"മേനക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
ചിത്രം
വരി 1: വരി 1:
{{Infobox actor
{{Infobox actor
| name = മേനക
| name = മേനക
| image =
| image = Menaka actress.jpg
| imagesize =
| imagesize = 210px
| caption =
| caption =
| birthdate =
| birthdate =

09:49, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മേനക
തൊഴിൽഅഭിനേത്രി, ചലച്ചിത്ര നിര്‍മ്മാതാവ്
സജീവ കാലം1980 - 1988
ജീവിതപങ്കാളി(കൾ)സുരേഷ് കുമാര്‍ (? - present)

തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളില്‍ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗ് ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു. [1] പ്രേം നസീര്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്.

19 വര്‍ഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു. [2]

മേനകയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ സം‌വിധാനം ചെയ്ത അച്ചനെയാണെനിക്കിഷ്ടം (2001) എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് മേനക നിര്‍മ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. ബിജു മേനോന്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. പിന്നീട് ഷാജി കൈലാസ് സം‌വിധാനം നിര്‍വഹിച്ച ശിവം (2002) എന്ന ചിത്രവും മേനക നിര്‍മ്മിക്കുകയുണ്ടായി. ബിജു മേനോന്‍ ആയിരുന്നു ഈ ചിത്രത്തിലേയും നായകന്‍.

അവലംബം

  1. http://www.indiaglitz.com/channels/malayalam/article/13626.html
  2. http://kerals.com/news/fulldetail.php?t=236
"https://ml.wikipedia.org/w/index.php?title=മേനക&oldid=548094" എന്ന താളിൽനിന്ന് ശേഖരിച്ചത്