"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 30: വരി 30:
==അവലംബം==
==അവലംബം==
<references/>
<references/>

{{kasaragod-geo-stub}}
= ഇതും കാണുക =
#[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
#[[ഫലകം:കേരളത്തിലെ_ഗ്രാമപഞ്ചായത്തുകളുടെ_പട്ടിക/കാസര്‍ഗോഡ്_ജില്ല | കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍‌]]
{{Kasaragod-geo-stub}}


[[വര്‍ഗ്ഗം:കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
[[വര്‍ഗ്ഗം:കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]

09:16, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ മടിക്കൈ. ഈ ഗ്രാമപഞ്ചായത്ത് കാഞ്ഞങ്ങാട് ബ്ലോക്കിലാണ്‌ സ്ഥിതി ചെയ്യുന്നത്[1]. പണ്ട് ദക്ഷിണ കര്‍ണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു.

മടിക്കൈ കമ്മ്യൂണിസ്റ്റുകാരുടെ മോസ്കോ എന്നറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. പ്രകൃതിരമണീയമായ ഈ സ്ഥലം കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞതും വികസനസാധ്യതയേറിയതുമാണ്‌. ദേശീയ പ്രസ്ഥാനത്തിലും കര്‍ഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ ഗ്രാമത്തിനുണ്ട്. ഗ്രാമസമ്പത്തിന്റെ വലിപ്പം അറിഞ്ഞുള്ള ഫ്യൂഡല്‍ വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങള്‍.

മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതല്‍ക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതില്‍ മണ്‍പാത്ര നിര്‍മ്മാണം ഉണ്ടായിരുന്നു. മണ്‍പാത്രം എന്ന് അര്‍ഥമാക്കുന്ന 'മട്ക്ക' എന്ന കന്നഡ പദത്തില്‍ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.

അവലംബം

  1. "Address of Grama Panchayats". Kerala Goverment. Retrieved 2009-10-22.

ഇതും കാണുക

  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍‌


വര്‍ഗ്ഗം:കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍



ഫലകം:കാസര്‍ഗോഡ് - സ്ഥലങ്ങള്‍