"കപ്പാസിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Kapasitor
വരി 96: വരി 96:
[[uk:Електричний конденсатор]]
[[uk:Електричний конденсатор]]
[[vi:Tụ điện]]
[[vi:Tụ điện]]
[[war:Kapasitor]]
[[zh:电容器]]
[[zh:电容器]]
[[zh-yue:電容]]
[[zh-yue:電容]]

16:39, 21 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

Capacitors: SMD ceramic at top left; SMD tantalum at bottom left; through-hole tantalum at top right; through-hole electrolytic at bottom right. Major scale divisions are cm.
Various types of capacitors. From left: multilayer ceramic, ceramic disc, multilayer polyester film, tubular ceramic, polystyrene, metallized polyester film, aluminium electrolytic. Major scale divisions are cm.
Various capacitors. The large cylinders are high value electrolytic types

ഇലക്ട്രിക്-ഇലക്ട്രൊണിക് ഉപകരണങ്ങളില്‍ വൈദ്യുത ചാര്‍ജ്ജ് ശേഖരിച്ച് വെക്കാനുള്ള സംവിധാനമാണ്‌ കപ്പാസിറ്റര്‍. കപ്പാസിറ്ററുകള്‍ കണ്ടന്‍സറുകള്‍ എന്ന പേരിലും അറിയപ്പെടാറുണ്ട്. ഒരു ജോഡി പ്ലേറ്റുകള്‍ അഥവാ കണ്ടക്ടറുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന ഇലക്ട്രിക്ക് ഫീല്‍ഡില്‍ ആണ്‌ കപ്പാസിറ്ററുകള്‍ വൈദ്യുതി സംഭരിച്ചുവെക്കുന്നത്. ഇത്തരത്തില്‍ വൈദ്യുതിയെ കപ്പാസിറ്ററില്‍ സംഭരിച്ചുവെക്കുന്ന പ്രക്രിയയെ ചാര്‍ജ്ജിങ്ങ് എന്നാണ്‌ പറയുന്നത്. ഇലക്ട്രിക്ക്-ഇലക്ട്രൊണിക് സര്‍ക്യൂട്ടുകളില്‍ വൈദ്യുതി സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നതാണ്‌ കപ്പാസിറ്ററിന്റെ പ്രധാന ധര്‍മ്മം. ഇതു കൂടാതെ ഉയര്‍ന്ന ആവൃത്തിയിലും താഴ്ന്ന ആവൃത്തിയിലുമുള്ള സിഗ്നലുകള്‍ തമ്മില്‍ വ്യതിയാനം വരുത്താനും കപ്പാസിറ്റര്‍ ഉപയൊഗിക്കാറുണ്ട്. ഈ സവിശേഷത കാരണം ഇലക്ട്രൊണിക് ഫില്‍റ്ററുകളില്‍ വ്യാപകമായി ഇവ ഉപയോഗിക്കുന്നു.

രണ്ടു ലോഹ പ്ലേറ്റുകളും അവയ്ക്കിടയില്‍ വച്ചിരിക്കുന്ന ഒരു ഇന്‍സുലേറ്ററുമാണ്‌ കപ്പാസിറ്ററിന്റെ ഭാഗങ്ങള്‍. ഇന്‍സുലേറ്ററിനെ ഡൈഇലക്ട്രിക് (dielectric) എന്നു പറയുന്നു. കപ്പാസിറ്ററിനെ സര്‍ക്യൂട്ടില്‍ ഘടിപ്പിക്കുന്നതിന്‌ ഓരോ പ്ലേറ്റില്‍ നിന്നും ഓരോ ലീഡ് ഉണ്ടായിരിക്കും.


ചരിത്രം

1745 ഒക്ടൊബറില്‍ ഇവാള്‍ഡ് ജോര്‍ജ്ജ് വൊണ്‍ ക്ലീസ്റ്റ് എന്ന ജര്‍മ്മന്‍ ശാസ്ത്രഞനാണ്‌ കപ്പാസിറ്റര്‍ കണ്ടുപിടിച്ചത്. ഇതേവര്‍ഷം തന്നെ ഡച്ച്‌ ശാസ്ത്രഞനായ പീറ്റര്‍ വാന്‍ മുഷേന്‍ ബ്രോക്ക് സമാനമായ മറ്റൊരു കപ്പാസിറ്റര്‍ കണ്ടുപിടിച്ചു. ലെയ്സണ്‍ ജാര്‍ എന്നാണ്‌ അദ്ദേഹം തന്റെ പുതിയ കണ്ടുപിടുത്തത്തെ വിശേഷിപ്പിച്ചിരുന്നത്. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, ലെയ്സ്ണ്‍ ജാര്‍ കപ്പാസിറ്ററിനെ സൂക്ഷ്മാമായി പരിശോധിക്കുകയും ഈ കപ്പാസിറ്ററില്‍ നേരത്തെ കരുതിയതുപോലെ വെള്ളത്തിലല്ല മറിച്ച് ഗ്ലാസിലാണ്‌ വൈദ്യുതി സംഭരിക്കുന്നത് എന്നു വ്യക്തമാക്കുകയും ചെയ്തു. ആദ്യകാലത്ത് കപ്പാസിറ്ററുകള്‍ കണ്ടന്‍സറുകള്‍ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്. ഇപ്പോഴും ചില രാജ്യങ്ങളില്‍ കപ്പാസിറ്ററുകള്‍ കണ്ടന്‍സര്‍ എന്ന പേരില്‍ തന്നെയാണ്‌ അറിയപ്പെടുന്നത്. ഇറ്റാലിയന്‍ വാക്കായ കണ്ടന്‍സര്‍ സ്റ്റോര്‍ ആണ്‌ പിന്നീട് കണ്ടന്‍സര്‍ ആയി മാറിയത്.


കപ്പാസിറ്റന്‍സ്

കപ്പാസിറ്ററിന്റെ വൈദ്യുതി സംഭരിച്ചുവെക്കാനുള്ള കഴിവിന്റെ ഏകകമാണ്‌ കപ്പാസിറ്റന്‍സ് (C). പ്ലേറ്റുകള്‍ തമ്മിലുള്ള പൊട്ടെന്‍ഷ്യല്‍ വ്യത്യാസം V യും പ്ലേറ്റില്‍ സംഭരിക്കപ്പെടുന്ന ചാര്‍ജ് Q വും ആയാല്‍ C=Q/V ആയിരിക്കും.

ഫാരഡ് (F) ആണ്‌ ആണ്‌ കപ്പാസിറ്റന്‍സ് അളക്കാനുള്ള മാനദണ്ഡം. ഇതൊരു വലിയ യൂണിറ്റായതുകൊണ്ട് സാധാരണ മൈക്രോഫാരഡ് (µF) എന്ന യൂണിറ്റിലാണ്‌ കപ്പാസിറ്റന്‍സ് അളക്കുന്നത്[1]. 1 മൈക്രോഫാരഡ്=10-6 ഫാരഡ് ആണ്‌.

വിവിധതരം കപ്പാസിറ്ററുകള്‍

ഡൈ ഇലക്ട്രിക് വസ്തു പേപ്പര്‍ ആയിട്ടുള്ള കപ്പാസിറ്ററാണ് പേപ്പര്‍ കപ്പാസിറ്റര്‍. മൈക്ക ഡൈ ഇലക്ട്രിക്കായിട്ടുള്ള കപ്പാസിറ്ററുകളാണ് മൈക്ക കപ്പാസിറ്ററുകള്‍. ഇങ്ങനെ സെറാമിക് കപ്പാസിറ്ററുകള്‍, പോളിയസ്റ്റര്‍ കപ്പാസിറ്ററുകള്‍ എന്നിങ്ങനെ പലതരം കപ്പാസിറ്ററുകള്‍ ഇപയോഗത്തിലുണ്ട്. കപ്പാസിറ്ററുകള്‍ അവയിലുപയോഗിക്കുന്ന ഡൈ ഇലക്ട്രിക്കുകളുടെ പേരിലാണ് അറിയപ്പെടുന്നത്. ഈ കപ്പാസിറ്ററുകളിലൊക്കെ അവയുടെ ഏതു ലീഡുവേണമെങ്കിലും (+) അല്ലെങ്കില്‍ (-) ആയി ഉപയോഗിക്കാം.

വൈദ്യുതിയുടെ രാസഫലം ഉപയോഗിച്ച് രൂപപ്പെടുത്തി എടുത്തിട്ടുള്ള കപ്പാസിറ്ററുകളാണ് ഇലക്ട്രോളിറ്റിക് കപ്പാസിറ്ററുകള്‍. ഇവയെ എ.സി. സര്‍ക്യൂട്ടില്‍ ഉപയോഗിക്കാനോ ധ്രുവങ്ങള്‍ മാറ്റി ഘടിപ്പിക്കാനോ പാടില്ല.


അവലംബം

  1. ഊര്‍ജതന്ത്രം ഭാഗം-2, പത്താം ക്ലാസ് പാഠപുസ്തകം, പേജ് 115 , കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് -2008


ഫലകം:Link FA

ഫലകം:Link FA

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=കപ്പാസിറ്റർ&oldid=553114" എന്ന താളിൽനിന്ന് ശേഖരിച്ചത്