"മൂലധനം (ഗ്രന്ഥം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,490 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[കമ്യൂണിസം|കമ്യൂണിസത്തിന്റെ]] അടിസ്ഥാനമായ സാമ്പത്തിക തത്വങ്ങള്‍ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ധമാണ് '''മൂലധനം'''. [[കാള്‍ മാക്സ്]], [[ഫ്രെഡറിക് ഏംഗല്‍സ്]] എന്നിവര്‍ ചേര്‍ന്നാണ് ഈ ഗ്രന്ഥം രചിച്ചത്.
 
സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. [[കാള്‍ മാക്സ്]] ആണ് ഇതിന്റെ രചന പ്രധാനമായും നിര്‍വഹിച്ചത്. ഏംഗല്‍സ് ഇതിനാവശ്യമായ തിരുത്തലുകള്‍ നടത്തി.
 
[[മുതലാളിത്തം|മുതലാളിത്തത്തിനോടുള്ള]] ശക്തമായ വിമര്‍ശനമാണ് ഈ ഗ്രന്ഥം. 1867-ല്‍ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്.
 
==പ്രതിപാദ്യം==
[[കാള്‍ മാക്സ്|കാള്‍ മാക്സിന്റെ]] കാഴ്ചപ്പാടില്‍, മുതലാളിത്ത വ്യവസ്ഥിതിയില്‍ ഉണ്ടാക്കപ്പെടുന്ന [[ലാഭം]] എന്നത് അടിസ്ഥാനപരമായി [[കൂലി]] കൊടുക്കാത്ത [[തൊഴില്‍|തൊഴിലില്‍]] നിന്നുമാണ് ഉണ്ടാക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നത് മുതലാളിത്ത വ്യവസ്ഥിയുടെ അടിസ്ഥാനരീതിയാണെന്നും കാള്‍മാക്സ് ചൂണ്ടിക്കാണിക്കുന്നു. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ, ഒരു സാധനം അതിന്റെ യഥാര്‍ഥവിലയേക്കാള്‍ കൂടിയ [[വില|വിലയ്ക്ക്]] വിറ്റല്ല [[ലാഭം]] സൃഷ്ടിക്കപ്പെടുന്നതെന്നും, ഒരു സാധനം അതിന്റെ യഥാര്‍ഥ വിലയ്ക്ക് വിറ്റ്, അത് ഉല്‍പാദിപ്പിക്കാനാവശ്യമായ തൊഴിലിന്റെ [[കൂലി]] കുറച്ച് നല്‍കിയാണ് ലാഭം സൃഷ്ടിക്കുന്നതെന്നുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രതിപാദ്യം.
 
ഇത് വിശദീകരിക്കുവാനായി മുതലാളിത്ത വ്യവസ്ഥയുടെ ചലനതത്വം കാള്‍മാക്സ് ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു. മൂലധനത്തിന്റെ ചലനങ്ങള്‍, കൂലിവേലയുടെ വളര്‍ച്ച, തൊഴിലിടങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍, [[സമ്പത്തിന്റെ കേന്ദ്രീകരണം]], വിപണിയിലെ മത്സരങ്ങള്‍, ബാങ്കിംഗ് സംവിധാനം, [[ലാഭശതമാനം കുറയാനുള്ള പ്രവണത]] എന്നിവയെല്ലാം ഈ ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നു.
707

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/544714" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി