"ട്രാൻസിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിക്ക സർക്യൂട്ടുകളിലും എന്നൂണ്ട് പിന്നെ ഐ.സിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല
വരി 1: വരി 1:
{{Prettyurl|Transistor}}
{{Prettyurl|Transistor}}
[[ചിത്രം:Transistorer (croped).jpg||thumb|180px|വ്യത്യസ്ത തരം ട്രാന്‍സിസ്റ്ററുകള്‍.]]
[[ചിത്രം:Transistorer (croped).jpg||thumb|180px|വ്യത്യസ്ത തരം ട്രാന്‍സിസ്റ്ററുകള്‍.]]
[[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്സില്‍]] മിക്കവാറും സര്‍ക്യൂട്ടുകളിലും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളിലും സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാനും സ്വിച്ച് ആയി പ്രവര്‍ത്തിക്കുവാനുമായി ഉപയോഗിക്കുന്ന ഒരു [[അര്‍ദ്ധചാലകം|അര്‍ദ്ധചാലക]] ഉപാധിയാണ്‌ '''ട്രാന്‍സിസ്റ്റര്‍'''. അര്‍ദ്ധചാലകങ്ങള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്‌ ഇവ, പുറത്തേക്ക് കുറഞ്ഞത് മൂന്ന് പിന്നുകള്‍കളെങ്കിലും ഇവയ്ക്കുണ്ടായിരിക്കും. ഇതില്‍ ഒരു ജോഡി പിന്നുകള്‍ക്കിടയില്‍ [[വോള്‍ട്ടത]] (voltage) അല്ലെങ്കില്‍ [[വൈദ്യുതപ്രവാഹം]] (current) പ്രയോഗിക്കുമ്പോള്‍ മറ്റൊരു ജോഡി പിന്നുകള്‍കിടയിലെ വൈദ്യുതപ്രവാഹത്തിന്‌ മാറ്റം സംഭവിക്കുന്നു. നിയന്ത്രിക്കപ്പെടുന്ന പ്രവാഹത്തിന്‌ നിയന്ത്രിക്കുന്ന പ്രവാഹത്തേക്കാള്‍ കൂടുതല്‍ അളവ് കൈവരിക്കാമെന്നതിനാല്‍ ഇതിനെ സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗ്യമാക്കുന്നു. ഇന്നത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാന ഘടകമാണ്‌ ട്രാന്‍സിസ്റ്റര്‍, [[റേഡിയോ]], [[ടെലഫോണ്‍]]‍, [[കം‌പ്യൂട്ടര്‍]] തുടങ്ങി അനേകം ഉപകരണങ്ങളില്‍ ഇതുപയോഗിക്കപ്പെടുന്നു. ആദ്യകാലത്ത് ട്രാന്‍സിസ്റ്ററുകള്‍ ഒറ്റയായ അവസ്ഥയില്‍ നിര്‍മ്മിക്കപ്പെടുകയും ട്രാന്‍സിസ്റ്റര്‍ എന്ന ഉപാധിയായി നമുക്കു കമ്പോളത്തില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നു നിര്‍മ്മിക്കപ്പെടുന്ന ട്രാന്‍സിസ്റ്ററുകളില്‍ ഭൂരിഭാഗവും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളിലാണ്‌ കാണപ്പെടുന്നത്.
[[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്സിലെ‍]] മിക്കവാറും സര്‍ക്യൂട്ടുകളിലും സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാനും സ്വിച്ച് ആയി പ്രവര്‍ത്തിക്കുവാനുമായി ഉപയോഗിക്കുന്ന ഒരു [[അര്‍ദ്ധചാലകം|അര്‍ദ്ധചാലക]] ഉപാധിയാണ്‌ '''ട്രാന്‍സിസ്റ്റര്‍'''. അര്‍ദ്ധചാലകങ്ങള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്‌ ഇവ, പുറത്തേക്ക് കുറഞ്ഞത് മൂന്ന് പിന്നുകള്‍കളെങ്കിലും ഇവയ്ക്കുണ്ടായിരിക്കും. ഇതില്‍ ഒരു ജോഡി പിന്നുകള്‍ക്കിടയില്‍ [[വോള്‍ട്ടത]] (voltage) അല്ലെങ്കില്‍ [[വൈദ്യുതപ്രവാഹം]] (current) പ്രയോഗിക്കുമ്പോള്‍ മറ്റൊരു ജോഡി പിന്നുകള്‍കിടയിലെ വൈദ്യുതപ്രവാഹത്തിന്‌ മാറ്റം സംഭവിക്കുന്നു. നിയന്ത്രിക്കപ്പെടുന്ന പ്രവാഹത്തിന്‌ നിയന്ത്രിക്കുന്ന പ്രവാഹത്തേക്കാള്‍ കൂടുതല്‍ അളവ് കൈവരിക്കാമെന്നതിനാല്‍ ഇതിനെ സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗ്യമാക്കുന്നു. ഇന്നത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാന ഘടകമാണ്‌ ട്രാന്‍സിസ്റ്റര്‍, [[റേഡിയോ]], [[ടെലഫോണ്‍]]‍, [[കം‌പ്യൂട്ടര്‍]] തുടങ്ങി അനേകം ഉപകരണങ്ങളില്‍ ഇതുപയോഗിക്കപ്പെടുന്നു. ആദ്യകാലത്ത് ട്രാന്‍സിസ്റ്ററുകള്‍ ഒറ്റയായ അവസ്ഥയില്‍ നിര്‍മ്മിക്കപ്പെടുകയും ട്രാന്‍സിസ്റ്റര്‍ എന്ന ഉപാധിയായി നമുക്കു കമ്പോളത്തില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നു നിര്‍മ്മിക്കപ്പെടുന്ന ട്രാന്‍സിസ്റ്ററുകളില്‍ ഭൂരിഭാഗവും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളിലാണ്‌ കാണപ്പെടുന്നത്.


ട്രാന്‍സിസ്റ്റര്‍ എന്നു സാധാരണഗതിയില്‍ വിവക്ഷിക്കുന്നത് 'ബൈപോളാര്‍ ജംഗ്ഷന്‍ ട്രാന്‍സിസ്റ്റര്‍' എന്നറിയപ്പെടുന്ന ഉപാധിയാണ്‌. എന്നാല്‍ 'ഫെറ്റ്', 'മോസ്ഫെറ്റ്', 'ഐ ജി ബി റ്റി' തുടങ്ങിയ ഉപാധികളും അവയുടെ ഉപവിഭാഗങ്ങളും അടങ്ങുന്ന ബൃഹത് കുടുംബമാണ്‌ ട്രാന്‍സിസ്റ്റര്‍.
ട്രാന്‍സിസ്റ്റര്‍ എന്നു സാധാരണഗതിയില്‍ വിവക്ഷിക്കുന്നത് 'ബൈപോളാര്‍ ജംഗ്ഷന്‍ ട്രാന്‍സിസ്റ്റര്‍' എന്നറിയപ്പെടുന്ന ഉപാധിയാണ്‌. എന്നാല്‍ 'ഫെറ്റ്', 'മോസ്ഫെറ്റ്', 'ഐ ജി ബി റ്റി' തുടങ്ങിയ ഉപാധികളും അവയുടെ ഉപവിഭാഗങ്ങളും അടങ്ങുന്ന ബൃഹത് കുടുംബമാണ്‌ ട്രാന്‍സിസ്റ്റര്‍.

15:22, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

വ്യത്യസ്ത തരം ട്രാന്‍സിസ്റ്ററുകള്‍.

ഇലക്ട്രോണിക്സിലെ‍ മിക്കവാറും സര്‍ക്യൂട്ടുകളിലും സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാനും സ്വിച്ച് ആയി പ്രവര്‍ത്തിക്കുവാനുമായി ഉപയോഗിക്കുന്ന ഒരു അര്‍ദ്ധചാലക ഉപാധിയാണ്‌ ട്രാന്‍സിസ്റ്റര്‍. അര്‍ദ്ധചാലകങ്ങള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്‌ ഇവ, പുറത്തേക്ക് കുറഞ്ഞത് മൂന്ന് പിന്നുകള്‍കളെങ്കിലും ഇവയ്ക്കുണ്ടായിരിക്കും. ഇതില്‍ ഒരു ജോഡി പിന്നുകള്‍ക്കിടയില്‍ വോള്‍ട്ടത (voltage) അല്ലെങ്കില്‍ വൈദ്യുതപ്രവാഹം (current) പ്രയോഗിക്കുമ്പോള്‍ മറ്റൊരു ജോഡി പിന്നുകള്‍കിടയിലെ വൈദ്യുതപ്രവാഹത്തിന്‌ മാറ്റം സംഭവിക്കുന്നു. നിയന്ത്രിക്കപ്പെടുന്ന പ്രവാഹത്തിന്‌ നിയന്ത്രിക്കുന്ന പ്രവാഹത്തേക്കാള്‍ കൂടുതല്‍ അളവ് കൈവരിക്കാമെന്നതിനാല്‍ ഇതിനെ സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗ്യമാക്കുന്നു. ഇന്നത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാന ഘടകമാണ്‌ ട്രാന്‍സിസ്റ്റര്‍, റേഡിയോ, ടെലഫോണ്‍‍, കം‌പ്യൂട്ടര്‍ തുടങ്ങി അനേകം ഉപകരണങ്ങളില്‍ ഇതുപയോഗിക്കപ്പെടുന്നു. ആദ്യകാലത്ത് ട്രാന്‍സിസ്റ്ററുകള്‍ ഒറ്റയായ അവസ്ഥയില്‍ നിര്‍മ്മിക്കപ്പെടുകയും ട്രാന്‍സിസ്റ്റര്‍ എന്ന ഉപാധിയായി നമുക്കു കമ്പോളത്തില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നു നിര്‍മ്മിക്കപ്പെടുന്ന ട്രാന്‍സിസ്റ്ററുകളില്‍ ഭൂരിഭാഗവും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളിലാണ്‌ കാണപ്പെടുന്നത്.

ട്രാന്‍സിസ്റ്റര്‍ എന്നു സാധാരണഗതിയില്‍ വിവക്ഷിക്കുന്നത് 'ബൈപോളാര്‍ ജംഗ്ഷന്‍ ട്രാന്‍സിസ്റ്റര്‍' എന്നറിയപ്പെടുന്ന ഉപാധിയാണ്‌. എന്നാല്‍ 'ഫെറ്റ്', 'മോസ്ഫെറ്റ്', 'ഐ ജി ബി റ്റി' തുടങ്ങിയ ഉപാധികളും അവയുടെ ഉപവിഭാഗങ്ങളും അടങ്ങുന്ന ബൃഹത് കുടുംബമാണ്‌ ട്രാന്‍സിസ്റ്റര്‍.

ചരിത്രം

പ്രവര്‍ത്തനക്ഷമമായ ആദ്യത്തെ ട്രാന്‍സിസ്റ്ററിന്റെ രൂപം.

ഫീല്‍ഡ് എഫക്ട് ട്രാന്‍സിസ്റ്ററിന് വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റ്[1] ആസ്ട്രിയന്‍-ഹംഗറിയന്‍ ഭൗതികശാസ്ത്രഞ്ജനായിരുന്ന ജൂലിയസ് എഡ്ഗര്‍ ലിലീന്‍ഫെല്‍ഡിന്റെ പേരില്‍ 1925 ഒക്ടോബര്‍ 22 ല്‍ കാനഡയില്‍ രേഖപ്പെടുത്തപ്പെട്ടു. 1934 ല്‍ ജര്‍മ്മന്‍ ഭൗതികശാസ്ത്രഞ്ജനായ ഡോ.ഓസ്കാര്‍ ഹെയ്‌ലിന് മറ്റൊരു ഫില്‍ഡ്-എഫക്ട് ട്രാന്‍സിസ്റ്ററിന്റെ പേറ്റന്റ് ലഭിക്കുകയുണ്ടായി. 1947 നവംബര്‍ 17 ന്‌ ജോണ്‍ ബര്‍ഡീനും വാള്‍ട്ടര്‍ ബ്രാട്ടെയ്നും ജെമേനിയത്തിന്റെ പരലില്‍ വൈദ്യുതിപ്രവഹിപ്പിച്ചപ്പോള്‍ നിക്ഷേപ (input) ഊര്‍ജ്ജത്തേക്കാള്‍ കൂടുതല്‍ ഉല്പന്ന (output) ഊര്‍ജ്ജം പ്രവഹിക്കുന്നതായി കണ്ടെത്തി. വില്യം ഷോക്ക്‌ലി ഈ മേഖലയില്‍ മാസങ്ങളോളം ഗവേഷണത്തിലേര്‍പ്പെടുകയും അര്‍ദ്ധചാലകങ്ങളെ സംബന്ധിച്ച കൂടുതല്‍ അറിവുകള്‍ കണ്ടെത്തുകയും ചെയ്തു, അതിനാല്‍ ഇദ്ദേഹത്തെ ട്രാന്‍സിസ്റ്ററിന്റെ പിതാവ് എന്നു പറയപ്പെടുന്നു.

ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ് എന്ന കമ്പനിയാണ്‌ 1954 ഇല്‍ ആദ്യമായി ട്രാന്‍സിസ്റ്റര്‍ നിര്‍മ്മിച്ചത്. പരലുകളുടെ ശുദ്ധീകരണത്തില്‍ വിദഗ്ദനായ ഗോര്‍ഡന്‍ റ്റീല്‍ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നില്‍.

പ്രാധാന്യം

ഇരുപതാം നൂറ്റാണ്ടില്‍ നടന്ന വളരെ വലിയ ഒരു കണ്ടുപുടുത്തമായി ട്രാന്‍സിറ്ററിന്റെ കണ്ടുപിടുത്തം കണക്കാക്കപ്പെടുന്നു, ചിലപ്പോള്‍ ഏറ്റവും വലിയ കണ്ടുപിടുത്തമായും കരുതപ്പെടുന്നു. ഇപ്പോള്‍ ലഭ്യമായ ഒരുവിധം എല്ലാ ഇലക്ട്രോണിക ഉപകരണങ്ങളുടേയും അടിസ്ഥാനം ട്രാന്‍സിസ്റ്ററുകളാണ്‌. യന്ത്രവല്‍കൃത മാര്‍ഗ്ഗത്തിലൂടെ വലിയ അളവിലും ചുരുങ്ങിയ ചിലവിലുമുള്ള ഇതിന്റെ ഉല്പാദനം ഇന്നത്തെ കാലത്ത് വളരെ പ്രധാന്യമുള്ളതാണ്‌.

വിവിധ കമ്പനികള്‍ വര്‍ഷം തോറും ബില്ല്യണ്‍ കണക്കിന്‌ ട്രാന്‍സിസ്റ്ററുകള്‍ തനത് ഉപാധികളായി നിര്‍മ്മിക്കപ്പെടുന്നുണ്ട്. പക്ഷെ സിംഹഭാഗവും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ക്കുള്ളിലുള്ള രൂപത്തില്‍ ഡയോഡുകള്‍, റെസിസ്റ്ററുകള്‍, കപ്പാസിറ്ററുകള്‍ എന്നിവയോടുകൂടിയ നിലയിലാണ്‌ നിര്‍മ്മിക്കപ്പെടുന്നത്. ഡിജിറ്റല്‍ ഇലക്ട്രോണിക്സിന്റെ അടിസ്ഥാനശിലകളായ ലോജിക് ഗേറ്റുകള്‍ നിര്‍മ്മിക്കുന്നത് ട്രാന്‍സിസ്റ്ററുകള്‍ ഒരു പരിപഥത്തില്‍ കൂട്ടിയണക്കിക്കൊണ്ടാണ്‌. ഒരു ലോജിക്ക് ഗേറ്റില്‍ ഇരുപത് ട്രാന്‍സിസ്റ്ററുകള്‍ ഉണ്ടായിരിക്കും, അതേസമയം 2010 ലെ സങ്കേതികവിദ്യയനുസരിച്ച് ഉന്നതതല മൈക്രോപ്രൊസസ്സറില്‍ 2.3 ബില്ല്യണ്‍ ട്രാന്‍സിസ്റ്ററുകള്‍ (MOSFET) ഉണ്ടായിരിക്കും. "2002 ല്‍ ലോകത്തിലെ ഒരോ വ്യക്തിക്കും 60 മില്ല്യണ്‍ ട്രാന്‍സിസ്റ്ററുകള്‍ എന്ന നിരക്കില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു".

യന്ത്രങ്ങളിലും മറ്റും ഇലക്ട്രോമെക്കാനിക്കല്‍ ഭാഗങ്ങളെ ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ചുള്ള സര്‍ക്യൂട്ടുകള്‍ പുറംതള്ളിക്കൊണ്ടിരിക്കുന്നു. മെക്കാനിക്കല്‍ ഭാഗങ്ങളുപയോഗിച്ചുള്ള നിയന്ത്രിത സം‌വിധാങ്ങളേക്കാള്‍ ലളിതവും എളുപ്പവുമാണ്‌ മൈക്രോകണ്‍ട്രോളര്‍ ഉപയോഗിക്കുകയും അതില്‍ ഒരു കം‌പ്യൂട്ടര്‍ പ്രോഗ്രാം സന്നിവേശിപ്പിക്കുന്നതും.

പ്രവര്‍ത്തന രീതി - ചുരുക്കത്തില്‍

ഏതെങ്കിലും രണ്ടു പിന്നുകള്‍ക്കിടയില്‍ കൊടുക്കുന്ന ദുര്‍ബ്ബലമായ ഒരു സിഗ്നല്‍ മറ്റു രണ്ടു പിന്നുകള്‍ക്കിടയിലെ താരതമ്യേന വലിയ സിഗ്നലിനെ നിയന്ത്രിക്കുന്നു എന്ന പ്രതിഭാസമാണ്‌ ട്രാന്‍സിസ്റ്റടിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം. ട്രാന്‍സിസ്റ്ററിന്റെ ഈ പ്രത്യേകതയാണ്‌ ഗെയിന്‍ എന്ന് അറിയപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ട്രാന്‍സിസ്റ്റര്‍ ഒരു 'ആമ്പ്ലിഫയര്‍' ആയി പ്രവര്‍ത്തിക്കുന്നു. ഇതേ രീതിയില്‍ ഇന്‍പുട്ട് സിഗ്നലിന്റെ ഉച്ചതയുടെ അടിസ്ഥാനത്തില്‍ ഔട്ട്പുട്ട് വൈദ്യുത പ്രവാഹതീവ്രത നിയന്ത്രിക്കാന്‍ കഴിയുമെന്നതിനാല്‍ ഒരു ഇലക്ട്രോണിക നിയന്ത്രിത സ്വിച്ച് ആയും ഇത് പ്രവര്‍ത്തിക്കുന്നു.


അവലംബം

  1. US 1745175  Julius Edgar Lilienfeld: "Method and apparatus for controlling electric current" first filed in Canada on 22.10.1925, describing a device similar to a MESFET
"https://ml.wikipedia.org/w/index.php?title=ട്രാൻസിസ്റ്റർ&oldid=548229" എന്ന താളിൽനിന്ന് ശേഖരിച്ചത്