - ലിങ്ക് മുകളില്‍</ref>


==അവലംബം==
== അവലംബം ==


<references/>
<references/>
വരി 93: വരി 93:
3{{Note|moses}} (പഴയനിയമത്തിലെ) മോസസ് മുതല്‍ മോസസ് (മൈമോനിഡിസ്) വരെ മോസസ് (മൈമോനിഡിസിനെ)പ്പോലെ മറ്റൊരാളുണ്‍ടായില്ല എന്നര്‍ഥം.
3{{Note|moses}} (പഴയനിയമത്തിലെ) മോസസ് മുതല്‍ മോസസ് (മൈമോനിഡിസ്) വരെ മോസസ് (മൈമോനിഡിസിനെ)പ്പോലെ മറ്റൊരാളുണ്‍ടായില്ല എന്നര്‍ഥം.


[[വര്‍ഗ്ഗം:യഹൂദചിന്തകര്‍]]
[[വര്‍ഗ്ഗം:തത്ത്വചിന്തകര്‍]]
[[Category:യഹൂദചിന്തകര്‍]]
[[Category:തത്ത്വചിന്തകര്‍]]


[[als:Maimonides]]
[[als:Maimonides]]
വരി 139: വരി 138:
[[sv:Maimonides]]
[[sv:Maimonides]]
[[tr:Musa ibn Meymun]]
[[tr:Musa ibn Meymun]]
[[ur:موسی بن میمون]]
[[ur:موسیٰ بن میمون]]
[[yi:רמב"ם]]
[[yi:רמב"ם]]
[[zh:邁蒙尼德]]
[[zh:邁蒙尼德]]

14:45, 1 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മൈമോനിഡിസ്
കാലഘട്ടംമധ്യകാലചിന്ത
പ്രദേശംയഹൂദ തത്ത്വചിന്ത
ചിന്താധാരയഹൂദതത്ത്വചിന്ത, യഹൂദ നിയമം, യഹുദ സന്മാര്‍ഗ ശാസ്ത്രം

ക്രി. പി. 1135-നും 1204-നും ഇടക്ക് ജീവിച്ചിരുന്ന പ്രഖ്യാത യഹൂദചിന്തകനും ഭിഷഗ്വരനും ആണ് മൈമോനിഡിസ് എന്നറിയപ്പെടുന്ന റാബൈ മോസസ് ബെന്‍ മൈമോന്‍. യഹൂദര്‍ക്കിടയില്‍ അദ്ദേഹം 'റാംബാം എന്ന ചുരുക്കപ്പേരിലാണ് കൂടുതലും അറിയപ്പെടുന്നത്.

ആദ്യകാലജീവിതം

ആധികാരികമായ രേഖകളുടെ അഭാവത്തില്‍, മൈമോനിഡിസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് അറിയാവുന്നത് ഇതൊക്കെയാണ്. മുസ്ലിം ഭരണത്തിന്‍ കീഴില്‍, മുന്തിയ സംസ്കാരത്തിനും ബൗദ്ധിക ജീവിതത്തിനും പേരുകേട്ടിരുന്ന തെക്കന്‍ സ്പെയിനിലെ കൊര്‍ദോവയിലാണ് മൈമോനിഡിസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതൃഭാഷ അറബി ആയിരുന്നു. 1148-ല്‍ മതസഹിഷ്ണുതയില്ലാത്ത അല്‍മൊഹാദുകള്‍ അധികാരത്തിലെത്തിയതോടെ മൈമോനിഡിസിനും കുടുംബത്തിനും കൊര്‍ദോവ വിട്ടുപോകേണ്ടി വന്നു. പലസ്തീനിലും മൊറോക്കോയിലും കുടുംബത്തോടൊപ്പം അലഞ്ഞു നടന്ന മൈമൊനിഡിസിന്റെ ഔപചാരികവിദ്യാഭ്യാസം പ്രധാനമായും മൊറൊക്കോയില്‍ ഫെസിലെ കരൗയിന്‍ സര്‍‌വകലാശലയിലായിരുന്നിരിക്കണം. 1166-ല്‍ അദ്ദേഹം ഈജിപ്തില്‍, കെയ്റോക്ക് അടുത്തുള്ള‍ ഫസ്റ്റാറ്റ് എന്ന സ്ഥലത്ത് താമസമാക്കി. താമസിയാതെ, വൈദ്യശാസ്ത്രനിപുണനായിരുന്ന മൈമോനിഡിസ് ഈജിപ്തിലെ സുല്‍‍ത്താന്റെ കൊട്ടാരം വൈദ്യനായി നിയമിതനായി. പിന്നീടങ്ങോട്ട്, വൈദ്യന്‍, കൈറോയിലെ യഹൂദസമൂഹത്തിന്റെ നേതാവ്, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ തിരക്കൊഴിയാതെയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചത്. [1]


കൃതികള്‍

വിശ്വാസസംഗ്രഹം

മൈമോനിഡിസിന്റെ പ്രധാനകൃതികളില്‍ ആദ്യത്തേത് റാബൈനിക് യഹൂദവിശ്വാസത്തിന്റെ അടിസ്ഥാനഗ്രന്ഥമായ മിഷ്നായെക്കുറിച്ച് അറബയിലെഴുതിയ ഒരു പഠനമാണ്. യഹൂദവിശ്വാസത്തെ സംഗ്രഹിക്കാന്‍ 13 പ്രമാണങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. വിശ്വാസത്തിന്റെ ഈ അടിസ്ഥാനപ്രമാണങ്ങള്‍ താഴെപ്പറയുന്നവയഅണ്. [2]

  1. ദൈവം ഉണ്ട്
  2. ദൈവം കണിശമായും ഏകനാണ്
  3. ദൈവം അരൂപിയാണ്
  4. ദൈവം നിത്ത്യനാണ്
  5. ദൈവത്തെ മാത്രമേ ആരാധിക്കാവൂ
  6. ദൈവം പ്രവാചകരിലൂടെ മനുഷ്യരാശിയെ പ്രബോധിപ്പിക്കുന്നു
  7. എറ്റവും വലിയ പ്രവാചകന്‍ മോശെ ആണ്
  8. യഹൂദനിയമം(തോറാ) ദൈവദത്തമാണ്
  9. തോറാ മാറ്റമില്ലാത്തതാണ്
  10. ദൈവം പരിപാലിക്കുന്നവനാണ്
  11. ദൈവം സമ്മാനിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവനാണ്
  12. മിശിഹാ വരാനിരിക്കുന്നു [1]
  13. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും

മിഷ്നെ തോറാ

യഹൂദമതത്തിന്മേല്‍ കാലാതിവര്‍ത്തിയായ സ്വാധീനമുള്ള ചിന്തകനെന്ന നിലയിലുള്ള മൈമോനിഡിസിന്റെ സ്ഥാനം ഉറപ്പിച്ചത്, യഹൂദനിയമത്തിന്റെ ക്രോഡീകരണമായി 1170-നും 1180-നും ഇടക്ക് ഹീബ്രൂവില്‍ എഴുതിയ മിഷ്നെ തോറാ എന്ന ഗ്രന്ഥമാണ്. ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ദൈവനിയമം (തോറാ) എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുകയാണ് ഈ കൃതിയില്‍ അദ്ദേഹം ചെയ്തത്. ദൈവനിയമത്തിലെ ഓരോ കല്പനക്കും യുക്തിസഹമായ ഒരു ല ക്‌ഷ്യമുണ്ടെന്നും, വിശ്വാസികളുടെ അനുസരണ പിടിച്ചുവാങ്ങാനായി നല്‍കപ്പെട്ട ഒരു കല്പനയുമില്ലെന്നും അദ്ദേഹം വാദിച്ചു. വാര്‍ധക്യത്തില്‍ തനിക്ക് യഹൂദനിയമത്തെ വിശദീകരിക്കുന്ന ബൃഹത്ഗ്രന്ഥസമുച്ചയമായ താല്‍മുദ് വയിക്കാതെ തന്നെ നിയമം അനുസരിച്ചുള്ള ജീവിതം നയിക്കാന്‍ സഹായകമാകാന്‍ വേണ്ടിയാണ് മിഷ്നെ തോറാ എഴുതിയതെന്നാണ് മൈമോനിഡിസ് പറഞ്ഞത്.

സന്ദേഹികളുടെ വഴികാട്ടി

"സന്ദേഹികളുടെ വഴികാട്ടി"യുടെ യെമനില്‍ നിന്നുകിട്ടിയ, 13-14 നൂറ്റാണ്ടു കാലത്തെ, ഒരു കയ്യെഴുത്തുപ്രതി.

മൈമോനിഡിസിന്റെ കൃതികളില്‍ ഏറ്റവും പ്രസിദ്ധം 1190-ല്‍ പൂര്‍ത്തിയാക്കിയ സന്ദേഹികളുടെ വഴികാട്ടി (Guide of the Perplexed)ആണ്.[3] അറബി ഭാഷയില്‍, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് ഈ കൃതി എഴുതപ്പെട്ടത്. പാശ്ചാത്യക്രൈസ്തവലോകത്ത് യവനതത്വചിന്ത മിക്കവാറും വിസ്മരിക്കപ്പെട്ടിരുന്ന അക്കാലത്ത്, അരിസ്റ്റോട്ടിലിന്റേയും മറ്റും സിദ്ധാന്തങ്ങളെ വിസ്മൃതിയില്‍ നിന്നു കാത്തത്, ഇസ്ലാമികലോകത്തിലെ ചിന്തകരാണ്. ആ ചിന്തകരുടെ കൃതികളുമായി നല്ല പരിചയമുണ്ടായിരുന്ന മൈമോനിഡിസ്, യഹൂദവിശ്വാസത്തെ അരിസ്റ്റോട്ടലിന്റെ യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി'യില്‍ നടത്തിയത്. ദൈവത്തെ മനുഷ്യവല്‍ക്കരിക്കുന്ന [2]തരത്തില്‍ ദൈവനിയമങ്ങളെ അക്ഷരാര്‍ഥത്തില്‍ വ്യാഖ്യാനിക്കുന്ന സമ്പ്രദായത്തെ ഈ കൃതിയില്‍ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. തോറായില്‍, ദൈവം തന്റെ വിരല്‍ ‍കൊണ്ട് പത്തു കല്പനകള്‍ എഴുതുന്നതായും, മനുഷ്യനെ സൃഷ്ടിച്ചതില്‍ പശ്ചാത്തപിക്കുന്നതായും മറ്റും പറയുന്ന ഭാഗങ്ങളില്‍ ദൈവത്തിന്റെ 'വിരല്‍', 'പശ്ചാത്താപം' എന്നീ സങ്കല്പങ്ങള്‍ പ്രതീകാത്മകമായി മാത്രം എദ്ടുക്കേണ്ടവയാണെന്ന് അദ്ദേഹം വാദിച്ചു. പ്രവാചന്മാരോട് ദൈവം സംസാരിച്ചത് സ്വനതന്തുക്കള്‍ ഉപയോഗിച്ചല്ല. ദൈവത്തെക്കുറിച്ച് കൃത്യമായി ഒന്നും പറയാന്‍ മനുഷ്യന്‍ ശക്തനല്ല എന്നും, ദൈവം സര്‍‌വനന്മയാണ്, സര്‍‌വശക്തനാണ്, സര്‍‌വജ്ഞാനിയാണ് എന്നൊക്കെ പറയുന്നതുപോലും മനുഷ്യന്റെ മാനദണ്ഡങ്ളുപയോഗിച്ച് ദൈവത്തെ അളക്കുന്നതാകുമെന്നുമായിരുന്നു മൈമോനിഡിസിന്റെ അഭിപ്രായം. മനുഷ്യന്റെ ഗുണങ്ങള്‍ പെരുപ്പിച്ച് ദൈവത്തില്‍ അരോപിച്ച് ദൈവത്തെ മനുഷ്യവല്‍ക്കരിക്കുന്നതിനേക്കാള്‍ കൃത്യമായി, ദൈവം എന്തല്ല എന്നു നിഷേധാത്മകമായി പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കരുതി. ഈ വാദം അനുസരിച്ച്, ദൈവം സര്‍‌വശക്തനാണെന്നു പറയുന്നതിനു പകരം "ദൈവത്തിനു ശക്തിഹീനത ഇല്ല" എന്നു നിഷേധിച്ച് പറയാം.[4]


യഹൂദനിയമത്തെ യുക്തി ഉപയോഗിച്ച് വ്യാഖ്യാനിക്കാനുള്ള ഈ സം‌രംഭം യാഥാസ്ഥിതികരുടെ വലിയ പ്രതിക്ഷേധത്തിനു കാരണമായി. ഇടക്കാലത്ത് മിഷ്നെ തോറായുടെ പല ഭാഗങ്ങളും, 'വഴികാട്ടി' മുഴുവനായും യാഥാസ്ഥിതികര്‍ വിലക്കി. ഫ്രാന്‍സിലെ ചില യാഥസ്ഥികയഹൂദര്‍, ക്രൈസ്തവസഭയുടെ മതദ്രോഹവിചാരകരെ ഇടപെടുത്തി 'വഴികാട്ടി' യുടെ പ്രതികള്‍ നശിപ്പിക്കുകപോലും ചെയ്തു. കുറേക്കൂടി ഉദാരമന‍സ്ഥരായ യഹൂരില്‍ പോലും ചിലര്‍ 'വഴികാട്ടി', വളരെ പക്വത വന്നവര്‍ക്ക് മാത്രം വായിക്കാന്‍ പറ്റിയ പുസ്തകമാണെന്ന് അന്നു കരുതി.


ഇടക്കാലത്ത് യാഥാസ്ഥിതികരുടെ വിമര്‍ശനത്തിനു വിഷയമായെങ്കിലും, വഴികാട്ടി അതെഴുതിയകാലത്തും പില്‍ക്കാലങ്ങളിലും മനുഷ്യചിന്തയെ എന്തെന്നില്ലാതെ സ്വാധീനിച്ച സൃഷ്ടിയാണ്. യഹൂദചിന്ത മാത്രമല്ല അതിന്റെ പ്രഭാവത്തില്‍ വന്നത്. തോമസ് അക്വീനാസിനെപ്പോലുള്ള ക്രൈസ്തവ സ്കോളാസ്റ്റിക് ചിന്തകരും 'വഴികാട്ടി' യുടേയും അതിന്റെ കര്‍ത്താവിന്റേയും പ്രാധാന്യം മനസ്സിലാക്കിയിരുന്നു. അക്വീനാസിന്റെ രചനകളില്‍ മൈമോനിഡിസ് പരാമര്‍ശിക്കപ്പെടുന്നത്, റാബൈ മോസസ് എന്ന പേരിലാണ്.

മറ്റു സംഭാവനകള്‍

മൈമോനിഡിസിന്റെ ചിന്തയുടെ പ്രധാന മുഖമുദ്ര യുക്തിബോധമായിരുന്നു. ജ്യോതിഷത്തെക്കുറിച്ചുള്ള കത്ത് എന്ന കൃതിയല്‍ അദ്ദേഹം ജ്യോതിഷത്തിന്റെ അവകാശവാദങ്ങളെ നിരാകരിക്കുകയും ഗ്രഹങ്ങളുടെ നില നോക്കി മിശിഹായുടെ വരവിനെ പ്രവചിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു. ഉയിര്‍‍പ്പിനെക്കുറിച്ചുള്ള പഠനം എന്ന കൃതി, മരണാനന്തരമുള്ള ശരീരങ്ങളുടെ ഉയിര്‍പ്പില്‍ അദ്ദേഹത്തിനു വിശ്വാസമില്ല എന്നു വിമര്‍ശിച്ചവര്‍ക്കു മറുപടി പറഞ്ഞ് എഴുതിയതാണ്. വൈദ്യശാസ്ത്രമര്‍മ്മജ്ഞനായ അദ്ദേഹത്തിന്റെ സംഭാവനകള്‍ വൈദ്യശാസ്ത്രവിഷയങ്ങളിലും ഉണ്‍ട്. അവയില്‍ അദ്ദേഹം രോഗപ്രതിരോധത്തിനാണ് ഊന്നല്‍ കൊടുത്തത്.[5]

ജീവിതാന്ത്യം

മൈമോനിഡിസിന്റെ ജീവിതം മുഴുവന്‍ വിശ്രമമില്ലാത്ത കര്‍മ്മബഹുലതയായിരുന്നു. അറബിയിലെഴുതിയ സന്ദേഹികളുടെ വഴികാട്ടി ഹീബ്രൂവിലേക്കു പരിഭാഷപ്പെടുത്തിയ സാമുവല്‍ ബിന്‍ തിബ്ബോന്‍, പരിഭാഷയിലെ ചില ബുദ്ധിമുട്ടുകള്‍ ഗ്രന്ഥകര്‍ത്താവുമായി മുഖാമുഖം ചര്‍‍ച്ചചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് മൈമോനിഡിസ് ഇങ്ങനെ മറുപടി എഴുതി.[6]



കര്‍മ്മനിരതമായ ഈ ജീവിതം അദ്ദേഹത്തെ തളര്‍ത്തി. 1204 ഡിസംബര്‍ 13-ന് എഴുപതു വയസ്സിനോടടുത്ത് മൈമോനിഡസ് അന്തരിച്ചു. പലസ്ഥീനിലെ തിബേരിയസിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.

വിലയിരുത്തല്‍

പ്രാധാന്യം

മദ്ധ്യയുഗങ്ങളിലെയും, ഒരുപക്ഷേ എല്ലാക്കാലത്തേയും തന്നെ, ഏറ്റവും പ്രധാനപ്പെട്ട യഹൂദചിന്തകനായിരുന്നു മൈമോനിഡിസ്. മോസസ് മുതല്‍ മോസസ് വരെ മോസസിനെപ്പോലെ മറ്റൊരാളുണ്ടായില്ല [3] എന്ന് പ്രസിദ്ധമായൊരു ചൊല്ലു തന്നെയുണ്ട്. യഹൂദമതത്തിന്റെ കഴിഞ്ഞ ഒരു സഹസ്രാബ്ദക്കാലത്തെ ചരിത്രത്തില്‍ മൈമോനിഡിസിനെക്കാളേറെ പ്രധാന്യമുള്ള മറ്റൊരു ചിന്തകനില്ലെന്ന് പരക്കെ സമ്മതിക്കപ്പെട്ടിരിക്കുന്നു. യഹൂദര്‍ക്കിടയില്‍ പരിഷ്കരണവാദികളും കടുത്ത യാഥാസ്ഥിതികരും യുക്തിവാദികളും മിസ്റ്റിക്കുകളും അദ്ദേഹത്തെ ഗുരുവായി കണക്കാക്കുന്നു. നിയമം, ശാസ്ത്രം, തത്ത്വചിന്ത, ചികിത്സാവിദ്യ, രക്ഷകപ്രതീക്ഷ(Messianism), രാഷ്ട്രതന്ത്രം എന്നിങ്ങനെ പരന്നുകിടക്കുന്ന മേഖലകളില്‍ മദ്ധ്യ-ആധുനിക കാലങ്ങളിലെ യഹൂദനിലപ്പാടിന് അടിസ്ഥാനമിട്ടത് മൈമോനിഡിസാണ്.

ഇസ്ലാമിക-അറേബ്യന്‍ സ്വാധീനം

യഹൂദചിന്തകന്‍ മാത്രമായി മൈമോനിഡിസിനെ കാണുന്നത് ശരിയായിരിക്കില്ല. ഇസ്ലാമിക പാശ്ചാത്തലത്തില്‍ ജീവിച്ച് അറബി ഭാഷയില്‍ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിന്മേല്‍ ഇസ്ലാമിക-അറേബ്യന്‍ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യൗവ്വനാരംഭത്തിനുമുന്‍പ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.[7] എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്‍ട്. 1985-ല്‍ മൈമോനിഡിസിന്റെ എണ്ണൂറ്റിഅന്‍പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാരീസില്‍ യുനെസ്കൊ(UNESCO)യുടെ ആഭിമുഖ്യത്തില്‍ ഒരു സമ്മേളനം നടത്താന്‍ മുസ്ലിം രാഷ്ട്രമായ പാകിസ്താന്‍ പോലും മുന്‍‌കൈ എടുത്തിരുന്നു. ഗ്രീക്കോറോമന്‍, അറേബ്യന്‍, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തയില്‍ ഒന്നുചേര്‍ന്നിരിക്കുന്നു.[8]

അവലംബം

  1. കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/09540b.htm
  2. Maimonides - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/maimonides/
  3. സന്ദേഹികളുടെ വഴികാട്ടി, M Friedlander-ടെ ഇംഗ്ലീഷ് പരിഭാഷ - http://www.sacred-texts.com/jud/gfp/index.htm
  4. Maimonides - Stanford Encyclopedia of Philosophy - ലിങ്ക് മുകളില്‍ കൊടുത്തിരിക്കുന്നു
  5. Maimonides - LOOKLEX Encyclopedia - http://lexicorient.com/e.o/maimonid.htm
  6. Maimonides/Rambam, Jewish Virtual Library - http://www.jewishvirtuallibrary.org/jsource/biography/Maimonides.html
  7. Joel L. Kraemer എഴുതിയ Maimonides - The Life and World of One of Civilization's Greatest Minds എന്ന പുസ്തകം - Doubleday പ്രസിദ്ധീകരണം - 2008 ജനുവരി 4-ലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ Book World വിഭാഗത്തില്‍ The Great Islamic Rabbi എന്ന തലക്കെട്ടില്‍ Shaul Magid ഏഴുതിയ നിരൂപണം കാണുക - http://www.washingtonpost.com/wp-dyn/content/article/2008/12/30/AR2008123002789.html
  8. Maimonides/Rambam, Jewish Virtual Library - ലിങ്ക് മുകളില്‍

കുറിപ്പുകള്‍

1^ നാസികളുടെ വിഷവാതക അറകളിലേക്കു നയിക്കപ്പെട്ട യഹൂദതടവുകാരില്‍ പലരും ഈ വിശ്വസപ്രമാണത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ ചൊല്ലിയിരുന്നു എന്നു പറയപ്പെടുന്നു: "എത്രവൈകിയാലും രക്ഷകന്‍ വരുകതന്നെ ചെയ്യുമെന്നു പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിച്ച്, ഞാന്‍ അവനായി കാത്തിരിക്കും".(Maimonides/Rambam, Jewish Virtual Library)

2^ Anthropomorphize

3^ (പഴയനിയമത്തിലെ) മോസസ് മുതല്‍ മോസസ് (മൈമോനിഡിസ്) വരെ മോസസ് (മൈമോനിഡിസിനെ)പ്പോലെ മറ്റൊരാളുണ്‍ടായില്ല എന്നര്‍ഥം.

വര്‍ഗ്ഗം:യഹൂദചിന്തകര്‍ വര്‍ഗ്ഗം:തത്ത്വചിന്തകര്‍

"https://ml.wikipedia.org/w/index.php?title=മൈമോനിഡിസ്&oldid=560031" എന്ന താളിൽനിന്ന് ശേഖരിച്ചത്