"ഡ്രംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: കൊട്ടുവാന്‍ ഉപയോഗിക്കുന്ന പലതരം പാശ്ചാത്യ താള വാദ്യോപകരണങ്...
 
(ചെ.) വര്‍ഗം മാറ്റി
വരി 8: വരി 8:


[[Category:സംഗീതം]]
[[Category:സംഗീതം]]
[[Category:സംഗീതോപകരണങ്ങള്‍]]
[[Category:സംഗീതോപകരണം]]





17:33, 27 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൊട്ടുവാന്‍ ഉപയോഗിക്കുന്ന പലതരം പാശ്ചാത്യ താള വാദ്യോപകരണങ്ങള്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒരുമിച്ച് വായിക്കുവാന്‍ ചേര്‍ത്ത് വച്ചിരിക്കുന്ന കൂട്ടത്തെ ഡ്രംസ് അല്ലെങ്കില്‍ 'ഡ്രം സെറ്റ്' എന്ന് പറയുന്നു. ഇതില്‍ പഴയകാലത്ത് ഉപയോഗിച്ചിരുന്ന മരക്കട്ടകള്‍, തുകല്‍ അല്ലെങ്കില്‍ ഫൈബര്‍ കൊണ്ട് ഉണ്ടാക്കിയ പലതരം ഡ്രംമുകളും, പശുവിന്‍റെ കഴുത്തില്‍ പണ്ട് കാലത്ത് കെട്ടിയിരുന്ന മണി (കൌ ബെല്‍), ട്രയാഗിള്‍സ് എന്നറിയപ്പെടുന്ന ത്രികോനാക്രിതിയിലുള്ള കമ്പി ഫ്രൈമുകള്‍, കിലുക്കാന്‍ ഉപയോഗിക്കുന്ന ടാംബറിന്‍, പലതരം മണികള്‍ എന്നിവയുണ്ടാവും.

ഒരു ഡ്രം സെറ്റിന്റെ പ്രധാന ഭാഗങ്ങള്‍ കാലുകള്‍ കൊണ്ട് വായിക്കുന്ന 'ബേസ് ഡ്രം', 'ഹൈ ഹാറ്റ്' മുതലായവയും, കൈകള്‍ കൊണ്ട് വായിക്കുന്ന 'സ്നേര്‍ ഡ്രം', 'ടോം ടോം', 'ഫ്ലോര്‍ ടോം', 'സിംബല്‍സ്' എന്നിവയും ആയിരിക്കും. ഇവ വായിക്കുന്നത് കാലുകളില്‍ പെടലും, കൈകളില്‍ വടികളോ (stick ), ബ്രഷോ(brush )ഉപയോഗിച്ചായിരിക്കും ആയിരിക്കും. വിവിധ സംഗീത രീതികള്‍ക്കും വിവിധ രീതിയിലാണ് ഡ്രംസ് വായിക്കുന്നത്. ഉദാഹരണത്തിന്: റോക്ക് മുസിക് ആണെങ്കില്‍ 'ബേസ് ദ്രമും', 'സ്നേര്‍ ദ്രമും', 'ഹൈ ഹാറ്റ്'ഉം ആണ് പ്രധാനം. എന്നാല്‍ ജാസില്‍ 'റൈഡ് സിംബലും', സ്നേര്‍ ഡ്രം' ന്‍റെ ചില ശൈലികളുമാണ് പ്രധാനം.

'ഡ്രം സെറ്റ്' എന്നുള്ള വാക്ക് 1890 കളില്‍ ബ്രിട്ടനിലാണ് ആദ്യമായി ഉപയോഗിച്ചത്. അതിനെ തന്നെ 'ഡ്രം കിറ്റ്‌', 'ട്രാപ്‌ സെറ്റ്', ഡ്രംസ് എന്ന് പല പേരുകളില്‍ വിളിക്കും. ഇവ എല്ലാം ആദ്യ കാലങ്ങളില്‍ വേറെ വേറെ ആയിരുന്നു വായിച്ചിരുന്നത്. എന്നാല്‍ ഒര്കെസ്ട്രകളില്‍ സാമ്പത്തികമായുള്ള ലാഭത്തിനു വേണ്ടി ആളുകളുടെ എണ്ണം കുറയ്ക്കാനായി ഒരാള്‍ തന്നെ കൂടുതല്‍ ഡ്രംമ്മുകള്‍ കൈകാര്യം ചെയ്യുവാന്‍ തുടങ്ങി. 1890 ലാണ് കാലുകള്‍ കൊണ്ടുള്ള പെടല്‍ പരീഷണം നടത്തിത്തുടങ്ങിയത്. 1909 മുതല്‍ ബേസ്ഡ്രം നിലവില്‍ വരുകയും ആധുനീക 'ഡ്രം കിറ്റിനു' രൂപം കൊടുക്കുകയും ചെയ്തു. 1940 ലാണ് രണ്ട് ഡ്രംമ്മുകള്‍ കാലുകളില്‍ വച്ച് വായന തുടങ്ങിയത്. പിന്നീട് ഇലക്ട്രോണിക് ഡ്രംമ്മുകളും, ഡ്രം മഷീനുകളും നിലവില്‍ വന്നു. ഡ്രം വായിക്കുന്ന ആളെ ഡ്രമ്മര്‍(drummer ) എന്ന് വിളിക്കുന്നു.

പ്രധാനപ്പെട്ട ചില ഡ്രമ്മര്‍മാര്‍ ബില്ലി കോബാം, കാള്‍ പാമര്‍, കീത്ത് മൂണ്‍, ജോണ്‍ ബോണാം, റിന്ഗോ സ്റ്റാര്‍, ഫില്‍ കോളിന്‍സ്, നിക്കോ മക് ബ്രെയിന്‍ തുടങ്ങിയവരാണ്. ഇന്ന് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പല സംഗീത രീതികളിലും ഡ്രം കിറ്റ്‌ ഉപയോഗിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ഡ്രംസ്&oldid=556688" എന്ന താളിൽനിന്ന് ശേഖരിച്ചത്