"ബാൾട്ടിമോർ, മേരിലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: os:Балтимор |
(ചെ.) തുറമുഖ നഗരങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:അമേരിക്കന്‍ ഐക്യനാടു |
||
വരി 57: | വരി 57: | ||
[[വര്‍ഗ്ഗം:മെരിലാന്‍ഡിലെ നഗരങ്ങള്‍]] |
[[വര്‍ഗ്ഗം:മെരിലാന്‍ഡിലെ നഗരങ്ങള്‍]] |
||
[[വര്‍ഗ്ഗം:തുറമുഖ നഗരങ്ങള്‍]] |
|||
[[വര്‍ഗ്ഗം:ബാള്‍ട്ടിമോര്‍, മെരിലാന്‍ഡ്]] |
[[വര്‍ഗ്ഗം:ബാള്‍ട്ടിമോര്‍, മെരിലാന്‍ഡ്]] |
||
[[വര്‍ഗ്ഗം:അമേരിക്കന്‍ ഐക്യനാടുകളിലെ തുറമുഖനഗരങ്ങള്‍]] |
|||
[[af:Baltimore]] |
[[af:Baltimore]] |
12:02, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:അമേരിക്കയിലെ സ്ഥലങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മെരിലാന്‍ഡ് എന്ന സംസ്ഥാനത്തെ ഒരു സുപ്രധാന തുറമുഖ നഗരമാണ് ബാള്‍ട്ടിമോര്‍. അമേരിക്കയുടെ കിഴക്കന്‍ തീരത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായ ബാള്‍ട്ടിമോര്‍ അമേരിക്കയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലൊന്നുമാണ്. അമേരിക്കയില്‍ കുടയുടെ വ്യവസായിക ഉല്‍പ്പാദനം ആരംഭിച്ചതും [1] അമേരിക്കയുടെ ദേശീയഗാനമായ ‘നക്ഷത്രം മിന്നുന്ന പതാക’ രചിക്കപ്പെട്ടതും ബാള്‍ട്ടിമോറിലാണ്. ആദ്യത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള ടെലഗ്രാഫ് ലൈന്‍ നിര്‍മ്മിച്ചത് ബാള്‍ട്ടിമോറിനും വാഷിംഗ്ടന്‍ ഡി സി ക്കും ഇടക്കായിരുന്നു[2].
ചരിത്രം
1706-ല്‍ ബ്രിട്ടീഷുകാര്‍ പുകയില ഇറക്കുമതി ചെയ്യാനായി നിര്‍മ്മിച്ചതാണ് ഇവിടത്തെ തുറമുഖം. ഇന്നു കാണുന്ന നഗരം സ്ഥാപിതമായത് 1729 ജൂലൈ 30-നാണ്. അന്നത്തെ മെരിലാന്‍ഡ് പ്രൊവിന്‍സ് പ്രൊപ്രെയ്റ്ററി ഗവര്‍ണ്ണര്‍ ആയിരുന്ന ലോര്‍ഡ് ബാള്‍ട്ടിമോറിന്റെ നാമധേയത്തില്‍ നിന്നാണത്രേ ഈ നഗരത്തിനു ബാള്‍ട്ടിമോര്‍ എന്ന നാമം സിദ്ധിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കരീബിയന്‍ കോളണികളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പഞ്ചസാരയുടെ കലവറയായി മാറാന്‍ ബാള്‍ട്ടിമോറിനു കഴിഞ്ഞു. കിഴക്കന്‍ തീരത്തെ മറ്റു പ്രധാന തുറമുഖങ്ങളെ അപേക്ഷിച്ച് കരീബിയന്‍ കോളണികളോട് അടുത്താണെന്ന ഘടകം ഇതിന് ബാള്‍ട്ടിമോറിനെ സഹായിച്ചു. ബാള്‍ട്ടിമോറിന്റെ തുറമുഖം അതിന്റെ വ്യാവസായിക വാണിജ്യ ഉന്നമനത്തില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
അമേരിക്കന്‍ വിപ്ലവത്തില്‍ സുപ്രധാന പങ്കു വഹിച്ച ഒരു നഗരമാണിത്. 1814-ല്‍ നോര്‍ത്ത് പോയിന്റില്‍ വെച്ചു നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷ് കര-നാവിക സേനകളെ ആയുധമേന്തിയ ബാള്‍ട്ടിമോര്‍ നിവാസികളും അമേരിക്കന്‍ പട്ടാളക്കാരും ചേര്‍ന്ന് തോല്‍പ്പിച്ചത് ഒരു സുപ്രധാന സംഭവമായിരുന്നു. രാത്രി മുഴുവന്‍ നീണ്ടു നിന്ന നാവിക യുദ്ധത്തിനൊടുവില്‍ മേജര്‍ ജോര്‍ജ് ആര്മിസ്റ്റെഡിന്റെ നേതൃത്വത്തിലെ ഫോര്‍ട്ട് മക്‍ഹെന്രി എന്ന ബാള്‍ട്ടിമോര്‍ തുറമുഖത്തിന്റെ കാവല്‍ കോട്ട തകര്‍ക്കാനാവാതെ ബ്രിട്ടീഷ് നാവിക സേന തോറ്റു മടങ്ങി. തത്സമയം, കുറച്ചകലെ പടാപ്സ്കോ നദിയില്‍ നങ്കൂരമിട്ടിരുന്ന കപ്പലിലിരുന്നു യുദ്ധം വീക്ഷിച്ചിരുന്ന ഫ്രാന്‍സിസ് സ്കോട്ട് കീ കോട്ടയിലുയര്ത്തിയ പടുകൂറ്റന്‍ പതാകയെ വര്ണ്ണിച്ചാണ് ദി സ്റ്റാര്‍ സ്പാങ്ഗിള്‍ഡ് ബാനര്‍ എന്ന അമേരിക്കന്‍ ദേശീയ ഗാനത്തിന്റെ വരികള്‍ എഴുതിയതത്രേ. ഈ യുദ്ധത്തിന്റെ ഓര്‍മ്മക്കായി ബാള്‍ട്ടിമോര്‍ നഗരത്തില്‍ ഒരു സ്മാരകം പണികഴിപ്പിച്ചു. ഈ സ്മാരകമാണ് ബാള്‍ട്ടിമോര്‍ നഗരത്തിന്റെ ഔദ്യോഗികമുദ്രയായി അംഗീകരിച്ചിരിക്കുന്നത്.
1904-ല്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ബാള്‍ട്ടിമോര്‍ നഗരത്തിന്റെ പകുതിയോളം കത്തി നശിച്ചു. ഇന്നു കാണുന്ന നഗരം അതിനു ശേഷം പുനര്നിര്മ്മിച്ചെടുത്തതാണ്. ഇന്ന് ബാള്‍ട്ടിമോര്‍ നഗരം അമേരിക്കയിലെ ആറാമത്തെ വലിയ നഗരമാണ്. പ്രധാനമായും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരടങ്ങിയ ജനതയാണ് ബാള്‍ട്ടിമോറിന്റേത്
തീരപ്രദേശം
ബാള്‍ട്ടിമോറിന്റെ തീരപ്രദേശമടങ്ങുന്ന ചെസപീക് ഉള്‍ക്കടല്‍ അതിന്റെ ജൈവവൈവിധ്യത്താല്‍ ശ്രദ്ധേയമാണ്. നീല ഞണ്ടുകളുടെ പ്രധാന ആവാസ വ്യവസ്ഥയിലൊന്നാണ് ഇവിടം[3][4]. ബാള്‍ട്ടിമോറിലെ ഭക്ഷണശാലകളിലെ പ്രധാനവിഭവങ്ങളിലൊന്നാണ് ഈ ഞണ്ടുപയോഗിച്ചുള്ള ക്രാബ് കെയ്ക്ക്[5]. ഈ ഞണ്ടുകളുടെ അമിതമായ ഉപയോഗത്താല്‍ എണ്ണം കുറഞ്ഞുപോകുന്നതിനെതിരായുള്ള[6] ബോധവല്‍ക്കരണത്തിനായി നീല ഞണ്ടുകളെ ചെസപീക് ഉള്‍ക്കടലിന്റെ സ്വത്താണെന്നു പ്രഖ്യാപിക്കുകയും, പല തരത്തിലുള്ള ഞണ്ടുകളുടെ രൂപങ്ങള്‍ നഗരത്തിന്റെ പ്രധാന ആകര്‍ണമായ ഇന്നര്‍ ഹാര്‍ബര്‍ പരിസരത്തു സ്ഥാപിക്കുകയും, പലവിധത്തിലുള്ള സംരക്ഷണപദ്ധതികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്[7].
കുറ്റകൃത്യങ്ങള്‍
കുറ്റകൃത്യങ്ങളില്‍ അമേരിക്കയില്‍ പന്ത്രണ്ടാമതു നില്ക്കുന്ന ബാള്‍ട്ടിമോര്‍ 5 ലക്ഷത്തിലേറെ ജനങ്ങളുള്ള നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. ന്യൂയോര്‍ക്ക് നഗരത്തിന്റെ ആറിരട്ടിയാണ് ഇവിടത്തെ കുറ്റകൃത്യങ്ങള്‍. രാജ്യത്തെ കൊലപാതകനിരക്കിന്റെ ഏഴിരട്ടിയോളമാണ് ബാള്‍ട്ടിമോറിന്റേത്.
പുറത്തേക്കുള്ള കണ്ണികള്‍
- ↑ http://www.baltimore.org/visitors/v_bfirsts.html
- ↑ http://inventors.about.com/library/inventors/bltelegraph.htm]
- ↑ റട്ഗേഴ്സ് യൂണിവേഴ്സിറ്റി മറൈന്‍ ഫീല്‍ഡ് സ്റ്റേഷന്
- ↑ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ഫീല്‍ഡ് സ്റ്റഡി സിലബസ്
- ↑ http://www.washingtonian.com/articles/travel/1856.html
- ↑ Crab Numbers Low; Overharvesting Could Happen
- ↑ http://www.thebluecrab.com/index.html
വര്‍ഗ്ഗം:മെരിലാന്‍ഡിലെ നഗരങ്ങള്‍ വര്‍ഗ്ഗം:ബാള്‍ട്ടിമോര്‍, മെരിലാന്‍ഡ് വര്‍ഗ്ഗം:അമേരിക്കന്‍ ഐക്യനാടുകളിലെ തുറമുഖനഗരങ്ങള്‍